വിളര്‍ച്ചയുണ്ടോ, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

Posted By: Jibi Deen
Subscribe to Boldsky

ശരീരത്തിൽ ഇരുമ്പിന്റെ കുറവുണ്ടാകുമ്പോൾ വിളർച്ച ഉണ്ടാകുന്നു. അതായത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അഭാവം ഉണ്ട് എന്നർത്ഥം. സാധാരണയായി കാണുന്ന വിളർച്ച ഇരുമ്പിന്റെ കുറവ് കൊണ്ടാണ്. എന്നാൽ പല തരത്തിലുള്ള വിളർച്ച ഉണ്ടാകാറുണ്ട് . ഹീമോഗ്ലോബിൻ ഉണ്ടാകാൻ ഇരുമ്പ് ആവശ്യമാണ്. രക്തത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലെങ്കിൽ ശരീരത്തിന് ആവശ്യമുള്ള ഓക്സിജൻ ലഭിക്കുകയില്ല. ചുവന്ന രക്ത കോശങ്ങളിൽ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിൻ.ഇതിനാണ് കോശങ്ങളിൽ ഓക്സിജൻ എത്തിക്കേണ്ട ചുമതലയും.

ഇരുമ്പിന്റെ കുറവ് ക്ഷീണം, മന്ദത, വിളറിയ ചർമ്മം, തലവേദന, ഉയർന്ന ഹൃദയമിടിപ്പ്, വിളറിയ നഖം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുണ്ടാക്കുന്നു. പ്രധാനമായും ഇരുമ്പിന്റെ കുറവ് വിളർച്ച ഉണ്ടാക്കുന്നു. ഏകദേശം 50 % ആളുകളിലും വിളർച്ച കാണപ്പെടുന്നു. വിളർച്ചയെക്കുറിച്ചു നിങ്ങളറിയാത്ത കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം

ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം

ഇരുമ്പിന്റെ അഭാവം വിളർച്ചയുണ്ടാക്കുന്നു. പലരും ചീര, ബീൻസ്, മാംസം എന്നിവ കഴിക്കാറില്ല. ഈ ഭക്ഷണങ്ങളുടെ അഭാവം വിളർച്ചയുണ്ടാക്കുന്നു. ചിലർക്ക് ഭക്ഷണത്തിൽ നിന്നും ഇരുമ്പ് ആഗീരണം നടക്കുകയില്ല. അത്തരക്കാർക്കും വിളർച്ച ഉണ്ടാകും.

രക്ത നഷ്ടപ്പെടുന്നത് വിളർച്ചയുണ്ടാക്കും

രക്ത നഷ്ടപ്പെടുന്നത് വിളർച്ചയുണ്ടാക്കും

ശസ്ത്രക്രീയയ്ക്ക് ശേഷമോ പ്രസവശേഷമോ രക്തം നഷ്ടപ്പെടുന്നത് മൂലം വിളർച്ച ഉണ്ടാകാം. അൾസർ ശരീരത്തിനകത്തു രക്തസ്രാവം ഉണ്ടാക്കും. അത്തരത്തിലും ഇരുമ്പിന്റെ അഭാവം ഉണ്ടാകാം.

ചെറിയ കുട്ടികളിലും സ്ത്രീകളിലും ഗുരുതര പ്രശ്നം

ചെറിയ കുട്ടികളിലും സ്ത്രീകളിലും ഗുരുതര പ്രശ്നം

നവജാത ശിശുക്കൾ, സ്ത്രീകൾ, ചെറിയ കുട്ടികൾ എന്നിവരിൽ വിളർച്ച ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും. സ്ത്രീകളിൽ ആർത്തവ സമയത്ത് അമിത രക്തസ്രാവം ഉണ്ടെങ്കിൽ അത് വിളർച്ച ഉണ്ടാക്കും. അൾസർ, വയറിലെ മറ്റു പ്രശ്നങ്ങൾ എന്നിവ മുതിർന്നവരിൽ വളർച്ചയ്ക്ക് കാരണമാകും.

ഗർഭകാലത്തും വിളർച്ചയുണ്ടാകാം

ഗർഭകാലത്തും വിളർച്ചയുണ്ടാകാം

ഗർഭസമയത്തെ വിളർച്ച അതീവ ഗുരുതരമാണ്.കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന സമയത്ത് രക്തത്തിന്റെ അളവ് കുറഞ്ഞാൽ വിളർച്ച ഉണ്ട് എന്നാണ് അർത്ഥം.

ക്ഷീണം വളർച്ചയുടെ ഒരു ലക്ഷണമാണ്

ക്ഷീണം വളർച്ചയുടെ ഒരു ലക്ഷണമാണ്

വിളർച്ചയുടെ ഏറ്റവും പ്രകടമായി കാണുന്ന ലക്ഷണം ക്ഷീണമാണ്. എപ്പോഴും ക്ഷീണം, തളർച്ച, മന്ദത, ഉയർന്ന ഹൃദയമിടിപ്പ് എന്നിവ കാണുന്നുവെങ്കിൽ വിളർച്ച ഉണ്ടെന്ന് മനസിലാക്കാം.

രക്തപരിശോധന അനിവാര്യമാണ്

രക്തപരിശോധന അനിവാര്യമാണ്

നിങ്ങൾക്ക് വിളർച്ച ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിക്കുക. ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കിൽ ഡോക്ടറെ സമീപിച്ചു വിളർച്ച ഉണ്ടോയെന്നു പരിശോധിച്ച ശേഷം ചികിത്സ ചെയ്യുക.

ഇരുമ്പിന്റെ ഗുളികകൾ

ഇരുമ്പിന്റെ ഗുളികകൾ

ഇരുമ്പിന്റെ അഭാവം ഉള്ളവർ അയൺ ഗുളിക കഴിക്കേണ്ടതാണ്. ഇത് ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തും. ഗുളിക കഴിക്കുന്നതിനു മുൻപ് ഡോക്ടറെ സമീപിച്ചു നിർദ്ദേശം എടുക്കേണ്ടതാണ്.

വിറ്റാമിൻ സി ഇരുമ്പിന്റെ അളവ് കൂട്ടും

വിറ്റാമിൻ സി ഇരുമ്പിന്റെ അളവ് കൂട്ടും

നിങ്ങൾക്ക് ഇരുമ്പിന്റെ അഭാവം ഉണ്ടെങ്കിൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുക. പഴങ്ങളിലെയും പച്ചക്കറികളിലെയും നട്സിലെയും ഇരുമ്പിനെ ആഗീരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കും. ദിവസവും ഒരു ഗ്ലാസ്‌ ഓറഞ്ച് ജ്യൂസ് കുടിച്ചാൽ ഇരുമ്പിന്റെ അളവ് കൂട്ടാം.

പാൽ ഉത്പന്നങ്ങൾ കുറയ്ക്കുക

പാൽ ഉത്പന്നങ്ങൾ കുറയ്ക്കുക

പാൽ ഉത്പന്നങ്ങളുടെ അമിത ഉപയോഗം ഇരുമ്പിന്റെ ആഗീരണത്തെ തടയുന്നു. അതിനാൽ കാൽസ്യം അടങ്ങിയ ഭക്ഷണവും ഇരുമ്പ് അടങ്ങിയവയും ഒരുമിച്ചു കഴിച്ചാൽ ഇരുമ്പിന്റെ ആഗീരണത്തെ ബാധിക്കും. അതിനാൽ കാൽസ്യം ഭക്ഷണം വേറെ സമയത്തു കഴിക്കുക.

ഗ്ലുട്ടൻ സൂക്ഷിക്കുക

ഗ്ലുട്ടൻ സൂക്ഷിക്കുക

വിളർച്ച ഉള്ളവർ ഗ്ലുട്ടൻ അടങ്ങിയ ഭക്ഷണം കുറയ്ക്കുക. ഗ്ലുട്ടൻ അടങ്ങിയ ഗോതമ്പ്, ബാർലി എന്നിവ കുടൽ ഭിത്തി നശിപ്പിക്കുകയും ഇരുമ്പ്, ഫോളേറ്റ് എന്നിവ ആഗീരണം ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

English summary

10 Things You Didn't Know About Anaemia

The most common cause of iron deficiency is anemia and about 50 percent of people suffer with anemia. Read to know the 10 things you didn't know about anemia.