For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരള്‍ പ്രശ്‌നത്തിന്റെ തുടക്ക സൂചനകള്‍

കരള്‍ പ്രശ്‌നത്തിന്റെ തുടക്ക സൂചനകള്‍

|

കരള്‍ ശരീരത്തിലെ ഒരു പ്രധാന അവയവമാണ്. ശരീരത്തിലെ അരിപ്പ എന്നു വേണമെങ്കില്‍ വിളിയ്ക്കാം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി ശരീരം ശുദ്ധിയാക്കി വയ്ക്കുന്നതാണ് ലിവറിന്റെ പ്രധാന കടമ. അതായത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുക എന്ന പ്രധാന കടമ ചെയ്യുന്നത് ലിവറാണ്. വിഷം മാത്രമല്ല, കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതെ പുറന്തള്ളുന്നതും ലിവറാണ്.

ധാരാളം ധര്‍മങ്ങള്‍ നിര്‍വഹിയ്ക്കുന്നതു കൊണ്ടുതന്നെ ലിവര്‍ തകാരറിലായാല്‍ ആകെ മൊത്തം തകരാര്‍ എന്നു വേണം, പറയാന്‍. ലിവര്‍ കേടായാല്‍ ശരീരത്തിലെ പല അവയവങ്ങളുടേയും ആരോഗ്യം തകരാറിലാകും. ലിവര്‍ പ്രശ്‌നങ്ങള്‍ പലപ്പോഴും മരണത്തിലെത്തിയ്ക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

ലിവര്‍ തകരാറുകള്‍ ആരംഭിയ്ക്കുമ്പോള്‍ തന്നെ പല തരത്തിലും ശരീരത്തില്‍ സൂചനകള്‍ കണ്ടുവരുന്നു. ഇത്തരം സൂചനകള്‍ കണക്കിലെടുത്ത് ആദ്യമേ ചികിത്സ തേടിയാല്‍ ലിവര്‍ സംരക്ഷിച്ച് ആരോഗ്യം നന്നാക്കുകയും ചെയ്യാം.

ലിവര്‍ തകരാറിലെങ്കില്‍ ശരീരം ചില പ്രത്യേക സൂചനകള്‍ നല്‍കും. ഇതെക്കുറിച്ചറിയൂ,

വേദന

വേദന

വയറിന്റെ വലഭാഗത്ത്‌ മുകളിലായി ആണ്‌ കരള്‍ സ്ഥിതി ചെയ്യുന്നത്‌. പ്രത്യേകിച്ചും തുടര്‍ച്ചയായും ദിവസവും വേദന അനുഭവപ്പെടുന്നുവെങ്കില്‍

ഈ ഭാഗത്ത്‌ വേദന അുഭവപ്പെടുന്നുണ്ടെങ്കില്‍ കരളിന്‌ എന്തെങ്കിലും അസുഖമുള്ളതിന്റെ ലക്ഷണമാണ്‌. കരള്‍ രോഗമായ സിര്‍ഹോസിസ് ബാധിതരുടെ അടിവയര്‍ ദ്രാവകങ്ങള്‍ കെട്ടികിടന്ന് വീര്‍ത്തിരിക്കും. രക്തത്തിലെ ആല്‍ബുമിനും പ്രോട്ടീനും മറ്റു ദ്രാവകങ്ങളും അവിടെ തന്നെ നിലനിര്‍ത്തുന്നതാണ് പ്രശ്ന കാരണം. ഇത്തരം രോഗികളുടെ അടിവയര്‍ ഗര്‍ഭിണികള്‍ക്ക് സമാനമായ രീതിയിലായിരിക്കും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ദഹനപ്രക്രിയയില്‍ ഉള്‍പ്പെടുന്ന പ്രധാന അവയവങ്ങളില്‍ ഒന്നാണ്‌ കരള്‍. അതിനാല്‍ കരളിനുണ്ടാകുന്ന തകരാര്‍ സാധാരണ ദഹനപ്രക്രിയ തടസ്സപ്പെടുത്തും. ഭക്ഷണം കഴിക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. കരള്‍ രോഗം ബാധിച്ചവര്‍ക്ക് വയറില്‍ പല പ്രശ്‌നങ്ങളും അനുഭവപ്പെടുന്നതും സാധാരണയാണ്.

 വിശപ്പ്‌

വിശപ്പ്‌

ഭക്ഷണത്തെ ശരിയായ രീതിയില്‍ ദഹിപ്പിക്കാന്‍ ശരീരത്തിന്‌ കഴിയാതെ വരുന്നതിനാല്‍ പല കരള്‍ രോഗങ്ങളും വിശപ്പ്‌ കുറയ്‌ക്കും. കരള്‍ രോഗങ്ങള്‍ ശരീര പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാല്‍ ഭാരം പെട്ടന്ന്‌ കുറയാന്‍ കാരണമാകും. ഭക്ഷണം കഴിച്ചാലും ഛര്‍ദിയ്ക്കുന്നതും ഛര്‍ദിയ്ക്കാന്‍ തോന്നലുണ്ടാകുന്നതുമെല്ലാം ലിവര്‍ പ്രശ്‌നത്തില്‍ എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

 ക്ഷീണവും

ക്ഷീണവും

ശരീരത്തിനാവശ്യമായ വിവിധ തരം ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്യുന്നതിനുള്ള ചുമതല കരളിനാണ്‌. കരളിന്റെ പ്രവര്‍ത്തം സാധാരണഗതിയിലല്ലാതായാല്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും. ഏതു രോഗവും പോലെ ക്ഷീണവും കരള്‍ രോഗ ലക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ്.

 മഞ്ഞ

മഞ്ഞ

കണ്ണിലും ചര്‍മത്തിലുമുണ്ടാകുന്ന മഞ്ഞ നിറമാണ് ലിവര്‍ തകരാറിലെന്നു സൂചിപ്പിയ്ക്കാനുള്ള മറ്റൊരു ലക്ഷണം. ഇത് ശരീരത്തിലെ ബിലിറൂബിന്‍ എന്ന ഘടകം പുറന്തള്ളിപ്പോകാത്തതു കൊണ്ടാണ് സംഭവിയ്ക്കുന്നത്.

വയര്‍ ചാടുന്നത്

വയര്‍ ചാടുന്നത്

ലിവര്‍ തകരാറിലായാല്‍ വയര്‍ ചാടുന്നത് ഒരു ലക്ഷണമാണ്. വയറ്റിലെ കൊഴുപ്പ് അതായത് വിസെറല്‍ കൊഴുപ്പു നീക്കുന്നത് കരളാണ്. ലിവര്‍ തകരാറിലെങ്കില്‍ ഈ കൊഴുപ്പു നീക്കം നടക്കില്ല. ഇത് വയര്‍ വന്നു വീര്‍ക്കാന്‍ ഇടയാക്കും. അടിവയര്‍ വീര്‍ത്തിരിയ്ക്കുന്നത് ലിവര്‍ പ്രശ്‌നമുള്ളവരില്‍ സാധാരണയാണ്. മറ്റു പ്രത്യേക കാരണങ്ങളില്ലെങ്കില്‍ വയര്‍ ചാടുന്നതിന് ലിവര്‍ പ്രശ്‌നങ്ങളും കാരണമാകുന്നുവെന്നു വേണം, പറയാന്‍

ശോധനാ പ്രശ്നങ്ങള്‍

ശോധനാ പ്രശ്നങ്ങള്‍

ശോധനാ പ്രശ്നങ്ങള്‍ കരളിന് പ്രശ്നങ്ങളുള്ളവര്‍ക്ക് മലവിസര്‍ജനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ക്രമമില്ലാതെയുള്ള മല വിസര്‍ജനം, ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം, എന്നിവക്ക് പുറമെ മലത്തില്‍ നിറ വ്യത്യാസവും അനുഭവപ്പെടാം. ക്രമമില്ലാതെയുള്ള മല വിസര്‍ജനം, ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം, എന്നിവക്ക് പുറമെ മലത്തില്‍ നിറ വ്യത്യാസവും അനുഭവപ്പെടാം. മലത്തില്‍ ഇളം നിറമോ ഇളം നിറമോ കറുത്തതോ ഇരുണ്ടതോ ആയ നിറമോ രക്തത്തിന്‍്റെ അംശമോ കണ്ടാല്‍ ചികില്‍സ തേടുക.

ഇടയ്ക്കിടയ്ക്കു വരുന്ന പനി

ഇടയ്ക്കിടയ്ക്കു വരുന്ന പനി

ഇടയ്ക്കിടയ്ക്കു വരുന്ന പനി പല കാരണങ്ങളാല്‍ ഉണ്ടാകാമെങ്കിലും കരള്‍ തകരാറിലാണെങ്കിലും ഉണ്ടാകും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാവുന്നത്.

ചര്‍മത്തിലും

ചര്‍മത്തിലും

ചര്‍മത്തിലും ലിവര്‍ പ്രശ്‌നങ്ങള്‍ പല സൂചനകളായി പ്രത്യക്ഷപ്പെടാം. തൊലിയിലെ ചൊറിച്ചിലും പാളികളായി അടര്‍ന്നുപോകുന്നവിധത്തില്‍ തടിപ്പുകള്‍ രൂപപ്പെടലും കരള്‍രോഗ ലക്ഷണമാണ്. ശരീരത്തിലെ ദ്രാവകങ്ങള്‍ തൊലിപ്പുറത്ത് എത്തിക്കാനുള്ള കഴിവില്ലായ്മയാണ് പ്രശ്നകാരണം.

 ഒഡീമ

ഒഡീമ

ലിവര്‍ പ്രശ്‌നങ്ങളെങ്കില്‍ കാലില്‍ വെള്ളം കെട്ടിക്കിടക്കുന്ന പ്രത്യേക അവസ്ഥയുണ്ടാകും. ഇത് ഒഡീമ എന്നാണ് അറിയപ്പെടുന്നത്. ഇതുമൂലം കാലില്‍ വീര്‍പ്പുണ്ടാകുന്നു. ഈ ഭാഗത്ത് വിരല്‍ അമര്‍ത്തിയാല്‍ ചര്‍മം താണു പോകുന്നതായി അനുഭവപ്പെടും.

വയര്‍ ചാടുന്നത്

വയര്‍ ചാടുന്നത്

ലിവര്‍ തകരാറിലായാല്‍ വയര്‍ ചാടുന്നത് ഒരു ലക്ഷണമാണ്. വയറ്റിലെ കൊഴുപ്പ് അതായത് വിസെറല്‍ കൊഴുപ്പു നീക്കുന്നത് കരളാണ്. ലിവര്‍ തകരാറിലെങ്കില്‍ ഈ കൊഴുപ്പു നീക്കം നടക്കില്ല. ഇത് വയര്‍ വന്നു വീര്‍ക്കാന്‍ ഇടയാക്കും.

ലിവര്‍ പ്രശ്‌നമുള്ളവര്‍ക്ക് വയറുവേദന അനുഭവപ്പെടുന്നതും സാധാരണയാണ്. ലിവറിന്റെ ഭാഗത്തായാണ് ഈ വേദന അനുഭവപ്പെടുക.

മഞ്ഞനിറമുള്ള മൂത്രവും കണ്ണിനും ചര്‍മത്തിനും മഞ്ഞപ്പും

മഞ്ഞനിറമുള്ള മൂത്രവും കണ്ണിനും ചര്‍മത്തിനും മഞ്ഞപ്പും

ലിവര്‍ തകരാറില്‍ ഉണ്ടാകുന്ന ഒരു പ്രധാന ലക്ഷണമാണ് മഞ്ഞനിറമുള്ള മൂത്രവും കണ്ണിനും ചര്‍മത്തിനും മഞ്ഞപ്പും.

മൂത്രത്തിന് കടുത്ത മഞ്ഞനിറം കണ്ടാല്‍ സൂക്ഷിക്കണം. . രക്തത്തില്‍ ബിലിറൂബിന്‍ കൂടുതലായാലാണ് ഇങ്ങനെ സംഭവിക്കുക. അധികമുള്ള ബിലിറൂബിന്‍ രോഗാവസ്ഥയിലുള്ള കരളിന് വൃക്കവഴി മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതാണ് പ്രശ്ന കാരണം.

കരള്‍ വീക്കവും കരള്‍ അര്‍ബുദവും

കരള്‍ വീക്കവും കരള്‍ അര്‍ബുദവും

കരള്‍ വീക്കവും കരള്‍ അര്‍ബുദവും ബാധിച്ചവര്‍ക്ക്‌ മഞ്ഞപ്പിത്തം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്‌. ഇത്‌ കണ്ണിന്റെയും ത്വക്കിന്റെ യും നിറം മഞ്ഞ ആകുന്നതിന്‌ കാരണമാകും.ശരീരത്തില്‍ രൂപപ്പെടുന്ന ബിലിറൂബിന്‍ പുറന്തള്ളാന്‍ കഴിയാത്തതാണ് ഇതിനു കാരണമാകുന്നത്.

Read more about: liver കരള്‍
English summary

Symptoms That Your Liver Is In Trouble

Symptoms That Your Liver Is In Trouble, Read more to know about,
Story first published: Wednesday, July 11, 2018, 13:08 [IST]
X
Desktop Bottom Promotion