For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആവണക്കെണ്ണ പൊക്കിളില്‍:മലബന്ധം പമ്പ കടക്കും

  |

  മലബന്ധം കുട്ടികളേയും പ്രായമായവരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. കാരണങ്ങള്‍ എന്തായാലും കുടല്‍ പ്രവര്‍ത്തനം, ദഹനപ്രക്രിയ ശരിയായി നടക്കുന്നില്ലെന്നുള്ളതിന്റെ പ്രത്യക്ഷ ലക്ഷണമാണിത്.

  ശരീരത്തിന് ആവശ്യമുള്ള വെള്ളത്തിന്റെ കുറവും നാരുകളടങ്ങിയ ആഹാരത്തിന്റെ കുറവും മലബന്ധത്തിനുള്ള പ്രധാന കാരണമാണ്. ഇതുകൂടാതെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍, ചില അസുഖങ്ങള്‍, മരുന്നുകള്‍, വ്യായാമക്കുറവ് എന്നിവയെല്ലാം മലബന്ധത്തിനുള്ള ചില പ്രത്യക്ഷകാരണങ്ങളാണ്.

  മലബന്ധം വയറിന് അസ്വസ്ഥതയുണ്ടാക്കുമെന്നതു മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഏറെ ദോഷകരമാണ്. മറ്റു പല രോഗങ്ങള്‍ക്കും മലബന്ധം ഇടയാക്കുമെന്നതാണ് പ്രധാനപ്പെട്ട ഒരു വസ്തുത. പ്രത്യേകിച്ചും കുടല്‍ സംബന്ധമായ ചില രോഗങ്ങള്‍.

  വയറ്റില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ മലബന്ധം വരുത്തുന്ന പ്രധാനപ്പെട്ട ഒരു അവസ്ഥയാണ്. ഇതെത്തുടര്‍ന്ന മനംപിരട്ടല്‍, ദുര്‍ഗന്ധവായു, വയര്‍ വീര്‍ത്തുമുട്ടുക എന്നിവയെല്ലാം ഉണ്ടാകുന്നത് സര്‍വസാധാരണമാണ് ഇറങിപ്പോയതെന്ന്.

  മലദ്വാരത്തിനു സമീപത്തെ വെരിക്കോസ് വെയിനുകള്‍ തടിച്ചു വീര്‍ക്കുകയും ഇതുവഴി രക്തസ്രാവമുണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ഹെമറോയ്ഡ്. മലബന്ധം ഈ രോഗത്തിനും വഴിയൊരുക്കും.

  ഏനല്‍ ഫിഷ്വര്‍ എന്നയവസ്ഥയ്ക്ക് ഇത് കാരണമാകും. മലദ്വാരത്തിനു ചുറ്റും മുറിവു പറ്റി തടിപ്പുണ്ടാകുന്ന അവസ്ഥയാണിത്. ഈ ഭാഗത്തെ ചര്‍മത്തെ ബാധിയ്ക്കുന്ന ഒന്ന്. ഇത് വേദനയ്ക്കും രക്തസ്രാവത്തിനുമെല്ലാം വഴിയൊരുക്കും.

  മൂലക്കുരുവിനുള്ള ഒരു കാരണം കൂടിയാണ് മലബന്ധം. ഇത് കുടലില്‍ സമ്മര്‍ദമേല്‍പ്പിയ്ക്കുന്നതു തന്നെ കാരണം.

  റെക്ടല്‍ പ്രോലാപ്‌സ് എന്ന അവസ്ഥയ്ക്കും സ്ഥിരമായുള്ള മലബന്ധം വഴിയൊരുക്കും. റെക്ടം മലമടിഞ്ഞു കൂടുന്ന മര്‍ദം കാരണം വലിയുന്നതാണ് കാരണം. വലിയുന്ന ചര്‍മം മലം പോയിക്കഴിഞ്ഞാലും പൂര്‍വാവസ്ഥയിലാകില്ല. ഇത് റെക്ടത്തിന്റെ ഭാഗം പുറത്തേയ്ക്കു തള്ളാന്‍ കാരണമാകും. പിങ്ക് നിറത്തില്‍ ഈ ഭാഗം പുറത്തേയ്ക്കും വരും.

  ബവ്വല്‍ പെര്‍ഫോറേഷന്‍

  ബവ്വല്‍ പെര്‍ഫോറേഷന്‍ എന്നൊരു അവസ്ഥയും മലബന്ധം കലശലാകുമ്പോഴുണ്ടാകാറുണ്ട്‌. ശോധനയില്ലാത്തതു കാരണം മലമുറച്ച്‌ ഇത്‌ കുടല്‍ ഭിത്തികള്‍ തുരന്ന്‌ വയറ്റിലേയ്‌ക്കെത്തുന്നു. വയറ്റില്‍ ഇത്തരത്തില്‍ വേസ്‌റ്റ്‌ വരുന്നത്‌ പലതരത്തിലുള്ള അണുബാധകള്‍ക്കു കാരണമാകുന്നു.

  ഫീക്കല്‍ ഇംപാക്ഷന്‍ എന്ന അവസ്ഥയ്‌ക്കും മലബന്ധം വഴിയൊരുക്കും. മലമടിഞ്ഞു കൂടുന്നത്‌ വന്‍കുടലിന്റെ ചലനത്തെ ബാധിയ്‌ക്കും. ശാരീരികപ്രക്രിയകള്‍ തടസപ്പെടും. വയറുവേദന, തലവേദന, ഛര്‍ദി മുതലായ പല പ്രശ്‌നങ്ങളും ഇതുകാരണമുണ്ടാകും

  മലബന്ധത്തിന് പല പരിഹാരവഴികളുമുണ്ട്. ഇതില്‍ ആയുര്‍വേദ വഴികളും നാട്ടുവൈദ്യങ്ങളും പൊടിക്കൈകളുമെല്ലാം പെടുന്നു. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് പൊതുവേ ദോഷങ്ങളില്ലാതിരിയ്ക്കാനും സഹായിക്കും.

  മലബന്ധത്തിന് പരിഹാരമാകുന്ന ചില വിദ്യകളെക്കുറിച്ചറിയൂ, ഇവ വളരെ എളുപ്പം ചെയ്യാവുന്നവ മാത്രമല്ല, യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുകയുമില്ല.

  പാലും നെയ്യും

  പാലും നെയ്യും

  ആയുര്‍വേദ പ്രകാരം പാലും നെയ്യും മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ചെറുചൂടുള്ള ഒരു ഗ്ലാസ് പാലില്‍ ഒരു ടീസ്പൂണ്‍ നെയ്യു കലക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഇത് രാവിലെ നല്ല ശോധനയ്ക്കു സഹായിക്കും. ആയുര്‍വേദപ്രകാരം ഇത് വാതപിത്തദോഷങ്ങള്‍ ശമിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

  ഇരട്ടിമധുരം

  ഇരട്ടിമധുരം

  ആയുര്‍വേദത്തില്‍ ഇരട്ടിമധുരം എന്നൊരു മരുന്നുണ്ട്. ഇതിന്റ പൈാടിയും മലബന്ധം നീക്കാന്‍ ഏറെ ഉത്തമമാണ്. ഒരു കപ്പു ചൂടുവെള്ളത്തില്‍ ഇതിന്റെ പൊടി കലക്കി അല്‍പം ശര്‍ക്കരയും ചേര്‍ത്തു കുടിയ്ക്കാം. ഇത് മലബന്ധം നീക്കാന്‍ അത്യുത്തമമാണ്.

  ഫിഗ്

  ഫിഗ്

  ഫിഗ് അഥവാ അത്തിപ്പഴം ഉണക്കിയത് മലബന്ധമകറ്റാന്‍ ഏറെ നല്ലതാണ്. ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കാം. ഇല്ലെങ്കില്‍ വെറുതെ കഴിയ്ക്കാം. ധാരാളം ഫൈബറടങ്ങിയ ഒന്നാണിത്.

  ചൈനാഗ്രാസ്

  ചൈനാഗ്രാസ്

  ചൈനാഗ്രാസ് എന്നൊരു സസ്യമുണ്ട്. കടല്‍സസ്യമാണിത്. ഇത് പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കാം. ഇതും മലബന്ധത്തിന് പരിഹാരമാകും.

  പെരുഞ്ചീരകം

  പെരുഞ്ചീരകം

  പെരുഞ്ചീരകമാണ് മറ്റൊന്ന്. ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം വറുക്കുക. ഇതു കഴിച്ച് ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിച്ചു രാത്രി കിടക്കുക. ഇത് മബബന്ധം നീക്കാന്‍ സഹായിക്കും.

  ത്രിഫല

  ത്രിഫല

  ആയുര്‍വേദ പ്രകാരം ത്രിഫല മലബന്ധമകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ്. നാലിലൊന്നു ടീസ്പൂണ്‍ ത്രിഫല, അര ടീസ്പൂണ്‍ മുഴുവന്‍ മല്ലി, നാലിനൊന്നു സ്പൂണ്‍ എലയ്ക്ക എന്നിവ ചേര്‍ത്തു പൊടിയ്ക്കുക. ഇത് ദിവസവും രണ്ടുനേരം കഴിയ്ക്കുക. ത്രിഫലയിലെ ഗ്ലൈക്കോസൈഡുകള്‍ നല്ലൊരു ലാക്‌സേറ്റീവ് ഗുണം നല്‍കും. എലയ്ക്ക, മല്ലി എന്നി ദഹനത്തിന് നല്ലതാണ്.

  തേന്‍

  തേന്‍

  1 ടേബിള്‍ സ്‌പൂണ്‍ തേന്‍ ഒരു കപ്പു ചൂടുവെള്ളത്തില്‍ കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്‌ക്കാം. ഇതും നല്ല ശോധനയ്‌ക്കു സഹായിക്കും.

  ഉണക്കമുന്തിരി

  ഉണക്കമുന്തിരി

  ഉണക്കമുന്തിരി ചൂടുവെള്ളത്തിലിട്ടു കുതിര്‍ത്തി ഈ വെള്ളവും മുന്തിരിയും കഴിയ്‌ക്കാം. കുട്ടികളിലെ മലബന്ധത്തിനു കൂടിയുള്ള നല്ലൊരു പരിഹാരമാണിത്‌.

  ആവണക്കെണ്ണ

  ആവണക്കെണ്ണ

  തലേന്നു കിടക്കാന്‍ നേരത്ത്‌ മൂന്നോ നാലോ തുള്ളി ആവണക്കെണ്ണ ചൂടാക്കി പൊക്കിളിനു ചുറ്റും പുരട്ടുക. ഇത്‌ പിറ്റേന്നു രാവിലെ നല്ല ശോധനയുണ്ടാകാന്‍ സഹായിക്കും.

  നാരങ്ങാനീരും

  നാരങ്ങാനീരും

  ഒരു ചെറിയ ബൗളില്‍ തൈരെടുത്ത് ഇതില്‍ 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും അര ടേബിള്‍ സ്പൂണ്‍ പൊടിച്ച കുരുമുളകും ചേര്‍ത്തിളക്കുക. ഇത് ദിവസവും രണ്ടുമൂന്നു തവണ കഴിയ്ക്കാം മലബന്ധം പരിഹരിയ്ക്കാന്‍ ഇത് സഹായിക്കും.

  2 ബദാം, 2 ഫിഗ്

  2 ബദാം, 2 ഫിഗ്

  2 ബദാം, 2 ഫിഗ് എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. രാവിലെ ബദാം തൊലി കളഞ്ഞും ഫിഗും ചേര്‍ത്തരച്ച് അല്‍പം തേന്‍ കലര്‍ത്തി കഴിയ്ക്കുക. ഇത് നല്ല ശോധനയ്ക്ക് ഏറെ പ്രധാനമാണ്. ഇത് അല്‍പദിവസം അടുപ്പിച്ചു കഴിയ്ക്കാം.

  ഫഌക്‌സ് സീഡുകള്‍

  ഫഌക്‌സ് സീഡുകള്‍

  ഫഌക്‌സ് സീഡുകള്‍ പ്രമേഹത്തിന് മാത്രമല്ല, മലബന്ധത്തിനുള്ള നല്ല പരിഹാരം കൂടിയാണ്. ഫഌക്‌സ് സീഡുകള്‍ 1-2 ടീ്‌സ്പൂണ്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി ചതച്ച് കിടക്കാന്‍ പോകുന്നതിന് മുന്‍പ് കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം മലബന്ധത്തിനുള്ള നല്ല പരിഹാരമാണ്.

  സൂര്യകാന്തി വിത്ത്

  സൂര്യകാന്തി വിത്ത്

  2-3 സൂര്യകാന്തി വിത്ത്, അല്പം ചണവിത്ത്, എള്ള്, ബദാം എന്നിവ നന്നായി പൊടിച്ച് കഴിക്കാം. ദിവസം ഒരു ടേബിള്‍ സ്പൂണ്‍ വീതം ഒരാഴ്ചത്തേക്ക് കഴിക്കുക.

  English summary

  Simple Home Remedies To Treat Constipation

  Simple Home Remedies To Treat Constipation, Read more to know about,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more