1 ആഴ്ചയില്‍ വയര്‍ കുറയ്ക്കും ഈ പാനീയം.......

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് ആരോഗ്യപ്രശ്‌നവും സൗന്ദര്യപ്രശ്‌നവുമാണ്. വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാന്‍ അധികം സമയം വേണ്ട, എന്നാല്‍ പോകാന്‍ വളരെ ബുദ്ധിമുട്ടുമാണ്.

വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ശരീരത്തിന്റെ തടി കൂടുന്നതാണ് പൊതുവെയുളള കാര്യം. പ്രസവശേഷം സ്ത്രീകള്‍ക്ക് വയര്‍ ചാടുന്നത് സാധാരണയാണ്. ഇതിനു പുറമെ വ്യായാമക്കുറവും വയറിലുണ്ടാകുന്ന ചില സര്‍ജറികളുമെല്ലാം വയര്‍ ചാടുവാനുള്ള കാരണങ്ങളില്‍ പെടും. ഭക്ഷണക്രമം ശരിയല്ലാതിരിക്കുക, ശോധന ശരിയാവാതിരിക്കുക, ഭക്ഷണം വളരെ വേഗത്തില്‍ കഴിച്ചു തീര്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇത്തരം വയറിന് കാരണമാകും.

വയര്‍ കുറയ്ക്കാന്‍ പല നാട്ടുവൈദ്യങ്ങളുമുണ്ട്. നമ്മുടെ അടുക്കളയില്‍ തന്നെ ലഭിയ്ക്കുന്ന ചിലത്. ഇവയൊന്നും അധികം ചെലവില്ലാത്തതുമാണ്, യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്തവയും.

വയര്‍ ചാടുന്നതും തടി കൂടുന്നതും ഒഴിവാക്കാന്‍ പലരും തേടുന്ന വഴിയാണ് ഡയറ്റിംഗ്.ഇതുകൂടാതെ വ്യായാമം, ചില പ്രത്യേക വീട്ടുവൈദ്യങ്ങള്‍ എന്നിവയും വയര്‍ ചാടുന്നതു തടയാന്‍ സഹായിക്കും. വയര്‍ കുറയ്ക്കാന്‍ ഡയറ്റെടുക്കാന്‍ താല്‍പര്യമില്ലാത്തവരെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങളുണ്ട്. ഇവ വരീക്ഷിയ്ക്കുന്നതു വയര്‍ ചാടുന്നതു തടയും. ഇത്തരം പാനീയങ്ങളെക്കുറിച്ചറിയൂ, വളരെ സ്വാഭാവികമായ രീതിയില്‍ വളരെ ലളിതമായി തയ്യാറാക്കാവുന്ന പാനീയങ്ങളാണിവ.

ഇവ കൃത്യമായി അടുപ്പിച്ച് അല്‍പ നാള്‍ ഉപയോഗിച്ചാല്‍ വയര്‍ ചാടുന്നതു തടയാനാകും. വയര്‍ ചാടുന്നതു തടയുക മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങളും ഇത്തരം പാനീയങ്ങള്‍ക്കു നല്‍കാനാകും. കൊഴുപ്പെരിയിച്ചു കളഞ്ഞു മാത്രമല്ല, ദഹനം ശക്തിപ്പെടുത്തിയും ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമെല്ലാമാണ് ഇത്തരം പാനീയങ്ങള്‍ ഗുണം നല്‍കുന്നത്.ഇവയൊന്നും അധികം ചെലവില്ലാത്തതുമാണ്, യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്തവയും.

ഗോള്‍ഡന്‍ മില്‍ക്ക്‌

ഗോള്‍ഡന്‍ മില്‍ക്ക്‌

ഗോള്‍ഡന്‍ മില്‍ക്ക്‌, അഥവാ മഞ്ഞള്‍പ്പൊടി കലക്കിയ പാല്‍ വയര്‍ കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. ഒരു കപ്പു പാലില്‍ കാല്‍ ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിയ്‌ക്കണം. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്‌ക്കാം.

ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം

ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം

ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം വെറുവയറ്റില്‍ കുടിയ്ക്കുന്നതും ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട തടിയും വയറും കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടിയും വയറും കുറയ്ക്കും. ഇത് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കാം. കറുവാപ്പട്ട പൊടിച്ചതും തേനും ചാലിച്ചു വെറുംവയറ്റില്‍ കഴിയ്ക്കുകയും ചെയ്യാം.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ വയര്‍ കുറയ്‌ക്കാനുള്ള മറ്റൊരു പാനീയമാണ്‌. കറുവാപ്പട്ട, ഏലയ്‌ക്ക, ഗ്രാമ്പൂ തുടങ്ങിയവ ചേര്‍ത്ത്‌ ചായ തിളപ്പിച്ചു കുടിയ്‌ക്കുന്നത്‌ വയര്‍ കുറയ്‌ക്കാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ വര്‍ദ്ധിപ്പിച്ചാണ്‌ ഹെര്‍ബല്‍ ടീ ഇതിനു സഹായിക്കുന്നത്‌.

നെല്ലിക്കയുടെ ജ്യൂസ്‌

നെല്ലിക്കയുടെ ജ്യൂസ്‌

നെല്ലിക്കയുടെ ജ്യൂസ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ രാവില വെറുംവയറ്റില്‍ കുടിയ്‌ക്കുന്നതും വയര്‍ കുറയ്‌ക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ കുറച്ചാണ്‌ ഇത്‌ ചെയ്യുന്നത്‌.

കറിവേപ്പില

കറിവേപ്പില

ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ് കറിവേപ്പില. ഇതിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറച്ചു തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണിത്.

ചെറുചൂടുവെള്ളത്തില്‍ തേന്‍, ചെറുനാരങ്ങാനീര്‌

ചെറുചൂടുവെള്ളത്തില്‍ തേന്‍, ചെറുനാരങ്ങാനീര്‌

ചെറുചൂടുവെള്ളത്തില്‍ തേന്‍, ചെറുനാരങ്ങാനീര്‌ എന്നിവ കലര്‍ത്തി കുടിയ്‌ക്കുന്നത്‌, പ്രത്യേകിച്ചു വെറുവയറ്റില്‍ കുടിയ്‌ക്കുന്നത്‌ വയര്‍ കുറയാന്‍ നല്ലതാണ്‌. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും നീക്കിയാണ്‌ ഇതു ചെയ്യുന്നത്‌.

കുക്കുമ്പര്‍

കുക്കുമ്പര്‍

തലേന്നു രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ കുക്കുമ്പര്‍ അരിഞ്ഞത്, നാരങ്ങ അരിഞ്ഞത്, പുതിനയില എന്നിവ ഇട്ടു വയ്ക്കുക. ഇതു രാവിലെ വെറുംവയറ്റില്‍ ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതും വയര്‍ ചാടുന്നതു തടയും.

കറ്റാര്‍വാഴയുടെ ജ്യൂസ്‌

കറ്റാര്‍വാഴയുടെ ജ്യൂസ്‌

കറ്റാര്‍വാഴയുടെ ജ്യൂസ്‌ കുടിയ്‌ക്കുന്നതും വയറു കുറയാന്‍ നല്ലതാണ്‌. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയാണ്‌ ഇത്‌ നടക്കുന്നത്‌.

ചെറുനാരങ്ങാ, പുതിനയില, കുക്കുമ്പര്‍, തേന്‍

ചെറുനാരങ്ങാ, പുതിനയില, കുക്കുമ്പര്‍, തേന്‍

ചെറുനാരങ്ങാ, പുതിനയില, കുക്കുമ്പര്‍, തേന്‍ എന്നിവ ചേര്‍ത്തടിച്ചു കുടിയ്‌ക്കുന്നതും വയര്‍ കുറയ്‌ക്കാന്‍ സഹായിക്കും.

ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍

ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍

രാവിലെ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ അല്‍പം തേനും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. കൊഴുപ്പും ടോക്‌സിനുകളും ഈ വഴിയിലൂടെ ഒഴിവാകും.

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ്‌. ദഹനം വര്‍ദ്ധിപ്പിച്ചാണ്‌ ജിഞ്ചര്‍ ടീ ഇതും ചെയ്യുന്നത്‌.

ചെറുനാരങ്ങ,ഇഞ്ചി

ചെറുനാരങ്ങ,ഇഞ്ചി

100 ഗ്രാം ഹോഴ്‌സ് റാഡിഷ്, 6 വെളുത്തുള്ളി അല്ലി , ചെറുനാരങ്ങ 4, 2 ടേബിള്‍ സ്പൂണ്‍ തേന്‍ 2 സ്പൂണ്‍ കറുവാപ്പട്ട എന്നിവയെടുക്കുക. ഇഞ്ചി, റാഡിഷ് എന്നിവ ചേര്‍ത്തരയ്ക്കണം. ബാക്കിയുള്ള ചേരുവകള്‍ ഇതില്‍ ചേര്‍ത്തിളക്കുക. പാകത്തിനു വെള്ളവും ചേര്‍ക്കാം. ഇത് പ്രാതലിനു മുന്‍പു വേണം കുടിയ്ക്കാന്‍.

ചെറുനാരങ്ങ

ചെറുനാരങ്ങ

അര ഗ്ലാസ് വെള്ളം, 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസ്, ഒരു കുക്കുമ്പര്‍, ഇഞ്ചി അരിഞ്ഞത്, ഒരു ചെറുനാരങ്ങ കഷ്ണമാക്കിയത്, അല്‍പം പാര്‍സ്ലി എന്നിവയെടുക്കുക.വെള്ളത്തില്‍ എല്ലാ ചേരുവകളും രാവിലെ ഇട്ടു വയ്ക്കുക. രാത്രി കിടക്കാന്‍ നേരത്ത് ഇത് കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാകും.

.

English summary

Try These Drinks To Reduce Belly Fat

Try These Drinks To Reduce Belly Fat, read more to know about,