ഉഴുന്നും നെയ്യും അവനെ കരുത്തുള്ള ആണാക്കും

Posted By:
Subscribe to Boldsky

പുരുഷന്മാര്‍ക്ക് ശാരീരികമായി മാത്രമല്ല, മാനസികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ് സെക്‌സ് പ്രശ്‌നങ്ങള്‍. സെക്‌സെന്നാല്‍, സ്ത്രീയെ തൃപ്തിപ്പെടുത്താനും സ്വയം തൃപ്തിപ്പെടാനുമുള്ള കഴിവെന്നാണ് പുരുഷന് പുരുഷത്വലക്ഷണം കൂടിയാണെന്നു വേണം, പറയാന്‍.

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ എന്നത് പലതുമുണ്ട്. ഒരാളുടെ പ്രശ്‌നമാകില്ല, മറ്റൊരാളുടേത്. പൊതുവായ സെക്‌സ് പ്രശ്‌നങ്ങളെ ലൈംഗികബലഹീനത എന്ന പൊതുവായ പേരിട്ടു വിളിയ്ക്കാം. ഇതില്‍ ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, സ്വപ്‌നസ്ഖലനം, ലൈംഗികതാല്‍പര്യക്കുറവ് എന്നിങ്ങനെയുളള പല പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു.

പുരുഷന് ശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ ലഭ്യമാകും. ഇതെല്ലാം പരീക്ഷിയ്ക്കുന്നവരുമുണ്ട്. വയാഗ്ര പോലുളള മരുന്നുകള്‍ ഇത്രയേറെ ശ്രദ്ധിയ്ക്കപ്പെട്ടത് ഇതിനുദാഹരണമാണ്.

എന്നാല്‍ ഇത്തരം മരുന്നുകള്‍ പലപ്പോഴും ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന കാര്യം നാം മനസിലാക്കണം. ഇവയിലെ കൃത്രിമഘടകങ്ങള്‍ ഒരു പ്രശ്‌നം പരിഹരിയ്ക്കുമ്പോള്‍ ചിലപ്പോള്‍ ഒന്‍പതു പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്യുക. ഇത്തരം പ്രശ്‌നങ്ങള്‍ വരാതെ തന്നെ സെക്‌സ് കഴിവുകള്‍ നേടാന്‍, സെക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായകമായ നാട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. തികച്ചും പ്രകൃതിദത്തമായ, ഫലം നൂറുശതമാനം ഉറപ്പു നല്‍കുന്ന, പാര്‍ശ്വഫലങ്ങളില്ലാത്ത ചില വഴികള്‍.

പെണ്ണിനറിയാം, കിടക്കയിലെ ആ മിടുക്കനെ

പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് തികച്ചും പ്രകൃതിദത്തമായ ഒരുപിടി പരിഹാരങ്ങള്‍ അറിയൂ, നമ്മുടെ അടുക്കളയിലെ സ്ഥിരം കൂട്ടുകാരാണ് മിക്കവാറും.

ഈന്തപ്പഴവും ആട്ടിന്‍പാലും

ഈന്തപ്പഴവും ആട്ടിന്‍പാലും

ഈന്തപ്പഴവും ആട്ടിന്‍പാലും കലര്‍ന്ന മിശ്രിതം ഇത്തരം പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ്. 5-6 ഈന്തപ്പഴം തലേന്നു രാത്രി ആട്ടിന്‍പാലിലിട്ടു കുതിര്‍ത്തുക. തിളപ്പിയ്ക്കാത്ത പാല്‍ വേണം. രാവിലെ ഇതേ പാലില്‍ ഇത് അരച്ചു കഴിയ്ക്കാം. ഈ മിശ്രിതത്തില്‍ അല്‍പം തേനും ഒരു നുള്ള് ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുന്നത് ഏറെ ഗുണകരമാണ്.

ഫിഗ്

ഫിഗ്

അത്തിപ്പഴം അഥവാ ഫിഗ് സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇത് പാലിനൊപ്പം അരച്ചു കഴിയ്ക്കാം. തേന്‍ ചേര്‍ത്തിളക്കി കഴിയ്ക്കാം. ബട്ടറും ഫിഗും ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

മുരിങ്ങാപ്പൂവ്

മുരിങ്ങാപ്പൂവ്

മുരിങ്ങാപ്പൂവ് പാലിലിട്ടു തിളപ്പിച്ചു കഴിയ്ക്കുന്നത് നല്ലൊന്നാന്തരം സെക്ഷ്വല്‍ ടോണിക്കാണെന്നു പറയാം. മുരിങ്ങയുടെ തടി അഥവാ കനം കുറഞ്ഞ കൊമ്പ് ഉണക്കിപ്പൊടിച്ച് 129 ഗ്രാം ഈ പൊടി 600 എംഎല്‍ വെള്ളത്തിലിട്ട് അര മണിക്കൂര്‍ നേരം തിളപ്പിയ്ക്കുക. ഇതിലെ 30 എംഎല്‍ വീതം ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കി ദിവസം മൂന്നു നേരം കുടിയ്ക്കാം. ഇത് ഒരു മാസം അടുപ്പിച്ചു കുടിയ്ക്കുന്നത് ശീഖ്രസ്ഖലനത്തിനുള്ള നല്ലൊരു പരിഹാരമാണ്. ബീജത്തിന്റെ കട്ടി കുറവിനും ഇത് നല്ലതാണ്.

 ഉഴുന്നുപരിപ്പ്

ഉഴുന്നുപരിപ്പ്

ഉഴുന്നുപരിപ്പാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. ഉഴുന്നുപരിപ്പ് ആറു മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു കുതിര്‍ത്തുക. പിന്നീട് ശുദ്ധമായ പശുവിന്‍ നെയ്യില്‍ വറുത്തു കഴിയ്ക്കാം. ഇതില്‍ തേന്‍ ചേര്‍ക്കുന്നതു കൂടുതല്‍ ഗുണകരമാകും. പുരുഷവന്ധ്യതാപ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം, ബീജത്തിന്റെ കട്ടികുറവ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരിയാണ് സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. ഉണക്കമുന്തിരി നല്ലപോലെ കഴുകിയ ശേഷം പാലിലിട്ടു തിളപ്പിയ്ക്കുക. ഈ മുന്തിരി കഴിയ്ക്കാം. പാലും കുടിയ്ക്കാം. ആദ്യം 30 ഗ്രാം ഉണക്കമുന്തിരി 200 എംഎല്‍ പാലില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇത് ദിവസവും മൂന്നു തവണ വീതം കഴിയ്ക്കുക. പിന്നീട് മുന്തിരി 50 ഗ്രാം വരെയാക്കാം.

ആസ്പരാഗസ്

ആസ്പരാഗസ്

ആസ്പരാഗസ് അഥവാ ശതാവരി സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന മറ്റൊന്നാണ്. ഇത് വേരോ വേര് പൊടിച്ചുണക്കിയതോ പാലില്‍ കലക്കി കുടിയ്ക്കാം.

സവാള, വെളുത്ത സവാള

സവാള, വെളുത്ത സവാള

സവാള, വെളുത്ത സവാള പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്. ഇത് തൊലി കളഞ്ഞ് നുറുക്കി ചതച്ച് നെയ്യില്‍ ചേര്‍ത്തു വറുത്തു കഴിയ്ക്കാം. ഇതില്‍ തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്.

ഉഴുന്നുപരിപ്പ് പൊടിച്ചത് സവാളയുടെ നീരില്‍

ഉഴുന്നുപരിപ്പ് പൊടിച്ചത് സവാളയുടെ നീരില്‍

ഉഴുന്നുപരിപ്പ് പൊടിച്ചത് സവാളയുടെ നീരില്‍ ഏഴു ദിവസം കലര്‍ത്തി വയ്ക്കുക. പിന്നീട് ഇത് ഉണക്കി കഴിയ്ക്കാം. ഇത് സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന മറ്റൊരു മരുന്നാണ്.

ബദാം

ബദാം

ബദാം സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന മറ്റൊന്നാണ്. ബദാം കുതിര്‍ത്ത് പാലില്‍ ചേര്‍ത്തരച്ചു കഴിയ്ക്കാം. കുതിര്‍ത്തു കഴിയ്ക്കാം. തേന്‍ ചേര്‍ത്തു കഴിയ്ക്കാം. ബദാമും വറുത്ത കടലപ്പരിപ്പും തുല്യഅളവില്‍ കടിച്ചുചവച്ചു കഴിയ്ക്കുന്നതും നല്ലതാണ്.

ഏലയ്ക്ക

ഏലയ്ക്ക

ഏലയ്ക്കയും സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കിടക്കുംമുന്‍പ് ഏലയ്ക്ക പൊടിച്ചു ചേര്‍ത്ത ഇളംചൂടുപാല്‍ കുടിയ്ക്കുന്നത് സെക്‌സ കഴിവുകള്‍ വര്‍ദ്ധിപ്പിയ്ക്കും. ഉദ്ധാരണക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഏലയ്ക്ക കുറഞ്ഞ അളവിലേ ഉപയോഗിയ്ക്കാവൂ.

തേന്‍

തേന്‍

ദിവസവും നല്ല ശുദ്ധമായ തേന്‍ കഴിയ്ക്കുന്നതും സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. ആയുര്‍വേദപ്രകാരമുള്ള പല സെക്‌സ് ചികിത്സകളിലും തേന്‍ സുപ്രധാന ഘടകമാണ്. തേനില്‍ ബോറോണ്‍ എന്നൊരു ധാതുവുണ്ട്. ഇത് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും സ്ത്രീകളില്‍ ഈസ്ട്രജന്‍ ഉല്‍പാദനത്തിനും സഹായിക്കുന്ന ഒന്നാണ്.

പാലില്‍ അല്‍പം തേന്‍

പാലില്‍ അല്‍പം തേന്‍

പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് സെക്‌സ് സ്റ്റാമിനയും ഊര്‍ജവും വര്‍ദ്ധിപ്പിയ്ക്കും. പുരാതന ഗ്രീസില്‍ സെക്‌സ് സ്റ്റാമിനയ്ക്ക് ഉപയോഗിച്ചിരുന്ന വഴിയാണിത്.

ഫിഗ്, തേന്‍

ഫിഗ്, തേന്‍

സെക്‌സ് കഴിവുകള്‍ക്കുള്ള ഒന്നു കൂടിയാണ് ഫിഗ് അഥവാ അത്തിപ്പഴം. ഇതും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ലൈംഗികശേഷി ഇരട്ടിപ്പിയ്ക്കും.

English summary

Natural Ways To Use Physical Dysfunction In Men

Natural Ways To Use Physical Dysfunction In Men, read more to know about,