For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വണ്ണം കുറയാനും നിറം വയ്ക്കാനും ഈ പ്രത്യേക ജ്യൂസ്

വണ്ണം കുറയാനും നിറം വയ്ക്കാനും ഈ പ്രത്യേക ജ്യൂസ്

|

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് തടി കൂടുന്നതും വയര്‍ ചാടുന്നതുമെല്ലാം. ഇത് പലരും സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും സൗന്ദര്യപ്രശ്‌നത്തേക്കാള്‍ ആരോഗ്യ പ്രശ്‌നമാണ് ഇത്. വണ്ണവും വയറുമെല്ലാം വരുത്തി വയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പല അസുഖങ്ങളുടേയും മൂല കാരണമാണ് അമിത വണ്ണം.

അമിത വണ്ണം കുറയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. കൃത്രിമ വഴികളേക്കാള്‍ ഇത്തരം വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് ഇതിനു നല്ലത്. കാരണം മിക്കവാറും കൃത്രിമ വഴികള്‍ക്കും അതിന്റേതായ പല ദോഷങ്ങളുമുണ്ടാകും.

തടി കുറയ്ക്കാനും ഇതിനൊപ്പം പല തരം ആരോഗ്യ, സൗന്ദര്യ ഗുണങ്ങള്‍ക്കും പറ്റിയ ഒന്നാണ് നെല്ലിക്ക. നെല്ലിക്കയുടെ ജ്യൂസ് പ്രത്യേക വിധത്തില്‍ ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, നിറവും വര്‍ദ്ധിയ്ക്കും. നെല്ലിക്കയ്‌ക്കൊപ്പം മഞ്ഞളും ചേര്‍ത്താണ് ഈ പ്രത്യേക ജ്യൂസ് തയ്യാറാക്കുന്നത്.

നെല്ലിക്ക നല്ല ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്.നെല്ലിക്ക പല രൂപത്തിലും കഴിയ്ക്കാം. ഇത് വെറുതേ കഴിയ്ക്കാം. ഉപ്പിലിട്ടു കഴിയ്ക്കാം. ജ്യൂസായും കുടിയ്ക്കാം. അച്ചാറുണ്ടാക്കി കഴിയ്ക്കുന്നവരുമുണ്ട്. ഇത് പലതരം ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിയ്ക്കുന്ന ഒന്നുമാണ്.ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഇത് നല്ലതു തന്നെയാണ്. കൂടാതെ അമിനോ ആസിഡുകള്‍, അയേണ്‍, വൈറ്റമിന്‍ എ, ഫൈബര്‍ , പൊട്ടാസ്യം തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും അസുഖങ്ങള്‍ തടഞ്ഞു നിര്‍ത്താനുമെല്ലാം നെല്ലിക്കയ്ക്കു കഴിയും. നെല്ലിക്കയും ആരോഗ്യത്തിനൊപ്പം മുടിസംരക്ഷണത്തിനും ഏറെ ഗുണകരമാണ്. നെല്ലിക്ക. ആയുര്‍വേദ മരുന്നുകളില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. വാതം, അള്‍സര്‍, വിളര്‍ച്ച തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള ഒന്നാന്തരം മരുന്നു കൂടിയാണിത്. കണ്ണിന്റെ കാഴ്ചയ്ക്കും ദഹനത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏറെ ഫലപ്രദം.

മഞ്ഞളും ഇതുപോലെ ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന കുര്‍കുമിന്‍ എന്ന പ്രത്യേക ഘടകമാണ് എല്ലാ ഗുണങ്ങളും നല്‍കുന്നത്. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനും കൊഴുപ്പു പുറന്തള്ളാനും വിഷാംശം നീക്കാനുമെല്ലാം ഉത്തമമാണ് ഒന്നാണ് മഞ്ഞള്‍.

നെല്ലിക്കാ ജ്യൂസും മഞ്ഞളും

നെല്ലിക്കാ ജ്യൂസും മഞ്ഞളും

നെല്ലിക്കാ ജ്യൂസും മഞ്ഞളും കലര്‍ത്തിയാണ് തടിയും വയറും കുറയാനും നിറം വര്‍ദ്ധിയ്ക്കാനുമുള്ള ഈ പ്രത്യേക മിശ്രിതം തയ്യാറാക്കുന്നത്. നാലോ അഞ്ചോ നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി കുരു കളഞ്ഞ് മിക്‌സിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് ജ്യൂസാക്കി അടിച്ചെടുക്കുക. പച്ചമഞ്ഞള്‍ ആണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഇതിനൊപ്പം ഒരു കഷ്ണം ചേര്‍ത്ത് അരയ്ക്കാം. ഇത് പീന്നീട് ഊറ്റിയെടുത്തു കുടിയ്ക്കാം.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക തനിയെ ജ്യൂസാക്കി അടിച്ചെടുത്താന്‍ ഇതില്‍ 3-4 ടേബിള്‍ സ്പൂണ്‍ എടുത്ത് അര ഗ്ലാസ് ഇളംചൂടുവെള്ളമോ സാധാരണ വെള്ളമോ കലര്‍ത്തി ഇതില്‍ അര ടീസ്പൂണ്‍ നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി കുടിയ്ക്കാം. വെറും നെല്ലിക്കാജ്യൂസിന് ചവര്‍പ്പു കൂടുതലായിരിയ്ക്കും. ഇതുകൊണ്ടാണ് വെള്ളം ചേര്‍ക്കാന്‍ പറയുന്നത്. വെറുതെ കുടിയ്ക്കാന്‍ മടിയില്ലാത്തവര്‍ക്ക് ഇതില്‍ വെളളം ചേര്‍ക്കാതെയും മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കാം.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. ഫ്രഷായി തയ്യാറാക്കിയതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ 2-3 ദിവസങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു തയ്യാറാക്കാം. ഇത് കുടിച്ച ശേഷം 1 മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. ഇത് അടുപ്പിച്ച് ഒന്നു രണ്ടു മാസം ചെയ്താലാണ് ഗുണം ലഭിയ്ക്കുക.

തടിയും വയറും

തടിയും വയറും

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ചേരുവയാണ് ഇത്. നെല്ലിക്കയിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. മഞ്ഞള്‍ ശരീരത്തിലെ കൊഴുപ്പുകോശങ്ങളെ തടയാന്‍ നല്ലതാണ്. ശരീരത്തില്‍ ആവശ്യമില്ലാതെ അടിഞ്ഞു കൂടിക്കിടക്കുന്ന കൊഴുപ്പു നീക്കാനും മഞ്ഞള്‍പ്പൊടി ഏറെ ഗുണകരമാണ്. ഇവ രണ്ടും തടിയും വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പും കളയുന്നു

ചര്‍മത്തിനും മുടിയ്ക്കും

ചര്‍മത്തിനും മുടിയ്ക്കും

ചര്‍മത്തിനും മുടിയ്ക്കും ചേരുന്ന നല്ലൊരു മിശ്രിതമാണ് മഞ്ഞള്‍പ്പൊടിയും നെല്ലിക്കാനീരും. നെല്ലിക്ക ചര്‍മത്തില്‍ പ്രായാധിക്യം കാരണമുള്ള കുത്തുകള്‍ക്കു പരിഹാരമാണ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഇതിനു സഹായിക്കുന്നത്. ടോകസിനുകള്‍ നീക്കി ചര്‍മത്തിനു തിളക്കം നല്‍കാനും മുഖക്കുരു പോലുളള രോഗങ്ങള്‍ തടയാനും മഞ്ഞള്‍ സഹായിക്കും.

ഗ്യാസും അസിഡിറ്റിയുമെല്ലാം മാറാന്‍

ഗ്യാസും അസിഡിറ്റിയുമെല്ലാം മാറാന്‍

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. വയറ്റിലെ ഗ്യാസും അസിഡിറ്റിയുമെല്ലാം മാറാന്‍ സഹായകമായ ഒരു മിശ്രിതം. ആസിഡ് ഉല്‍പാദനം തടയാന്‍ ഇത് സഹായിക്കും. നല്ല ശോധനയ്ക്കും ഇത് ഏറെ സഹായകമാണ്. കുടലിലെ ദോഷകരമായ ബാക്ടീരിയകളെ തടയാന്‍ മഞ്ഞള്‍ അത്യുത്തമമാണ്.

വിളര്‍ച്ച

വിളര്‍ച്ച

രക്തക്കുറവുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യേകിച്ചും നെല്ലിക്ക. നെല്ലിക്കയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ആര്‍ബിസി അഥവാ രക്താണുക്കളുടെ അളവു വര്‍ദ്ധിപ്പിയ്ക്കുന്നു. വിളര്‍ച്ചയുള്ളവര്‍ ഈ വഴി പരീക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. മഞ്ഞള്‍ രക്തധമനികളിലെ തടസങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്.ഇവ രണ്ടും കലര്‍ത്തിയ ജ്യൂസ് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കും. ഹൃദയത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

 ഡയബറ്റിസ്

ഡയബറ്റിസ്

പ്രമേഹത്തിനുള്ള തികച്ചും പ്രകൃതിദത്ത പരിഹാരമാണ് മഞ്ഞള്‍പ്പൊടി, നെല്ലിക്കാജ്യൂസ് കോമ്പിനേഷന്‍. ഇവ രണ്ടിലേയും ഘടകങ്ങള്‍ കൂടിക്കലരുന്നത് നല്ലൊരു പരിഹാരമാണ്. പ്രത്യേകിച്ചും ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവര്‍ക്ക്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള പ്രകൃതിദത്ത മരുന്നാണ് മഞ്ഞള്‍പ്പൊടിയും നെല്ലിക്കാനീരും കലര്‍ന്ന മിശ്രിതം. നെല്ലിക്കയിലെ വൈറ്റമിന്‍ സി കൊഴുപ്പുരുക്കി കളയുന്നു. മഞ്ഞളും രക്തധമനികളിലും ശരീരത്തിലും അടിഞ്ഞു കൂടുന്ന അമിതമായ കൊഴുപ്പു നീക്കാന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഉത്തമമായ വഴിയാണിത്.

പ്രതിരോധശേഷി

പ്രതിരോധശേഷി

നെല്ലിക്കയും മഞ്ഞളും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഘടകങ്ങളാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. അല്‍പം ചൂടുവെള്ളത്തില്‍ ഈ രണ്ടു ജ്യൂസുകളും കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. കോള്‍ഡ്, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. ദിവസവും ഇത് കുടിയ്ക്കുന്നത് അലര്‍ജി, ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണെന്നു പറയാം.

യൂറിനറി സംബന്ധമായ പ്രശ്‌നങ്ങളും

യൂറിനറി സംബന്ധമായ പ്രശ്‌നങ്ങളും

യൂറിനറി സംബന്ധമായ പ്രശ്‌നങ്ങളും യൂറിനറി ഇന്‍ഫെക്ഷനുകളും തീര്‍ക്കാനുളള നല്ലൊരു പരിഹാരമാണ് നെല്ലിക്കാനീരും മഞ്ഞളും ചേര്‍ത്ത പാനീയം. ഇതില്‍ അല്‍പം തേന്‍ കൂടി കലര്‍ത്തുന്നത് ഏറെ ഗുണകരമാണ്.

ചര്‍മത്തിന് നിറം വയ്ക്കാനും

ചര്‍മത്തിന് നിറം വയ്ക്കാനും

മഞ്ഞളും നെല്ലിക്കാജ്യൂസും ചേര്‍ത്ത മിശ്രിതം ചര്‍മത്തിന് നിറം വയ്ക്കാനും ഏറെ നല്ലതാണ്. നെല്ലിക്കയിലെ വൈറ്റമിന്‍ സി ഈ ഗുണം നല്‍കുന്നു. മഞ്ഞള്‍ ചര്‍മത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ നല്ലതാണ്. ഇത് ചര്‍മത്തിന് നിറം നല്‍കാനും നല്ലതാണ്.

English summary

Special Amla Juice To Reduce Weight And Improve Complexion

Special Amla Juice To Reduce Weight And Improve Complexion
Story first published: Wednesday, May 30, 2018, 10:55 [IST]
X
Desktop Bottom Promotion