For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈവേദനയ്ക്ക് പ്രകൃതി ദത്ത പരിഹാരം

കൈ വേദനയുടെ കാരണങ്ങളും ലക്ഷണങ്ങളും ചെറുതോ വലുതോ ആകാം.

|


കൈ വേദന

കയ്യിൽ എവിടെയെങ്കിലുമുള്ള അസ്വസ്ഥതയോ വേദനയോ ഉണ്ടെങ്കിൽ കൈവേദന എന്ന് പറയാം.ഇത് കൈക്കുഴയിലോ,കൈ മുട്ടിലോ ,തോളിലോ ആകാം.പല കാരണങ്ങൾ കൊണ്ട് കൈവേദന ഉണ്ടാകാം.അപകടമോ അമിത ഉപയോഗമോ ആണ് സാധാരണ കാരണങ്ങൾ.ഇതിൽ ചിലപ്പോൾ വേദന പെട്ടെന്ന് വരികയും പോകുകയും ചെയ്യുകയോ അല്ലെങ്കിൽ സാവധാനം കൂടുകയോ ചെയ്യാം.

ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണമാകാം വേദന.ശരീരത്തിൽ നിന്ന് തലച്ചോറിലേക്കുള്ള ഒരു വിധത്തിലുള്ള മുന്നറിയിപ്പാണ് വേദന .ചില വേദനകൾ വരുമ്പോൾ മരുന്ന് കഴിച്ചാലും മാറിയില്ലെന്ന് വരാം.ശരിയായ ചികിത്സ രീതികൾ വഴി നിങ്ങൾക്ക് ഇത്തരത്തിലുള്ള വേദനയിൽ നിന്ന് മോചനം നേടാം.

വേദനകൾ പലവിധം...

പ്രായഭേധമില്ലാതെ എല്ലാവര്ക്കും വരുന്ന ഒരു അസുഖമാണ് വേദന .ഈ വേദനകൾ തന്നെ പലവിധതിലുണ്ട്. ഈ വേദനകൾ ഏതുതരത്തിൽ ഉള്ളതിനെ അടിസ്ഥാനമാക്കിയാണ് ചികിത്സാരീതികൾ നിർണയിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന ഇത്തരം വേദനകളെ രണ്ടു വിധമായി തിരിക്കാം .

yy

കൈ വേദനയുടെ ലക്ഷണങ്ങൾ

കൈവേദന അത് ഉണ്ടാകാനുള്ള കാരണത്തെ ആശ്രയിച്ചിരിക്കും


കൈയിൽ ചുവപ്പ്

കൈ മുറുക്കം

വീർക്കൽ / നീര്

കൈക്കടിയിൽ ലിംഫ് നോഡുകൾ വീർത്തിരിക്കുക

കൈ വേദനയുടെ കാരണങ്ങളും ലക്ഷണങ്ങളും ചെറുതോ വലുതോ ആകാം.

കൈവേദനയുടെ കാരണങ്ങൾ

പിഞ്ചെട് / നുള്ളി വേർതിരിക്കുന്ന ഞരമ്പുകൾ

ചുറ്റുപാടിൽ നിന്നും കൂടുതൽ സമ്മർദ്ദം ഞരമ്പിൽ ഉണ്ടാകുമ്പോഴാണ് അത് പിടഞ്ഞു വേർതിരിക്കുന്നത്

എല്ലുകൾ,പേശികൾ,കാർട്ടിലേജ് എന്നിവയുടെ വീക്കം '

മറ്റു ലക്ഷണങ്ങൾ

തരിച്ചിൽ

കുത്തിയുള്ള വേദന

പേശി ക്ഷയം

ഉളുക്ക്

ലിഗ്മെന്റ് കൂടുതൽ വലിയുമ്പോഴാണ് ഉളുക്ക് ഉണ്ടാകുന്നത്.ചെറിയ ഉളുക്കുകൾ വീട്ടിൽ തന്നെ പരിഹരിക്കാവുന്നതാണ്.കൂടുതൽ ഗുരുതരമായവയ്ക്ക് സർജറി ആവശ്യമാണ്.

പൊതുവായ ലക്ഷണങ്ങൾ

വീക്കൽ,സമ്മർദ്ദം,ജോയിന്റുകൾക്ക് ചലനം കുറവ് ആയിരിക്കുക

ടെൻഡറിനാസ്/ഞരമ്പ് വലിച്ചിൽ

ഞരമ്പിന് ഉണ്ടാകുന്ന വലിച്ചിലും വീക്കവുമാണിത്.തോൾ,കൈക്കുഴ,കൈ തണ്ട എന്നിവയിലാണ് ഇത് സാധാരണ ഉണ്ടാകുന്നത്.ചെറിയ വീർക്കലും ,വേദനയും,മന്ദതയും ഇതിന്റെ ലക്ഷണമാണ്

തോൾ സന്ധി വേദന

പെയിന്റർമാർ,ബെയിസ് ബാൾ കളിക്കാർ തുടങ്ങി മൊത്തത്തിൽ ചലനമുള്ള ജോലികൾ ചെയ്യുന്നവരിലാണ് ഇത് കാണുന്നത്.മുഷിപ്പിക്കുന്ന വേദനയും കൈ ബലക്ഷയവും ഇതിന്റെ ലക്ഷണങ്ങളാണ്

എല്ലു പൊട്ടൽ

എല്ലുകളുടെ പൊട്ടൽ കൈക്ക് കുത്തുന്ന വേദന ഉണ്ടാക്കും.എല്ലുകളുടെ ചെറിയ ശബ്ദം കേൾക്കാനും ആകും.

വീർക്കൽ

വേദന

സമ്മർദ്ദം

കൈ തിരിക്കുവാനോ പോകുവാണോ ഉള്ള ബുദ്ധിമുട്ട്

നിങ്ങൾക്ക് കൈവേദന ഇടയ്ക്ക് ഉണ്ടാകാറുണ്ടോ?

കൈ വേദന പലർക്കും സാധാരണയായി കാണാറുള്ളതാണ്.ഇത് കൈയുടെ ഏതു ഭാഗത്തു വേണമെങ്കിലും ഉണ്ടാകാം.സഹിക്കാനാകാതെ വേദന,ദൈനം ദിന പ്രവൃത്തികൾ ചെയ്യാനുള്ള ബുദ്ധിമുട്ട്,സാധനങ്ങൾ പിടിക്കാനും,പോകാനും,എറിയാനുമുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോൾ ഉണ്ടാകാം.

കൈകളിലെ ചെറിയ വേദന ഉറങ്ങുമ്പോഴുള്ള പൊസിഷന്റെ വ്യത്യസം കൊണ്ടോ,രക്ത പ്രവാഹം നന്നായി ഇല്ലാത്തതുകൊണ്ടോ,അമിത് വ്യായാമം കൊണ്ടോ ഉണ്ടാകാം.മറ്റു ചില കാരണങ്ങൾ ഞരമ്പ് വലിച്ചിൽ,എല്ലു പൊട്ടൽ ,തോൾ സന്ധി വേദന,വാതം എന്നിവയാണ്.കൈ വേദനയ്ക്ക് വീർക്കൽ,ലിംഫ് നോഡ് വീർക്കൽ,ചുവപ്പ് എന്നീ ലക്ഷണങ്ങളും കാണാം.ഈ വേദനകൾ കുറയ്ക്കാനായി പ്രകൃതി ദത്തമായ ചില വീട്ടു വൈദ്യങ്ങൾ ഉണ്ട്.അവ ചുവടെ കൊടുക്കുന്നു

കോൾഡ് കമ്പ്രെസ്

കോൾഡ് കമ്പ്രെസ്

കൈ വേദനയ്ക്ക് തണുപ്പ് വയ്ക്കുന്നത് നല്ലതാണ്.തണുപ്പ് വേദനയും നീരും കുറയ്ക്കുന്നു.കുറച്ചു ഐസ് ക്യൂബുകൾ ടവ്വലിൽ പൊതിഞ്ഞു കൈയിൽ 15 മിനിറ്റ് വച്ചാൽ മതിയാകും.ഇത് പതിവായി ദിവസവും ചെയ്യാവുന്നതാണ്

പൊക്കി വയ്ക്കൽ

പൊക്കി വയ്ക്കൽ

വേദനയുളള കൈ പൊക്കി വച്ചാൽ കൂടുതൽ രക്ത പ്രവാഹം ഉണ്ടാകുകയും വേദന കുറയുകയും ചെയ്യും.ഉറങ്ങുമ്പോൾ ഒന്നോ രണ്ടോ തലയിണ വച്ച് കൈ പൊക്കി വയ്ക്കാവുന്നതാണ്.

ചൂട് കമ്പ്രെസ്

ചൂട് കമ്പ്രെസ്

ചൂടിന്കൈ കൈ വേദന കുറയ്ക്കാനാകും.ക്ക് അപകടമുണ്ടായി 48 മണിക്കൂർ കഴിയുമ്പോൾ ഫലപ്രദമാണ്.ഒരു ടബ്ബ് ചൂട് വെള്ളത്തിൽ കൈ മുക്കി 10 -15 മിനിറ്റ് വയ്ക്കാവുന്നതാണ്.ഇത് ദിവസം രണ്ടു പ്രാവശ്യം ചെയ്യാവുന്നതാണ്

വിശ്രമം

വിശ്രമം

കൈകൾക്ക് ശരിയായ വിശ്രമം കൊടുക്കുന്നത് ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാനും വേദന കുറയ്ക്കാനും നല്ലതാണ്.മൃദുവായ തലയിണയിൽ കൈ വച്ച് വിശ്രമിക്കുക.72 മണിക്കൂർ അധികം ജോലി ചെയ്യാതെ വിശ്രമിക്കുക

മസ്സാജ്

മസ്സാജ്

കൈ വേദന അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ഫലപ്രദമായ മാർഗ്ഗമാണ് മസ്സാജ്.കടുകെണ്ണയോ വെളിച്ചെണ്ണയോ ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്തു പുരട്ടി മസ്സാജ് ചെയ്യുക.അപ്പോൾ രക്തപ്രവാഹം കൂടും.ദിവസത്തിൽ പല തവണ ഇത് ചെയ്യാവുന്നതാണ്

ഇഞ്ചി

ഇഞ്ചി

കൈ വേദനയ്ക്ക് ഇഞ്ചി മറ്റൊരു ഫലപ്രദമായ പരിഹാരമാണ്.ആന്റി ഓക്സിഡന്റ് ,ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ വീക്കം കുറയ്ക്കാൻ ഇത് നല്ലതാണ്.ഇഞ്ചി രക്തപ്രവാഹം കൂട്ടുകയും വേദന കുറയ്ക്കുകയും ചെയ്യും.ദിവസം 3 കപ്പ് ഇഞ്ചി ചായ കുടിക്കുക

കായേൻ പെപ്പർ

കായേൻ പെപ്പർ

ക്യാപ്‌സയിസിന് എന്നറിയപ്പെടുന്ന ഈ കുരുമുളകിന് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ കൈ വേദനയ്ക്ക് ഗുണകരമാണ്.അര സ്പൂൺ കുരുമുളക് 1 സ്പൂൺ ചെറു ചൂട് ഒലിവെണ്ണയിൽ യോജിപ്പിച്ചു വേദനയുള്ള ഭാഗത്തു പുരട്ടി 30 മിനിറ്റ് മസാജ് ചെയ്യുക

ആപ്പിൾ സിഡാർ വിനാഗിരി

ആപ്പിൾ സിഡാർ വിനാഗിരി

ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ള ആപ്പിൾ സിഡാർ വിനാഗിരി വേദനയ്ക്ക് മികച്ചതാണ്.കുളിക്കുന്ന വെള്ളത്തിൽ 2 കപ്പ് അസംസ്‌കൃത ആപ്പിൾ സിഡാർ വിനാഗിരി ഒഴിചു 30 മിനിറ്റ് കുത്തുക. ദിവസവും ഇത് ചെയ്യുക

ലാവണ്ടർ എണ്ണ

ലാവണ്ടർ എണ്ണ

പേശികളെ റിലാക്സ് ചെയ്യിക്കാനും വേദന കുറയ്ക്കാനും ഇതിനാകും.5 തുള്ളി ലാവണ്ടർ എണ്ണ കുളിക്കുന്ന വെള്ളത്തിൽ ഒഴിചു 30 മിനിറ്റ് കുത്തുക

 മഗ്നീഷ്യം

മഗ്നീഷ്യം

പേശികളുടെ സങ്കോചത്തിനും വേദന കുറയ്ക്കാനും നാഡീ പ്രവർത്തനത്തിനും മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്.ബീൻസ്, നട്ട്സ് , ഇലക്കറികൾ , പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

Read more about: health tips ആരോഗ്യം
English summary

Remedies for Arm Pain

Arm pain is defined as discomfort or pain experienced anywhere throughout the arm, and it can include pain in the wrist, elbow, and shoulder. Arm pain can occur due to a variety of different causes.
X
Desktop Bottom Promotion