For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുതിര്‍ത്ത വാള്‍നട്‌സ് ദിവസവും കഴിയ്ക്കൂ

കുതിര്‍ത്ത വാള്‍നട്‌സ് ദിവസവും കഴിയ്ക്കൂ

|

ഡ്രൈ നട്‌സില്‍ അധികം പ്രചാരമില്ലാത്ത, എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് വാള്‍നട്‌സ്. അത്ര വലിയ രുചിയില്ലാത്ത ഇതിന് ചെറിയൊരു കയ്പു രസവുമുണ്ട്.

എന്നാല്‍ രുചിയുടെ കാര്യത്തില്‍ അത്ര കേമത്തരമില്ലെങ്കിലും ആരോഗ്യപരമായ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മികച്ചതാണ് വാള്‍നട്‌സ്. ആരോഗ്യ ഗുണങ്ങളില്‍ മുന്‍പന്തിയില്‍ എന്നു തന്നെ വേണം, പറയാന്‍.

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ലൊരു കലവറയായ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയ്ക്കുളള നല്ലൊരു മരുന്നു കൂടിയാണ്.ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും വാള്‍നട്ട് ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചു സ്താനാര്‍ബുദ ക്യാന്‍സര്‍.

ധാരാളം മിനറലുകളും ആന്റിഓക്‌സിഡന്റുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്‌സ്.

വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും.ഡിമന്‍ഷ്യ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

ദിവസവും രണ്ടു മൂന്നു വാള്‍നട്‌സ് കഴിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കും. ഇതു വേണണെങ്കില്‍ കുതിര്‍ത്തി കഴിയ്ക്കുകയും ചെയ്യാം. തേനില്‍ കുതിര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

 ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഉറക്ക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വാള്‍നട്‌സ്. വാള്‍നട്‌സിലെ മെലാട്ടനിന്‍ നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇന്‍സോംമ്‌നിയ പോലത്തെ പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാകും.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണിത്. തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്‌സ് . വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും.

കൊളസ്‌ട്രോളിനുള്ള ഏറെ നല്ലൊരു പരിഹാരമാണ്

കൊളസ്‌ട്രോളിനുള്ള ഏറെ നല്ലൊരു പരിഹാരമാണ്

കൊളസ്‌ട്രോളിനുള്ള ഏറെ നല്ലൊരു പരിഹാരമാണ് വാള്‍നട്‌സ്‌

വാള്‍നട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കും. കൊളസ്‌ട്രോള്‍ ശരീരത്തിലെയും വയറ്റിലേയും കൊഴുപ്പു കാരണമാകുന്ന ഒന്നാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇതിന് സാധിയ്ക്കും.

പുരുഷബീജത്തിന്

പുരുഷബീജത്തിന്

പുരുഷന്മാര്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ഒരു ഭക്ഷണ വസ്തുവാണ് ഇതെന്നു വേണം, പറയാന്‍. വാള്‍നട്‌സ് പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. ബീജ ഗുണവും ചലന ശേഷിയുമെല്ലാം തന്നെ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും.

സ്ത്രീകളുടെ മാറിട വലിപ്പത്തിന്

സ്ത്രീകളുടെ മാറിട വലിപ്പത്തിന്

സ്ത്രീകളുടെ മാറിട വലിപ്പത്തിന് സഹായകമായ ഘടകങ്ങള്‍ അടങ്ങിയ ഒന്നാണിത്. ഇതിലടങ്ങിരിയിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. മത്സ്യത്തിന്റെ ഗുണം നല്‍കുന്ന ഒന്നാണിത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉള്ളതു തന്നെ കാരണം.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഏറെ നല്ലതാണു വാള്‍നട്‌സ്. ഇതിലെ പ്രത്യേക ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നതും.

ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് അടങ്ങിയിട്ടുള്‌ലത്. ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുക വഴി ശരീരത്തിലെ കൊഴുപ്പ് പിടിച്ചു നിര്‍ത്താനുള്ള കഴിവും വാള്‍നട്‌സിനുണ്ട്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

ഒലീവ് ഓയിലും വാള്‍നട്ടും

ഒലീവ് ഓയിലും വാള്‍നട്ടും

തടി കുറയ്ക്കാന്‍ പല രീതിയിലും വാള്‍നട്‌സ് ഉപയോഗിയ്ക്കാം. ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വഴി. ലോ കലോറി ഡയറ്റാണ് ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ന്നത്.

ഒരൗണ്‍സ് വാള്‍നട്ടില്‍

ഒരൗണ്‍സ് വാള്‍നട്ടില്‍

ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് വാള്‍നട്‌സും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഘടകമാണ്. തേനിലും വാള്‍നട്‌സിലെ പോലെ ആ്ന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വാള്‍നട്‌സും തേനും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ്

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന്

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന്

ഗര്‍ഭകാലത്തു വാള്‍നട്‌സ് ഏറെ നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഇത് ഉത്തമമാണ്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വാള്‍നട്‌സ്. വാള്‍നട്‌സും തേനും ചേര്‍ത്തുള്ള പ്രത്യേക മിശ്രിതം തൈറോയ്ഡ് പ്രശ്‌നത്തിന് പരിഹാരമാകും.

Read more about: health body
English summary

Soaked Walnuts Health Benefits

Soaked Walnuts Health Benefits, Read more to know about,
X
Desktop Bottom Promotion