ദിവസം 2മുട്ട, കൊളസ്‌ട്രോളും,തടിയും കുറഞ്ഞിരിക്കും

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഓരോ ദിവസം ചെല്ലുന്തോറും അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഇതില്‍ തന്നെ വില്ലനാവുന്ന ചില രോഗങ്ങളാണ് കൊളസ്‌ട്രോള്‍, ബിപി തുടങ്ങിയവ. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും ജീവിത രീതിയും തിരക്കും എല്ലാമാണ് പലപ്പോഴും രോഗങ്ങളെ നമ്മുടെ കൂടപ്പിറപ്പുകളാക്കി മാറ്റുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള രോഗങ്ങള്‍ക്കെല്ലാം പരിഹാരമായി കണ്ടെത്തുന്നത് ഒരു പിടി ഗുളികകളും അതിന്റെ പാര്‍ശ്വഫലങ്ങളും ആണ്. എന്നാല്‍ ഇനി ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാതെയുള്ള ഭക്ഷണ ശീലം നമുക്ക് പരിചിതമാക്കിയെടുക്കാവുന്നതാണ്.

മുട്ട ദിവസവും കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും തടി കുറക്കാന്‍ നോക്കുന്നവര്‍ക്ക് തടി കൂടും എന്നീ ധാരണകള്‍ പണ്ടേക്ക് പണ്ടേ നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം വെറും തെറ്റിദ്ധാരണ മാത്രമാണ്. മാത്രമല്ല ശരീരത്തിന്റെ ആരോഗ്യത്തിന് ദിവസവും രണ്ട് മുട്ട കഴിക്കേണ്ടത് അത്യാവശ്യമാണ്. ബ്രേക്ക്ഫാസ്റ്റിനോടൊപ്പമോ അല്ലാതേയോ ദിവസവും രണ്ട് മുട്ട കഴിക്കുന്ന കാര്യത്തില്‍ ഒട്ടും പിശുക്ക് കാണിക്കണ്ട. കാരണം ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്.

വായ്പ്പുണ്ണ് ഒരു ദിവസം കൊണ്ട് മാറ്റാന്‍

ദിവസവും രണ്ട് മൂന്ന് മുട്ട കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഇതിനെക്കുറിച്ച് അറിയാത്തതാണ് പലപ്പോഴും മുട്ട കഴിക്കുന്ന കാര്യത്തില്‍ നിങ്ങളെ വിലക്കുന്നത്. അതുകൊണ്ട് തന്നെ ദിവസവും രണ്ട് മുട്ട സ്ഥിരമാക്കിയാല്‍ അത് എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ മുട്ട വളരെയധികം സഹായിക്കുന്നു. ഒരു മുട്ടയില്‍ ഉള്ള കൊളസ്‌ട്രോളിന്റെ അളവ് എന്ന് പറയുന്നത് 400 മില്ലി ഗ്രാം ആണ്. എന്നാല്‍ മുട്ട ഒരിക്കലും നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയില്ല. ശരീരത്തില്‍ കൊളസ്‌ട്രോള്‍ രൂപപ്പെടുന്നത് പകിതിയിലധികവും നമ്മുടെ ശരീരത്തിനകത്ത് നിന്ന് തന്നെയാണ്. ബാക്കി മാത്രമേ ഭക്ഷണത്തില്‍ നിന്ന് ഉണ്ടാവുന്നുള്ളൂ. എന്നാല്‍ മുട്ട ഒരിക്കലും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയില്ല. മുട്ടയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ട്രൈഗ്ലിസറൈഡിനെ കുറക്കുന്നതിന് സഹായിക്കുന്നു.

കുട്ടികളിലെ ജനിതക വൈകല്യം

കുട്ടികളിലെ ജനിതക വൈകല്യം

കുട്ടികളില്‍ ജനനസമയത്തുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മുട്ട. ജനിതക വൈകല്യം മൂലം ധാരാളം കുട്ടികളാണ് ലോകത്ത് ജനിച്ച് വീഴുന്നത്. എന്നാല്‍ കുട്ടികളിലുണ്ടാവുന്ന ഇത്തരത്തിലുള്ള ജനിതക വൈകല്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു മുട്ട. ഗര്‍ഭകാലത്ത് മുട്ട കഴിക്കുന്നത് കുട്ടികളിലെ കേന്ദ്ര നാഢി വ്യവസ്ഥയെ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിന് ആവശ്യമായ തോതില്‍ ഫോളിക് ആസിഡ് ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.

വാര്‍ദ്ധക്യത്തെ തടയുന്നു

വാര്‍ദ്ധക്യത്തെ തടയുന്നു

വാര്‍ദ്ധക്യം ആരും ആഗ്രഹിക്കാത്ത ഒന്നാണ്. ശാരീരികപരമായും മാനസികപരമായും നമ്മളെ തളര്‍ത്തുന്ന അവസ്ഥയിലേക്ക് വാര്‍ദ്ധക്യം എത്തുന്നു. എന്നാല്‍ മുട്ടയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. ചര്‍മ്മത്തിനും ആരോഗ്യത്തിനും പല വിധത്തില്‍ മുട്ട സഹായിക്കുന്നു. മുട്ട ദിവസവും രണ്ടെണ്ണം കഴിക്കുന്നത് ശീലമാക്കുക. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ എന്നും എല്ലാവരിലും ഭയമുണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിനും ക്യാന്‍സര്‍ എന്ന മഹാമാരിക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതുമായ ഒന്നാണ് മുട്ട. ധാരാളം വിറ്റാമിന്‍, അമിനോ ആസിഡ് എന്നിവ കൊണ്ടെല്ലാം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന പ്രതിസന്ധികളായ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് സ്തനാര്‍ബുദമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാനും സഹായിക്കുന്നു.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരള്‍ രോഗങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. കരള്‍ രോഗങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിലുള്ള വിറ്റാമിന്‍ ബി 12,പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മുട്ടയുടെ മഞ്ഞയില്‍ ധാരാളം അടങ്ങിയിട്ടുള്ള സള്‍ഫര്‍, പ്രോട്ടീന്‍ എന്നിവ കൊണ്ട് കരള്‍ രോഗങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ശരീരത്തിനെ ക്ലീന്‍ ആക്കുന്നതിനും കരള്‍ ആരോഗ്യത്തോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കും മുട്ട ഒരു ശീലമാക്കാം. മുട്ടയില്‍ ഉള്ള ലൂട്ടെയ്ന്‍ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്നും മുന്നിലാണ്. വിറ്റാമിന്‍ എയും ധാരാളം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തിലുള്ള നേത്ര പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മുട്ട സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ തന്നെ ദിവസവും രണ്ടോ മൂന്നോ മുട്ട കഴിക്കേണ്ടത് അത്യാവശ്യമാണ്.

തടി കുറക്കാന്‍

തടി കുറക്കാന്‍

മുട്ട കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് കൂടുമെന്നും തടി കൂടുമെന്നും വിചാരിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ നല്ലൊരു മാര്‍ഗ്ഗമാണ് മുട്ട. ശരീരത്തില്‍ ഗ്ലൈസെമിക് ഇന്‍ഡെക്‌സ് വര്‍ദ്ധിച്ചാല്‍ അത് തടി വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ കഴിക്കാവുന്ന ഒന്നാണ് മുട്ട. മുട്ടയിലെ ഗ്ലൈസാമിക് ഇന്‍ഡെക്‌സിന്റെ അളവ് എന്ന് പറയുന്നത് വെറും പൂജ്യം മാത്രമാണ്.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മുട്ട. ദിവസവും രണ്ട് മുട്ട യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ തന്നെ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

എല്ലിനും പല്ലിനും ആരോഗ്യം

എല്ലിനും പല്ലിനും ആരോഗ്യം

എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്ന കാര്യത്തിലും മുട്ട വളരെ നല്ലതാണ്. ഇതിലുള്ള കാല്‍സ്യം വിറ്റാമിന്‍ ഡി എന്നിവയെല്ലാം എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ഡി ശരീരത്തിലേക്ക് കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. വീട്ടിലെ കോഴിയുടെ മുട്ടയാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം മറ്റുള്ളവയില്‍ പല തരത്തിലുള്ള കുത്തിവെപ്പുകളും മറ്റും നടക്കുന്നുണ്ട്.

ആരോഗ്യമുള്ള മുടിക്ക്

ആരോഗ്യമുള്ള മുടിക്ക്

മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് നമ്മള്‍ നേരിടാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരമായി ദിവസവും രണ്ട് മുട്ട കഴിച്ചാല്‍ അത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. മുട്ട കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ഇന്ന് മുതല്‍ ദിവസവും രണ്ട് മുട്ട കഴിക്കാന്‍ തുടങ്ങിക്കോളൂ.

English summary

Things happen to your body when you eat two eggs per day

What happens to your body when you start eating two eggs per day, read on to know more.
Story first published: Tuesday, February 13, 2018, 15:38 [IST]