For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയ്ഡ് തുടക്കലക്ഷണങ്ങള്‍ ഇവ

|

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. ഹൈപ്പോ, ഹൈപ്പര്‍ എന്നിങ്ങനെ രണ്ടു തരമുണ്ട്. ഇതില്‍ ന്നെ ഹൈപ്പോതൈറോയ്ഡാണ് കൂടുതല്‍ പേര്‍ക്കും കണ്ടുവരുന്നത്.

കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയുള്ള ഒരു ഗ്രന്ഥിയാണ് ഹൈപ്പോതൈറോയ്ഡ്. ഇത് ആവശ്യത്തിനുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കാതെ വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡുണ്ടാകുന്നത്. ഇത് അത്ര നിസാരമായി തള്ളിക്കളയരുത്. വേണ്ട രീതിയില്‍ ചികിത്സ നേടാതിരുന്നാല്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. തൈറോയ്ഡ് ക്യാന്‍സറടക്കമുള്ള പലതും.

ശരീരം തന്നെ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം ശരിയല്ലെങ്കില്‍, അതായത് ഹൈപ്പോതൈറോയ്ഡുണ്ടെങ്കില്‍ പല ലക്ഷണങ്ങളും കാണിച്ചു തരും. തുടക്കലക്ഷണങ്ങള്‍ എന്നു വേണം, പറയാന്‍.

thyrodi

ഹൈപ്പോതൈറോയ്ഡ് തുടക്കലക്ഷണങ്ങള്‍ അറിഞ്ഞാല്‍ ചികിത്സയും എളുപ്പമാകും. ഇതുവഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ തടയുകയും ചെയ്യാം.

ഹൈപ്പോതൈറോയ്ഡിന്റെ തുടക്കലക്ഷണങ്ങളെക്കുറിച്ചറിയൂ,

തൂക്കം വര്‍ദ്ധിയ്ക്കുന്നുവെങ്കില്‍

തൂക്കം വര്‍ദ്ധിയ്ക്കുന്നുവെങ്കില്‍

മറ്റു കാരണങ്ങളില്ലാതെ പെട്ടെന്നു തൂക്കം വര്‍ദ്ധിയ്ക്കുന്നുവെങ്കില്‍ ഇതിന് കാരണം ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നില്ലെന്നതുകൊണ്ടായിരിയ്ക്കും. തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുമ്പോള്‍ അപചയപ്രക്രിയ തടസപ്പെടും. ഇത് ശരീരം തടിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണ,വ്യായാമ ശീലങ്ങളെങ്കിലും പെട്ടെന്നു തടി കൂടുന്നത് ഇതിന്റെ ലക്ഷണമായി സംശയിക്കാം.

ക്ഷീണവും തളര്‍ച്ചയും

ക്ഷീണവും തളര്‍ച്ചയും

ശരീരത്തിലെ രക്തപ്രവാഹത്തെ തൈറോയ്ഡ് ഹോര്‍മോണ്‍ കുറവു ബാധിയ്ക്കും. ഇത് ഓക്‌സിജന്‍ കോശങ്ങളിലേയ്ക്കും മറ്റും എത്തുന്നതു തടയും. ഇതുവഴി ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും സ്വാഭാവികമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ശരീരത്തില്‍ വര്‍ദ്ധിയ്ക്കുന്നതിന് പല കാരണങ്ങളുണ്ടാകും. എന്നാല്‍ തൈറോയ്ഡിന്റെ കുറവ്, അതായത് ഹൈപ്പോതൈറോയ്ഡ് കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും.

സ്‌ട്രെസ്, ഡിപ്രഷന്‍

സ്‌ട്രെസ്, ഡിപ്രഷന്‍

ഹൈപ്പോതൈറോയ്ഡിന്റെ മറ്റൊരു ലക്ഷണം പെട്ടെന്നുണ്ടാകുന്ന മൂഡുമാറ്റമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നതുകൊണ്ടുതന്നെ സ്‌ട്രെസ്, ഡിപ്രഷന്‍ എന്നിവയും സാധാരണമാണ്. പ്രത്യേക കാരണങ്ങളില്ലാതെ നിങ്ങള്‍ക്ക് മൂഡുമാറ്റം അനുഭവപ്പെടുന്നുവെങ്കില്‍ ഹൈപ്പോതൈറോയ്ഡിന് അടിമപ്പെട്ടുകൊണ്ടിരിയ്ക്കുന്നുവെന്നര്‍ത്ഥം.

ഏകാഗ്രതക്കുറവും

ഏകാഗ്രതക്കുറവും

തലച്ചോറിന്റെയും നാഡികളുടേയുമെല്ലാം പ്രവര്‍ത്തനത്തെ ഹൈപ്പോതൈറോയ്ഡ് ബാധിയ്ക്കും. ഇത് ഏകാഗ്രതക്കുറവും മറ്റുമുണ്ടാക്കാനും സാധ്യതയേറെയാണ്.

പൊട്ടിപ്പോകുന്ന നഖങ്ങള്‍, വരണ്ട ചര്‍മം, മുടി

പൊട്ടിപ്പോകുന്ന നഖങ്ങള്‍, വരണ്ട ചര്‍മം, മുടി

ചര്‍മത്തേയും മുടിയേയും നഖത്തേയുമെല്ലാം ഹൈപ്പോതൈറോയ്ഡ് ബാധിയ്ക്കും. കനംകുറഞ്ഞു പൊട്ടിപ്പോകുന്ന നഖങ്ങള്‍, വരണ്ട ചര്‍മം, മുടി, മുടികൊഴിച്ചില്‍ ഇവയെല്ലാം ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങളായും എടുക്കാം.

ദഹനം

ദഹനം

ദഹനം പതുക്കെയാകുന്നതും ഇതുവഴിയുണ്ടാകുന്ന മലബന്ധവുമെല്ലാം ഹൈപ്പോതൈറോയ്ഡ് പ്രശ്‌നം കൊണ്ടുമുണ്ടാകാം. ആവശ്യത്തന് തൈറോയ്ഡ് ഉല്‍പാദിപ്പിയ്ക്കപ്പെടാത്തത് ശരീരത്തിലെ വേസറ്റ് പദാര്‍ത്ഥങ്ങള്‍ അവിടെത്തന്നെ കിടക്കാന്‍ ഇട വരുത്തും. മലബന്ധവും ഇതുമൂലം സാധാരണയാണ്.

മസിലുകള്‍ക്ക് വേദന

മസിലുകള്‍ക്ക് വേദന

മസിലുകള്‍ക്ക് പ്രത്യേക കാരണമില്ലാതെ എന്നും അല്ലെങ്കില്‍ ഇടയ്ക്കിടെ വേദനയനുഭവപ്പെടുന്നതും ഹൈപ്പോതൈറോയ്ഡിന്റെ ലക്ഷണമാണ്. ഇതിനു കാരണവും രക്തപ്രവാഹം തടസപ്പെടുന്നതാണ്. മസിലുകള്‍ക്ക് ഓക്‌സിജനും രക്തവും ആവശ്യത്തിനു ലഭിയ്ക്കാതെ വരുമ്പോള്‍ വേദനയുണ്ടാകുന്നത് നല്ലതാണ്.

കൃത്യമല്ലാത്ത ആര്‍ത്തവം

കൃത്യമല്ലാത്ത ആര്‍ത്തവം

ഹൈപ്പോതൈറോയ്ഡിന്റെ മറ്റൊരു ലക്ഷണമാണ് ആര്‍ത്തവത്തില്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍. കൃത്യമല്ലാത്ത ആര്‍ത്തവം, നീണ്ടുനില്‍ക്കുന്ന ആര്‍ത്തവം ഇവയെല്ലാം ഹൈപ്പോതൈറോയ്ഡിന്റെ ലക്ഷണങ്ങള്‍ കൂടിയാണ്.

തണുപ്പനുഭവപ്പെടുന്നത്

തണുപ്പനുഭവപ്പെടുന്നത്

ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തണുപ്പനുഭവപ്പെടുന്നത്. ശരീരത്തിലെ രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇതിനു കാരണം. ഇത് ശരീരത്തിന് ചൂടുല്‍പാദിപ്പിയ്ക്കാനുള്ള കഴിവിനെ ബാധിയ്ക്കുന്നു. സാധാരണ കാലാവസ്ഥയില്‍ പോലും ഇത്തരം രോഗികള്‍ക്ക് തണുപ്പു തോന്നിയേക്കാം.

English summary

Signs You May Have Suffering From Hypothyroid

Signs You May Have Suffering From Hypothyroid, read more to know about,
Story first published: Tuesday, March 27, 2018, 14:46 [IST]
X
Desktop Bottom Promotion