മലബന്ധം പെട്ടെന്ന് മാറ്റും ഒലീവ്ഓയില്‍ ഒറ്റമൂലി

Posted By:
Subscribe to Boldsky

നമ്മുടെ നിത്യ ജീവിതത്തില്‍ പലരേയും വലക്കുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. കൃത്യമായ ദഹനത്തിന്റെ അഭാവവും ഭക്ഷണത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും എല്ലാമാണ് പലപ്പോഴും മലബന്ധമെന്ന പ്രശ്‌നത്തിന് കാരണം. പല വഴികള്‍ പരീക്ഷിച്ചിട്ടും മലബന്ധത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ ഇനി അല്‍പം ഒലീവ് ഓയില്‍ കൊണ്ട് നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്. മലബന്ധം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു.

നഖത്തില്‍ ഇടക്കൊന്ന് ശ്രദ്ധിക്കാം, ആയുസ്സിന്റെ രേഖ

ദഹനസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് നമ്മള്‍ ഒലീവ് ഓയില്‍ ഉപയോഗിക്കും എന്നാല്‍ ഇനി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമുക്ക് ഒലീവ് ഓയില്‍ സഹായിക്കുന്നു. ഇത് പലപ്പോഴും നമ്മളെ വലക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മലബന്ധത്തിന് നല്ലൊരു ഒറ്റമൂലിയാണ് ഒലീവ് ഓയില്‍. ഇതെങ്ങനെയെല്ലാം മലബന്ധത്തെ ഇല്ലാതാക്കുന്നു എന്ന് നോക്കാം.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

എങ്ങനെ പ്രവര്‍ത്തിക്കുന്നു

മലബന്ധത്തെ പരിഹരിക്കുന്നതിന് ഒലീവ് ഒായില്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതാണ് മറ്റൊന്ന്. അതിനു മുന്‍പ് ഇതെങ്ങനെ പ്രവര്‍ത്തിക്കും എന്ന കാര്യം എല്ലാവര്‍ക്കും അറിയാന്‍ താല്‍പ്പര്യം ഉണ്ടാവും. ഒലീവ് ഓയില്‍ കഴിക്കുന്നത് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള കൊഴുപ്പുള്ള ഭക്ഷണങ്ങളെ ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദഹനത്തെ കൃത്യമാക്കുന്നതിന് സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കണം

എങ്ങനെ ഉപയോഗിക്കണം

മലബന്ധത്തിന് എങ്ങനെ ഒലീവ് ഓയില്‍ ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. ഒലീവ് ഓയില്‍ കഴിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ കഴിക്കുമ്പോള്‍ അതില്‍ ചില ചേരുവകള്‍ ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. വെറും വയറ്റില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ കഴിക്കുന്നതും മലബന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

എന്നും രാവിലെ ഒരു സ്പൂണ്‍

എന്നും രാവിലെ ഒരു സ്പൂണ്‍

എന്നും രാവിലെ ഒരു സ്പൂണ്‍ വീതം ഒലീവ് ഓയില്‍ വെറും വയറ്റില്‍ കഴിക്കാം. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദഹനം കൃത്യമാക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

നാരങ്ങ നീരില്‍ ഒലീവ് ഓയില്‍

നാരങ്ങ നീരില്‍ ഒലീവ് ഓയില്‍

നാരങ്ങ നീരില്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ഒലീവ് ഓയിലും നാരങ്ങ നീരും തുല്യം എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ്

ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ്

ഈ മിശ്രിതം കഴിക്കേണ്ടത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പാണ്. ഇത്കുടല്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. പെട്ടെന്ന് തന്നെ മലബന്ധത്തിന് നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

ഒലീവ് ഓയിലും പഴവും

ഒലീവ് ഓയിലും പഴവും

പഴത്തിലുള്ള പൊട്ടാസ്യം ആരോഗ്യത്തിനും മലബന്ധം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ പഴത്തില്‍ അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് കഴുക്കുന്നത് നല്ലതാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് കഴിക്കുന്നത് മലബന്ധത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ദിവസവും മൂന്ന് നേരം ഇത് കഴിക്കുന്നത് മലബന്ധത്തെ ഇല്ലാതാക്കുന്നു.

ഇളം ചൂടുള്ള പാല്‍ ഒലീവ് ഓയിലും

ഇളം ചൂടുള്ള പാല്‍ ഒലീവ് ഓയിലും

ഇളം ചൂടുള്ള പാലും ഒലീവ് ഓയിലുമാണ് മറ്റൊരു പ്രധാന പരിഹാരമാര്‍ഗ്ഗം. ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് മലബന്ധത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. മാത്രമല്ല എത്ര വലിയ ദഹന പ്രശ്‌നത്തേയും ഇത് പരിഹരിക്കുന്നു.

ഒലീവ് ഓയിലും തൈരും

ഒലീവ് ഓയിലും തൈരും

ഒലീവ് ഓയിലും തൈരും മിക്‌സ് ചെയ്ത് കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ഇതിലുള്ള നല്ല ബാക്ടീരിയ ആണ് ഇത്തരം പ്രശ്‌നത്തിന് പരിഹാരം നല്‍കുന്നത്. ദിവസവും മൂന്ന് നേരം ഇത് ശീലമാക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ദഹനത്തെ ഇല്ലാതാക്കുന്നു.

ഒലീവ് ഓയിലും പൈനാപ്പിളും

ഒലീവ് ഓയിലും പൈനാപ്പിളും

ആരോഗ്യസംരക്ഷണത്തിന് പല വിധത്തില്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിലും പൈനാപ്പിളും. മലബന്ധത്തെ കണ്ണടച്ച് തുറക്കും മുന്‍പ് ഇല്ലാതാക്കുന്നു ഈ മിശ്രിതം. ഒലീവ് ഓയിലും പൈനാപ്പിളും മിക്‌സ് ചെയ്ത് കഴിക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Olive oil remedy for constipation

constipation is a common digestive problem that can affect people. Olive oil helps the gallbladder to release more bile.