For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പ് ആയുസ്സെടുക്കുന്ന സമയം ഇതാണ്‌

|

ഉപ്പിന്റെ ഉപയോഗം പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. മിതമായ രീതിയില്‍ അല്ലെങ്കില്‍ ഉപ്പുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് പല പ്രതിസന്ധികളാണ് ഉപ്പിന്റെ ഉപയോഗം ഉണ്ടാക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ. എന്നാല്‍ ഉപ്പ് കുറവാണ്് എന്ന് പറഞ്ഞ് കറികളില്‍ ഉപ്പ് വാരിയിടുമ്പോള്‍ വരാന്‍ പോവുന്ന ഭവിഷ്യത്തിനെപ്പറ്റി അല്‍പം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. വെളുത്ത വിഷം തന്നെയാണ് പലപ്പോഴും ഉപ്പ്. ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

ശരീരം തന്നെ ഉപ്പിന്റെ അമിതോപയോഗത്തോട് പ്രതികരിച്ച് തുടങ്ങും. ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. ഏത് അവസ്ഥയിലും ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കുക. ആരോഗ്യഗുണങ്ങള്‍ ഉപ്പിലൂടെ ഉണ്ടെങ്കിലും അനാരോഗ്യമാണ് ഉപ്പ് ഏറ്റവും കൂടുതല്‍ നല്‍കുന്നത്. ഉപയോഗത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കുക. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ അത് ആയുസ്സ് വര്‍ദ്ധിപ്പിച്ച് ആരോഗ്യമുള്ള ശരീരം നല്‍കാന്‍ സഹായിക്കുന്നു.

തടി വര്‍ദ്ധിക്കുന്നു

തടി വര്‍ദ്ധിക്കുന്നു

തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പലപ്പോഴും ഉപ്പ് മുന്നിലാണ്. കാരണം ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ദ്ധിച്ചാല്‍ അത് ശരീരം വല്ലാതെ തടിക്കാനും ചീര്‍ക്കാനും കാരണമാകുന്നു. ശരീരത്തില്‍ അമിതമായി ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിച്ചാല്‍ അത് ശരീരം വല്ലാതെ ചീര്‍ക്കാനും വീര്‍ക്കാനും കാരണമാകുന്നു. അമിതമായി ശരീരത്തില്‍ ഫ്ളൂയിഡ് നിറയുന്നതാണ് ഇതിന്റെ കാരണം. അതുകൊണ്ട് ഉപ്പിന്റെ അമിതോപയോഗം കുറക്കാന്‍ ശ്രദ്ധിക്കുക. ഇത് മാത്രമേ ആരോഗ്യമുള്ള ശരീരത്തിന് നിലനില്‍ക്കാനുള്ള ഒരേയൊരു വഴി. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും വെളുത്ത വിഷത്തെ ശരീരത്തില്‍ നിന്ന് ഇല്ലാതാക്കുന്നതിനും ഉപ്പിന്റെ ഉപയോഗം കുറക്കണം.

 പക്ഷാഘാതം

പക്ഷാഘാതം

ശരീരത്തില്‍ സോഡിയത്തിന്റെ ഉപയോഗം വല്ലാതെ വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. പക്ഷാഘാതം ശരീരത്തിന്റെ ഒരു വശം തളര്‍ന്ന് കിടക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണ് ഉപ്പിന്റെ ഉപയോഗത്തിലൂടെ. അമിതമായി ഉപ്പുപയോഗിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത് എ്ന്ന കാര്യത്തില്‍ സംശയം വേണ്ട.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഉപ്പ് കഴിക്കുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. സോഡിയത്തിന്റെ അളവ് ഉപ്പില്‍ വര്‍ദ്ധിക്കുന്നത് പോലെ തന്നെ ബിപിയുടെ അളവ് ശരീരത്തില്‍ കൂടിക്കൊണ്ടിരിക്കും. ഇത് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സൂക്ഷിച്ചും ശ്രദ്ധിച്ചും ഉപ്പ് ഉപയോഗിച്ചില്ലെങ്കില്‍ അത് അനാരോഗ്യത്തിലേക്ക് നയിക്കുന്നു.

 കരള്‍ പ്രവര്‍ത്തനരഹിതമാവുന്നു

കരള്‍ പ്രവര്‍ത്തനരഹിതമാവുന്നു

ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരള്‍. ഇത് പ്രവര്‍ത്തന രഹിതമാവുന്നത് പലപ്പോഴും ഉപ്പിന്റെ അമിതോപയോഗത്തിലൂടെയാണ്. കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും ഉപ്പ് ഒരു വെല്ലുവിളി തന്നെയാണ്. കരളിന്റെ ആരോഗ്യം തകര്‍ക്കുന്നതിനും കരള്‍ രോഗം പോലുള്ള പ്രശ്നങ്ങള്‍ക്കും ഉപ്പ് കാരണമാകുന്നു. മാത്രമല്ല കരള്‍ രോഗം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഉപ്പുപയോഗിക്കുന്നതില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഉപ്പ് ഉപയോഗിക്കുമ്പോള്‍

ഉപ്പ് ഉപയോഗിക്കുമ്പോള്‍

സ്ഥിരമായി ഉപ്പ് ഉപയോഗിക്കുന്നവര്‍ ഉപ്പിന്റെ ഉപയോഗം ദിവസേന ആറ് ഗ്രാം ആക്കി കുറക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം തന്നെ പൂര്‍ണമായും ഒഴിവാക്കണം. സസ്യ ഭക്ഷണം കഴിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വളരെ കുറവാണ്. മാംസ ഭക്ഷണം കഴിക്കുന്നവരിലാണ് ഇത് ഏറ്റവും കൂടുന്നത്.

ഹൃദ്രോഗ സാധ്യത

ഹൃദ്രോഗ സാധ്യത

ഉപ്പിന്റെ അമിതോപയോഗം ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഹൃദ്രോഗം മാത്രമല്ല ഹൃദയത്തിന് പ്രശ്നമുണ്ടാക്കുന്നത്. മറ്റ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാണ് ഉപ്പ്. ഹൃദയത്തിന്റെ മിടിപ്പിന്റെ പ്രശ്നങ്ങളും മറ്റും പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാം. ഇനിയെങ്കിലും ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ അത് ആരോഗ്യത്തിന് സഹായിക്കുന്നു.

വൃക്കയെ പ്രതിസന്ധിയില്‍ ആക്കുന്നു

വൃക്കയെ പ്രതിസന്ധിയില്‍ ആക്കുന്നു

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കേണ്ടത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അത്യാവശ്യമാണ്. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഉപ്പ്. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്ന കിഡ്നിക്ക് അതിനുള്ള കഴിവ് നഷ്ടപ്പെടാന്‍ കാരണം പലപ്പോഴും ഉപ്പിന്റെ അമിതോപയോഗമാണ്. വൃക്കരോഗമുള്ളവര്‍ ഉപ്പിന്റെ ഉപയോഗത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് വീണ്ടും ഉണ്ടാക്കുന്നത്. അതുകൊണ്ട് ഉപ്പിന്റെ അമിതോപയോഗം വളരെയധികം ശ്രദ്ധിക്കണം.

 മൂത്രത്തില്‍ കല്ല്

മൂത്രത്തില്‍ കല്ല്

മൂത്രത്തില്‍ കല്ലാണ് മറ്റൊരു പ്രതിസന്ധി. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഉപ്പിന്റെ ഉപയോഗത്തില്‍ കാര്യമായ മാറ്റം വരുത്തുക എന്നതാണ്. ഉപ്പിന്റെ ഉപയോഗം സാധാരണത്തേതില്‍ നിന്നും കൂടുതലാണെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

 അള്‍സര്‍

അള്‍സര്‍

അമിതമായി ഉപ്പും മുളകും കഴിക്കുന്നവരില്‍ അള്‍സര്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ് ചെയ്യാവുന്ന കാര്യം. അല്ലെങ്കില്‍ അത് വളരെ കൂടിയ അളവില്‍ ഉപ്പ് കഴിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നു.

English summary

Side effects of eating too much salt

High salt intake can lead to serious health issues. Here are some health risk of excess salt intake.
X
Desktop Bottom Promotion