For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും നെല്ലിക്കവെള്ളം

|

രോഗപ്രതിരോധ ശേഷി ശരീരത്തിന് ഇല്ലാതാവുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ജീവിത ശൈലിയും ഭക്ഷണ രീതിയും മാറുന്നതിനനുസരിച്ച് അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗങ്ങള്‍ വളരെയധികം വില്ലനായി മാറുന്നുണ്ട്. ചില രോഗങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ അത് പലപ്പോഴും മാറുന്നതിന് വളരെയധികം സമയമെടുക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം ഭക്ഷണങ്ങള്‍ ഉണ്ട്.

<strong>most read: തടിയൊതുക്കി വയര്‍ ഷേപ്പാവാന്‍ ചുക്കിലെ ഒറ്റമൂലി</strong>most read: തടിയൊതുക്കി വയര്‍ ഷേപ്പാവാന്‍ ചുക്കിലെ ഒറ്റമൂലി

രോഗപ്രതിരോധ ശേഷി കുറയുന്നത് പലപ്പോഴും നമ്മുടെ ആന്തരാവയവങ്ങള്‍ക്ക് വരെ പ്രശ്‌നമുണ്ടാകുന്നു. വ്യക്തിശുചിത്വവും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞാല്‍ അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം വില്ലനായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പലപ്പോഴും വളരെ ഗുരുതരമായ രോഗങ്ങള്‍ നിങ്ങളെ പിടികൂടാന്‍ കുറഞ്ഞ രോഗപ്രതിരോധ ശേഷി കാരണമാകുന്നുണ്ട്. എന്നാല്‍ ഇത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അത് എന്തൊക്കെയെന്ന് നോക്കാം.

ഇഞ്ചി മഞ്ഞള്‍ ചായ

ഇഞ്ചി മഞ്ഞള്‍ ചായ

ഇഞ്ചി മഞ്ഞള്‍ ചായ കുടിക്കുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മൂന്ന് കപ്പ് ചൂടുവെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു കഷ്ണം തൊലി കളഞ്ഞ ഇഞ്ചി എന്നിവ മിക്‌സ് ചെയ്ത് പത്ത് മിനിട്ട് തിളപ്പിക്കുക. ഇത് ദിവസം ഒരു നേരം കുടിക്കുക. വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും ചേര്‍ക്കാവുന്നതാണ്. ഇത് കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

തുളസി, ഇഞ്ചി, കുരുമുളക് ചായ

തുളസി, ഇഞ്ചി, കുരുമുളക് ചായ

അഞ്ചോ ആറോ തുളസിയില ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിലേക്ക് അഞ്ച് കുരുമുളക് ചേര്‍ത്ത് ഒരു കഷ്ണം ഇഞ്ചി കൂടി മിക്‌സ് ചെയ്ത് തിളപ്പിച്ച് കുടിക്കണം. ഇത് നിങ്ങളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇത് മൂന്നും ചേരുന്നതോടെ ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങള്‍ ആണ് ലഭിക്കുന്നത്.

 നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നല്ലൊരു എനര്‍ജി ബൂസ്റ്റര്‍ ആണ് നാരങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. തടി കുറക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച ഒന്നാണ് നാരങ്ങ വെള്ളം. ഒരു കപ്പ് വെള്ളം എടുത്ത് അതില്‍ ഒരു നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് കുടിക്കാവുന്നതാണ്. ഇത് നിങ്ങളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

ഗ്രീന്‍ ജ്യൂസ്

ഗ്രീന്‍ ജ്യൂസ്

ഗ്രീന്‍ ജ്യൂസ് കൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാവുന്നതാണ്. അതിനായി അല്‍പം ചീര, അല്‍പം ഓറഞ്ച് തൊലി, അല്‍പം സെലറി ഒരു സ്പൂണ്‍ ഇഞ്ചി എന്നിവ എടുത്ത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഗ്രീന്‍ ജ്യൂസ്.

ഇഞ്ചി, നാരങ്ങ മിശ്രിതം

ഇഞ്ചി, നാരങ്ങ മിശ്രിതം

ഒരു സ്പൂണ്‍ ചെറുതായി അരിഞ്ഞ ഇഞ്ചി, അല്‍പം നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് ഇത് വെള്ളത്തിലിട്ട് നല്ലതു പോലെ തിളപ്പിക്കാവുന്നതാണ്. ഇതിലേക്ക് അല്‍പം തേന്‍ കൂടി ചേര്‍ക്കണം. ഇത് കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം വില്ലനാവുന്ന അവസ്ഥകള്‍ക്ക് പലപ്പോഴും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 തേന്‍ വെളുത്തുള്ളി മിശ്രിതം

തേന്‍ വെളുത്തുള്ളി മിശ്രിതം

തേന്‍ വെളുത്തുള്ളി മിശ്രിതം കഴിക്കുന്നതും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അല്‍പം വെളുത്തുള്ളി തേനിലിട്ട് അഞ്ച് ദിവസം കഴിഞ്ഞ് കഴിക്കാവുന്നതാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. തടിയൊതുക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു തേന്‍ വെളുത്തുള്ളി മിശ്രിതം.

കൂണ്‍ കഴിക്കുന്നത്

കൂണ്‍ കഴിക്കുന്നത്

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കൂണ്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ കൂണ്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്തി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. രോഗത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കൂണ്‍. അതുകൊണ്ട് തന്നെ കൂണ്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിക്കോളൂ.

 നെല്ലിക്ക വെള്ളം

നെല്ലിക്ക വെള്ളം

നെല്ലിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. നെല്ലിക്ക വെള്ളം കഴിക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. നെല്ലിക്ക വെള്ളം ദിവസവും ശീലമാക്കി നോക്കൂ. ഇത് ആരോഗ്യ പ്രതിസന്ധിയെ എല്ലാം ഇല്ലാതാക്കുന്നു.

English summary

Natural remedies to boost your immunity

We have listed some natural remedies to boost your immunity power, read on.
Story first published: Monday, December 3, 2018, 17:44 [IST]
X
Desktop Bottom Promotion