For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റാല്‍

|

പ്രളയശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി എന്ന് പറയുന്ന് വീട് വൃത്തിയാക്കുന്നത് തന്നെയാണ്. വെള്ളം വീട്ടിലേക്ക് ആര്‍ത്തലച്ച് വന്നപ്പോള്‍ അതോടൊപ്പം ഒഴുകി വന്ന നിരവധി ജീവികളും ഉണ്ടായിരിക്കും. ഇവയില്‍ ഏറ്റവും അപകടകാരികളാണ് പലപ്പോഴും പാമ്പുകള്‍. ഉഗ്രവിഷമുള്ളവയടക്കം വിഷം ഒട്ടുമില്ലാത്തവയും ഉണ്ടായിരിക്കും. എങ്കിലും ശ്രദ്ധിക്കേണ്ടത് ശ്രദ്ധിക്കുക തന്നെ വേണം. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും ആശങ്കപ്പെടാതെ കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. വീടുകളിലേക്ക് തിരിച്ച് പോവുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവന്‍ തന്നെ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.

പല വീടുകളിലും വെള്ളം താഴ്ന്നിട്ടുണ്ടാവില്ല. ഇനി അഥവാ താഴ്ന്നാലും പാമ്പുകളെല്ലാം തന്നെ പലപ്പോഴും വീടൊഴിഞ്ഞ് പോവാന്‍ സമയമെടുക്കുന്നു. വെള്ളം കെട്ടി നില്‍ക്കുന്നിടത്താകട്ടെ പാമ്പുകളെ കാണുകയും ഇല്ല. ഇതെല്ലാം അപകടം വിളിച്ച് വരുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. വീട്ടിലേക്ക് തിരികെ എത്തുമ്പോള്‍ ആദ്യം ഒരു വടി കരുതേണ്ടത് അത്യാവശ്യാണ്. വടി ഉപയോഗിച്ച് വേണം വീട്ടിലേക്ക് കടക്കാന്‍.

<strong>പ്രളയശേഷം പാമ്പുകളെ തുരത്താന്‍ വഴികള്‍</strong>പ്രളയശേഷം പാമ്പുകളെ തുരത്താന്‍ വഴികള്‍

മാത്രമല്ല ചെരുപ്പ് ധരിക്കുന്നതിനും ശ്രദ്ധിക്കണം. ബൈക്കിന്റെ സീറ്റ് കാറിന്റെ ബോണറ്റ് എന്നിവിടങ്ങളിലെല്ലാം പാമ്പുകള്‍ താവളമുറപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ട് തന്നെ അത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ശ്രദ്ധ വളരെയധികം നല്‍കേണ്ടത് അത്യാവശ്യമാണ്. വെള്ളമൊഴിഞ്ഞ വീടുകള്‍ വൃത്തിയാക്കുമ്പോള്‍ പാമ്പുകള്‍ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന് മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അത്യാവശ്യാണ്.. ഇനി അഥവാ പാമ്പു കടിയേറ്റാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഒരിക്കലും ഭയപ്പെടരുത്

ഒരിക്കലും ഭയപ്പെടരുത്

പാമ്പു കടിയേറ്റാല്‍ ഒരു കാരണവശാലും ഭയപ്പെടരുത്. മറ്റുള്ളവര്‍ പറയുന്ന ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യരുത്. ഭയപ്പെട്ടാല്‍ വിഷം ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഒരു കാരണവശാലും ഭയപ്പെടരുത്. കൂടെ നില്‍ക്കുന്ന ആളുകളും പാമ്പുകടിയേറ്റ ആളെ സമാധാനിപ്പിക്കാന്‍ ശ്രദ്ധിക്കണം.

നടക്കരുത്

നടക്കരുത്

പാമ്പ് കടിയേറ്റാല്‍ ഒരു കാരണവശാലും നടക്കരുത്. നടക്കാനോ ഓടാനോ ശ്രമിക്കരുത്. പാമ്പു കടിയേറ്റ വെപ്രാളത്തില്‍ ഇത് പലരും ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം വിഷത്തിന്റെ വ്യാപനം പെട്ടെന്നാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

നിരപ്പായ പ്രതലത്തില്‍ കിടത്തുക

നിരപ്പായ പ്രതലത്തില്‍ കിടത്തുക

പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തില്‍ കിടത്താന്‍ ശ്രദ്ധിക്കണം. എന്നിട്ട് മുറിവേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം. എന്നാല്‍ ഒരിക്കലും സ്വയം ചികിത്സ അരുത്. ഇത് കൂടുതല്‍ അപകടം വിളിച്ച് വരുത്തും.

മുറിവ് കെട്ടുമ്പോള്‍

മുറിവ് കെട്ടുമ്പോള്‍

അണുവിമുക്തമായ തുണിയോ ബാന്‍ഡേജോ ഉപയോഗിച്ച് മാത്രമേ മുറിവ് കെട്ടാന്‍ പാടുകയുള്ളൂ. കെട്ടണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ഇന്‍ഫെക്ഷന്‍ മറ്റും ഉണ്ടാവാതിരിക്കുന്നതിനായി കെട്ടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കെട്ടുമ്പോള്‍ ഒരിക്കലും മുറിവ് മുറുക്കി കെട്ടരുത്. ഒരു വിരലിന്റെ വിടവ് ഇട്ടിട്ട് മാത്രമേ മുറിവ് കെട്ടാന്‍ പാടുകയുള്ളൂ.

മുറിവ് വലുതാക്കരുത്

മുറിവ് വലുതാക്കരുത്

ഒരു കാരണവശാലും മുറിവ് ബ്ലേഡോ കത്തിയോ ഉപയോഗിച്ച് വലുതാക്കരുത്. കാരണം ഇത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. ചിലപ്പോള്‍ സെപ്റ്റിക് ആവുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കണം.

 വിഷം വലിച്ചെടുക്കരുത്

വിഷം വലിച്ചെടുക്കരുത്

ചിലര്‍ വിഷം സ്വന്തം വായ കൊണ്ട് മുറിവില്‍ നിന്ന് വലിച്ചെടുക്കാന്‍ ശ്രമിക്കും. എന്നാല്‍ വായില്‍ മുറിവോ മറ്റോ ഉണ്ടെങ്കില്‍ അത് വിഷം വലിച്ചെടുക്കുന്ന ആള്‍ക്ക് കൂടി അപകടമുണ്ടാക്കുന്നതിനുള്ള സാധ്യത ഉണ്ടാക്കുന്നു. ഒരിക്കലും മുറിവിലെ വിഷം വായ കൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.

ആശുപത്രിയില്‍ എത്തിക്കുക

ആശുപത്രിയില്‍ എത്തിക്കുക

പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് അപകട നിലയിലേക്ക് ആക്കം കൂട്ടുകയാണ് ചെയ്യുക. വിഷ ചികിത്സയുള്ള ആശുപത്രികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നു.

English summary

Snake bite prevention and treatment

Here in this article we explained some prevention and treatment after snake biting, read on.
Story first published: Wednesday, August 22, 2018, 14:59 [IST]
X
Desktop Bottom Promotion