വെറുംവയറ്റില്‍ പാല്‍ച്ചായ നിങ്ങളോടു ചെയ്യുന്നത്‌..

Posted By:
Subscribe to Boldsky

രാവിലെ എഴുന്നേറ്റാലുടന്‍ ചായ, കാപ്പി ശീലങ്ങള്‍ മിക്കവാറും പേര്‍ക്കും പതിവാണ്. ദിവസം ഉന്മേഷത്തോടെ തുടങ്ങാന്‍ ഇത് പലര്‍ക്കും അത്യാവശ്യവുമാണ്.

എന്നാല്‍ ആരോഗ്യത്തിന് രാവിലെ വെറുംവയറ്റില്‍ ചായ കുടിയ്ക്കുന്നത് അത്ര നല്ലതല്ലെന്നാണ് പൊതുവെ പറയപ്പെടുന്നത്. നല്ലതല്ലെന്നു മാത്രമല്ല, വെറുംവയറ്റിലെ ചായകുടി പല തരത്തിലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

ഇതുകൊണ്ടുതന്നെയാണ് വെറുംവയറ്റില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ ഏറ്റവും നല്ലത് വെളളമാണെന്നു പറയുന്നത്. വെള്ളത്തിന്റെ തന്നെ വകഭേദങ്ങള്‍ പലതുണ്ട്. തേന്‍ വെള്ളം, നാരങ്ങാവെള്ളം, നെല്ലിക്കാജ്യൂസൊഴിച്ച വെള്ളം ഇങ്ങനെ പോകുന്നു ഇത്.

വെറുംവയറ്റില്‍ ചായകുടി ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചറിയൂ,

അപചയപ്രക്രിയ

അപചയപ്രക്രിയ

വെറുംവയററില്‍ ചായ കുടിയ്ക്കുമ്പോള്‍ ഇത് ശരീരത്തിലെ ആസിഡുകളും ആല്‍ക്കലികളുമായി പ്രവര്‍ത്തിച്ച് അപചയപ്രക്രിയ തടസപ്പെടുത്തുന്നു. ഇത് ശരീരത്തിന്റെ ആകൈയുള്ള പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുമെന്നു മാത്രമല്ല, തടി പോലുള്ളവ കൂട്ടാനും കാരണമാകും. കാരണംതടി കുറയണെങ്കില്‍ അപചയപ്രക്രിയ നല്ലപോലെ നടക്കേണ്ടത് അത്യാവശ്യമാണ്.

പല്ലു കേടു വരുത്താന്‍

പല്ലു കേടു വരുത്താന്‍

രാവിലെ മറ്റെന്തിനും മുന്‍പേയായി ചായ കുടിയ്ക്കുമ്പോള്‍ വായിലെ ദോഷകരമായ ബാക്ടീരിയ ചായയിലെ പഞ്ചസാരയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച് വായില്‍ ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് പല്ലു കേടു വരുത്താന്‍ കാരണമാകുന്നു.

ഡീഹൈഡ്രേഷന്‍

ഡീഹൈഡ്രേഷന്‍

ചായ ഡയൂററ്റിക്കാണ്. ഇത് ശരീരത്തില്‍ നിന്നും വെള്ളം നീക്കുകയാണ് ചെയ്യുന്നത്. ഇത് ഡീഹൈഡ്രേഷന്‍ വരുത്തും. അത് രാവിലെയുള്ള ശോധനയ്ക്ക് തടസം നില്‍ക്കുകയും ചെയ്യും. മസില്‍ വേദനയ്ക്കും കാരണമാകും.

 ഗ്യാസ്

ഗ്യാസ്

രാവിലെ വെറുംവയറ്റില്‍ പാല്‍ച്ചായ കുടിയ്ക്കുമ്പോള്‍ പാല്‍ വെറുംവയറ്റില്‍ ഉള്ളിലെത്തുമ്പോള്‍ വയറ്റില്‍ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളും വയര്‍ വീര്‍ത്തതായി തോന്നലുമുണ്ടാകും. പാലിലെ ലാക്ടോസ് വയറിനെ ബാധിയ്ക്കുന്നതാണ് കാരണം.

ഓക്കാനവും മനംപിരട്ടലും

ഓക്കാനവും മനംപിരട്ടലും

ഒഴിഞ്ഞ വയററില്‍ ചായയെത്തുമ്പോള്‍ ഇത് പിത്തരസവുമായി ചേര്‍ന്ന് ഓക്കാനവും മനംപിരട്ടലും ഉണ്ടാക്കാനും സാധ്യതയേറെയാണ്.

ക്ഷീണമാണുണ്ടാക്കുന്നത്

ക്ഷീണമാണുണ്ടാക്കുന്നത്

പാല്‍ച്ചായ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഉന്മേഷത്തിനു പകരം വാസ്തവത്തില്‍ ക്ഷീണമാണുണ്ടാക്കുന്നത്. കാരണം വെറുംവയറ്റില്‍ പാല്‍ ഉള്ളിലെത്തുന്നത് ഊര്‍ജമല്ല, ഊര്‍ജനഷ്ടമാണ്.

കട്ടന്‍ ചായ

കട്ടന്‍ ചായ

കട്ടന്‍ ചായയും വെറുംവയറ്റില്‍ നല്ലതാണെന്നു പറയാനാകില്ല. ഇതും വയര്‍ വീര്‍ത്തതായി തോന്നിയ്ക്കും. ഇതിലും കഫീനുണ്ട്. ഡീഹൈഡ്രേഷനുണ്ടാക്കും. പോരാത്തതിനു വിശപ്പു കുറയ്ക്കുകയും ചെയ്യും.

അയേണ്‍

അയേണ്‍

വെറുംവയറ്റിലെ ചായ, പ്രത്യേകിച്ചും ഗ്രീന്‍ ടീ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ശരീരത്തിന് അയേണ്‍ വലിച്ചെടുക്കാനുള്ള കഴിവിനെ ബാധിയ്ക്കുന്നു. ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ഉത്കണ്ഠ

ഉത്കണ്ഠ

വെറുംവയറ്റിലെ ചായ ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളും ഉറക്കക്കുറവുമെല്ലാം വരുത്താന്‍ ഇടയാക്കും. പ്രാതലിനു ശേഷമോ അല്ലെങ്കില്‍ മറ്റെങ്കിലും പാനീയങ്ങള്‍ കുടിച്ചതിനു ശേഷമോ ആണ് ഇതു കുടിയ്‌ക്കേണ്ടത്.

ഇളംചൂടുവെള്ളമോ നാരങ്ങവെള്ളമോ പോലുള്ളവ

ഇളംചൂടുവെള്ളമോ നാരങ്ങവെള്ളമോ പോലുള്ളവ

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇളംചൂടുവെള്ളമോ നാരങ്ങവെള്ളമോ പോലുള്ളവയാണ് ആരോഗ്യത്തിനും ഉന്മേഷത്തിനും ഏറെ നല്ലത്.

Read more about: health body
English summary

Things That Happen When You Drink Tea In An Empty Stomach

Things That Happen When You Drink Tea In An Empty Stomach, read more to know about,
Story first published: Tuesday, March 6, 2018, 10:28 [IST]