വെളുത്തുള്ളി സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ അപകടം

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ വെളുത്തുള്ളിയില്‍ പതുങ്ങിയിരിക്കുന്ന ചില അപകടങ്ങള്‍ ഉണ്ട്. പലപ്പോഴും ചീത്ത വെളുത്തുള്ളി, അല്‍പം പഴകിയ വെളുത്തുള്ളി, എന്തെങ്കിലും ദുഷിച്ച മണം വരുന്ന വെളുത്തുള്ളി എന്നിവയെല്ലാം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. മാത്രമല്ല വെളുത്തുള്ളിയുടെ അമിതോപയോഗവും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വെളുത്തുള്ളി അമിതമായി കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും ആരോഗ്യത്തിന് ദോഷകരമായ അവസ്ഥ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മലബന്ധം പെട്ടെന്ന് മാറ്റും ഒലീവ്ഓയില്‍ ഒറ്റമൂലി

വെളുത്തുള്ളിയുടെ ഉപയോഗം പല വിധത്തില്‍ ആരോഗ്യം നല്‍കുന്നുണ്ടെങ്കിലും അനാരോഗ്യത്തിന്റെ കാര്യത്തില്‍ അത്രത്തോളം തന്നെ മുന്നില്‍ നില്‍ക്കുന്നതാണ് ഇത്. എന്നു കരുതി വെളുത്തുള്ളി പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. ഏത് വസ്തുവും ഉപയോഗം വര്‍ദ്ധിച്ചാല്‍ അതുണ്ടാക്കുന്ന സൈഡ് എഫക്ട് പോലെ തന്നെയാണ് എപ്പോഴും. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അറിഞ്ഞ് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വെളുത്തുള്ളി പ്രശ്‌നങ്ങള്‍ എന്ന് നോക്കാം.

കരളിനെ നോവിക്കുന്നു

കരളിനെ നോവിക്കുന്നു

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. വെളുത്തുള്ളി കഴിക്കുന്നത് പലപ്പോഴും കരളിന്റെ ആരോഗ്യത്തെ അല്‍പം മോശമായി ബാധിക്കുന്നു. എന്നാല്‍ സാധാരണ അവസ്ഥയില്‍ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇതിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് പലപ്പോഴും ആരോഗ്യത്തിന് കൂടുതല്‍ പ്രശ്‌നമാക്കുന്നത്. ടോക്‌സിന്‍ കൂടുതല്‍ പ്രശ്‌നമായി കരളില്‍ പ്രതിസന്ധിയുണ്ടാക്കുന്നു.

ശരീര ദുര്‍ഗന്ധമുണ്ടാക്കുന്നു

ശരീര ദുര്‍ഗന്ധമുണ്ടാക്കുന്നു

ശരീര ദുര്‍ഗന്ധമുണ്ടാക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും വെളുത്തുള്ളിയുടെ ഉപയോഗം കാര്യങ്ങള്‍ എത്തിക്കുന്നു. വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നത് പലപ്പോഴും ശരീര ദുര്‍ഗന്ധവും വായ് നാറ്റവും ഉണ്ടാക്കുന്നു. ചീത്ത വെളുത്തുള്ളിയാണെങ്കില്‍ ഇത് കാര്യങ്ങള്‍ അല്‍പം കൂടി പ്രശ്‌നമുണ്ടാക്കുന്നു.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

പലപ്പോഴും നെഞ്ചെരിച്ചില്‍ മാറ്റുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. എന്നാല്‍ കൂടുതല്‍ കഴിച്ചാല്‍ അത് തന്നെ നെഞ്ചെരിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല മനം പിരട്ടല്‍ ഛര്‍ദ്ദി എന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ എത്തിക്കുന്നു.

ഡയറിയ

ഡയറിയ

നല്ല ഫ്രഷ് ആയ വെളുത്തുള്ളി എപ്പോഴും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് വെളുത്തുള്ളി രാവിലെ തന്നെ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ അല്‍പം മോശമുള്ള വെളുത്തുള്ളി ആണെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിനും നല്ല ദഹനത്തിനും പലപ്പോഴും വില്ലനാണ് വെളുത്തുള്ളി.

രക്തസമ്മര്‍ദ്ദം കുറയുന്നു

രക്തസമ്മര്‍ദ്ദം കുറയുന്നു

രക്തസമ്മര്‍ദ്ദം കുറയുന്നതിന് പലപ്പോഴും പല വിധത്തിലാണ് വെളുത്തുള്ളി കാരണമാകുന്നത്. വെളുത്തുള്ളിയുടെ അമിതോപയോഗം പലപ്പോഴും രക്തസമ്മര്‍ദ്ദം വളരെയധികം കുറക്കുന്നതിന് കാരണമാകുന്നു.

വിയര്‍പ്പ് വര്‍ദ്ധിപ്പിക്കുന്നു

വിയര്‍പ്പ് വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിന് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ വിയര്‍പ്പ് സ്വാഭാവികമായും വര്‍ദ്ധിക്കുന്നു. എന്നാല്‍ വിയര്‍പ്പ് വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും വെളുത്തുള്ളി കാരണമാകുന്നു. ഇത് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ചിലര്‍ക്ക് അലര്‍ജി

ചിലര്‍ക്ക് അലര്‍ജി

ചിലര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ അലര്‍ജി ഉണ്ടാവുന്നു. എന്നാല്‍ അലര്‍ജി ഉണ്ടാവുമ്പോള്‍ അത് വെളുത്തുള്ളിയുടെ ഉപയോഗം കൂടുതലാവുന്നത് മൂലം പലപ്പോഴും സംഭവിക്കാം. വെളുത്തുള്ളിയുടെ ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ പലരിലും അലര്‍ജി ഉണ്ടാവുന്നതിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.

കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍

കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍

കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ ആണ് മറ്റൊന്ന്. വെളുത്തുള്ളിയുടെ ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ അത് പലരിലും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കോര്‍ണിയക്ക് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു.

 തലവേദന

തലവേദന

പലരിലും തലവേദനക്ക് പലപ്പോഴും കാരണമാകുന്നു വെളുത്തുള്ളി. വെളുത്തുള്ളി അധികം കഴിക്കുന്നവരിലും ചീത്തയായ വെളുത്തുള്ളി കഴിക്കുന്നവരിലും പലപ്പോഴും തലവേദനക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.

English summary

side effects of eating garlic daily

Garlic is used for many conditions related to the heart and blood system. But here we list out some side effects of garlic.