For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാംസാഹാരം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത

|

ചുവന്ന മാംസം (red meat - മാട്ടിറച്ചി, ആട്ടിറച്ചി മുതലായവ) ഹൃദ്രോഗത്തിന്റെ ഭയാശങ്ക വർദ്ധിപ്പിക്കുന്നു.

g

വേവിച്ചെടുത്ത 4 ഔൺസ് സാൽമൻ മത്സ്യത്തിൽ, 62 മില്ലീഗ്രാം കൊളസ്‌ട്രോൾ, 7 ഗ്രാം കൊഴുപ്പ് (ഇതിൽ 1 ഗ്രാം മാത്രമാണ് പൂരിത കൊഴുപ്പ്) എന്നിങ്ങനെ കാണപ്പെടുന്നു.എന്നാൽ മാട്ടിറച്ചിയിലും കോഴിയിറച്ചിയിലും ഇതിന്റെ അളവ് ആരോഗ്യത്തിന് ദോഷം വരുത്തുന്ന രീതിയിൽ കൂടുതലാണ്

 അർബുദത്തിന് കാരണമാകാം

അർബുദത്തിന് കാരണമാകാം

ചുവന്ന മാംസത്തിന്റെയും മറ്റ് സംസ്‌കരിച്ച മാംസങ്ങളുടെയും (ബേക്കൻ, ഹോട്ട് ഡോഗ് തുടങ്ങിയവ) ആഹരണം വർദ്ധിപ്പിക്കുന്നതിലൂടെ, വൻകുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന അർബുദത്തിന്റെ സാധ്യതയെ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

(ആമാശയാർബുദത്തിന്റെ ഭയാശങ്കയേയും അവ വർദ്ധിപ്പിക്കുന്നു.) മാംസത്തിൽ മാത്രം കാണപ്പെടുന്ന (ചുവന്ന മാംസത്തിൽ അത്യധികമായി കാണപ്പെടുന്ന) ഹീം അയൺ (heme iron) ആണ് ഇതിന് പ്രേരകമാകുന്നതെന്ന് സന്ദേഹപ്പെടുന്നു. കോശനാശം സംഭവിപ്പിക്കുന്ന അർബുദകാരികളായ സംയുക്തങ്ങളുടെ ഉല്പാദനത്തിൽ പ്രമുഖമായ ഒരു പങ്ക് ഈ സംയുക്തം വഹിക്കുന്നുണ്ടാകാം.

 നീർവീക്കം സൃഷ്ടിക്കുന്നു

നീർവീക്കം സൃഷ്ടിക്കുന്നു

നീർവീക്കത്തിന്റെ ഉപദ്രവകരമായ പ്രവർത്തനങ്ങളെ സൃഷ്ടിക്കുന്ന പൂരിത കൊഴുപ്പ്, ഉയർന്ന അളവിലുള്ള ഇരുമ്പ് തുടങ്ങിയ സംയുക്തങ്ങൾ മാംസത്തിൽ അടങ്ങിയിരിക്കുന്നു. പടിപടിയായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നീർവീക്കം ഉണ്ടാകാം.

മാത്രമല്ല പലപ്പോഴും അതിന് പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരിക്കുകയുമില്ല. വർഷങ്ങളെടുത്ത് ക്രമേണ വർദ്ധിക്കുകയാണെങ്കിൽ, സ്ഥായിയായ ഈ നീർവീക്കം ഹൃദ്രോഗങ്ങൾ, മസ്തിഷ്‌കാഘാതം, അർബുദം, വാതം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം.

 പ്രമേഹവുമായുള്ള ബന്ധം

പ്രമേഹവുമായുള്ള ബന്ധം

ചുവന്ന മാംസത്തിന്റെ ആഹരണം ക്രമേണ വർദ്ധിപ്പിച്ച ആളുകളിൽ, 48 ശതമാനം എന്ന തോതിൽ രണ്ടാം ജാതി പ്രമേഹത്തിന്റെ (type-2 diabetes) ഭയാശങ്ക വർദ്ധിച്ചുവെന്ന് രണ്ട് ദശകങ്ങളിലായി ഏകദേശം 1,50,000 അംഗങ്ങളിൽനിന്നുള്ള ഡേറ്റ സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ ഒരു പ്രമുഖ പഠനത്തിൽ ഗവേഷകർ കണ്ടെത്തി.

ഉയർന്ന തോതിലുള്ള മാംസാഹാര ഉപഭോഗം പൊണ്ണത്തടിയ്ക്ക് കാരണമാകുന്നു. പൊണ്ണത്തടി പ്രമേഹത്തിന്റെ ഒരു ഭയാശങ്ക ആയതുകൊണ്ട്, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് ഇത് നിലകൊള്ളുന്നു.

 പൊണ്ണത്തടി

പൊണ്ണത്തടി

ദിവസവും 5 ഒൺസ് അല്ലെങ്കിൽ അതിൽക്കൂടുതൽ ചുവന്ന മാംസം ഉപയോഗിക്കുകയാണെങ്കിൽ, കൊഴുപ്പ് കുറഞ്ഞ മാംസം ആഹരിക്കുന്നവരെക്കാൾ പൊണ്ണത്തടിയ്ക്ക് 27 ശതമാനം സാധ്യത കൂടുതലാണ്.

മാത്രമല്ല മദ്ധ്യഭാഗത്തെ പൊണ്ണത്തടിക്ക് (ഹൃദ്രോഗങ്ങൾക്കും പ്രമേഹത്തിനും കൂടുതൽ സാധ്യത നൽകിക്കൊണ്ട് ഉദരഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടൽ) 33 ശതനമാനം സാധ്യതയുമാണുള്ളത്.

 ആയുർദൈർഘ്യം കുറയുന്നു

ആയുർദൈർഘ്യം കുറയുന്നു

കൊഴുപ്പുകുറഞ്ഞ മാംസമോ, സസ്യങ്ങളിൽനിന്ന് എടുക്കുന്ന മാംസ്യമോ ചുവന്ന മാംസത്തിന് പകരമായി ഉപയോഗിക്കുക. അത്തരം ഭക്ഷണം കഴിക്കുന്നവരിൽ മരണനിരക്ക് ചുവന്ന മാംസം കഴിക്കുന്നവരിൽ കാണുന്നതിനേക്കാൾ കുറവാണ്.

പ്രത്യേകിച്ചും പൊണ്ണത്തടി, പുകവലി, ശാരീരിക പ്രവർത്തനങ്ങൾ ഇല്ലായ്മ, അമിത മദ്യപാനം എന്നിങ്ങനെയുള്ള മറ്റ് ചില അനാരോഗ്യകരമായ ജീവിതശൈലി നിലകൊള്ളുന്നവരിൽ മരണനിരക്ക് ചുവന്ന മാംസം ഭക്ഷിക്കുന്നവരുടേതിനേക്കാൾ അത്യധികം കൂടുതലാണ്.

 കന്നുകാലികൾ പരിസ്ഥിതിയെ വഷളാക്കുന്നു

കന്നുകാലികൾ പരിസ്ഥിതിയെ വഷളാക്കുന്നു

ദഹനത്തിന്റെ ഭാഗമായി കന്നുകാലികൾ മീതെയ്ൻ (CH4) ഉല്പാദിപ്പിക്കുന്നു. കാർഷിക മേഖലയിൽനിന്നുള്ള ഹാനികരമായ ഉൽസർജ്ജനങ്ങളുടെ മൂന്നിലൊന്നും ഈ പ്രക്രിയയിൽ നിന്നാണ് ഉണ്ടാകുന്നത്.

ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന വാതക ഉൽസർജ്ജനങ്ങളുടെ 9 ശതമാനവും ഈ മേഖലയിൽനിന്നും ഉണ്ടാകുന്നു. 1990 മുതൽ, അത് 11 ശതമാനമായി വർദ്ധിച്ചിരിക്കുന്നു.

English summary

reasons-you-should-stop-eating-red-meat-plus-5-healt

fat can be found in red meat more than it contains in fish.Here are some ngetivwe effects of eating red meat.
Story first published: Tuesday, August 14, 2018, 23:33 [IST]
X
Desktop Bottom Promotion