For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തില്‍ ഉപ്പ് കൂടുതലോ, പ്രശ്‌നങ്ങളിതാണ്

|

പാചകത്തിന്റെ കാര്യത്തില്‍ ഉപ്പ് വളരെയധികം അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും പലരും ഇതിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുമ്പോഴാണ് അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ഉപ്പിനെ എത്തിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്.

ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ തന്നെ പറ്റില്ല. എന്നാല്‍ ഉപ്പിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണം ഉപ്പ് തന്നെയാണ്. അമിത രക്തസമ്മര്‍ദ്ദമാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഇതല്ലാതെ തന്നെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു.

ഈ ഡ്രൈഫ്രൂട്‌സ് നിങ്ങള്‍ നിര്‍ബന്ധമായും കഴിക്കണംഈ ഡ്രൈഫ്രൂട്‌സ് നിങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം

ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ അത് ക്യാന്‍സറിനും മറ്റ് ആരോഗ്യ പ്രതിസന്ധികള്‍ക്കും കാരണമാകുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് അല്‍പം ചിന്തിക്കണം. അതുപോലെ തന്നെ ഉപ്പിന്റെ അളവ് കൂടുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉപ്പിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്.

 അമിതവണ്ണം

അമിതവണ്ണം

പലപ്പോഴും ഉപ്പിന്റെ അമിത ഉപയോഗം പല വിധത്തില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്ന് മാത്രം.ശരീരത്തില്‍ അമിതമായി ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിച്ചാല്‍ അത് ശരീരം വല്ലാതെ ചീര്‍ക്കാനും വീര്‍ക്കാനും കാരണമാകുന്നു. അമിതമായി ശരീരത്തില്‍ ഫ്ളൂയിഡ് നിറയുന്നതാണ് ഇതിന്റെ കാരണം.

പക്ഷാഘാതം

പക്ഷാഘാതം

പക്ഷാഘാതത്തിന്റെ പ്രധാന കാരണവും പലപ്പോഴും ഉപ്പിന്റെ അമിതോപയോഗം തന്നെയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് പലപ്പോഴും ഉപ്പിന്റെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ്.ശരീരത്തില്‍ സോഡിയത്തിന്റെ ഉപയോഗം വല്ലാതെ വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഇത് ശരീരം മുഴുവനായി തളരുന്നതിനോ മരണത്തിലേക്കോ നയിക്കുന്നു.

 കരള്‍ പ്രവര്‍ത്തന രഹിതമാവുന്നു

കരള്‍ പ്രവര്‍ത്തന രഹിതമാവുന്നു

കരളിന്റെ പ്രവര്‍ത്തനങ്ങള്‍ പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പിന്റെ ഉപയോഗം അത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് ദോഷകരമായി മാറുന്നു.കരളിന്റെ ആരോഗ്യം തകര്‍ക്കുന്നതിനും കരള്‍ രോഗം പോലുള്ള പ്രശ്നങ്ങള്‍ക്കും ഉപ്പ് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ അത് ഭക്ഷണത്തില്‍ മാത്രമല്ല വിഷമായി മാറുന്നത് ആരോഗ്യത്തിന്റെ കാര്യത്തിലും വെല്ലുവിളി തന്നെയാണ്.

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പലപ്പോഴും ഉപ്പ് ഒരു വെല്ലുവിളി തന്നെയാണ്. അതിന് പരിഹാരം കാണാന്‍ ആകെയുള്ള മാര്‍ഗ്ഗം എന്ന് പറയുന്നത് ഉപ്പിന്റെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ്. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്ന കിഡ്നിക്ക് അതിനുള്ള കഴിവ് നഷ്ടപ്പെടാന്‍ കാരണം പലപ്പോഴും ഉപ്പിന്റെ അമിതോപയോഗമാണ്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദവും ഉപ്പിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. ഇതില്‍ ഉപ്പിന്റെ ഉപയോഗത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട്തന്നെ രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ ഉപ്പിന്റെ ഉപയോഗം ശ്രദ്ധിക്കണം. സോഡിയത്തിന്റെ അളവ് ഉപ്പില്‍ വര്‍ദ്ധിക്കുന്നത് പോലെ തന്നെ ബിപിയുടെ അളവ് ശരീരത്തില്‍ കൂടിക്കൊണ്ടിരിക്കും. ഇത് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഹൃദ്രോഗം

ഹൃദ്രോഗം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള ഗുരുതരാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ഉപ്പിന്റെ ഉപയോഗം കുറക്കുകയാണ് ചെയ്യേണ്ടത്.ഹൃദയത്തിന്റെ മിടിപ്പിന്റെ പ്രശ്നങ്ങളും മറ്റും പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാം.

ബുദ്ധിയെ ബാധിക്കുന്നു

ബുദ്ധിയെ ബാധിക്കുന്നു

ഉപ്പ് കഴിക്കുന്നത് പലപ്പോഴും ബുദ്ധിക്കും കാര്യമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അല്‍ഷിമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കണം. ബുദ്ധിസാമര്‍ത്ഥ്യത്തേയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവിനേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് ഉപ്പ് കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ അത് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

സ്ഥിരമായി ഉപ്പ്

സ്ഥിരമായി ഉപ്പ്

സ്ഥിരമായി ഉപ്പ് ഉപയോഗിക്കുന്നവര്‍ ഉപ്പിന്റെ ഉപയോഗം ദിവസേന ആറ് ഗ്രാം ആക്കി കുറക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം തന്നെ പൂര്‍ണമായും ഒഴിവാക്കണം. സസ്യ ഭക്ഷണം കഴിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വളരെ കുറവാണ്. മാംസ ഭക്ഷണം കഴിക്കുന്നവരിലാണ് ഇത് ഏറ്റവും കൂടുന്നത്.

English summary

side effects of using too much salt

We have listed some side effects of eating too much salt daily, read on
Story first published: Thursday, August 30, 2018, 18:28 [IST]
X
Desktop Bottom Promotion