സ്‌ട്രോക്കിന്റെ ഏഴു ലക്ഷണങ്ങള്‍

Posted By: Samuel P Mohan
Subscribe to Boldsky

മനുഷ്യരുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും രണ്ടാം സ്ഥാനം ക്യാന്‍സറിനും മൂന്നാം സ്ഥാനം സ്‌ട്രോക്കിനുമാണ് എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. മരണം സംഭവിക്കാന്‍ സാധ്യത ഏറെയുളള ഒന്നാണ് ഇത്.

സ്‌ട്രോക്കിന്റെ മറ്റൊരു പേരാണ് മസ്തിഷ്‌കാഘാതം. മസ്തിഷ്‌കാഘാതം വരുന്നതിനു മുന്‍പ് അതിന്റെ സാധ്യതകളെ കാട്ടി ശരീരം തന്നെ മുന്നറിയിപ്പു നല്‍കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഇത് ശ്രദ്ധിക്കാറില്ല എന്നാണ് വാസ്തവം. എന്താണ് മസ്തിഷ്‌കാഘാതം?

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് മന്ദീഭവിക്കുയോ ഭാഗികമായി നില്‍ക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. സ്‌ട്രോക്ക് കാരണം തലച്ചോറിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നതാണ് പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണം.

ശരീരത്തിന്റെ ഒരു ഭാഗത്തോ ചിലപ്പോള്‍ ഇരു ഭാഗങ്ങള്‍ക്കോ തളര്‍ച്ചയുണ്ടാകാറുണ്ട്. കാഴ്ച, സംസാരം തുടങ്ങിയവകള്‍ക്കൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.

രണ്ട് തരത്തിലുളള സ്‌ട്രോക്കുകളാണുളളത്. ഒന്ന് സ്‌ട്രോക്ക് ഇസ്‌കീമിക്, മറ്റൊന്ന് സ്‌ട്രോക്ക് ഹെമറാജിക്. രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയെ ആണ് സ്‌ട്രോക്ക് ഇസ്‌കീമിക് എന്നു പറയുന്നത് .

ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുയും ചെയ്യുന്ന അവസ്ഥയെയാണ് സ്‌ട്രോക്ക് ഹെമറാജിക് എന്നു പറയുന്നത്.

ഇക്‌സിമിക് സ്‌ട്രോക്കിനേക്കാള്‍ മാരകമാണ് സ്‌ട്രോക് ഹെമറാജിക്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് സ്‌ട്രോക്ക് എന്ന് ഈ അവസ്ഥ കാണുന്നത്. സ്‌ട്രോക്കിന്റെ പ്രധാനമായ ഏഴു ലക്ഷണങ്ങള്‍ നോക്കാം.

തളര്‍ച്ചയോ മരവിപ്പോ അനുഭവപ്പെടാം

തളര്‍ച്ചയോ മരവിപ്പോ അനുഭവപ്പെടാം

പെട്ടന്ന് നിങ്ങളുടെ ശരീരത്തിന്റെ ഒരു വശത്ത് തളര്‍ച്ചയോ അല്ലെങ്കില്‍ മരവിപ്പോ അനുഭവപ്പെടാം. ഇതാണ് ട്രോക്കിന്റെ ഏറ്റവും പ്രധാന ലക്ഷണം. അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്, നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ ഓരോ വശവും ശരീരത്തിന്റെ എതിര്‍ വശത്തെ ബാധിക്കുന്നു. നിങ്ങളുടെ തലച്ചോറിന്റെ വലതു വശത്ത് രക്തശ്രാവം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ശരീരത്തിന്റെ ഇടതു വശത്ത് ലക്ഷണങ്ങള്‍ കാണിക്കുന്നു.

മുഖത്തിന്റെ ഒരു വശം കോടുക

മുഖത്തിന്റെ ഒരു വശം കോടുക

ഒരു വ്യക്തി ചിരിക്കാനോ സംസാരിക്കാനോ ശ്രമിച്ചാല്‍ മുഖം ഒരു വശത്തേക്ക് കോടിപ്പോകുന്നത് സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. നിങ്ങളുടെ തലച്ചോറിന്റെ കഴിവിനെ ദുര്‍ബലമാക്കുന്നു. നിങ്ങള്‍ എങ്ങനെ സംസാരിക്കുന്നു, ഒരാള്‍ എന്താണ് പറയുന്നത് എന്നു മനസ്സിലാക്കാനുളള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

 3. സംഭാഷണത്തെ ബാധിക്കും

3. സംഭാഷണത്തെ ബാധിക്കും

നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ ഇടതു വശമാണ് ഭാഷയെ നിയന്ത്രിക്കുന്നത്. നിങ്ങള്‍ക്ക് ഒരു സ്‌ട്രോക്ക് അനുഭവപ്പെട്ടു കഴിഞ്ഞാല്‍ അത് നിങ്ങളുടെ സംഭാഷണത്തെ ബാധിക്കും. ഒരു കാര്യം ആവര്‍ത്തിച്ചു പറയാന്‍ ആവശ്യപ്പെട്ടാല്‍ സംസാരം അസ്പഷ്ടമാവുകയും പരസ്പര ബന്ധമില്ലാത്തതു പോലെ സംസാരിക്കുകയും ചെയ്യുന്നത് സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്.

 4. സംസാരത്തിലെ ബുദ്ധിമുട്ട്

4. സംസാരത്തിലെ ബുദ്ധിമുട്ട്

സാധാരണ സംസാരത്തില്‍ നിന്നും സ്‌ട്രോക്കിന്റെ ലക്ഷണത്തിലെ സംസാരം വളരെ വ്യത്യാസമാണ്. വ്യക്തമായ സംസാരത്തിന് ആവശ്യമായ മസിലുകള്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തപ്പോള്‍ 'ഡിസ്പ്രാക്‌സിയ' സംഭവിക്കുന്നു. അതായത് തലച്ചോറില്‍ നിന്നുളള സന്ദേശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തില്‍ എത്തിച്ചേരാത്തതിനാല്‍ സൂക്ഷവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും ബാധിക്കുന്നു എന്നതാണ് ഈ അവസ്ഥയിലൂടെ സംഭവിക്കുന്നത്.

 5. കഠിനമായ തലവേദന

5. കഠിനമായ തലവേദന

പെട്ടന്ന് കഠിനമായ തലവേദന ഉണ്ടാകുന്നത് സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഹെമറോജിക് സ്‌ട്രോക്കിന് കാരണമാകുന്നു. കഠിനമായലവേദനയിലൂടെ നിങ്ങളുടെ കണ്ണുകള്‍ മിന്നിമിന്നി പ്രകാശിക്കുന്നു. ഈ ഒരു അവസ്ഥയില്‍ ഡോക്ടറിനെ സമീപിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

 6. ഒരു വശത്ത് കാണാന്‍ കഴിയില്ല

6. ഒരു വശത്ത് കാണാന്‍ കഴിയില്ല

ബലഹീനതയേയും മരവിപ്പും പോലെ മറ്റൊന്നാണ് നിങ്ങളുടെ കാഴ്ച പ്രശ്‌നവും. ഇത് നിങ്ങളുടെ രണ്ട് കണ്ണിന്റെ കാഴ്ചയേയും ബാധിക്കുന്നു, അതായത് നിങ്ങളുടെ രണ്ട് കണ്ണുകള്‍ കൊണ്ട് ഒന്നുങ്കില്‍ ഇടതു വശത്തേക്ക് അല്ലെങ്കില്‍ വലതു വശത്തേക്ക് മാത്രമേ കാണാന്‍ സാധിക്കൂ.

7. നടക്കാനുളള ബുദ്ധിമുട്ട്

7. നടക്കാനുളള ബുദ്ധിമുട്ട്

നിങ്ങളുടെ കാലുകള്‍ക്ക് പെട്ടന്ന് ബലഹീനത അനുഭവപ്പെട്ടാല്‍ ഇതും സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഗുരുതരമായ ഒരു ന്യൂറോളജിക്കല്‍ ലക്ഷണമാണ്. ഈ ഒരു അവസ്ഥ വരുകയാണെങ്കില്‍ അടിയന്തരമായി ആശുപത്രിയില്‍ പോകേണ്ടതാണ്.

English summary

സ്‌ട്രോക്കിന്റെ ഏഴു ലക്ഷണങ്ങള്‍

In this article we are going to talk abput stroke. This is actually the fourth major reason of death.
Story first published: Wednesday, March 14, 2018, 17:00 [IST]