സ്വകാര്യഭാഗത്തെ ഇരുണ്ട നിറം:കാരണമുണ്ട്‌

Posted By:
Subscribe to Boldsky

നല്ലപോലെ വെളുത്തവരുടേയും സ്വകാര്യഭാഗങ്ങള്‍, ലൈംഗികാവയവങ്ങള്‍ ഇരുണ്ട നിറത്തിലായിരിയ്ക്കും. ഇത് സ്ത്രീകളുടേതായാലും പുരുഷന്മാരുടേതായാലും. ഇതില്‍ മനപ്രയാസം തോന്നി ഈ ഭാഗം വെളുപ്പിയ്ക്കാന്‍ നടക്കുന്നവരുമുണ്ട്. ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കി മാര്‍ക്കറ്റിലിറങ്ങുന്ന ക്രീമുകളും കുറവല്ല. എന്നാല്‍ സ്വകാര്യഭാഗങ്ങള്‍ ഇത്തരത്തില്‍ ഇരുണ്ടിരിയ്ക്കുന്നതിന്റെ കാരണങ്ങള്‍ പലപ്പോഴും അഞ്ജാതമായിരിയ്ക്കും

ശരീരത്തില്‍ നിറമാഗ്രഹിയ്ക്കുതു കൊണ്ടുതന്നെ

ഈ ഭാഗത്തും വെളുപ്പു ലഭിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുവരുമുണ്ടാകും. സ്ത്രിയിലെങ്കിലും പുരുഷനെങ്കിലും സ്വകാര്യ ഭാഗം ഇരുണ്ട നിറമാകുതിന് ചര്‍മസംബന്ധമായ പ്രശ്‌നങ്ങളോ കാരണങ്ങളോ അല്ല കാര്യം. ഇതിന് പ്രധാന ഘടകമായി പ്രവര്‍ത്തിയ്ക്കുത് ചില ഹോര്‍മോണുകളാണ്.ഇതറിയാതെ ഈ ഭാഗത്തും വെളുക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന ഏറെപ്പേരുണ്ട്. ഇത് ഈ ഭാഗത്തെ സ്വാഭാവിക ആരോഗ്യം കളയുമെന്നു മാത്രമല്ലല പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും അണുബാധകളുമുണ്ടാക്കുകയും ചെയ്യും. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുമ്പോള്‍ ഇതു കൊണ്ടുതന്നെ രണ്ടു പ്രാവശ്യം ചിന്തിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

സ്വകാര്യഭാഗത്തെ കറുപ്പു നിറത്തിന് ഹോര്‍മോണ്‍ വ്യതിയാനങ്ങളാണെന്നു പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടുമാത്രമല്ല, പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ സൂചന കൂടിയാണ് ഈ ഭാഗത്തെ നിറവ്യത്യാസം. ചില രോഗങ്ങളുംട സൂചനകള്‍, മറ്റു ചില രോഗ ലക്ഷണങ്ങളും.സ്വകാര്യഭാഗങ്ങളിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ഇരുന്ന് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. മാത്രമല്ല പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളെ ഭയക്കേണ്ടതില്ല.

ഈ ഭാഗം വെളുപ്പിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഗുണമുണ്ടാകുമെന്ന് ഉറപ്പില്ലെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കില്ല. അല്ലാത്ത പക്ഷം സൗന്ദര്യം നോക്കി ആരോഗ്യപ്രശ്‌നങ്ങളാണ് ഫലമെന്ന് ഓര്‍ക്കുക.

ഗര്‍ഭധാരണ സമയത്ത്

ഗര്‍ഭധാരണ സമയത്ത്

ഗര്‍ഭധാരണ സമയത്ത് സ്ത്രീ ശരീരത്തിന്റെ ഇത്തരം സ്വകാര്യഭാഗങ്ങളിലെ നിറം കൂടുതല്‍ ഇരുണ്ടതാകും.ഗര്‍ഭാവസ്ഥയിലും പ്രസവശേഷവുമെല്ലാം ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ അധികരിയ്ക്കുന്നത് സ്വകാര്യഭാഗങ്ങളിലെ ഇരുണ്ട നിറം കൂടുതല്‍ ആഴത്തിലാകാന്‍ കാരണമാകും.

ഈസ്ട്രജന്‍ ഹോര്‍മോണുകള്‍

ഈസ്ട്രജന്‍ ഹോര്‍മോണുകള്‍

ഈ സമയത്ത് ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ കൂടുതലാകുന്നതാണ് ഇതിനുള്ള പ്രധാന കാരണം. പിന്നീട് ഗര്‍ഭധാരണവേളയിലും പ്രസവ, മുലയൂട്ടല്‍സമയത്തുമെല്ലാം ഈ ഹോര്‍മോണ്‍ അളവ് ഏറെയാകും. ഇത് സ്വകാര്യഭാഗങ്ങളിലും മാറിടങ്ങളിലും നിറവ്യത്യാസം അധികരിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

ആണ്‍കുട്ടികളുടെ കാര്യത്തില്‍

ആണ്‍കുട്ടികളുടെ കാര്യത്തില്‍

ആണ്‍കുട്ടികളുടെ കാര്യത്തില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ അധികരിയ്ക്കുന്നതാണ് ലിംഗഭാഗത്തെ കറുപ്പിനു കാരണം. യൂവാവാകുമ്പോഴേയ്ക്കും ഇത് കൂടുതല്‍ ഇരുണ്ടതാകും.പുരുഷന്മാരില്‍ യൗവനത്തിലാണ് ഈ ഭാഗത്തു കറുപ്പധികരിയ്ക്കുക. ഈ സമയത്താണ് ഇവരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം അധികരിയ്ക്കുക. ഇതുതന്നെയാണ് ഇതിനു കാരണവും.

പുരുഷന്മാര്‍ക്കു

പുരുഷന്മാര്‍ക്കു

പുരുഷന്മാര്‍ക്കു മസിലുകള്‍ക്കു ബലം വരുന്നതും ശരീരരോമങ്ങള്‍ വളരുന്നതുമെല്ലാം ഈ സമയത്താണ്. ഇതുകൊണ്ടുത െന്ന

ഈ സമയത്ത് ലിംഗഭാഗത്തെ നിറം കൂടുതല്‍ ഇരുണ്ടതാകും. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളടക്കമുള്ളിടത്ത് കൂടുതല്‍ രോമവളര്‍ച്ചയുമുണ്ടാകും.

പ്രമേഹരോഗത്തിന്റെ ഒരു പ്രധാന ലക്ഷണം

പ്രമേഹരോഗത്തിന്റെ ഒരു പ്രധാന ലക്ഷണം

എന്നാല്‍ അസാധാരണമായ കറുപ്പു നിറത്തിനു ചില പ്രത്യേക കാരണങ്ങളുണ്ടാകും. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,സാധാരണ പ്രായധിക്യമാകുമ്പോള്‍ ഇരുണ്ട നിറം കുറയുകയാണ് ചെയ്യുക. എന്നാല്‍ സ്വകാര്യ ഭാഗങ്ങളിലെ കറുപ്പു വര്‍ദ്ധിയ്ക്കുന്നത്‌

ചില രോഗലക്ഷണങ്ങള്‍ കൂടിയാകാം. പ്രമേഹരോഗത്തിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണിത്,

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഇത്തരം ഭാഗത്ത് അസാധാരണമാം വിധം കറുപ്പുണ്ടാകാന്‍ കാരണമാകും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരീരത്തിന്റെ ആകെയുള്ള താളത്തെ തകിടം മറിയ്ക്കുതാണ് കാരണം.

വൈറ്റമിന്‍ കുറവുകളും

വൈറ്റമിന്‍ കുറവുകളും

വൈറ്റമിന്‍ കുറവുകളും സ്വകാര്യഭാഗത്ത് കൂടുതല്‍ കറുപ്പുണ്ടാകാന്‍ കാരണമാക്കു ഒന്നാണ്‌. ശരീരത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ലഭിയ്ക്കാതെ വരുമ്പോള്‍ ഇത് സ്വകാര്യഭാഗത്തെ ഇരുണ്ട നിറമായി പ്രത്യക്ഷപ്പെടാറുണ്ട്.

ഭാരക്കൂടുല്‍

ഭാരക്കൂടുല്‍

പെട്ടെന്നുണ്ടാകുന്ന ഭാരക്കൂടുതല്‍ സ്വകാര്യഭാഗങ്ങളില്‍ കറുപ്പുണ്ടാകാനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. പെട്ടെന്നു ഭാരം കൂടുതലുംസ്ത്രീ പുരുഷന്മാരിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിയ്ക്കുു. ഇതു കറുപ്പു നിറമായാണ് മിക്കവാറും ശരീരത്തില്‍ പ്രത്യക്ഷപ്പെടുക.

ഷേവ്

ഷേവ്

സ്വകാര്യഭാഗം അടിക്കടി ഷേവ് ചെയ്യുന്നത് ഈ ഭാഗത്തെ കറുപ്പിനു കാരണമാകും. ഇതിനായി കെമിക്കലടങ്ങിയ വസ്തുക്കള്‍ ഉപയോഗിയ്ക്കുതും വാക്‌സിംഗും മറ്റുമെല്ലാം സ്വകാര്യ ഭാഗത്തെ കറുപ്പിന് കാരണങ്ങളാണ്.

സിന്തറ്റിക് അടിവസ്ത്രങ്ങള്‍

സിന്തറ്റിക് അടിവസ്ത്രങ്ങള്‍

കോട്ടനല്ലാത്ത അടിവസ്ത്രങ്ങളാണ് മറ്റൊരു കാരണം. സിന്തറ്റിക് അടിവസ്ത്രങ്ങള്‍ സ്വകാര്യഭാഗങ്ങളുടെ ആരോഗ്യത്തിനും ഈ ഭാഗത്തെ ചര്‍മത്തിനുമെല്ലാം കേടാണ്. പ്രത്യേകിച്ചും അധികം വായു കടക്കാത്ത, ഈര്‍പ്പമുണ്ടാകാന്‍ സാധ്യതയുള്ള ഭാഗമാകുമ്പോള്‍. അധികം ഇറുക്കമില്ലാത്ത, കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിയ്ക്കുതാണ് ഏറ്റവും നല്ലത്.

പോളിസിസ്റ്റിക് ഓവറി

പോളിസിസ്റ്റിക് ഓവറി

സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറിയുടെ ഒരു ലക്ഷണം കൂടിയാണ് ഈ ഭാഗത്തുണ്ടാകുന്ന അമിതമായ നിറംമാറ്റം. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുമ്പോഴാണ് പോളിസിസ്റ്റിക് ഓവറി ഉണ്ടാകുന്നത്.. ഈ കാരണം കൊണ്ടുതന്നെ ഈ ഭാഗത്തു കറുപ്പുണ്ടാകാനും സാധ്യതയേറെയാണ്.

അസുഖ കാരണമല്ലെങ്കില്‍

അസുഖ കാരണമല്ലെങ്കില്‍

അസുഖ കാരണമല്ലെങ്കില്‍ ഇത്തരം ഇരുണ്ട നിറം ഒഴിവാക്കാന്‍ പല വഴികളുമുണ്ട്. സോപ്പു പോലുള്ള വസ്തുക്കള്‍ രഹസ്യഭാഗം കഴുകാന്‍ സ്ത്രീകളും പുരുഷന്മാരും ഉപയോഗിയ്ക്കരുത്. പ്രത്യേകിച്ചും സ്ത്രീകള്‍. ഇത് ഈ ഭാഗത്തെ സ്വാഭാവിക പിഎച്ച് തോതു നശിപ്പിയ്ക്കും. ഇതുകൊണ്ടു തന്നെ അണുബാധകളടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള കാരണമാകുകയും ചെയ്യും. ഇത് ഈ ഭാഗത്തു കറുപ്പു നിറമുണ്ടാക്കുമെന്നു മാത്രമല്ല, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. വെള്ളമുപയോഗിച്ചു കഴുകുന്നതു തന്നെ ഈ ഭാഗം വൃത്തിയാക്കാന്‍ മതിയാകും.

അസുഖകാരണമാണ് ഇത്തരം നിറത്തിനു കാരണമെങ്കില്‍

അസുഖകാരണമാണ് ഇത്തരം നിറത്തിനു കാരണമെങ്കില്‍

അസുഖകാരണമാണ് ഇത്തരം നിറത്തിനു കാരണമെങ്കില്‍ ചികിത്സാരീതികള്‍ തേടുന്നതാണ് അഭികാമ്യം. പ്രത്യേകിച്ചും പിസിഒസ് പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക്. ഇതുപോലെ വൈറ്റമിനുകള്‍ കഴിയ്ക്കുന്നതും ഇതു മൂലമാണ് കറുപ്പെങ്കില്‍ ആശ്വാസം നല്‍കും.

English summary

Reasons Why Your Private Parts Are Dark In Color

Reasons Why Your Private Parts Are Dark In Color