ആരോഗ്യസംരക്ഷണത്തിന് ആപ്രിക്കോട്ട് ദിവസവും

Posted By: Samuel P Mohan
Subscribe to Boldsky

പീച്ച് പഴം, പ്ലം എന്നിവയുമായി ഏറ്റവും അടുപ്പമുളള ഒന്നാണ് ആപ്രിക്കോട്ട്‌. ഈ മധുരമുളള പഴത്തിന്റെ ഉളളിലും പുറത്തും വളരെ മൃദുലമാണ്. സാധാരണയായി ഏപ്രിക്കോട്ട് ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞ നിറമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നിയാസിന്‍ എന്നിവയും ആപ്രിക്കോട്ടില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് നാരുളുടെ നല്ലൊരു ഉറവിടവുമാണ്.

ഒരു ഗ്ലാസ്സ് ബീറ്ററൂട്ട് ജ്യൂസ് വെറുംവയറ്റില്‍

ആപ്രിക്കോട്ടില്‍ ഉണക്കയായും അസംസൃതമായും ഉപയോഗിക്കാം. ആഗോഗ്യത്തിന് വളരെ മികച്ചതാണ് ആപ്രിക്കോട്ട്. കൊളസ്‌ട്രോള്‍ കുറയാനും ശരീരഭാരം കുറയാനും ശ്വാസോച്ഛാസം തടയുന്നതിനും ഇത് സഹായിക്കുന്നു. ജാം, അച്ചാറുകള്‍, ജ്യൂസുകള്‍, ജെല്ലികള്‍ എന്നീ വിവിധ ആവശ്യങ്ങള്‍ക്ക് ആപ്രിക്കോട്ട് ഉപയോഗിക്കാം.

മലബന്ധത്തിന് മികച്ചത്

മലബന്ധത്തിന് മികച്ചത്

ആപ്രിക്കോട്ടില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധ സംബന്ധമായ രോഗങ്ങള്‍ക്ക് ആപ്രിക്കോട്ട്‌ വളരെ നല്ലതാണ്. ആപ്രിക്കോട്ടില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നു.

വിറ്റാമിന്‍ Aയുടെ മികച്ച ഉറവിടം

വിറ്റാമിന്‍ Aയുടെ മികച്ച ഉറവിടം

ആപ്രിക്കോട്ടില്‍ വിറ്റാമിന്‍ A അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചയ്ക്കും വളരെ മികച്ചതാണ്. കൂടാതെ ഇതില്‍ രോഗപ്രതിരോധ ശേഷിയും ഉണ്ട്. ബീറ്റ കരോട്ടിന്‍ അടങ്ങിയിട്ടുളളതിനാല്‍ കണ്ണിലെ രോഗങ്ങളെ ഇത് പ്രതിരോധിക്കുന്നു.

ഹൃദയത്തിന് വളരെ നല്ലത്

ഹൃദയത്തിന് വളരെ നല്ലത്

ആപ്രിക്കോട്ടില്‍ നാരുകള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ കൊളസ്‌ട്രോളിന്റെ അളവിനെ കുറച്ച് നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. ആപ്രിക്കോട്ട്‌ നല്ല കൊളസ്‌ട്രോളുകളെ (HDL) വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളുകളെ (LDL) കുറയ്ക്കുകയും ചെയ്യുന്നു.

അസ്ഥികളെ ബലപ്പെടുത്തുന്നു

അസ്ഥികളെ ബലപ്പെടുത്തുന്നു

ആപ്രിക്കോട്ടില്‍ കാല്‍ഷ്യം, അയണ്‍, കോപ്പര്‍, മാംഗനീസ്, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസേന ഈ പഴം ഭക്ഷിക്കുന്നത് ഓസ്റ്റിയോപോറോസിസിനെ തടയുകയും അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യുന്നു.

രക്തത്തിന് മികച്ചത്

രക്തത്തിന് മികച്ചത്

ആപ്രിക്കോട്ടില്‍ ഇരുമ്പിന്റെ സത്ത് വളരെ കൂടുതലാണ്, അതിനാല്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടാകുവാന്‍ ഇത് സഹായിക്കുന്നു. നോണ്‍-ഹീം അയണ്‍ ആപ്രിക്കോട്ടില്‍ അടങ്ങിയിരിക്കുന്ന ഒരു തരം ഇരുമ്പാണ്. ഇത് വിളര്‍ച്ചയെ തടയുന്നു.

മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു

മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു

പൊട്ടാസീയം, സോഡിയം എന്നീ മിനറലുകള്‍ അടങ്ങിയതിനാല്‍ ശരീരത്തിന്റെ ദ്രാവകത്തിന്റെ അളവ് നിലനിര്‍ത്തുന്നതില്‍ ആപ്രിക്കോട്ട്‌ മികച്ച പങ്കു വഹിക്കുന്നു. ഈ ധാതുക്കള്‍ ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് നിലനിര്‍ത്തുകയും പേശികളുടെ വിവിധ ഭാഗങ്ങളിലേക്ക് ഊര്‍ജ്ജം വിതരണം ചെയ്യുകയും ചെയ്യുന്നു.

പനിക്ക് മികച്ചത്

പനിക്ക് മികച്ചത്

ധാതുക്കളും വിറ്റാമിനുകളും ഉളളതിനാല്‍ പനി ബാധിച്ചവര്‍ക്ക് ആപ്രിക്കോട്ടിന്റെ ജ്യൂസ് വളരെ നല്ലതാണ്. ഇതിന് ആന്റി ഇന്‍ഫ്‌ളമേറ്ററി സവിശേഷത ഉളളതിനാല്‍ ശരീരത്തിലെ വീക്കം കുറയ്ക്കുവാനും സഹായിക്കുന്നു.

ത്വക്കിന് വളരെ നല്ലത്

ത്വക്കിന് വളരെ നല്ലത്

വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈറ്റോ നൂട്രിയന്‍സ് എന്നിവ അടങ്ങിയതിനാല്‍ ആപ്രിക്കോട്ട്‌ ത്വക്കിന് വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ഉളളതിനാല്‍ പ്രായമാകല്‍ പ്രക്രിയ (Anti-aging) മന്ദഗതിയിലാക്കുന്നു. കൂടാതെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും വളരെ മികച്ചതാണ് ഏപ്രിക്കോട്ട്.

ക്യാന്‍സറിനെ തടയുന്നു

ക്യാന്‍സറിനെ തടയുന്നു

ആപ്രിക്കോട്ടില്‍ കരോറ്റിനോയിഡ്‌സും ആന്റി ഓക്‌സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുളളതിനാല്‍ ക്യാന്‍സര്‍ പോലുളള അസുഖങ്ങളില്‍ നിന്നും രക്ഷ നേടാം. ആപ്രിക്കോട്ടിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടഞ്ഞ് അര്‍ബുദ കോശങ്ങളെ നശിപ്പിക്കും.

ശരീര ഭാരം കുറയ്ക്കാം

ശരീര ഭാരം കുറയ്ക്കാം

ആപ്രിക്കോട്ടില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ വളരെ എളുപ്പമാണ്. 100 ഗ്രാം ആപ്രിക്കോട്ടില്‍ 45 കലോറിയാണ് അടങ്ങിയിരുിക്കുന്നത്. ആപ്രിക്കോട്ടില്‍ അടങ്ങിയിരിക്കുന്ന ലയിക്കാത്ത നാരുകള്‍ നിങ്ങളുടെ വയറ്റില്‍ വളരെ കാലം നീണ്ടു നില്‍ക്കുകയും ഇത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

English summary

ten surprising health benefits of apricots

Apricots are used in various kinds of preparations like jams, juices, and jellies. Have a look at the health benefits of apricots.
Story first published: Wednesday, February 28, 2018, 9:59 [IST]