For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ 8 വഴികള്‍

By Lekshmi S
|

വേനല്‍ കടുക്കുകയാണ്. സൂര്യന്റെ കോപാഗ്നിയില്‍ മനുഷ്യര്‍ വെന്തുരുകുന്നു. ചൂടില്‍ നിന്ന് രക്ഷനേടാന്‍ യാത്രകള്‍ പോകുന്നവരും വീട്ടില്‍ അഭയം തേടുന്നവരുമുണ്ട്. പക്ഷെ എത്രനാള്‍ ഈ രീതിയില്‍ മുന്നോട്ട് പോകാനാകും. വേനലിനെ നേരിട്ടേ മതിയാകൂ.

hhk

അന്തരീക്ഷ താപനില ഉയര്‍ന്നിരിക്കുന്ന സമയമായ ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് 3 വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. അഥവാ ഈ സമയത്ത് പുറത്തിറങ്ങേണ്ട ആവശ്യം വന്നാല്‍ കുട ഉപയോഗിക്കാന്‍ മറക്കാതിരിക്കുക.

ധാരാളം വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും ഓരോ മണിക്കൂര്‍ ഇടവിട്ട് വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. വിയര്‍പ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും. മറ്റു പാനീയങ്ങളും ഈ സമയത്ത് ഉത്തമമാണ്.ഉപ്പിട്ട് നേര്‍പ്പിച്ച കഞ്ഞിവെള്ളം, മോര്, നാരങ്ങവെള്ളം, ജ്യൂസ് എന്നിവയും വളരെയേറെ ഉപകാരപ്രദമാണ്.

ജലാംശം കൂടുതലുള്ള പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി കഴിക്കുക. ചൂടുകാലത്ത് തണ്ണിമത്തന്‍ ഏറ്റവും ഉത്തമം.

കൃഷിസ്ഥലത്ത് പണിയെടുക്കുന്നവര്‍ ജോലി സമയം ക്രമീകരിക്കുക.

ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് 3 വരെ പണിയെടുക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. കടുത്ത വെയിലില്‍ ജോലി ചെയ്യേണ്ടിവന്നാല്‍ ഇടക്കിടെ തണലിലേക്ക് മാറി നില്‍ക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.

വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കട്ടികുറഞ്ഞതും ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

ചൂടു കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.

വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക. വീടിനകത്തെ ചൂട് പുറത്തു പോകുന്നതിനും വീടിനകത്തേക്ക് കൂടുതല്‍ വായുസഞ്ചാരം ലഭിക്കുന്നതിനും ഇത് സഹായകമാണ്.

കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ വെയിലില്‍ കളിക്കാന്‍ അനുവദിക്കരുത്. കൂടാതെ അവര്‍ക്ക് ധാരാളം പാനീയങ്ങള്‍ നല്‍കുക.

വെയിലത്ത് പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.

കഴിവതും നഗരങ്ങളിലെ ഹോട്ടലുകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും അശുദ്ധമായ ചുറ്റുപാടുകളില്‍ നിന്നും കുടിവെള്ളവും മറ്റു പാനീയങ്ങളും ഉപയോഗിക്കാതിരിക്കുന്നത് നന്നാകും. രോഗാതുരമായ ചുറ്റുപാടുകളില്‍ നിന്നും ഭക്ഷണവും പാനീയവും ഒഴിവാക്കുക. രാവിലെ 11 മണിക്ക് ശേഷവും വൈകുന്നേരം മൂന്ന് മണിക്ക് മുമ്പുമുള്ള യാത്രകള്‍ ഒഴിവാക്കാം. കെട്ടിടങ്ങളുടെ പുറത്തും റോഡിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ മേല്‍പറഞ്ഞ സമയം ഒഴിവാക്കി ക്രമീകരിക്കുക. പകല്‍ സയമം ധാരാളം വെള്ളം ലഭ്യമാകുന്ന തണ്ണിമത്തന്‍, പോലുള്ള പഴവര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് നന്നാകും. ശരീരത്തിന് നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം.

കട്ടികുറഞ്ഞ പഞ്ഞിവസ്ത്രങ്ങളാണ് വേനല്‍ക്കാലത്തിന് യോജിച്ചത്. കറുത്ത വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് യാത്ര ചെയ്യുന്നവര്‍ക്ക് നല്ലത്. പകല്‍ യാത്രാവസരങ്ങളില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുകയും മുഖവും കഴുത്തുവരെ മൂടുന്ന ഇളം നിറമുള്ള വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ശരീരത്തില്‍ ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കണം. വേനല്‍ക്കാല ദിവസങ്ങളില്‍ അടിവസ്ത്രം തീര്‍ച്ചയായും എല്ലാ ദിവസവും മാറ്റുകയും കഴുകി വൃത്തിയാക്കുകയും വേണം. വീടിനകത്ത് വളരെ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക.

ജനലുകള്‍ പകല്‍ സമയത്ത് തുറന്നിടരുത്. ജനലും വാതിലും കര്‍ട്ടനുകളും അടച്ചിട്ട നിലയില്‍ പകല്‍ 10 മുതല്‍ നാല് വരെ സൂക്ഷിക്കുക. പ്രകാശ രശ്മികള്‍ക്ക് ചൂടുള്ളതിനാല്‍ പ്രകാശത്തോടൊപ്പം ചൂടും വീടിനകത്തേക്ക് കൊണ്ടുവരും. അത് ചുമരുകള്‍ വലിച്ചെടുക്കുകയും രാത്രി സമയവും മുറിക്കുള്ളില്‍ ചൂട് അനുഭവപ്പെടുകയും ചെയ്യും. രാവിലെയും വൈകീട്ടും ജനലുകള്‍ തുറന്ന് കാറ്റും വെളിച്ചവും മുറികളില്‍ കയറി ഇറങ്ങാന്‍ അനുവദിക്കുക. വീടിന്റെ മുകളില്‍ ചൂടുള്ള രശ്മികള്‍ പ്രതിബിംബിച്ച് പോകാനുള്ള അവസരം നല്‍കണം. വെളുത്ത പെയിന്റോ കുമ്മായമോ ടെറസിലും ഓടിലും അടിക്കുക. ടെറസിന് മുകളില്‍ ഇരുമ്പ് ഷീറ്റ് ഉണ്ടെങ്കില്‍ അതിലും റിഫഌക്ട് ചെയ്യാവുന്ന ചായം തേക്കുക. ടെറസ്സിലാണെങ്കില്‍ തെങ്ങിന്റെ ഓലയും മടലും പനമ്പും വൈക്കോലും ഇട്ട് വെള്ളമൊഴിക്കുന്നത് നല്ലതാണ്. കെട്ടിടം ചൂടാകാതിരിക്കാന്‍ ഇത് ആവശ്യമാണ്.

കെട്ടിടങ്ങള്‍പകല്‍ ആഗിരണം ചെയ്യുന്ന ചൂടു രശ്മികള്‍ രാത്രി കാലങ്ങളില്‍ താപതരംഗമായി വീടിനകത്തേക്ക് പ്രവഹിക്കുമെന്നതിനാല്‍, പകലും രാത്രിയും ഒരുപോലെ മുറിക്കകത്ത് ചൂടനുഭവപ്പെടും. ഇത് ഒഴിവാക്കുക. പകല്‍ സമയങ്ങളില്‍ പാചകം ഒഴിവാക്കുന്നതാണ് നല്ലത്. അതിരാവിലെയോ വൈകീട്ടോ അടുക്കളയില്‍ പാചകം ചെയ്യുകയാണെങ്കില്‍ പകല്‍ വെയിലിന്റെ കാഠിന്യത്തോടൊപ്പം വീടിനകത്തെ അടുപ്പില്‍ നിന്നുള്ള ചൂട് വീടാകെ പരക്കുന്നത് ഒഴിവാക്കാം. രാത്രി കാലങ്ങളില്‍ മുറികളില്‍ ഫാനിന്റെ ചുവടെ നിലത്ത് പരന്ന പാത്രത്തില്‍ വെള്ളം വെക്കുന്നത് മുറിയിലെ താപം കുറക്കുന്നതിന് നല്ലതാണ്. ചോര്‍ച്ചയില്ലാത്ത ടെറസ്സാണെങ്കില്‍, കെട്ടിടത്തിന് മുകളില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് ചൂടിന്റെ കാഠിന്യം കുറക്കും. ടെറസ്സുകളില്‍ റൂഫ് ഗാര്‍ഡന്‍ സംവിധാനിക്കുന്നതും പച്ചക്കറി കൃഷി നടത്തുന്നതും ചൂട് കുറക്കാന്‍ അനുയോജ്യമാണ്.

വീടിന് ചുറ്റും ഹരിതാഭമാക്കുന്നതും ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതും ചുറ്റുപാടും തണുപ്പിക്കാന്‍ അഭികാമ്യമാണ്. വീടകം മണ്ണ് ഇഷ്ടികയും പ്രകൃതിദത്തമായ ഫ്‌ളോറിംഗ് മെറ്റീരിയല്‍സും ഉപയോഗിക്കുന്നതും രാത്രികാല ചൂട് കുറക്കും. വീടിന് മുകളിലേക്ക് പടര്‍ന്നു കയറുന്ന പൂച്ചെടികള്‍ പടര്‍ത്തിവിടുന്നത് പൊടി പടലങ്ങള്‍ കുറക്കുന്നതിനും ചൂട് നിയന്ത്രിക്കുന്നതിനും നല്ലതാണ്. വീടിന്റെ തട്ടില്‍ ഉറപ്പിക്കാവുന്ന തരം ഫാനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ധാരാളം സ്ഥലം ലഭ്യമാണെങ്കില്‍ വീടിന് മുമ്പില്‍ പുല്‍തകിടി തീര്‍ക്കുന്നത് അഭികാമ്യമാണ്. വേനലില്‍ ചെടികള്‍ നനക്കുന്നത് വൈകുന്നേരമാക്കണം. അടുക്കള തോട്ടങ്ങളിലും മട്ടുപ്പാവ് കൃഷിയിടങ്ങളിലും ഡ്രിപ് ഇറിഗേഷന്‍(വെള്ളം തുള്ളിതുള്ളിയായി വീഴുന്ന രീതി) ഉപയോഗിച്ചാല്‍ കൂടുതല്‍ വെള്ളം സംരക്ഷിക്കാനാകും. വീടിനകത്ത് വളര്‍ത്താവുന്ന ഇന്‍ഡോര്‍ ചെടികള്‍ നല്ലതായിരിക്കും. ഇതിനായി പ്രത്യേകം രൂപ്പകല്‍പന ചെയ്ത ചെടിച്ചട്ടികള്‍ ഉപയോഗിക്കണം. വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ജനലുകളിലും മറ്റും പടര്‍ന്നുകയറുന്ന ഇന്‍ഡോര്‍ ചെടികളും ഭിത്തികളില്‍ വളര്‍ത്താവുന്ന ചെടികളും ഉപയോഗിക്കുന്നത് ചൂട് കുറക്കാന്‍ ഉപകരിക്കും. എല്ലാ തരം ചെടികളും വെള്ളം കൂടുതല്‍ വലിച്ചെടുക്കുന്നത് രാവിലെ ആയതിനാല്‍ ചെടി നനക്കുന്നത് വൈകുന്നേരങ്ങളില്‍ മാത്രമാക്കുക.

ഭക്ഷണത്തിന് മുമ്പ് വൃത്തിയായി കൈ കഴുകുകയും ഉറങ്ങുന്നതിന് മുമ്പ് കുളിക്കുകയും ചെയ്യുന്ന ശീലം വേനല്‍ കാലങ്ങളില്‍ അത്യന്താപേക്ഷിതമാണ്. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് ഇത് ആവശ്യമാണ്. 2017ല്‍ ലഭിക്കേണ്ട മഴയുടെ 29 ശതമാനം കുറവാണ് കേരളത്തിന് ലഭിച്ചത്. അതിനാല്‍ തന്നെ സംസ്ഥാനം അതിഭീകരമായ വേനലിനെയാണ് നേരിടാന്‍ പോകുന്നതെന്ന് മനസ്സിലാക്കണം. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും 2018 സാക്ഷ്യം വഹിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം.

അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന് അനുസരിച്ച് ശരീരത്തിനകത്തും പുറത്തും മാറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചൂട് കൂടുന്നതിന് അനുസരിച്ച് ശരീരം വിയര്‍ക്കുകയും ജലാംശം നഷ്ടപ്പെടുകയും ചെയ്യും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം ഉണ്ടാവും. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനായാല്‍ ഒരുപരിധി വരെ വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ കഴിയും.

കത്തുന്ന വേനല്‍ച്ചൂടില്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

 ജ്യൂസുകള്‍

ജ്യൂസുകള്‍

പച്ചവെള്ളം കുടിച്ച് മടുത്താല്‍ ജ്യൂസുകള്‍ കുടിക്കുക. അവയില്‍ നിന്ന് ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകളും പോഷകങ്ങളും ലഭിക്കും. എന്നാല്‍ ജ്യൂസുകള്‍ അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല, പ്രത്യേകിച്ച് പഞ്ചസാര ചേര്‍ത്ത്.

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം

വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ കരിക്കിന്‍വെള്ളം പോലെ അനുയോജ്യമായ മറ്റൊരു പാനീയമില്ല. കരിക്ക് എല്ലായിടത്തും സുലഭമായതിനാല്‍ അന്വേഷിച്ച് നടക്കേണ്ട എന്ന ഗുണവുമുണ്ട്. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ നിങ്ങള്‍ക്ക് ഉന്മേഷം പകരും. മാത്രമല്ല ശരീരോഷ്ടമാവ് ക്രമീകരിക്കുകയും ചെയ്യും.

സാലഡ്

സാലഡ്

പച്ചക്കറികളില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സാലഡുകള്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വെള്ളരിക്ക, തക്കാളി മുതലായവ ഉപയോഗിച്ചുള്ള സാലഡും ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഉണ്ടെങ്കില്‍ നിര്‍ജ്ജലീകരണത്തെ പേടിക്കുകയേ വേണ്ട.

എളുപ്പം ദഹിക്കുന്ന ഭക്ഷണം

എളുപ്പം ദഹിക്കുന്ന ഭക്ഷണം

വേനല്‍ക്കാലത്ത് എളുപ്പം ദഹിക്കുന്ന ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇവ നിങ്ങള്‍ക്ക് ആവശ്യമുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുക മാത്രമല്ല ഉന്മേഷം നിലനിര്‍ത്തുകയും ചെയ്യുന്നു.

സൂപ്പ്

സൂപ്പ്

എളുപ്പം ദഹിക്കുന്ന സൂപ്പുകള്‍ വീട്ടില്‍ തയ്യാറാക്കി കഴിക്കുന്നത് വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്. കഴിയുന്നത്ര പച്ചക്കറികള്‍ സൂപ്പില്‍ ചേര്‍ക്കുക. തയ്യാറാക്കി വച്ചാല്‍ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാമെന്ന പ്രത്യേകതയും സൂപ്പുകള്‍ക്കുണ്ട്.

സംഭാരം

സംഭാരം

മികച്ച വേനല്‍ക്കാല പാനീയമാണ് സംഭാരം. ഇതിന് ശരീരത്തെ തണുപ്പിക്കാനും ദഹനം വേഗത്തിലാക്കാനും കഴിയും. യാത്രയ്ക്കിടയിലും സംഭാരം തിരഞ്ഞെടുക്കുക.

കഫീന്‍

കഫീന്‍

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കുക. കഫീന്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തി നിര്‍ജ്ജലീകരണത്തിലേക്ക് തള്ളിവിടും.

വേനല്‍ക്കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനൊപ്പം പതിവ് കോഫി കൂടി കുടിച്ചാല്‍ ഇത് അനുഭവിച്ചറിയാനാകും. എത്ര വെള്ളം കുടിച്ചാലും നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകും.

 വെള്ളം

വെള്ളം

എന്തൊക്കെ ചെയ്താലും നിശ്ചിത ഇടവേളകളില്‍ പച്ചവെള്ളം കുടിക്കുന്നത് പോലെ ഗുണകരമായ മറ്റൊന്നില്ല. കാരണം ശരീരത്തിന് വെള്ളം കൂടിയേതീരൂ.

Read more about: health tips ആരോഗ്യം
English summary

Stay Hydrated In Summer

Whenever your body heats up from physical activity or the hot weather outside, your internal air conditioner turns on and you begin to sweat. And remember, now that your air conditioner is using its coolant (your sweat), it is important to refill the tank — by drinking lots of water
Story first published: Tuesday, May 8, 2018, 12:45 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X