For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‌ ക്യാന്‍സര്‍ ഉണ്ടെന്നുറപ്പിക്കും ലക്ഷണം

പുരുഷനില്‍ ക്യാന്‍സര്‍ വളരുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീ ആയാലും പുരുഷനായാലും ഒരു പോലെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇന്നത്തെ കാലത്താകട്ടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ ചെലുത്തിയില്ലെങ്കില്‍ അത് ആരോഗ്യത്തിന് വില്ലനായി മാറുന്നു. പ്രത്യേകിച്ച് പുരുഷന്‍മാരുടെ കാര്യത്തില്‍. കാരണം ചെറിയ ചില മാറ്റങ്ങള്‍ പോലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

രോഗത്തേക്കാള്‍ മുന്‍പ് ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും രോഗ ലക്ഷണങ്ങളാണ്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ നമുക്ക് മരണത്തെ അല്‍പം അകലെ നിര്‍ത്താം. കാരണം അനാരോഗ്യപരമായ കാര്യങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതിനെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ചെയ്യേണ്ടത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാവുന്നത് എന്ന് ആദ്യം അറിയണം.

Most read:എല്ലിലെ ക്യാന്‍സര്‍; നീരും വേദനയും സ്ഥിരം ലക്ഷണംMost read:എല്ലിലെ ക്യാന്‍സര്‍; നീരും വേദനയും സ്ഥിരം ലക്ഷണം

എന്നാല്‍ മാത്രമേ അതിനെ കൃത്യമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുകയുള്ളൂ.
പുരുഷന്‍മാര്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിന് സമ്പത്താവുകയുള്ളൂ. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ അനാരോഗ്യമാക്കി മാറ്റുന്നു. ഇനി പറയുന്ന ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധി ചില്ലറയല്ല. ഇത്തരം ലക്ഷണങ്ങളെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

വയറു വേദന

വയറു വേദന

വയറു വേദന പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ്. എന്നാല്‍ ഒരിക്കലും മാറാത്ത വയറു വേദന അതീവ ശ്രദ്ധ നല്‍കേണ്ടതാണ്. ഇത് പലപ്പോഴും കുടല്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള കാരണങ്ങളില്‍ മുന്നിലാണ് എന്നതാണ് കാര്യം. ഈന്തപ്പഴത്തെ വിശ്വസിക്കേണ്ട, വിഷമാകാന്‍ നിമിഷം മതി

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം കാണപ്പെടുന്നത് മൂത്രാശയ സംബന്ധമായ അണുബാധ മൂലമാകാം. എന്നാല്‍ ഇതല്ലാതെ തന്നെ ക്യാന്‍സര്‍ പിടിമുറുക്കിയെന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മൂത്രത്തില്‍ രക്തം കാണപ്പെടുന്നത്.

ജനനേന്ദ്രിയത്തിലെ വേദന

ജനനേന്ദ്രിയത്തിലെ വേദന

പുരുഷന്‍മാരില്‍ ജനനേന്ദ്രിയത്തില്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല. ഉടന്‍ തന്നെ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ എല്ലാവര്‍ക്കും സാധാരണമാണ്. ഭക്ഷണം ശരിയായ രീതിയില്‍ ദഹിക്കാതിരുന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവും. എന്നാല്‍ നെഞ്ചെരിച്ചില്‍ സ്ഥിരമായി നില്‍ക്കുന്നുണ്ടെങ്കില്‍ അതും പുരുഷന്‍മാരിലാണെങ്കില്‍ ക്യാന്‍സര്‍ ലക്ഷണമെന്നതിന് സംശയം വേണ്ട.

അകാരണമായ തടി കുറയല്‍

അകാരണമായ തടി കുറയല്‍

അകാരണമായി തടി കുറയുന്നതും അല്‍പം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ഭക്ഷണം നിയന്ത്രിക്കാതെയും വ്യായാമം ചെയ്യാതെയും അകാരണമായി തടി കുറയുന്നതിനെയും പുരുഷന്‍മാരില്‍ ക്യാന്‍സര്‍ ലക്ഷണമായി കണക്കാക്കുന്നു.

കാല്‍ വിണ്ടു കീറുന്നത്

കാല്‍ വിണ്ടു കീറുന്നത്

കാല്‍ വിണ്ടു കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ വിട്ടുമാറാതെ അതികഠിനമായ രീതിയില്‍ വിണ്ടു കീറല്‍ തുടര്‍ന്നാല്‍ ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.

വായിലെ മുറിവ്

വായിലെ മുറിവ്

വായില്‍ അള്‍സര്‍ ഉണ്ടാവുന്നത് സ്ഥിരമാണ്. എന്നാല്‍ അല്‍പ ദിവസം കഴിഞ്ഞാല്‍ അത് മാറുകയും ചെയ്യും. പക്ഷേ വായില്‍ ക്യാന്‍സര്‍ ഉണ്ടെങ്കിലും ഇതേ ലക്ഷണങ്ങള്‍ തന്നെയാണ് പ്രകടമാകുന്നത്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണവും വെള്ളവും കഴിയ്ക്കാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍. ഇവര്‍ക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

വേദന

വേദന

വേദന വന്നാല്‍ വേദന സംഹാരി കഴിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വേദന സംഹാരി കഴിച്ച് വേദന മാറിയാല്‍ വീണ്ടും അതിന്റെ ഫലം കുറയുമ്പോള്‍ വേദന വരുന്നുണ്ടോ? മാസങ്ങളോളം ഈ വേദന തുടര്‍ന്നു പോരുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

അമിതമായ ക്ഷീണം

അമിതമായ ക്ഷീണം

അമിതമായ ക്ഷീണമാണ് മറ്റൊരു ലക്ഷണം. ഏത് സമയത്തും ക്ഷീണവും വലച്ചിലും ഉണ്ടെങ്കില്‍ അതിനെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും.

 അതികഠിനമായ പുറം വേദന

അതികഠിനമായ പുറം വേദന

അതികഠിനമായ പുറം വേദനയാണ് മറ്റൊരു ലക്ഷണം. എന്നാല്‍ ഇതൊരു പൊതുവായ ക്യാന്‍സര്‍ ലക്ഷണമല്ല. പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് വിട്ടുമാറാത്ത പുറം വേദന.

 ചര്‍മ്മത്തിലെ മാറ്റങ്ങള്‍

ചര്‍മ്മത്തിലെ മാറ്റങ്ങള്‍

ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ശ്രദ്ധാലുവായിരിക്കണം. പെട്ടെന്ന് ഏതെങ്കിലും തരത്തിലുള്ള മുഴകളോ കാക്കപ്പുള്ളിയോ മറുകോ കാണപ്പെടുന്നുണ്ടെങ്കിലും ഇവ പിന്നീട് വലുതാവുന്നുണ്ടെങ്കിലും അത് പലപ്പോഴും സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാവാം.

വിസര്‍ജ്ജ്യങ്ങളില്‍ രക്തം

വിസര്‍ജ്ജ്യങ്ങളില്‍ രക്തം

വിസ്സര്‍ജ്ജ്യങ്ങളില്‍ രക്തം കാണപ്പെടുന്നതും ശ്രദ്ധിക്കുക. കുടല്‍ ക്യാന്‍സര്‍ പ്രധാനമായും ലക്ഷണം പ്രകടിപ്പിക്കുന്നത് ഇത്തരത്തിലാണ്. പുരുഷന്‍മാരെ ഏറ്റവും ഭയപ്പെടുത്തുന്നതാണ് കുടല്‍ ക്യാന്‍സര്‍.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴും അല്‍പം ശ്രദ്ധ നല്‍കാം. കാരണം സ്ഥിരമായി ഇത്തരം പ്രശ്നങ്ങള്‍ വയറിലെ ക്യാന്‍സറിന്റെ ലക്ഷണമാണ് എന്നതാണ് സത്യം.

വിട്ടുമാറാത്ത ചുമ

വിട്ടുമാറാത്ത ചുമ

വിട്ടുമാറാത്ത ചുമയാണ് മറ്റൊന്ന്. ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാണ് പലപ്പോഴും വിട്ടുമാറാത്ത ചുമ. കഫത്തില്‍ രക്തം കാണപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ നടത്തേണ്ടതും അത്യാവശ്യമാണ്.

പനി

പനി

പനി ശരീരത്തിന് നല്ലതാണ്. കാരണം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒന്നു കൂടി ഉഷാറാക്കാന്‍ പനി നല്ലതാണ്. എന്നാല്‍ വിട്ടുമാറാത്ത പനിയും അതിലൂടെ പലപ്പോഴും ഉണ്ടാകുന്ന അണുബാധയും രക്ാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

English summary

signs of cancer in men

we have listed some warning signs of cancer symptoms in men read on.
X
Desktop Bottom Promotion