പല്ലിലെ പോട് പെട്ടെന്ന് പരിഹരിക്കും ഒറ്റമൂലി

Posted By:
Subscribe to Boldsky

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല്ലിന് വളരെ വലിയ പങ്ക് തന്നെയാണ് ഉള്ളത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ഇത് നിങ്ങളെ ബാധിക്കുന്നത്. ദന്തസംരക്ഷണം പലപ്പോഴും പലരിലും ഉയര്‍ത്തുന്ന വെല്ലുവിളി ചില്ലറയല്ല. ഒരിക്കലെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചവരാണെങ്കില്‍ ഇതിന് പരിഹാരം കാണാന്‍ വേണ്ടി ശ്രമിക്കുന്നതില്‍ നിങ്ങളും ഒട്ടും പുറകിലായിരിക്കില്ല. പലപ്പോഴും വേദനിപ്പിക്കുന്ന അനുഭവം തന്നെയാണ് ദന്തക്ഷയം നല്‍കുന്നത്. പല തരത്തിലുള്ള ദന്തക്ഷയങ്ങള്‍ ഉണ്ട്.

എത്ര വലിയ വിയര്‍പ്പ് നാറ്റത്തിനും പരിഹാരം കാണാം

ഇനാമല്‍ കേരീസ്, ഡെന്‍ടിനല്‍ കേരീസ്, പള്‍പ്പ് എക്‌സ്‌പോഷര്‍ എന്നിവ. മൂന്നും മൂന്ന് വിധത്തിലാണ് നമ്മളെ ബാധിയ്ക്കുക. പല്ലുകളിലെ പോടുകള്‍ അടയ്ക്കുന്നതിനായി ഡോക്ടറെ സമീപിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങളെല്ലാം ബോധവാന്‍മാരായിരിക്കുക. ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ നമുക്ക് വളരെ വലിയ വെല്ലുവിളികള്‍ ആണ് ഉള്ളത്. എന്നാല്‍ ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദന്തക്ഷയം അഥവാ പല്ലിലെ പോടിനെ നമുക്ക് എന്നന്നേക്കുമായി ഇല്ലാതാക്കാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

 മധുരം കുറയ്ക്കുക

മധുരം കുറയ്ക്കുക

ഭക്ഷണത്തില്‍ മധുരം കുറച്ച് മാത്രം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. മധുരം കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ഇത് കൂടുതല്‍ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പല്ലില്‍ പോട് വരാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പരമാവധി മധുരം കുറക്കാനാണ് ശ്രദ്ധിക്കേണ്ടത്.

 പോഷകഗുണമുള്ള ഭക്ഷണം

പോഷകഗുണമുള്ള ഭക്ഷണം

ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് അത് പോഷക മൂല്യമുള്ളതാണോ എന്ന് അറിഞ്ഞിരിയ്ക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിയ്ക്കുക. പ്രത്യേകിച്ച് ആപ്പിള്‍ ആവക്കാഡോ തുടങ്ങിയവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാത്രമല്ല കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

ഫൈറ്റിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഫൈറ്റിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഫൈറ്റിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളായ നട്‌സ്, ബീന്‍സ് തുടങ്ങിയവയുടെ സ്ഥിരമായ ഉപയോഗം കുറയ്ക്കുക. മാത്രമല്ല ജീ എം ഒ ലേബലിലല്ലാത്ത ഭക്ഷണങ്ങള്‍ ശീലമാക്കുക. സ്ഥിരമായി കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഇത്തരം ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കുക.

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ് ആണ് മറ്റൊന്ന്. എന്നും രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് കവിള്‍ കൊള്ളുക. 20 മിനിട്ടോളം ഇത് കവിള്‍ കൊള്ളണം. ദന്തക്ഷയം, വായ് നാറ്റം, പല്ലിലെ കറ എന്നീ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ഇത് പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

നാച്ചുറല്‍ ടൂത്ത്‌പേസ്റ്റ്

നാച്ചുറല്‍ ടൂത്ത്‌പേസ്റ്റ്

നാച്ചുറല്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കാന്‍ ശ്രമിക്കുക. ആവശ്യത്തിന് ഉപ്പും മറ്റും അടങ്ങിയ ടൂത്ത് പേസ്റ്റ് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേ ഉള്ളൂ. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് സോഡ, കാല്‍ ടീസ്പൂണ്‍ കര്‍പ്പൂര തുളസി, ക്ലോറോഫില്‍, കാല്‍ ടീസ്പൂണ്‍ കര്‍പ്പൂരതുളസി ഓയില്‍ അര ടീസ്പൂണ്‍ വെളിച്ചെണ്ണ, അല്‍പം ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാ പദാര്‍ത്ഥങ്ങളും ഒരുമിച്ച് മിക്‌സ് ചെയ്യുക. ടൂത്ത് പേസ്റ്റ് റെഡി. ഇത് കൂടാതെ മുകളില്‍ പറഞ്ഞ വഴികളും പിന്തുടരുക. പല്ലിലെ പോട് മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

പല്ലിലെ പോടിനെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുകളില്‍ പറഞ്ഞ രീതിയില്‍ ടൂത്ത് പേസ്റ്റ് ഉണ്ടാക്കിയാല്‍ മാത്രം അത് പോടിന് പരിഹാരം കാണാന്‍ സഹായിക്കില്ല. അതിനായി ചില കാര്യങ്ങള്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കണം.

പല്ല് തേക്കുക

പല്ല് തേക്കുക

എന്നും രാവിലേയും വൈകിട്ടും ഭക്ഷണത്തിനു മുമ്പും ശേഷവും പല്ല് തേക്കാന്‍ ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ രാവിലേയും വൈകിട്ടും പല്ല് തേക്കുക എന്ന കാര്യത്തില്‍ കോംപ്രമൈസ് ആവശ്യമില്ല.

മധുരം കഴിച്ച് കഴിഞ്ഞാല്‍

മധുരം കഴിച്ച് കഴിഞ്ഞാല്‍

മധുരം കഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല്ലില്‍ പോട് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ മധുരം കഴിച്ച് കഴിഞ്ഞിട്ട് വായ, പല്ല് എന്നിവ നല്ലതു പോലെ വൃത്തിയാക്കിയില്ലെങ്കില്‍ ഈ പ്രശ്‌നം നിങ്ങളെ ബാധിക്കുന്നു. പിന്നെ പോട് വന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മാത്രമേ പല്ലിന്റെ ആരോഗ്യം വളരെ കൃത്യമായി ശ്രദ്ധിക്കുന്നതിനും പരിപാലിക്കുന്നതിനും നിങ്ങള്‍ക്ക് കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പല്ലില്‍ പോടില്ലാതെ പരിപാലിക്കാം.

English summary

simple ways to naturally reverse cavities

Most people treat their tooth problems at a dentist. Here are some simple ways to naturally reverse cavities.