For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിംഗചര്‍മം നീങ്ങുന്നില്ലെങ്കില്‍ ക്യാന്‍സര്‍?

ലിംഗചര്‍മം നീങ്ങുന്നില്ലെങ്കില്‍ ക്യാന്‍സര്‍?

|

ക്യാന്‍സര്‍ ശരീരത്തിലെ ഏതു ഭാഗത്തെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ബാധിയ്ക്കാവുന്ന ഒന്നാണ്. തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ മാറാന്‍ സാധ്യതയുള്ള ഇത് ചികിത്സ വൈകിയാല്‍ മരണം വരെയെത്തിയ്ക്കുന്ന ഒന്നുമാണ്.

പൊതുവെ സാധാരണമായ പല ക്യാന്‍സറുകളമുണ്ട്. തലച്ചോറിനെ ബാധിയ്ക്കുന്ന ബ്രെയിന്‍ ട്യുമര്‍ അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍.

ശരീരത്തിന്റെ ഏതു ഭാഗത്തെ വേണമെങ്കിലും എന്നു പറയുമ്പോള്‍ രഹസ്യ ഭാഗത്തെ ബാധിയ്ക്കുന്ന ക്യാന്‍സറുകളുമുണ്ട്. ഇത് സ്ത്രീയുടേയാലും പുരുഷന്റേതായാലും.

പുരുഷനെ ബാധിയ്ക്കുന്ന ക്യാന്‍സറാണ് പെനൈല്‍ ക്യാന്‍സര്‍ അഥവാ ലിംഗാഗ്ര ക്യാന്‍സര്‍. ലിംഗത്തെ ബാധിയ്ക്കുന്ന ഈ ക്യാന്‍സറിന് ലിംഗത്തെ ബാധിയ്ക്കുന്ന അണുബാധയെന്നു തോന്നിപ്പിയ്ക്കുന്ന പല ലക്ഷണങ്ങളുമുണ്ട്. ചികിത്സ വൈകിയാല്‍ മരണം വരെ ക്ഷണിച്ചു വരുത്തുന്ന ഒന്നാണിത്. ഈ പ്രത്യേക ക്യാന്‍സറിന്റെ ലക്ഷണങ്ങളെ കുറിച്ചറിയൂ

ലിംഗത്തില്‍

ലിംഗത്തില്‍

ലിംഗത്തില്‍ ചിലപ്പോള്‍ വ്രണങ്ങളോ മുറിവുകളോ സാധാരണയാണ്. എന്നാല്‍ ഇവ ഏറെ കഴിഞ്ഞിട്ടും മാറുന്നില്ലെങ്കില്‍ ശ്രദ്ധ വേണം. ഇതുപോലെ തഴമ്പുകള്‍ രൂപപ്പെടുന്നതും ശ്രദ്ധിയ്ക്കുക. പ്രത്യേക കാരണങ്ങള്‍ ഇല്ലാതെ ഇതു വരുന്നത് ഇത്തരം കാരണങ്ങള്‍ കൊണ്ടാകാം.

ലിംഗത്തില്‍ നിന്നും

ലിംഗത്തില്‍ നിന്നും

ലിംഗത്തില്‍ നിന്നും പല കാരണങ്ങളാലും ബ്ലീഡിംഗുണ്ടാകാം. എന്നാല്‍ ലിംഗാഗ്ര ചര്‍മത്തില്‍ നിന്നും ബ്ലീഡിംഗെങ്കില്‍ ഇത് പെനൈല്‍ ക്യാന്‍സര്‍ അഥവാ ലിംഗ ക്യാന്‍സര്‍ ലക്ഷണമാകാം. ഇത്തരം അസ്വഭാവിക ബ്ലീഡിംഗ് ക്യാന്‍സര്‍ ലക്ഷണമാണ്.

ഡിസ്ചാര്‍ജ്

ഡിസ്ചാര്‍ജ്

ലിംഗത്തില്‍ നിന്നും ഡിസ്ചാര്‍ജ് ചിലപ്പോള്‍ പുരുഷനെ ബാധിയ്ക്കുന്ന ലിംഗ അണുബാധയുടെ ലക്ഷണമാകാം. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന് ഇതിനുള്ള സാധ്യതകള്‍ കുറവാണെങ്കിലും തീരെ തള്ളിക്കളയാനാകില്ല. എന്നാല്‍ ഈ സ്രവത്തിനുണ്ടാകുന്ന ദുര്‍ഗന്ധം ക്യാന്‍സര്‍ ലക്ഷണവും കൂടിയാണ്. സ്രവത്തിന് അണുബാധയല്ലെങ്കിലും ഗന്ധമുണ്ടെങ്കിലും ശ്രദ്ധ വേണം

 ലിംഗാഗ്ര ചര്‍മം

ലിംഗാഗ്ര ചര്‍മം

പലപ്പോഴും പല പുരുഷന്മാരിലും ലിംഗാഗ്ര ചര്‍മം പുറകിലേയ്ക്കു മാറ്റാന്‍ സാധിയ്ക്കാത്ത അവസ്ഥയുണ്ടാകാറുണ്ട് ഇത് ചെറിയൊരു ശസ്ത്രക്രിയ വഴി മാറ്റാന്‍ കഴിയുന്ന പ്രശ്‌നം മാത്രമാണ്. എന്നാല്‍ ഇത്തരം പ്രശ്‌നമില്ലാതിരുന്നു പെട്ടെന്ന് ഇത് വരികയാണെങ്കില്‍ ശ്രദ്ധ വേണം.

ലിംഗത്തിന്റെ ചര്‍മത്തില്‍

ലിംഗത്തിന്റെ ചര്‍മത്തില്‍

ലിംഗത്തിന്റെ ചര്‍മത്തില്‍ വ്യത്യാസങ്ങളുണ്ടാകും. നിറം വ്യത്യാസമാണ് ഒന്ന്. ലിംഗത്തിന്റെ അഗ്ര ഭാഗത്തുണ്ടാകുന്ന ചര്‍മത്തില്‍ ഈ വ്യത്യാസം കാര്യമായി പ്രത്യക്ഷപ്പെടും.

English summary

Signs And Symptoms Of Penile Cancer

Signs And Symptoms Of Penile Cancer, Read more to know about,
X
Desktop Bottom Promotion