For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാഷൻഫ്രൂട്ട്ചമ്മന്തി പതിവാക്കാം ബിപിയും ഷുഗറുമില്ല

എന്തൊക്കെയാണ് പാഷന്‍ഫ്രൂട്ട് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

|

പാഷന്‍ഫ്രൂട്ട് ആരോഗ്യഗുണങ്ങള്‍ ധാരാളം നിറഞ്ഞ ഒരു പഴമാണ്. പുളിയും മധുരവും എല്ലാം കൂടി നിറഞ്ഞ ഒരു പഴമാണ് പാഷന്‍ ഫ്രൂട്ട്. പര്‍പ്പിള്‍ നിറത്തിലും മഞ്ഞ നിറത്തിലും ഉള്ള പാഷന്‍ ഫ്രൂട്ടുകള്‍ ഉണ്ട്. വിത്തുകളോട് കൂടിയതാണ് ഇത് രണ്ടും. നല്ലൊരു ഔഷധമാണ് പാഷന്‍ ഫ്രൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കാലാവസ്ഥയിലും വളരുന്നു എന്നതാണ് പാഷന്‍ ഫ്രൂട്ടിന്റെ പ്രത്യേകത. വിത്തുകള്‍ മുളപ്പിച്ചും തണ്ടുകള്‍ മുളപ്പിച്ചും തൈകള്‍ നട്ടും എല്ലാം പാഷന്‍ ഫ്രൂട്ട് വളര്‍ത്താവുന്നതാണ്.

ഇന്നത്തെ ജീവിതശൈലിയില്‍ തിരക്കുകളും ഭക്ഷണ രീതിയും എല്ലാം വരുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നമുക്കുണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് പാഷന്‍ഫ്രൂട്ട്. പാഷന്‍ഫ്രൂട്ട് ജ്യൂസ് ആക്കിയും പാഷന്‍ ഫ്രൂട്ട് ആയും ചമ്മന്തിയായും എല്ലാം ഉപയോഗിക്കാം. ആരോഗ്യത്തിന് അത്രയേറെ ഗുണകരമാണ് പാഷന്‍ ഫ്രൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തേനും ബദാമും മതി വയര്‍ ചുരുങ്ങാന്‍തേനും ബദാമും മതി വയര്‍ ചുരുങ്ങാന്‍

സാധാരണ ഗതിയില്‍ മറ്റ് പഴങ്ങളേക്കാള്‍ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പാഷന്‍ ഫ്രൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രയേറെ ഗുണമേന്‍മയാണ് ഈ പഴത്തിനുള്ളത്. മറ്റു പഴങ്ങളേക്കാള്‍ പ്രാധാന്യം തീര്‍ച്ചയായും ലഭിക്കേണ്ട ഒന്നാണ് പാഷന്‍ഫ്രൂട്ട്. ബിപിയും ഷുഗറും എല്ലാം നിലക്ക് നിര്‍ത്താന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പാഷന്‍ഫ്രൂട്ട്. ഇത് കൂടാതെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട് എന്ന് നോക്കാം.

പാഷന്‍ഫ്രൂട്ട് ചമ്മന്തി

പാഷന്‍ഫ്രൂട്ട് ചമ്മന്തി

പാഷന്‍ഫ്രൂട്ട് ചമ്മന്തി പല തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ തന്നെ ചമ്മന്തിയാക്കി കഴിച്ചാല്‍ അത് ഒരു ഉരുള ചോറ് കൂടുതല്‍ കഴിക്കാന്‍ സഹായിക്കുന്നു. കൂടാതെ പ്രമേഹത്തേയും പ്രഷറിനേയും നിലക്ക് നിര്‍ത്തുകയും ചെയ്യുന്നു. എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

പാഷന്‍ഫ്രൂട്ട് തോടോട് കൂടി മുറിച്ചത്, കറിവേപ്പില, കാന്താരി, ഉപ്പ് എന്നിവയാണ് ആകെ ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ അമ്മിയില്‍ ഇട്ട് തന്നെ അരച്ചെടുക്കാം. ഇത് ഭക്ഷണത്തോടൊപ്പം ധൈര്യമായി കഴിക്കാം. കുറച്ച് ദിവസം കഴിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാം. പ്രഷറും ഷുഗറും എല്ലാം കുറഞ്ഞിട്ടുണ്ടാവും.

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ വരെ പ്രതിരോധിക്കാനുള്ള കഴിവ് പാഷന്‍ ഫ്രൂട്ടിനുണ്ട്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. ഇതിലുള്ള ശക്തിയേറിയ ആന്റി ഓക്‌സിഡന്റ് ആണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്.

ഉറക്കമില്ലായ്മയില്‍ നിന്ന് മോചനം

ഉറക്കമില്ലായ്മയില്‍ നിന്ന് മോചനം

ഉറക്കമില്ലായ്മ കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് പാഷന്‍ഫ്രൂട്ട്. ഇത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് കഴിച്ചാല്‍ അത് ഉറക്കമില്ലായമയെന്ന പ്രശ്‌നത്തെ പരിഹരിക്കുന്നു. മാത്രമല്ല നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. ഒരു ഗ്ലാസ്സ് പാഷന്‍ഫ്രൂട്ട് ജ്യൂസ് കഴിച്ചിട്ട് ഉറങ്ങാന്‍ പോയാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ഉറക്കം വരികയും ആരോഗ്യത്തിന് വളരെയധികം സഹായികമാവുകയും ചെയ്യും.

ദഹന പ്രശ്‌നത്തിന് പരിഹാരം

ദഹന പ്രശ്‌നത്തിന് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. ഇത് നിങ്ങളുടെ ദഹനേന്ദ്രിയങ്ങള്‍ക്ക് ആരോഗ്യവും കുടലിനുള്‍വശം ക്ലീന്‍ ചെയ്യുകയും ചെയ്യുന്നു. ഇതിലുള്ള ഫൈബര്‍ കണ്ടന്റ് നല്ല ആരോഗ്യം നല്‍കുന്ന ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല അമിത ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ അടക്കുകയും ചെയ്യുന്നു.

ആസ്ത്മക്ക് പരിഹാരം

ആസ്ത്മക്ക് പരിഹാരം

ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. ഇതിലുള്ള വിറ്റാമിന്‍ സി ആണ് ആസ്തമക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഇത് ആസ്ത്മയെ പൂര്‍ണമായും മാറ്റാന്‍ സഹായിക്കുന്നു. ദിവസവും പര്‍പ്പിള്‍ നിറത്തിലുള്ള പാഷന്‍ഫ്രൂട്ട് കഴിച്ച് നോക്കൂ വ്യത്യാസ്ം നിങ്ങള്‍ക്ക് തന്നെ മനസ്സിലാവും.

വിളര്‍ച്ചയെ ഇല്ലാതാക്കുന്നു

വിളര്‍ച്ചയെ ഇല്ലാതാക്കുന്നു

കുട്ടികളിലും സ്ത്രീകളിലുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കണ്ട് വരുന്നത്. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പാഷന്‍ഫ്രൂട്ട്. ഇത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒരു ഫലമാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. പാഷന്‍ഫ്രൂട്ട് ഹൃദയത്തിനു മേലുണ്ടാവുന്ന സമ്മര്‍ദ്ദത്തിന് വളരെയധികം കുറവ് വരുത്തുന്നു. മാത്രമല്ല ഹൃദയ പ്രവര്‍ത്തനങ്ങളെയെല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും ഇത് സഹായിക്കുന്നു.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാഷന്‍ഫ്രൂട്ട്. ഇത് ശരീരത്തില്‍ നിന്ന് പെട്ടെന്ന് കലോറി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് പാഷന്‍ഫ്രൂട്ട്. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ആണ് തടി കുറക്കുന്നതിനായി സഹായിക്കുന്നത്.

 വിത്തിന്റെ ഗുണം

വിത്തിന്റെ ഗുണം

പാഷന്‍ ഫ്രൂട്ട് കഴിക്കേണ്ടത് വിത്തോട് കൂടിയാണ്. ഇതിന്റെ വിത്ത് കഴിക്കാന്‍ പറ്റുന്നതാണ്. മാത്രമല്ല ഇതിന്റെ എല്ലാ വിധത്തിലുള്ള പോഷകങ്ങളും വിത്തിലാണ് അടങ്ങിയിട്ടുള്ളത്. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് പാഷന്‍ ഫ്രൂട്ടിന്റെ വിത്ത്.

English summary

passion fruit chutney for control blood pressure

passion fruit packed with vitamins, minerals and other nutrients, this exotic fruit boasts of several health benefits given below.
X
Desktop Bottom Promotion