For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഗ്നീഷ്യത്തിന്റെ കുറവ് നിങ്ങളിലുണ്ടോ, അതപകടം

|

ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് നമ്മളെ കൊണ്ട് ചെന്നെത്തിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് മഗ്നീഷ്യം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായി വേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലുകളുടേയും പേശികളുടേയും ആരോഗ്യത്തിനും ഞരമ്പുകളുടെ ആരോഗ്യത്തിനും എല്ലാം മഗ്‌നീഷ്യം വളരെയധികം ആവശ്യമായിട്ടുള്ളതാണ്.

ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്‌നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കൃത്യമാകുന്നത്. എന്നാല്‍ ശരീരത്തിന് കൃത്യമായ അളവില്‍ പോഷകം ലഭിക്കാതിരുന്നാല്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഇത്തരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. കൃത്യമായ പോഷകങ്ങള്‍ ഇല്ലാത്തതു കൊണ്ട് തന്നെ ശരീരത്തില്‍ മഗ്‌നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഏറ്റവും കൂടുതല്‍ ഈ പ്രശ്‌നം ബാധിക്കുന്നത് പെണ്‍കുട്ടികളേയും മുതിര്‍ന്നവരേയും ആണ്.

കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍

ശരീരം എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ അതിനെ അവഗണിക്കാതെ മഗ്‌നീഷ്യത്തിന്റെ അളവ് പരിശോധിക്കാം. എന്തൊക്ക ലക്ഷണങ്ങളാണ് ശരീരത്തില്‍ ആവശ്യത്തിന് മഗ്‌നീഷ്യം ഇല്ലെങ്കില്‍ ശരീരം പ്രകടിപ്പിക്കുക എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്ന അവസ്ഥയാണ്. ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് പരിഹരക്കുന്നതിനുള്ള മാര്‍ഗ്ഗം തേടേണ്ടത് അത്യാവശ്യമാണ്.

കുറഞ്ഞ എനര്‍ജി ലെവല്‍

കുറഞ്ഞ എനര്‍ജി ലെവല്‍

എപ്പോഴും ക്ഷീണവും തളര്‍ച്ചയും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം പലരും അറിയുന്നില്ല. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഈ അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ശരീരത്തില്‍ എനര്‍ജി ലെവല്‍ വളരെ കുറഞ്ഞ അളവില്‍ ആയിരിക്കും. കുറഞ്ഞ മഗ്‌നീഷ്യമാണ് കുറഞ്ഞ അളവിലുള്ള എനര്‍ജിക്ക് കാരണം. അതുകൊണ്ട് തന്നെ ഡയറ്റില്‍ കാര്യമായി ശ്രദ്ധിക്കാം. എനര്‍ജി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെ ഉത്തമമാണ് ഇത്.

പേശികളിലെ തുടിക്കല്‍

പേശികളിലെ തുടിക്കല്‍

മഗ്നീഷ്യം ശരീരത്തില്‍ കുറവാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് പേശികള്‍ ഇടക്കിടക്ക് തുടിക്കുന്നതാണ്. പേശികള്‍ ഇടക്കിടക്ക് തുടിക്കുന്നു. മാത്രമല്ല പേശീവേദന പോലുള്ള പ്രശ്നങ്ങളും ഉണ്ടാവാന്‍ കാരണമാകുന്നു. ഇതെല്ലാം മഗ്‌നീഷ്യത്തിന്റെ കുറവ് കാരണമാണ് ഉണ്ടാവുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

തലവേദന

തലവേദന

പല കാരണങ്ങള്‍ കൊണ്ടും നമുക്ക് തലവേദന ഉണ്ടാവാം. പല തരത്തിലുള്ള തലവേദനകള്‍ ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങളും നിരവധിയാണ്. എന്നാല്‍ ഇടക്കിടെയുള്ള തലവേദനയാണ് മറ്റൊരു പ്രശ്നം. ഇത് ചിലപ്പോള്‍ മൈഗ്രേയ്ന്‍ വരെ ആയി മാറാനുള്ള സാധ്യതയുണ്ട്. 50 ശതമാനം ആളുകളിലും കാണുന്ന മൈഗ്രേയ്നിന്റെ പ്രധാന കാരണം പലപ്പോഴും മഗ്‌നീഷ്യത്തിന്റെ കുറവ് തന്നെയായിരിക്കും. അതുകൊണ്ട് മൈഗ്രേയ്ന്‍ ഉള്ളവര്‍ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കുന്നതിന് മാര്‍ഗ്ഗം തേടണം.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മഗ്‌നീഷ്യത്തിന്റെ അളവ് ചെക്ക് ചെയ്യുന്നത് നല്ലതാണ്. മഗ്‌നീഷ്യത്തിന്റെ കുറവ് സ്ട്രെസ് ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ഉറക്കമില്ലായ്മ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

 ഹൃദയസ്പന്ദന നിരക്ക്

ഹൃദയസ്പന്ദന നിരക്ക്

ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പിന്നിലെ മറ്റൊരു കാരണമാണ് മഗ്നീഷ്യത്തിന്റെ കുറവ്. ഇതിന് പരിഹരിക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയസ്പന്ദന നിരക്ക് കൃത്യമല്ലാതിരിക്കുന്നതും പലപ്പോഴും മഗ്‌നീഷ്യത്തിന്റെ അളവിലുള്ള കുറവാണ് കാണിക്കുന്നത്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതും മഗ്‌നീഷ്യം സപ്ലിമെന്റ് കഴിക്കാനാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം.

ശബ്ദങ്ങളോട് അസ്വസ്ഥത

ശബ്ദങ്ങളോട് അസ്വസ്ഥത

ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറവാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധഇക്കണം. അല്ലെങ്കില്‍ ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ അതിന്റെ മറ്റൊരു ലക്ഷണമാണ് ശബ്ദങ്ങളോട് അസ്വസ്ഥത കാണിക്കുന്നത്. ഇത് പല വിധത്തിലുള്ള പ്രതിന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ഏത വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ഉച്ചത്തിലുള്ള ശബ്ദതത്തിനോട് ശാരീരിക മാനസിക അസ്വസ്ഥതകള്‍ കാണിക്കും. ഇത് മനസ്സിലാക്കാന്‍ ശ്രദ്ധിക്കണം.

കോച്ചിപ്പിടുത്തം

കോച്ചിപ്പിടുത്തം

ശരീരത്തില്‍ കാലും കൈയ്യും പലപ്പോഴും കോച്ചിപ്പിടിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. കോച്ചിപ്പിടുത്തമാണ് മറ്റൊന്ന്. മഗ്‌നീഷ്യത്തിന്റെ കുറവ് നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുന്നു. ഇത് കോച്ചിപ്പിടുത്തത്തിലേക്ക് നയിക്കുന്നു. ഇത് ഇല്ലാതാക്കാന്‍ മഗ്നീഷ്യം ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.

 മലബന്ധം

മലബന്ധം

പല കാരണങ്ങള്‍ മലബന്ധത്തിന് പിന്നില്‍ ഉണ്ടാവാം. ദഹനം കൃത്യമായി നടക്കാത്തത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവാം. എന്നാല്‍ ഇതിനെയെല്ലാ കൃത്യമായി തിരിച്ചറിയുകയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മലബന്ധം പോലുള്ള പ്രശ്നങ്ങളിലേക്കും മഗ്‌നീഷ്യത്തിന്റെ അളവ് കാരണമാകുന്നു. വയറിന്റെ അസ്വസ്ഥത വര്‍ദ്ധിക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന സമ്മര്‍ദ്ദം

ഉയര്‍ന്ന സമ്മര്‍ദ്ദം

മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതോടെ അത് പല വിധത്തിലുള്ള മാനസിക തളര്‍ചക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനായാണ് ശ്രദ്ധിക്കേണ്ടത്. മാനസിക സമ്മര്‍ദ്ദം അതിന്റെ ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തുന്നു. ഇത് മഗ്‌നീഷ്യത്തിന്റെ കുറവ് മൂലം ശരീരത്തില്‍ സംഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ വളരെയധികം ശ്രദ്ധിക്കണം.

Read more about: energy health
English summary

Symptoms of Magnesium Deficiency

This article lists nine symptoms of magnesium deficiency.
Story first published: Friday, July 13, 2018, 9:50 [IST]
X
Desktop Bottom Promotion