For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലു വേദനയ്ക്ക് വീട്ടിൽ തന്നെ പരിഹാരം

|

നിങ്ങൾ പല്ലുവേദന കാരണം കഷ്ടപ്പെടുകയാണോ? നിങ്ങൾക്ക് വേഗത്തിൽ പ്രകൃതിദത്തമായ രീതിയിൽ പല്ലുവേദന ഭേദമാക്കണോ? "അതേ" എന്നാണ് ഉത്തരമെങ്കിൽ ഈ ലേഖനം വായിക്കു.

d

നിങ്ങൾക്ക് അത് എങ്ങിനെയെന്ന് മനസ്സിലാക്കാം.

പേരയില

പേരയില

നല്ല പച്ച പേരയില വ്രണങ്ങൾ ഭേദമാക്കുവാൻ ഉത്തമമാണ്. അതോടൊപ്പം, ഇവയുടെ വേദനസംഹാരി, അണുനാശിനി കഴിവുകൾ നിങ്ങളുടെ പല്ലുവേദനയും ഭേദമാക്കുവാൻ ഉപകരിക്കുന്നു.

വേദനയുള്ള പല്ലിന്റെ ഭാഗം വച്ച് വൃത്തിയായി കഴുകിയ പേരയില ചവയ്ക്കുക. അല്ലെങ്കിൽ, വെള്ളത്തിൽ പേരയില തിളപ്പിച്ചതിനുശേഷം തണുപ്പിച്ച് ഉപ്പും ചേർത്ത് ഉപയോഗിച്ചാൽ വായ്‌നാറ്റം അകറ്റുവാൻ ഉത്തമമാണ്.

ചീരയില

ചീരയില

ചീര ആരോഗ്യത്തിന് നല്ലതാണ് എന്ന് മാത്രമല്ല, പല്ലുവേദനയ്ക്കും ഉത്തമ മരുന്നാണ്. പേരയില പോലെ തന്നെ ചീരയും കഴുകി വൃത്തിയാക്കിയ ശേഷം വേദനയുള്ള പല്ലിന്റെ ഭാഗം വച്ച് ചവയ്ക്കുക. ചീര നിങ്ങളുടെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ഒന്നായതിനാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്.

വാനില നീര്

വാനില നീര്

പല്ലുവേദനയ്ക്കുള്ള മറ്റൊരു ഒറ്റമൂലിയാണ് വാനില നീര്. ഇത് നിങ്ങളുടെ പല്ലുവേദന എളുപ്പത്തിൽ ശമിപ്പിക്കുന്നു. ഇതിനായി, ഒരു പഞ്ഞി എടുത്ത് വാനില നീരിൽ മുക്കി, അത് പല്ലിൽ വേദനയുള്ള ഭാഗത്ത് വയ്ക്കുക. ദിവസത്തിൽ പല തവണ ഇങ്ങനെ ചെയ്താൽ വേദനയ്ക്ക് ശമനമുണ്ടാകും.

 ഗ്രീൻ ടീ ഇലകൾ

ഗ്രീൻ ടീ ഇലകൾ

ശരീരത്തിന് ആരോഗ്യകരമായ ഗ്രീൻ ടീ പല്ലിനും ഗുണം ചെയ്യുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആസിഡ് ടാണിക്ക്, കാറ്റെച്ചിൻ, ഫ്ലോറൽ എന്നിവ ഞങ്ങളുടെ പല്ലിന്റെ ഉറപ്പ് വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. കഴുകി വൃത്തിയാക്കിയ ഗ്രീൻ ടീ ഇലകൾ 5 മിനിറ്റ് നേരം ചവയ്ക്കുക. ഇത് ദിവസത്തിൽ 2-3 പ്രാവശ്യം ആവർത്തിക്കുക.

കുന്തിരിക്കം

കുന്തിരിക്കം

അണുനാശിനിയും, വ്രണങ്ങൾ ഉണക്കുന്നതുമായ കുന്തിരിക്കത്തിന്റെ സവിശേഷതകൾ പല്ലുവേദനയ്ക്ക് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കുവാൻ സഹായിക്കുന്നു. ഇതിനായി കുന്തിരിക്കപ്പൊടി വെള്ളത്തിൽ 30 മിനിറ്റു നേരം കലക്കി വച്ചതിനുശേഷം ആ വെള്ളം ഉപയോഗിച്ച് വായ നന്നായി കഴുകുക. ഇത് ദിവസത്തിൽ 5-6 പ്രാവശ്യം ചെയ്യണം.

നല്ല ടൂത്ത്പേസ്റ്റ് ഉപയോഗിക്കുക

നല്ല ടൂത്ത്പേസ്റ്റ് ഉപയോഗിക്കുക

ദിവസവും പല്ലുതേയ്ക്കുക എന്നത് പല്ലുവേദന വരാതിരിക്കുവാൻ പ്രധാനമായി ചെയ്യേണ്ട ഒന്നാണ്. എന്നാൽ, പഴയതും, ഗുണമേന്മ കുറഞ്ഞതുമായ ടൂത്ത്പേസ്റ്റുകൾ പല്ലുവേദനയ്ക്ക് കാരണമാകുകയും ചെയ്തേക്കാം.അതിനാൽ, പഴയതും കട്ടിയുള്ളതുമായ ടൂത്ത്പേസ്റ്റുകൾക്ക് പകരം മൃദുവായ ടൂത്ത്പേസ്റ്റുകൾ ഉപയോഗിക്കുക. ദിവസവും പല്ലുതേയ്ക്കുവാനും മറക്കരുത്.

മദ്യം

മദ്യം

മദ്യം അഥവാ ആൽക്കഹോൾ പല്ലുവേദന ശമിപ്പിക്കുവാൻ ഉത്തമമാണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒറ്റമൂലിയാണിത്. കുറച്ച് വോഡ്കയോ ബ്രാൻഡിയോ വിസ്കിയോ ഉപയോഗിച്ച് വായും പല്ലും കഴുകിയാൽ പല്ലുവേദനയുടെ ലക്ഷണങ്ങൾ പെട്ടെന്ന് തന്നെ ശമിക്കും. വായ നന്നായി വൃത്തിയാക്കുന്ന ഇവ മൗത്ത്‌വാഷിന്റെ പ്രയോജനവും ചെയ്യുന്നു.

വെള്ളരിക്ക

വെള്ളരിക്ക

പല്ലുവേദന ശമിപ്പിക്കുവാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന മറ്റൊരു ഒറ്റമൂലിയാണിത്. വെള്ളരിക്ക തണുത്തതായതിനാൽ അത് വായിലെ വേദനയുള്ള ഭാഗങ്ങളെ ശാന്തമാക്കുന്നു. വെള്ളരിക്ക കഷണങ്ങളായി അരിഞ്ഞിട്ട് അവ ചവച്ച് കഴിക്കുക.

വേണമെങ്കിൽ കുറച്ച് ഉപ്പും ചേർക്കാം. ഇത് നല്ലൊരു ലഘുഭക്ഷണവുമാണ് അതേസമയം തന്നെ പല്ലുവേദന ശമിപ്പിക്കുവാനും ഉത്തമമാണ്. ഫ്രിഡ്ജിൽ വച്ചിരിക്കുന്ന വെള്ളരിക്കയാണെങ്കിൽ അത് പുറത്തെടുത്ത് തണുപ്പ് മാറിയത്തിനുശേഷം മാത്രം ഉപയോഗിക്കുക.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഉരുളക്കിഴങ്ങ് നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല നല്ലത്, പല്ലുവേദന ശമിപ്പിക്കുന്ന കാര്യത്തിലും ഉത്തമമാണ്.

ഇതിനായി ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പും ചേർത്ത് ചവച്ച് കഴിക്കുക. പല്ലുവേദനയ്ക്ക് ശമനമുണ്ടാകും. ഉരുളക്കിഴങ്ങ് കഴുകിയതാണെന്ന് ഉറപ്പുവരുത്തുക.

സോഡാപ്പൊടി

സോഡാപ്പൊടി

സോഡാപ്പൊടി ചർമത്തിനും തലമുടിക്കും ആരോഗ്യത്തിനും വളരെ നല്ലതാണെന്ന് ഇന്നത്തെ കാലത്ത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അതുമാത്രമല്ല, സോഡാപ്പൊടി ഉപയോഗിച്ച് പല്ലുവേദന ഉൾപ്പെടെ പല അസുഖങ്ങളും അകറ്റുവാൻ സാധിക്കും.

ഇതിനായി, ഒരു പഞ്ഞിയിൽ കുറച്ച് വെള്ളം നനച്ച് അതിൽ സോഡാപ്പൊടി മുക്കി പല്ലിന്റെ വേദനയുള്ള ഭാഗത്ത് വയ്ക്കുക. അല്ലെങ്കിൽ, ഇളം ചൂടുവെള്ളത്തിൽ സോഡാപ്പൊടി കലക്കി, ആ വെള്ളം ഉപയോഗിച്ച് വായ കഴുകുക.

ചൂടുള്ള ഉപ്പുവെളത്തിൽ വായ കഴുകുക

ചൂടുള്ള ഉപ്പുവെളത്തിൽ വായ കഴുകുക

രക്തസമ്മർദ്ദം കൂട്ടുന്നത് ഉൾപ്പെടെ പല പ്രശ്‌നങ്ങളും ഉപ്പ് മൂലം നമ്മുടെ ശരീരത്തിന് സംഭവിക്കാം എന്ന് നിങ്ങൾ കെട്ടിട്ടുണ്ടാവാം.

എന്നാൽ, ഉപ്പ് നമ്മുടെ ശരീരത്തിന് സഹായകരവും ആവശ്യവും കൂടിയാണ്. വളരെ ചിലവ് കുറഞ്ഞ ഈ ഒറ്റമൂലി പല്ലുവേദന ശമിപ്പിക്കുവാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്.

English summary

natural-home-remedies-for-toothache-pain

Do you want your toothache to end in a fasten and natural way.
Story first published: Sunday, August 12, 2018, 23:26 [IST]
X
Desktop Bottom Promotion