For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാക്കു നീട്ടാന്‍ വിഷമം, ക്യാന്‍സര്‍ അടുത്ത്‌

|

ഇന്നത്തെ കാലത്ത് ആളുകളെ പേടിപ്പിയ്ക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്യാന്‍സര്‍. പണ്ടുകാലത്തു കേട്ടുകേള്‍വിയില്ലാതിരുന്ന ഈ രോഗം ഇന്ന് പലരേയും നിശബ്ദമായി കടന്നാക്രമിയ്ക്കുന്നു.

ക്യാന്‍സര്‍ പല തരമുണ്ട്. ഗുരുതരമായതുണ്ട്, അല്ലാത്തതുമുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളുണ്ട്. ചിലത് ചികിത്സിച്ചു ഭേദമാക്കാന്‍ സാധിയ്ക്കും. എത്ര ചികിത്സിച്ചാലും പൂര്‍ണമാകും സുഖപ്പെടുത്താന്‍ സാധിയ്ക്കാത്ത ക്യാന്‍സറുകളും ധാരാളമുണ്ട്.

ക്യാന്‍സറിന് കാരണങ്ങള്‍ പലതും പറയുന്നുണ്ട്. ഇതില്‍ ഭക്ഷണവും ജീവിത ശൈലികളുമെല്ലാം പെടുന്നു. ഇപ്പോഴത്തെ കാലത്ത് ലഭിയ്ക്കുന്ന മായം കലര്‍ന്ന ഭക്ഷണങ്ങളും കെമിക്കലുകള്‍ അടങ്ങിയ പച്ചക്കറിയും പഴവര്‍ഗങ്ങളുമെല്ലാം ക്യാന്‍സര്‍ കാരണമായി പറയുന്നുണ്ട്.

ക്യാന്‍സര്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. ഇതിന്റെ പല ലക്ഷണങ്ങളും സാധാരണ പല അസുഖങ്ങളുമായി സാമ്യമുള്ളതാണ്. ഇതുകൊണ്ടുതന്നെ ഇത് സാധാരണ അസുഖമായി പലരും തെറ്റിദ്ധരിയ്ക്കും. അതുകൊണ്ടുത തന്നെ കാര്യമായി എടുക്കുകയോ ചികിത്സ തേടുകയോ ഇല്ല. ഇതാണ് ഈ അസുഖം കൂടുതല്‍ ഗുരുതരമാക്കുന്നതും. ഒരു നിശ്ചിത പരിധി വിട്ടു പോയാല്‍ ഇത് ചികിത്സിച്ചു ഭേദപ്പെടുത്താനുമാകില്ല. പിന്നെ മരണം തന്നെയാകും, ഫലം.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളുണ്ട്. പലതിന്റേയും ലക്ഷണം പല വിധമായിരിയ്ക്കും. സാധാരണയായി ബ്രൈസ്റ്റ് ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍, ലംഗ്‌സ് ക്യാന്‍സര്‍ തുടങ്ങിയവയായിരിയിക്കും കേട്ടു കേള്‍വി. എന്നാല്‍ നമ്മുടെ നാവിനെ ബാധിയ്ക്കുന്ന ഒരു ക്യാന്‍സറുമുണ്ട്. ടംഗ്‌സ് ക്യാന്‍സര്‍ എന്നാണ് അറിയപ്പെടുന്നത്. അത്ര സാധാരണയല്ലെങ്കിലും നാവിനേയും ക്യാന്‍സര്‍ ബാധിയ്ക്കാമെന്നര്‍ത്ഥം. മൗത്ത് ക്യാന്‍സറല്ല, ടംഗ്‌സ് ക്യാന്‍സര്‍ എന്ന കാര്യവും ഓര്‍ക്കുക.

ടംഗ്‌സ് ക്യാന്‍സറും വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഏറെ അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന ഒന്നാണ്. ഗുരുതരമായാല്‍ ജീവന്‍ പോലും എടുക്കുന്ന രോഗവും.

ടംഗ്‌സ് ക്യാ്ന്‍സറിനെക്കുറിച്ച്, ലക്ഷണങ്ങളേയും ചികിത്സകളേയും അനന്തര ഫലങ്‌ളേയും കുറിച്ചു കൂടുതലറിയൂ,

നമ്മുടെ നാക്കിന്

നമ്മുടെ നാക്കിന്

നമ്മുടെ നാക്കിന് പ്രധാനമായും രണ്ടു ഭാഗങ്ങളാണ് ഉള്ളത്. ഓറല്‍ ടംഗ്, ബേസ് ഓഫ് ദ ടംഗ് എന്നാണ് ഈ രണ്ടു ഭാഗങ്ങളും അറിയപ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങള്‍ നാക്കിന്റെ രണ്ടു ഭാഗത്തു വേണമെങ്കിലും വളരും. പുറമേയ്ക്കു നാക്കു നീട്ടാന്‍ പറ്റുന്ന, അതായത് വായുടെ ഭാഗത്തുള്ളതാണ് ഓറല്‍ ടംഗ്. ഇവിടെയാണ് പ്രധാനമായും ക്യാന്‍സര്‍ ബാധിയ്ക്കുക. ഇതിനെ പൊതുവേ നാം മൗത്ത് ക്യാന്‍സര്‍ എന്ന പേരിലാണ് വിളിയ്ക്കുന്നത്. അതായത് ഓറല്‍ ക്യാന്‍സര്‍, മൗത്ത് ക്യാന്‍സര്‍ എന്നിവയെല്ലാം നാക്കിനെ ബാധിയ്ക്കുന്ന ക്യാന്‍സറാണ്, അതായത് നാക്കിന്റെ പുറത്തേയ്ക്കുള്ള ഭാഗത്തെ ബാധിയ്ക്കുന്ന ക്യാന്‍സറാണെന്നു ചുരുക്കം.

നാക്കിന്റെ ആകെയുള്ള മൂന്നില്‍ രണ്ടു ഭാഗവും

നാക്കിന്റെ ആകെയുള്ള മൂന്നില്‍ രണ്ടു ഭാഗവും

നാക്കിന്റെ ആകെയുള്ള മൂന്നില്‍ രണ്ടു ഭാഗവും ഓറല്‍ ടംഗ് ആണ്.ബാക്കിയുള്ള ഒരു ഭാഗമാണ് ഫാറിംഗ്‌സ് എന്നറിയപ്പെടുന്നത്. ഇവിടെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ ഓറോ ഫാറിംഗല്‍ ക്യാന്‍സറാണ്. പൊതുവായി പറഞ്ഞാല്‍ നാക്കിനെ ബാധിയ്ക്കുന്ന ക്യാന്‍സറാണ് ഓറിയോഫാറിംഗല്‍ ക്യാന്‍സര്‍, മൗത്ത് ക്യാന്‍സര്‍ എന്നീ രണ്ടു പേരുകളില്‍ അറിയപ്പെടുന്നത്.

നാക്കിനെ ബാധിയ്ക്കുന്ന ക്യാന്‍സറിന്

നാക്കിനെ ബാധിയ്ക്കുന്ന ക്യാന്‍സറിന്

നാക്കിനെ ബാധിയ്ക്കുന്ന ക്യാന്‍സറിന് പല ലക്ഷണങ്ങളുമുണ്ട്. നമ്മുടെ നാക്കില്‍ തന്നെ ആദ്യം പ്രത്യക്ഷപ്പെടുന്നവയാണ് ഈ ലക്ഷണങ്ങള്‍. ഇതിലൊന്നാണ് നാക്കില്‍ കാണപ്പെടുന്ന അടയാളങ്ങള്‍. ഇവ വര പോലെയോ അല്ലാതെയോ കാണപ്പെടാം. ചുവപ്പും വെള്ളയും നിറങ്ങളില്‍ ഇത് കാണപ്പെടുന്നു. നാക്കിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ഇതുണ്ടാകാമെങ്കിലും ഉറപ്പുള്ള, ഉയര്‍ന്ന ഭാഗങ്ങളിലാണ് പൊതുവായി ഇതു കാണപ്പെടുന്നത്. ഇത് സാവധാനം കൂടുതലാകുകയും ഈ ഭാഗങ്ങള്‍ കൂടുതല്‍ ഉറച്ചതും കട്ടിയുള്ളതുമാകുകയും ചെയ്യും. ക്യാന്‍സര്‍ ബാധ അധികരിയ്ക്കുന്നതാണ് ഇതു സൂചിപ്പിയ്ക്കുന്നത്.

ബ്ലീഡിംഗുണ്ടാകും

ബ്ലീഡിംഗുണ്ടാകും

നാക്കിലുള്ള ഇത്തരം വെള്ള, ചുവപ്പ് അടയാളങ്ങളുടെ നടുഭാഗത്ത് കൈ കൊണ്ടമര്‍ത്തിയാലും അല്ലെങ്കിലും ചിലപ്പോള്‍ ബ്ലീഡിംഗുണ്ടാകും. അതായത് ഇത്തരം അടയാളങ്ങളുടെ നടുഭാഗം മൃദുവാകും. അതുകൊണ്ടാണ് പെട്ടെന്നു ബ്ലീഡിംഗുണ്ടാകുന്നതും. അടയാളത്തിന്റെ ബാക്കി ഭാഗം കട്ടിയുള്ളതെങ്കിലും നടുഭാഗം മാത്രം മൃദുത്വമുള്ളതാകും. ഭക്ഷണം ചവയ്ക്കുമ്പോഴും നാക്കില്‍ ഏതെങ്കിലും വിധത്തിലെ മര്‍ദം അനുഭവപ്പെടുമ്പോഴും ഇൗ ഭാഗത്തു നിന്നും ബ്ലീഡിംഗുണ്ടാകാന്‍ സാധ്യതയുണ്ട്.

നാക്കില്‍ വേദന

നാക്കില്‍ വേദന

നാക്കില്‍ വേദനയനുഭവപ്പെടും. നാക്കു പുറത്തേയ്ക്കിടാന്‍ സാധിയ്ക്കാതെ വരും. ഇതെല്ലാം നാക്കിലുണ്ടാകുന്ന ക്യാന്‍സറിന്റെ അടയാളങ്ങളാണ്. നാക്കില്‍ മരവിപ്പും അനുഭവപ്പെടുന്നത് മറ്റൊരു ലക്ഷണമായി എടുക്കാം.

മൗത്ത് അള്‍സര്‍

മൗത്ത് അള്‍സര്‍

മൗത്ത് അള്‍സര്‍ പലര്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ്. ഇത് ടംഗ് ക്യാന്‍സന്‍ അടയാളം കൂടിയാണ്. അതായത് ഇത്തരം വ്രണങ്ങള്‍ ഉണങ്ങുകയില്ല. സാധാരണ മൗത്ത് അള്‍സറെങ്കില്‍ വ്രണങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉണങ്ങിപ്പോകും. എന്നാല്‍ ഇത്തരം വ്രണങ്ങള്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടതെങ്കില്‍ ഇത് ഉണങ്ങിപ്പോകില്ല.

തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥത

തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥത

തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥതയാണ് ടംഗ്‌സ് ക്യാന്‍സര്‍ അഥവാ മൗത്ത്, ഫാരെംഗല്‍ ക്യാ്ന്‍സറിനെ ബാധിയ്ക്കുന്ന മറ്റൊന്ന്. തൊണ്ടയില്‍ അണുബാധയുണ്ടാകുന്നത് സാധാരണയാണ്. എന്നാല്‍ ഇതു മാറാതെ കൂടുതല്‍ ദിവസം തുടരുന്നുവെങ്കില്‍ ക്യാന്‍സര്‍ സാധ്യതയായി എടുക്കാം.

ഒച്ച

ഒച്ച

ഈ ക്യാന്‍സര്‍ ഒച്ച നഷ്ടപ്പെടുന്നതിനും ഒച്ചയില്‍ മാറ്റം വരുന്നതിനുമെല്ലാം കാരണമാകും. ഇത് തുടക്കത്തിലല്ലെങ്കിലും ക്രമേണ അനുഭവപ്പെടുന്ന മാറ്റങ്ങളാണ്.

നാക്കു ചലിപ്പിയ്ക്കാന്‍ സാധിയ്ക്കാതെ വരിക

നാക്കു ചലിപ്പിയ്ക്കാന്‍ സാധിയ്ക്കാതെ വരിക

നാക്കു ചലിപ്പിയ്ക്കാന്‍ സാധിയ്ക്കാതെ വരിക, ശ്വാസത്തിന് ദുര്‍ഗന്ധം എന്നിവയും ഈ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്. വായ്‌നാറ്റത്തിന് പല കാരണങ്ങളുമുണ്ടെങ്കിലും നല്ല പോലെ വായ വൃത്തിയാക്കിയിട്ടും മറ്റ് ആരോഗ്യ പ്രശ്ങ്ങളില്ലാഞ്ഞിട്ടും വായില്‍ നിന്നും ദുര്‍ഗന്ധമെങ്കില്‍ ഇത് ക്യാന്‍സര്‍ ലക്ഷണം തന്നെയാണ്.

പുകവലി

പുകവലി

ടംഗ്‌സ് ക്യാന്‍സറിന് പല കാരണങ്ങളുമുണ്ട്. പുകവലിയ്ക്കുന്നത് ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇതുപോലെ പാന്‍ ചവയ്ക്കുന്നത് മറ്റൊരു കാരണമാണ്. മദ്യപാനവും ഇതിനുള്ള ഒരു കാരണം തന്നെ.

സെക്‌സ് വഴി

സെക്‌സ് വഴി

സെക്‌സ് വഴി വരുന്ന വൈറസുണ്ട്. ഹ്യുമണ്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്പിവി ഈ ക്യാന്‍സറിനുള്ള ഒരു പ്രധാനപ്പെട്ട കാരണമാകാറുണ്ട്. പ്രത്യേകിച്ചും ഓറല്‍ സെക്‌സ് വഴി ഇതു പകരും.

പാരമ്പര്യം

പാരമ്പര്യം

കുടുംബത്തിലെ ആര്‍ക്കെങ്കിലും ഓറല്‍, മൗത്ത് ക്യാന്‍സര്‍ മുന്‍പു വന്നിട്ടുണ്ടെങ്കില്‍ വരാന്‍ സാധ്യതയേറെയാണ്. അതായത് പാരമ്പര്യം എന്നു പറയാം. പ്രത്യേകിച്ചും പ്രായമേറിയവരിലാണ് ചെറുപ്പക്കാരേക്കാള്‍ ഇത്തരം ക്യാന്‍സര്‍ കണ്ടുവരുന്നത്.

വായയുടെ ശുചിത്വം

വായയുടെ ശുചിത്വം

വായയുടെ ശുചിത്വം ടംഗ്‌സ്, മൗത്ത് ക്യാന്‍സര്‍ വരാതിരിയ്ക്കാന്‍ ഏറെ പ്രധാനപ്പെട്ടതാണ്. പല്ലിലുള്ള കൃത്രിമ പരീക്ഷണങ്ങള്‍, വായ വേണ്ട രീതിയില്‍ വൃത്തിയാക്കാതിരിയ്ക്കുക തുടങ്ങിയവയെല്ലാം പ്രശ്‌നങ്ങളുണ്ടാക്കും.

പല പോഷകങ്ങളുടേയും കുറവ്

പല പോഷകങ്ങളുടേയും കുറവ്

ഭക്ഷണത്തിലെ പല പോഷകങ്ങളുടേയും കുറവ് ഈ ക്യാന്‍സറിനുള്ള മറ്റൊരു കാരണമാണ്. പച്ചക്കറികളും പഴങ്ങളുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ഈ ക്യാന്‍സര്‍

ഈ ക്യാന്‍സര്‍

ഈ ക്യാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ അതു ബാധിച്ച പ്രത്യേക ഭാഗം സര്‍ജറി വഴി നീക്കി പരിഹാരം കാണാം. അല്ലാത്ത പക്ഷം നാക്കു വരെ നീക്കേണ്ട അവസ്ഥയിലേയ്ക്കു കാര്യങ്ങളെത്തും. കൂടുതല്‍ ഗുരുതരമായാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും ഈ ക്യാന്‍സര്‍ പടരുകയും ചെയ്യും.

English summary

Tongue Cancer Signs, Symptoms And Reasons

Tongue Cancer Signs, Symptoms And Reasons, Read more to know about facts,
Story first published: Monday, June 4, 2018, 11:12 [IST]
X
Desktop Bottom Promotion