വായ്പ്പുണ്ണ് മാറ്റാന്‍ വെറും 24മണിക്കൂര്‍ മതി

Posted By:
Subscribe to Boldsky

വായ്പ്പുണ്ണ് ഒരു നിത്യ ജീവിത രോഗമായി മാറിയിരിക്കുന്നു എന്നതാണ് സത്യം. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ ബാധിക്കുന്നത്. തുടക്കത്തില്‍ അധിക വേദനയില്ലാത്ത ഒരു സംഭവമാണെങ്കില്‍ പോലും വായ്പ്പുണ്ണ് പിന്നീട് ഭീകരമായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വരെ ഭീഷണിയായി മാറുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വെറും 24 മണിക്കൂറിനുള്ളില്‍ തന്നെ ലഭിക്കുന്നു. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ചുരുങ്ങിയത് നാല് ദിവസമെങ്കിലും എടുക്കുന്നു മാറുന്നതിന്. എന്നാല്‍ പെട്ടെന്ന് മാറുന്ന ഒന്നാണ് വായ്പ്പുണ്ണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഏത് പ്രായക്കാര്‍ക്കും ഇത് ബാധിക്കാവുന്നതാണ്. ചെറിയ കുട്ടികള്‍ വരെ ഇതിന്റെ ഇരകളാവുന്നു. ഇന്നത്തെ കാലത്ത് നിരവധി മരുന്നുകള്‍ ഇതിനുണ്ട്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. അമിത ക്ഷീണവും മറ്റും ഇതിനുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനായി പല വിധത്തില്‍ മരുന്നുകള്‍ തേടുമ്പോള്‍ അത് എല്ലാ വിധത്തിലും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതായ ചില വീട്ടു മരുന്നുകള്‍ ഉണ്ട്.

നിസ്സാരമെങ്കിലും നമ്മുടെ ദൈനംദിന ജീവിതത്തെ പ്രശ്‌നത്തിലാക്കുന്ന അവസ്ഥക്കാണ് ഇത് പലപ്പോഴും കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. പെട്ടെന്ന് വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം. എന്തൊക്കെയാണവ എന്ന് നോക്കാം.

കാരണം ഇതാ

കാരണം ഇതാ

വായ്പ്പുണ്ണിന് എന്താണ് കാരണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ അതിന്റെ കാരണത്തെക്കുറിച്ച് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. വൈറ്റമിന്‍-ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവും വായ്പ്പുണ്ണും തമ്മില്‍ എന്താണ് ബന്ധം എന്ന് ആലോചിക്കുന്നുണ്ടോ? എന്നാല്‍ ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിലൂടെ വായ്പ്പുണ്ണ് വരുന്നു. ഉറക്കക്കുറവും മാനസിക സംഘര്‍ഷവും വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം.

 മലബന്ധം

മലബന്ധം

മലബന്ധവും വയറ്റില്‍ മറ്റെന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് പലപ്പോഴും വായ്പ്പുണ്ണിന് കാരണമാകുന്നു. മലബന്ധം, ദഹനപ്രശ്നം തുടങ്ങിയ കാരണങ്ങളാലും ചിലരില്‍ വായ്പ്പുണ്ണ് വരാറുണ്ട്. ഇതൊന്നും അത്രക്ക് കാര്യമല്ല എന്ന വിധത്തില്‍ ചെയ്യുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 പരിഹാരം

പരിഹാരം

വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയുള്ളൂ. എല്ലാ വിധത്തിലും ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമായി കൊടുക്കേണ്ടത് അത്യാവശ്യമാണ്.

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി

വൈറ്റമിന്‍-ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ബി-കോംപ്ലക്സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ ഇത് പെട്ടെന്ന് മാറ്റാം. വെറും ഒരു ദിവസം കൊണ്ട് തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

 ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം പല വിധത്തില്‍ ഭക്ഷണവും ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. വിറ്റാമിന്‍-ബി, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മോര്

മോര്

മോര് കൊണ്ട് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. നല്ല പച്ച മോര് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. നല്ല പുളിയുള്ള മോര് കഴിക്കുകയും മോരുകൊണ്ട് കവിള്‍ക്കൊള്ളുകയും ചെയ്യുക.

തേന്‍

തേന്‍

പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേന്‍ സൗന്ദര്യത്തിന് മാത്രമല്ല ഇത്തരം ഒറ്റമൂലികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. വായ്പ്പുണ്ണായ വ്രണങ്ങളില്‍ തേന്‍ പുരട്ടിയാലും ഇത് പെട്ടെന്ന് തന്നെ മാറുന്നു.

ഉപ്പിട്ട വെള്ളം

ഉപ്പിട്ട വെള്ളം

ഉപ്പ് പല രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഉപ്പിട്ട വെള്ളം. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളുക. ഇത് എല്ലാ വിധത്തിലും പെട്ടെന്ന് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാം. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ബേക്കിംഗ് സോഡ ഉത്തമമാണ്. ബേക്കിംഗ് സോഡ പേസ്റ്റാക്കി വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

ശരീരത്തില്‍ ചൂടു കൂടുമ്പോഴാണ് പലപ്പോഴും വായ്പ്പുണ്ണ പോലുള്ള രോഗങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും തണുപ്പുള്ളവ കഴിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തെ തണുപ്പിക്കാന്‍ തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

നമുക്ക് വളരെ പെട്ടെന്ന് ലഭ്യമാവുന്ന ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലിന് വായ്പ്പുണ്ണ് പെട്ടെന്ന് മാറ്റാനുള്ള കഴിവുണ്ട്. ഇത് കൊണ്ട് ദിവസവും നാലോ അഞ്ചോ പ്രാവശ്യം കവിള്‍ കൊള്ളുക. ഇത് രണ്ട് ദിവസം കൃത്യമായിട്ട് ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണമായും മാറ്റുന്നു.

ടീട്രീ ഓയില്‍

ടീട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ടും വായ്പ്പുണ്ണ് നമുക്ക് ഇല്ലാതാക്കാം. നല്ലൊരു മൗത്ത് വാഷ് ആയി ടീ ട്രീ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ദിവസവും ഇത് ഉപയോഗിക്കുക. വെറും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ടീ ട്രീ ഓയില്‍ സഹായിക്കുന്നു. ഇത് വായിലുള്ള ബാക്ടീരിയയേയും ഫംഗസ് പോലുള്ള പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

നമുക്ക് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ ലഭിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീര് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു. മാത്രമല്ല വെറും ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം കറ്റാര്‍ വാഴ പരിഹാരം കാണുന്നത്.

തൈര്

തൈര്

വായ്പ്പുണ്ണിന് ഏറ്റവും പറ്റിയ പരിഹാരമാണ് തൈര്. വീട്ടില്‍ തന്നെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യുന്ന ചികിത്സയാണ് തൈര്. ഇതിലുള്ള പ്രകൃതിദത്തമായ ബാക്ടീരിയയാണ് വായില്‍ പുണ്ണുണ്ടാക്കുന്ന കാരണത്തെ വേരോടെ ഇല്ലാതാക്കുന്നത്. ഇത് വായിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയും വയറ്റില്‍ എന്തെങ്കിലും തരത്തില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.

English summary

Top 11 Home Remedies To Cure Mouth Ulcers

How To Get Rid Of Mouth Ulcers read on to know more about it.
Story first published: Friday, April 20, 2018, 15:12 [IST]