For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഒരു കുക്കുമ്പര്‍ ശീലമാക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നമ്മുടെ തന്നെ അശ്രദ്ധ അത് പലവിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ഇന്നത്തെ കാലത്ത് രോഗങ്ങള്‍ പുതിയതായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള രോഗങ്ങളും ഉണ്ട്. ഇതിനെയെല്ലാം എങ്ങനെയെങ്കിലും പ്രതിരോധിക്കണം എന്ന് കരുതുന്നുണ്ടോ എങ്കില്‍ അതിന് ദിവസവും ഒരു കഷ്ണം വെള്ളരിക്ക ശീലമാക്കൂ. കുക്കുമ്പര്‍ കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. നമ്മളെ അലട്ടുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ദിവസവും ഒരു കഷ്ണം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പച്ചക്കും കറിവെച്ചും വേവിച്ചും എല്ലാ തരത്തിലും നമുക്ക് കുക്കുമ്പര്‍ ശീലമാക്കാം. ധാരാളം ആരോഗ്യ ഗുണങ്ങള്‍ കുക്കുമ്പറില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ജലാംശം വളരെ കൂടിയ അളവില്‍ കുക്കുമ്പറില്‍ ഉണ്ട്. മാത്രമല്ല തടി കൂടുതലുള്ളവര്‍ക്ക് കുറക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കുക്കുമ്പര്‍. പച്ചക്കറിയാണോ പഴമാണോ എന്ന കാര്യത്തില്‍ വരെ സംശയിക്കാവുന്ന ഒന്നാണ് കുക്കുമ്പര്‍. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ആന്റി ഓക്‌സിഡന്റ് കുറഞ്ഞ കലോറി എന്നിവയെല്ലാം കുക്കുമ്പറില്‍ ധാരാളം ഉണ്ട്.നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് കുക്കുമ്പറില്‍. ആരോഗ്യഗുണങ്ങള്‍ എന്നതിലുപരി കുക്കുമ്പര്‍ ദിവസവും ഒരു കഷ്ണം കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്.

തടി കുറക്കുന്നു

തടി കുറക്കുന്നു

ഇന്നത്തെ കാലത്ത് പലരും പ്രശ്‌നത്തിലാവുന്ന ഒന്നാണ് അമിതവണ്ണം. അമിതവണ്ണം കുറക്കുന്നതിലൂടെ ആരോഗ്യം നമുക്ക് വീണ്ടെടുക്കാം. എന്നാല്‍ അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുക്കുമ്പര്‍. ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയിക്കാതെ നമുക്ക് ഉപയോഗിക്കാം കുക്കുമ്പര്‍. കലോറി കുറഞ്ഞതായതു കൊണ്ട് തന്നെ ആരോഗ്യത്തിന് ഇത് വളരെയയധികം സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു. അമിതവണ്ണത്തിന് പരിഹാരം ആണ് ദിവസവും ഒരു കഷ്ണം കുക്കുമ്പര്‍.

മാനസികസമ്മര്‍ദ്ദം കുറക്കുന്നു

മാനസികസമ്മര്‍ദ്ദം കുറക്കുന്നു

മാനസികസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുക്കുമ്പര്‍. ഇതിലുള്ള വിറ്റാമിന്‍ ബി 7, ബി 5 എന്നിവയാണ് ആരോഗ്യത്തിന് വില്ലനാവുന്ന സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നത്. ഇത് നാഢീ ഞരമ്പുകളെ റിലാക്‌സ് ആക്കുന്നു.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് എന്ന അവസ്ഥക്ക് പരിഹാംരം കാണുന്നതിനും സഹായിക്കുന്നു കുക്കുമ്പര്‍. ദിവസവും ഒരു കഷ്ണം കുക്കുമ്പര്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നു,

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിന് വില്ലനാവാറുണ്ട്. പക്ഷേ ഇതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കുക്കുമ്പര്‍. ഇത് പെട്ടെന്ന് തന്നെ നമ്മുടെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 കൊഴുപ്പ് കുറക്കുന്നു

കൊഴുപ്പ് കുറക്കുന്നു

ശരീരത്തില്‍ അമിതമായുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു കുക്കുമ്പര്‍ ജ്യൂസ്. മാത്രമല്ല ഇത് എല്ലാ വിധത്തിലും ശരീരത്തിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. വയറ്റിലും പുറംഭാഗത്തും ഉള്ള കൊഴുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു കുക്കുമ്പര്‍.

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം എന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പ്രതിവിധിയാണ് കുക്കുമ്പര്‍ ഇതില്‍ 90 ശതമാനത്തിലധികം വെള്ളമാണ് എന്നത് തന്നെയാണ് കാരണം. ഇതിലുള്ള മിനറല്‍ സാള്‍ട്ടും ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുന്നതിന് സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്ന കാര്യത്തിലും കുക്കുമ്പര്‍ സഹായിക്കുന്നു. ഇതിലുള്ള ഫൈബര്‍,മിനറല്‍ കണ്ടന്റ് എന്നിവയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. രക്തസമ്മര്‍ദ്ദം കുക്കുമ്പറിന്റെ സ്ഥിരമായ ഉപയോഗത്തിലൂടെ പെട്ടെന്ന് തന്നെ കുറക്കാന്‍ സാധിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

മോണക്ക് ആരോഗ്യം

മോണക്ക് ആരോഗ്യം

ദന്തപ്രശ്നങ്ങള്‍ മാത്രമല്ല മോണസംബന്ധമായ പ്രശ്നങ്ങളും പലരിലും സാധാരണമാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു കുക്കുമ്പര്‍. മോണകള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന കാര്യത്തില്‍ വളരെയധികം മുന്നിലാണ് കുക്കുമ്പര്‍.

ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

ക്യാന്‍സര്‍ ആര്‍ക്ക് എങ്ങനെ വരുമെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ഒരാളില്‍ ഇതിനുള്ള എല്ലാ സാധ്യതയും തള്ളിക്കളയാന്‍ കുക്കുമ്പറിന്റെ സ്ഥിരമായ ഉപയോഗം സഹായിക്കുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കുക്കുമ്പര്‍. ഇത് രക്തത്തിലെ പി എച്ച് നില കൃത്യമാക്കുന്നു. നെഞ്ചെരിച്ചിലിന് കാരണമാകുന്ന അമിത അസിഡിറ്റിയെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നു.

English summary

Reasons Why You Should Eat Cucumbers Daily

Do you know the reasons why you should eat cucumbers daily? Have a look at the article to know the healthy reasons to eat cucumbers.
Story first published: Monday, June 11, 2018, 19:20 [IST]
X
Desktop Bottom Promotion