For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി ഉണക്കമുന്തിരി വെള്ളം, രാവിലെ സൂപ്പര്‍ ശോധന

രാത്രി സ്‌പെഷല്‍ ഉണക്കമുന്തിരി വെള്ളം, രാവിലെ സുഖ ശോധന...

|

പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലതാണ്. ചിലത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ പോലും ശരീരത്തിന് പല തരത്തിലുള്ള അസ്വസ്ഥതകളുണ്ടാക്കും, നമ്മുടെ ഒരു ദിവസം മുഴുവനും കളയും. ഇത്തരത്തില്‍ ഒന്നാണ് മലബന്ധം.

ഫലം ഉറപ്പു നല്‍കും നാടന്‍ വയാഗ്രഫലം ഉറപ്പു നല്‍കും നാടന്‍ വയാഗ്ര

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണിത്. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇത് ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കും. നാരുകള്‍ ഇല്ലാത്ത ആഹാരവും വെള്ളത്തിന്റെ കുറവും വ്യായാമക്കുറവും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുമെല്ലാം ഈ പ്രശ്‌നത്തിനു കാരണമാകാറുണ്ട്. ചില പ്രത്യേക മരുന്നുകളും ചില പ്രത്യേക രോഗങ്ങളും മലബന്ധം വരുത്താറുമുണ്ട്. പ്രത്യേകിച്ചും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍.

.പ്രകൃതിയുടെ അമൃതാണ് ചിറ്റമൃത്, കാരണം.പ്രകൃതിയുടെ അമൃതാണ് ചിറ്റമൃത്, കാരണം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സ്ഥിരം മരുന്നിനെ ആശ്രയിക്കുന്നത് ദോഷം വരുത്തും. ഇതില്ലാതെ പിന്നീടു ശോധനയുണ്ടായെന്നു വരില്ല. ഇതു കൊണ്ടു തന്നെ പ്രകൃതിദത്ത ലാക്‌സേറ്റീവുകളെ ആശ്രയിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഇത്തരത്തില്‍ ആശ്രയിക്കാവുന്ന ഒന്നാണ് ഉണക്കമുന്തിരി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആറു മാസം കഴിഞ്ഞ കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ പരീക്ഷിയ്ക്കാവുന്ന മരുന്നാണിത്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.

ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച ഇളംചൂടുവെള്ളമാണ് ഇക്കാര്യത്തില്‍ സഹായിക്കുന്നത്. ഇതു രാത്രിയില്‍ കിടക്കാന്‍ നേരത്തു കുടിച്ചാല്‍ പ്രയോജനം ഇരട്ടിയ്ക്കും. ഇതിനു സാധിച്ചില്ലെങ്കില്‍ രാവിലെ കുടിച്ചാലും മതിയാകും.

ഉണക്കമുന്തിരിയിട്ടു പ്രത്യേക രീതിയില്‍ തിളപ്പിച്ചെടുത്ത വെള്ളം രാത്രി കിടക്കാന്‍ നേരത്തു കുടിച്ചാല്‍ നല്ല ശോധന മാത്രമല്ല, ഒരു പിടി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,ഇതെങ്ങനെ തയ്യാറാക്കണം എന്നും അറിയൂ

ഉണക്കമുന്തിരിയില്‍

ഉണക്കമുന്തിരിയില്‍

ഉണക്കമുന്തിരിയില്‍ പൊട്ടാസ്യം, അയേണ്‍, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ ആരോഗ്യകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. ശരീരത്തിന് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഗുണങ്ങള്‍ നല്‍കുന്നവയാണ് ഇവ.

ഇതിലെ നാരുകള്‍

ഇതിലെ നാരുകള്‍

ഇതിലെ നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇതിട്ടു തിളപ്പിച്ച വെള്ളവും കുതിര്‍ത്തിയ ഉണക്കമുന്തിരിയുമെല്ലാം കുടല്‍ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ സഹായിക്കുന്നു. മലബന്ധപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് പരിഹാരം നല്‍കുന്ന ഒന്നാണ്.

ഉണക്കമുന്തി

ഉണക്കമുന്തി

2 കപ്പു വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിഇതില്‍ ഇട്ടു വയ്ക്കുക. രാത്രി കുടിയ്ക്കണമെങ്കില്‍ രാവിലെ ഇട്ടു വയ്ക്കുക. കിടക്കാന്‍ നേരം ഇത് വീണ്ടും ചെറുതായി ചൂടാക്കി കിടക്കാന്‍ നേരം കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കണമെങ്കില്‍ രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി വെറുംവയറ്റില്‍ കുടിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു മാത്രം പ്രാതല്‍ കഴിയ്ക്കാം.

അലര്‍ജി

അലര്‍ജി

മലബന്ധത്തിനു മാത്രമല്ല, ശരീരത്തിന് ഇതല്ലാതെയും ഒരു പിടി ഗുണങ്ങള്‍ ഈ വെള്ളം നല്‍കുന്നുണ്ട്. ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണിത്. അലര്‍ജി പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇത് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്.ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്നാണിത്.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

ധാരാളം കാല്‍സ്യം അടങ്ങിയ ഈ ഉണക്കമുന്തിരി വെള്ളം എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്. ധാരാളം ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്.

രക്തമുണ്ടാകാനുള്ള ടോണിക്കാണ്

രക്തമുണ്ടാകാനുള്ള ടോണിക്കാണ്

രക്തമുണ്ടാകാനുള്ള ടോണിക്കാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച ഈ പ്രത്യേക വെള്ളം. അയേണ്‍ സമ്പുഷ്ടമാണ് ഇത്. ഉണക്കമുന്തിരിയിട്ട വെള്ളം ശരീരത്തിലെ രക്തത്തിന്റെ അളവും കൂട്ടും. അനീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇതു കാരണം ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം ഫലപ്രദം.

ലിവര്‍

ലിവര്‍

കരളിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഉണക്കമുന്തിരി ഇട്ടു തിളപ്പിച്ച വെള്ളം എന്നു വേണം, പറയാന്‍. ടോക്‌സിനുകള്‍ നീക്കി ലിവര്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്ന്.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്ന് ഏറെ നല്ലതാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇന്‍ഫെക്ഷനുകള്‍ക്കുമെല്ലാം വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.

ബിപി

ബിപി

ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് ഹൃദയത്തെ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലൊരു വഴിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്.ഇതിലെ അയേണ്‍ ഘടകവും ഹൃദയത്തെ സഹായിക്കുന്ന ഒന്നാണ്.

ചര്‍മ സൗന്ദര്യത്തിന്

ചര്‍മ സൗന്ദര്യത്തിന്

ചര്‍മ സൗന്ദര്യത്തിന് മികച്ച ഒന്നാണിത്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയുണ്ട്. ചര്‍മകോശങ്ങള്‍ക്ക് മലിനീകരണത്തിലൂടെയും സൂര്യതാപത്തിലൂടെയും കേടു പറ്റുന്നത് ഇവ തടയും. ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കും. പ്രായക്കുറവു തോന്നിപ്പിയ്ക്കുകയും ചെയ്യും.

കാഴ്ച ശക്തി

കാഴ്ച ശക്തി

കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഉണക്കമുന്തിരിയില്‍ വൈറ്റമിന്‍ എ, ആന്റിഓക്‌സിഡന്റുകള്‍, ബീറ്റാകരോട്ടിനുകള്‍ എ്ന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണിനുണ്ടാകുന്ന കോശപ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാണ്. പ്രായാധിക്യം കാരണമുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങള്‍ക്കും.

Read more about: health constipation
English summary

Raisins Boiled Warm Water At Bed Time Benefits

Raisins Boiled Warm Water At Bed Time Benefits, Read more to know about,
X
Desktop Bottom Promotion