For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിജോലിയും ഭയാശങ്കകളുംഃ ആയുർവ്വേദ പ്രതിവിധികൾ

|

രാത്രിയിൽ ജോലി ചേയ്യേണ്ടിവരുക എന്നത് പൊതുവായ ഒരു കാര്യമാണ്. ചില പ്രത്യേക തൊഴിൽ സംരംഭങ്ങളെ സംബന്ധിച്ച് ഒട്ടുംതന്നെ ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുതയാണിത്. ലോകമെമ്പാടും ധാരാളം സ്ത്രീകൾ രാത്രിയുള്ള സമയക്രമത്തിൽ ജോലി ചെയ്യുന്നു. അതിലൂടെ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളുടെ ഭയാശങ്കയിൽ അവരിൽ പലരും നിലകൊള്ളുന്നു. ഈ അവസ്ഥയുടെ ചില ലക്ഷണങ്ങളാണ് ചുവടെ രേഖപ്പെടുത്തിയിരിക്കുന്നത്.ആയുർവേദത്തിൽ അതിനു ചില പ്രധിവിധികൾ ഉണ്ട്

"ഏകാഗ്രത ഇല്ലായ്മ, ശുണ്ഠി, ക്ഷിപ്രകോപം, നിദ്രാരാഹിത്യം അല്ലെങ്കിൽ അസ്വസ്ഥമായ ഉറക്കം, മുടിപൊഴിച്ചിൽ, വരണ്ട് വിരസമായ ചർമ്മം, തലവേദന, തലച്ചുറ്റ് തുടങ്ങിയവ." രാത്രി കാലങ്ങളിൽ തുടർച്ചയായി ഉണർന്നിരിക്കുന്നതിലൂടെ ശരീര വരൾച്ചയുടെ അളവ് കൂടുന്നതിന് കാരണമാകുന്നു എന്ന് ആയുർവ്വേദം വ്യക്തമാക്കുന്നു. രാത്രിയിൽ ജോലിക്ക് പോകുന്നതിനുമുമ്പ് ഒരു ടീസ്പൂൺ നെയ് സേവിക്കുകയാണെങ്കിൽ, ഈ വരൾച്ചയെ സന്തുലനപ്പെടുത്താൻ അത്യധികം പ്രയോജനപ്പെടും.

സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ

സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ

നാഡീവ്യവസ്ഥയിൽ എടുത്തുപറയത്തക്ക പിരിമുറുക്കം സൃഷ്ടിക്കുവാൻ രാത്രിജോലി കാരണമാകും. സ്വാഭാവികമായ ശരീരപ്രവർത്തനങ്ങളെ അവയുടേതായ രീതിയിൽ കൈകാര്യം ചെയ്യുവാൻ കഴിയാത്തതിനാലാണ് അങ്ങനെ സംഭവിക്കുന്നത്.

സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ (adaptogens) സേവിക്കുക എന്നതാണ് സ്ഥിരമായി നിലനിൽക്കുന്ന അത്തരം പിരിമുറുക്കത്തെ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം. അത്തരത്തിലുള്ള വളരെ പ്രസിദ്ധമായ ഒരു സമ്മർദ്ദ പരിഹാര ഔഷധമാണ് അശ്വഗന്ധം. ശരീരോർജ്ജത്തെ സഹായിക്കുവാൻ അതിന് കഴിയും. നാഡീവ്യവസ്ഥയെ ശാന്തമാക്കുവാനും, അങ്ങനെ സുഖകരമായ ഉറക്കം നേടിയെടുക്കുവാനും ഈ ഔഷധം സഹായിക്കുന്നു. ചുവടെ നൽകിയിരിക്കുന്ന പൊടിക്കൈകൾ രാത്രി ജോലിക്കാരെ വളരെയധികം സഹായിക്കും.

 മുടി പൊഴിച്ചിൽ

മുടി പൊഴിച്ചിൽ

രാത്രിജോലി കാരണമായുള്ള അവ്യവസ്ഥയുടെ ഒരു ലക്ഷണമാണ് മുടിപൊഴിച്ചിൽ. അതിനാൽ ഉചിതമായ പരിചരണം അക്കാര്യത്തിൽ ആവശ്യമാണ്.

ശിരോചർമ്മത്തിലും തലമുടിയിലും സ്ഥിരമായി കേശതൈതലം പുരട്ടുക. ഭൃംഗാമലക തൈലം, ബ്രഹ്മി തൈലം തുടങ്ങിയവ ശുപാർശ ചെയ്യപ്പെടുന്നതും വളരെയധികം അറിയപ്പെടുന്നതുമായ ആയുർവ്വേദ കേശതൈലങ്ങളാണ്.

 തിരുമ്മുചികിത്സകൾ

തിരുമ്മുചികിത്സകൾ

പ്രവർത്തി ദിവസങ്ങളിൽ നിങ്ങൾക്ക് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ, ആഴ്ചാന്ത്യ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും കഴിയുന്നിടത്തോളം സമയം ഉറങ്ങുവാൻ ശ്രമിക്കുക.

ശരീരത്തിന് അയവ് നൽകുന്നതിനും, ശരീരവേദനകളെ പരിഹരിക്കുന്നതിനും, രക്തചംക്രമണത്തെ ഉയർത്തുന്നതിനുമായി ആഴ്ചയിലൊരിക്കൽ ശരീരമാസകലം ഉഴിച്ചിൽ നടത്തുന്നതും, ആവി ഉപയോഗിച്ചുള്ള ചികിത്സ (സ്റ്റീം തെറാപ്പി) ചെയ്യുന്നതും വളരെ പ്രയോജനപ്രദമാണ്.

 അസ്വസ്ഥ നിദ്ര

അസ്വസ്ഥ നിദ്ര

രാത്രി സമയക്രമത്തിൽ ജോലി ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ശാരീരിക അവ്യവസ്ഥയുടെ മറ്റൊരു ലക്ഷണമാണ് അസ്വസ്ഥമായ ഉറക്കം. അതിനാൽ ഉറങ്ങാൻ പോകുമ്പോഴെല്ലാം മുറിയ്ക്കുള്ളിൽ മതിയായ അന്ധകാരം ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.

മാത്രമല്ല സമാധാനപരമായ ഉറക്കം ലഭിക്കുന്നതിനുവേണ്ടി മറ്റ് ശല്യങ്ങളൊന്നും പരിസരത്ത് ഇല്ല എന്നും ഉറപ്പുണ്ടായിരിക്കണം. മൊബൈൽ ഫോൺ പോലെയുള്ള സന്തതസഹചാരികളായ ഉപകരണങ്ങൾ ശല്യം ചെയ്യാതിരിക്കുന്നതിനുവേണ്ടി, അകലെ എവിടെയെങ്കിലും അവയെ സൂക്ഷിച്ചുവയ്ക്കുക.

 യോഗചര്യ

യോഗചര്യ

വജ്രാസനം, പ്രാണായാമം തുടങ്ങിയ അടിസ്ഥാന ആസനങ്ങൾ ഏതാനും മിനിറ്റുനേരം എന്നും പരിശീലിക്കുന്നത് വളരെ പ്രയോജനകരമായിരിക്കും.

അസമയത്ത് മൂത്രമൊഴിക്കുവാനുള്ള പ്രവണത അനുഭവപ്പെടുന്നത് ഒഴിവാക്കുവാനും, ഏകാഗ്രനിലയെ വർദ്ധിപ്പിക്കുവാനും അത് സഹായിക്കും.

 ഭക്ഷണചര്യ

ഭക്ഷണചര്യ

അത്താഴം കഴിച്ചതിനുശേഷമാണ് സാധാരണയായി നമ്മൾ ഉറങ്ങാൻ പോകുന്നത്. എങ്കിലും, രാത്രിയുള്ള സമയക്രമത്തിൽ ജോലിചെയ്യുന്ന ആളുകളെ സംബന്ധിച്ച്, അവരുടെ ചര്യകൾ തുടങ്ങുന്നത് ആ സമയം മുതലാണ്.

നിങ്ങളുടെ സമയക്രമം രാത്രി 7 മണിക്ക് ശേഷമോ അതിനെക്കാൾ താമസിച്ചോ ആണ് തുടങ്ങുന്നതെങ്കിൽ, ജോലിയൊക്കെ കഴിഞ്ഞശേഷം അർദ്ധരാത്രിയിൽ അത്താഴം കഴിക്കാമെന്ന് വിചാരിക്കരുത്. പകരം അത്താഴം കഴിച്ചതിനുശേഷം ജോലി ആരംഭിക്കുക. വൈകുന്നേരം 4-5 മണിയോടുകൂടെ തുടങ്ങുകയും, 1 മണിയോടുകൂടി തീരുകയും ചെയ്യുന്നതാണ് നിങ്ങളുടെ സമയക്രമമെങ്കിൽ, 7.30-8 മണിയോടുകൂടി അത്താഴം കഴിക്കാൻ ശ്രമിക്കുക.

 അത്താഴസമയം

അത്താഴസമയം

അത്താഴം കഴിക്കുന്നതിന്റെ സമയം കൃത്യമായി പാലിക്കുക എന്നത് രാത്രി ജോലിക്കാരെ സംബന്ധിച്ച് അത്യധികം പ്രാധാന്യമുള്ള കാര്യമാണ്.

ഉറക്കം തൂങ്ങുവാൻ സാധ്യതയുണ്ടാക്കും എന്ന് ചിന്തിക്കുന്നതിനാൽ പലരും അത്താഴം കഴിക്കുന്നത് ഒഴിവാക്കുന്നു. പക്ഷെ ആ അനുഷ്ഠാനം ഒട്ടുംതന്നെ ഉചിതമല്ലഅത്താഴം കഴിയുമ്പോൾ ഉറക്കംതൂങ്ങുക എന്നത് നിങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെങ്കിൽ, പച്ചക്കറിയോടൊപ്പം ചമ്പാവരിച്ചോറ് കഴിക്കുന്നതുപോലെയുള്ള ലഘുഭക്ഷണം ശീലിക്കുക. അതുമല്ലെങ്കിൽ ഉപ്പുമാവോ ഇഡ്ഡലിയോ കഴിക്കാം. പുളിച്ചുതികട്ടൽ ഒഴിവാക്കുന്നതിന് അത്യന്താപേക്ഷിതമാണ് എന്നതിനാൽ, അതിനോടൊപ്പം പച്ചക്കറിഭക്ഷണം കഴിക്കുന്ന കാര്യം മറക്കരുത്.

എണ്ണകലർന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. അല്ലായെങ്കിൽ വയർ ചീർത്തതുപോലെയും ഭാരിച്ചതുപോലെയുമുള്ള അനുഭവം സംജാതമാകും. പുളിച്ചുതികട്ടലിനും അത് കാരണമാകും.

 ജലാംശം നിലനിറുത്തുക

ജലാംശം നിലനിറുത്തുക

ഉന്നർന്ന് ചുറുചുറുക്കോടെ സജീവമായിരിക്കുന്നതിനുവേണ്ടി ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ ആളുകൾ വളരെയധികം കുടിക്കാറുണ്ട്. വാസ്തവത്തിൽ ആരോഗ്യത്തിന് അത് അത്ര നല്ലതല്ല. ചുറുചുറുക്ക് ഉണ്ടാകണമെങ്കിൽ ശരീരത്തിൽ ജലാംശം നിലനിറുത്തേണ്ടത് ആവശ്യമാണ്.

അതിനുവേണ്ടി ഓരോ അര മണിക്കൂർ കഴിയുന്തോറും വെള്ളമോ പഴച്ചാറുകളോ കുറേശ്ശേ കുറേശ്ശേ പാനം ചെയ്യുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ, വലിയ മാറ്റം പ്രതീക്ഷിക്കാം.

 രാത്രിഭക്ഷണം

രാത്രിഭക്ഷണം

രാത്രിയിൽ വിശപ്പ് അനുഭവപ്പെടുക എന്നത് തികച്ചും സ്വാഭാവികമാണ്. എപ്പോഴെങ്കിലും അങ്ങനെ തോന്നുകയാണെങ്കിൽ, പിസകൾക്കും ബർഗറുകൾക്കും പകരം, വറുത്തെടുത്ത ബദാം, ചണവിത്ത്, ഉപ്പുമാവ്, പോഹ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

ശരീരത്തിന്റെ ഭാരം പരിപാലിക്കുവാൻ മാത്രമല്ല, ശരീരം വളരെയധികം ചൂടാകുന്നത് ഒഴിവാക്കുവാനും അവ സഹായിക്കും.

 നിരോക്‌സീകാരികൾ

നിരോക്‌സീകാരികൾ

പല തരത്തിലുള്ള ആരോഗ്യ നേട്ടങ്ങളും പകർന്ന് നൽകുന്നതുകൊണ്ട് നിരോക്‌സീകാരികൾ ശരീരത്തിന് വളരെ പ്രധാനമാണ്. ബെറികൾ, പച്ചില ഭക്ഷണങ്ങൾ, നാരകവർഗ്ഗ ഫലങ്ങൾ തുടങ്ങിയ വർണ്ണോജ്ജ്വല ഭക്ഷണ ഇനങ്ങൾ അതിനുവേണ്ടി ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.

രാത്രിയിൽ ജോലി ചെയ്യുന്നത് കാരണമായി ആരോഗ്യത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭയാശങ്കകളെ ലഘൂകരിക്കാൻ ഈ പൊടിക്കൈകൾക്ക് കഴിയും.

English summary

night shift and health issues

Working late in the night time may cause health problems. There are some precautions in Ayurveda
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more