TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
കടുത്ത മലബന്ധം, തൈരും ഓട്സും പരിഹാരം
മലബന്ധം പലരേയും അലട്ടുന്ന പ്രശ്നമാണ്. രാവിലെ വയറ്റില് നിന്നും വേണ്ട വിധത്തില് ശോധനയില്ലാത്തത് പല തരത്തിലുള്ള അസ്വസ്ഥകള്ക്കും ആരോഗ്യപ്രശ്നങ്ങള്ക്കുമെല്ലാം വഴിയൊരുക്കും.
ദഹനപ്രശ്നങ്ങള്, ഗ്യാസ് എന്നിവയെല്ലാം മലബന്ധത്തിന് കാരണമാകും. നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ അഭാവം, വെള്ളം കുടിയ്ക്കാത്തത്, വ്യായാമമില്ലാത്തത്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്, സ്ട്രെസ്, ചില മരുന്നുകള് തുടങ്ങി പല കാരണങ്ങളും മലബന്ധത്തിനുണ്ടാകാറുണ്ട്.
നീണ്ടുനില്ക്കുന്ന ഉദ്ധാരണത്തിന് ബേസിക് ടിപ്സ്
മലബന്ധത്തിന് സഹായകമാകുന്ന മരുന്നുകള് വിപണിയില് കിട്ടുമെങ്കിലും ഇവ ഉപയോഗിച്ചു തുടങ്ങിയാല് ചിലപ്പോള് ഇതൊരു ശീലമായിപ്പോകും. ഇത്തരം ദോഷങ്ങളില്ലാതിരിയ്ക്കാന് സഹായിക്കുന്ന വഴികള് വീട്ടുവൈദ്യങ്ങള് തന്നെയാണ്. മലബന്ധം പരിഹരിയ്ക്കാന് സഹായിക്കുന്ന പലതരം വീട്ടുവൈദ്യങ്ങള് നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്നവയാണ്. ഇതെക്കുറിച്ചറിയൂ,
തക്കാളി
തക്കാളി മലബന്ധം പരിഹരിയ്ക്കാന് സഹായിക്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ്. ഇതിലെ ഫൈബറാണ് ഇതിനു സഹായിക്കുന്നത്.4 തക്കാളിയെടുത്ത് ചെറുതായി അരിയുക. ഇതില് 2 ടേബിള്സ്പൂണ് പഞ്ചസാര വിതറുക. നാലു കപ്പു വെള്ളം ചേര്ത്ത് ഇത് നല്ലപോലെ ഇളക്കി മുക്കാല് മണിക്കൂര് വേവിയ്ക്കുക. പിന്നീടിത് തണുത്തു കഴിയുമ്പോള് മിക്സിയിലിട്ട് അടിച്ച് ഫ്രിഡ്ജില് സൂക്ഷിയ്ക്കാം. ഇത് ചുരുങ്ങിയത് 3 ദിവസം രാവിലെ പ്രാതലിനു കുടിയ്ക്കുക.
തേനും ചെറുചൂടുവെള്ളവും
തേനും ചെറുചൂടുവെള്ളവും മലബന്ധമൊഴിവാക്കാനുള്ള മറ്റൊരു വഴിയാണ്. വെള്ളം ചൂടാക്കുക. ഒരു ഗ്ലാസ് വെള്ളം ചൂടാക്കുക. വാങ്ങി വച്ച് ഇളംചൂടാകുമ്പോള് ഇതില് 1 ടേബിള് സ്പൂണ് തേന് ചേര്ത്തിളക്കുക. ഈ രീതിയില് രാത്രി കിടക്കാന് നേരത്തും രാവിലെയും ഇത് ഒരു ഗ്ലാസ് വീതം ഒരാഴ്ചഅടുപ്പിച്ചു കുടിയ്ക്കുക.
ഒലീവ് ഓയില്, ചെറുനാരങ്ങാനീര്
ഒലീവ് ഓയില്, ചെറുനാരങ്ങാനീര് എന്നിവ മറ്റൊരു പരിഹാരമാണ്. ഒരു കപ്പു വെള്ളത്തില് അര ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. ഇത് അഞ്ചു മിനിറ്റ് തിളപ്പിയ്ക്കുക. വാങ്ങി വച്ച് ചെറുചൂടുള്ളപ്പോള് രാവിലെ പ്രാതലിന് മുന്പായി 5 ദിവസം കുടിയ്ക്കുക.
ഓട്സ്, തൈര്
ഓട്സ്, തൈര് എ്ന്നിവ മലബന്ധമൊഴിവാക്കാനുള്ള മറ്റൊരു വഴിയാണ്. 5 ടേബിള് സ്പൂണ് ഓട്സ് 2 കപ്പു തൈരുമായി കലര്ത്തുക. വേവിയ്ക്കരുത്. 20 മിനിറ്റു കഴിഞ്ഞ ശേഷം ഇത് ദിവസം പല തവണയായി കഴിയ്ക്കുക.
ഫ്ളാക്സ് സീഡുകള്
1 ടേബിള്സ്പൂണ് ഫ്ളാക്സ് സീഡുകള് ഒരു കപ്പു വെള്ളത്തില് ഇട്ടു വയ്ക്കുക. ഇത് 3 മണിക്കൂര് ഇട്ടു വയ്ക്കുക. പിന്നീട് കിടക്കും മുന്പ് ഇത് കുടിയ്ക്കുക. 4 ദിവസമെങ്കിലും ഇതു ചെയ്യുക.
വീറ്റ്ബ്രാന്
വീറ്റ്ബ്രാന് മറ്റൊരു വഴിയാണ്. 3 ടേബിള് സ്പൂണ് വീറ്റ്ബ്രാന് ഒരു കപ്പു പാലില് 10 മിനിറ്റ് കുതിര്ത്തു വച്ച് കഴഇയ്ക്കാം. പ്രാതലിന് 5 ദിവസം അടുപ്പിച്ച് ഇത് കഴിയ്ക്കണം.
ആപ്പിള്
ആപ്പിള് തൊലി നീക്കി വേവിച്ചുടയ്ക്കുക. ഇതില് അല്പം വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേര്ത്ത് വെറുംവയറ്റില് കഴിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. അല്ലെങ്കില് ആ ആപ്പിള് പേസ്റ്റില് തൈരും അല്പം കുരുമുളകും ചേര്ത്ത് രാവിലെ വെറുംവയറ്റില് കഴിയ്ക്കുന്നതും നല്ലതാണ്.
ഇഞ്ചിപേസ്റ്റ്
ഇഞ്ചിപേസ്റ്റ് ഒരു സ്പൂണ് ഒരു ഗ്ലാസ് വെള്ളത്തില് കലക്കി ഇതില് അല്പം നാറങ്ങാനീരും ബ്ലാക് സാള്ട്ടും ചേര്ത്തു കുടിയ്ക്കുന്നതും മലബന്ധമൊഴിവാക്കാന് ഏറെ നല്ലതാണ്.
ഉലുവ
ഉലുവ വറുത്തുപൊടിച്ച് തൈരില് ചേര്ത്തു കഴിയ്ക്കുന്നതും മലബന്ധമൊഴിവാക്കാന് ഏറെ നല്ലതാണ്.
കായം
കായം മലബന്ധമകറ്റാനുള്ള നല്ലൊരു വഴിയാണ്. തണുത്ത മോരിലോ സംഭാരത്തിലോ അല്പം കായം കലര്ത്തി കഴിയ്ക്കുന്നത് ഗുണം ചെയ്യും.
ഉലുവയില
ഒരു പിടി ഉലുവയില വെളുത്ത സവാളയുമായി ചേര്ത്തു വേവിയ്ക്കുക. ഇതില് അല്പം സാധാരണ ഉപ്പോ റോക്ക് സാള്ട്ടോ ചേര്ത്തു കഴിയ്ക്കാം.