For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൺ പോള കുരു മാറ്റാൻ വീട്ടുവൈദ്യം

|

ചാലാസിയൻ സിസ്റ്റ്‌ എന്നത്‌ എണ്ണ ഗ്രന്ഥിയിൽ തടസ്സമുണ്ടാകുന്നത് മൂലം കൺപീളകൾക്ക് പുറത്തായി വരുന്ന ചെറിയ മുഴയാണ്. ഇത് മാറ്റുവാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒറ്റമൂലികളുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

f

അതിനുമുമ്പായി ചലാസിയൻ ഉണ്ടാകുന്നതിന്റെ കാരണങ്ങളും അവയുടെ ലക്ഷണങ്ങളും എന്തൊക്കെയെന്ന് നമുക്ക് വായിക്കാം.

 ചലാസിയന്റെ ലക്ഷണങ്ങൾ

ചലാസിയന്റെ ലക്ഷണങ്ങൾ

പതുക്കെ നീര് വർദ്ധിക്കുന്നു :

കൺപോളയുടെ മുകളിലോ താഴെയോ ആയി കാണപ്പെടുന്ന മുഴ പതുക്കെ വലുതാകുന്നു.

കാഴ്ച മങ്ങുന്നു

കൺപോള മുഴ കാരണം മൂടപ്പെടുമ്പോൾ കാഴ്ച്ച മങ്ങുകയോ മൂടപ്പെടുകയോ ചെയ്യുന്നു.

ലാസിയൻ മുഴ മാറ്റുവാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന 38 ഒറ്റമൂലികൾ; മുട്ട

ലാസിയൻ മുഴ മാറ്റുവാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന 38 ഒറ്റമൂലികൾ; മുട്ട

ചലാസിയൻ മുഴ അകറ്റുവാനായി വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്ന പ്രധാന ഒറ്റമൂളികളിലൊന്നാണ് മുട്ട ഉപയോഗിച്ചുള്ളത്. ചൂടുള്ള പുഴുങ്ങിയ മുട്ട മുഴയുള്ള ഭാഗത്ത് കുറച്ചുനേരം വയ്ക്കുക. ഇങ്ങനെ സ്ഥിരം ചെയ്താൽ ഒരാഴ്ച്ച കൊണ്ട് ചലാസിയൻ മുഴ അകറ്റുവാൻ സാധിക്കും.

ചെയ്യേണ്ട വിധം:

ആദ്യം, മുട്ടയുടെ വെള്ള ഒരു മൃദുവായ തുണിയിൽ ഇട്ട് മുഴയുള്ള ഭാഗത്ത് 15 മിനിറ്റു നേരം വയ്ക്കുക. ഇത് ദിവസത്തിൽ 3 പ്രാവശ്യം ചെയ്യുക.

അതോടൊപ്പം, പുഴുങ്ങിയ ചൂടുള്ള മുട്ട മുഴയുള്ള ഭാഗത്ത് 10-15 മിനിറ്റ് നേരം വയ്ക്കുക.

ബേബി ഷാമ്പൂ

ബേബി ഷാമ്പൂ

ഇത് ചലാസിയൻ മുഴ ആകാട്ടുവാനായിട്ടുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ്.

ചെയ്യേണ്ട വിധം:

ചലാസിയൻ മുഴയിൽ കുറച്ച് ബേബി ഷാമ്പൂ പുരട്ടുക. എന്നിട്ട്, അവിടം വെള്ളമൊഴിച്ച് നന്നായി കഴുകുക.

അതോടൊപ്പം, കുറച്ച് വെള്ളത്തിൽ ബേബി ഷാംപൂ കലക്കി, ഒരു പഞ്ഞി അതിൽ മുക്കിയതിനുശേഷം മുഴയുള്ള ഭാഗത്ത് വയ്ക്കുക.

പാവയ്ക്ക/കൈപ്പയ്ക്ക

പാവയ്ക്ക/കൈപ്പയ്ക്ക

വിഷമുക്തമാക്കുവാനുള്ള പാവയ്ക്കയുടെ കഴിവ് കാരണം ചലാസിയൻ മുഴ വളരെ എളുപ്പത്തിൽ കൺപോളകളിൽ നിന്ന് നീക്കം ചെയ്യുവാൻ സാധിക്കുന്നതാണ്. കൂടാതെ, ചർമ്മത്തെ ഉള്ളിൽ നിന്ന് ശുദ്ധമാക്കുവാനും പാവയ്ക്ക സഹായിക്കുന്നു.

ചെയ്യേണ്ട വിധം :

പാവയ്ക്ക കഷണങ്ങളായി മുറിച്ച് മുഴയുള്ള ഭാഗത്ത് 15 മിനിറ്റ് നേരം വയ്ക്കുക. കൂടാതെ, പാവയ്ക്ക ചേർത്ത് ചായ ഉണ്ടാക്കി വെറും വയറ്റിൽ ദിവസവും രാവിലെ കുടിയ്ക്കുകയും ചെയ്യാം. സ്വാദിനായി വേണ്ടമെങ്കിൽ കുറച്ച് ഉപ്പും ചേർക്കാവുന്നതാണ്.

വെളുത്തുള്ളി നീര്

വെളുത്തുള്ളി നീര്

വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മാണുനാശിനി പ്രത്യേകത കാരണം വെളുത്തുള്ളി നീരിന് എളുപ്പത്തിൽ ചലാസിയൻ മുഴ മാറ്റുവാൻ സാധിക്കുന്നു.

ചെയ്യേണ്ട വിധം :

വെളുത്തുള്ളി ചതച്ച് നീരെടുക്കുക. ഇത് മുഴയുള്ള ഭാഗങ്ങളിൽ, കണ്ണിൽ പോകാതെ പുരട്ടുക. ഉണങ്ങിയത്തിനുശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക.

ഇയർ വാക്സ്

ഇയർ വാക്സ്

ഇയർ വാക്സ് ചലാസിയൻ മുഴ ഫലപ്രദമായി ഭേദമാക്കുവാൻ സഹായിക്കുന്ന ഒന്നാണ്. ഇതിനായി ഇയർ വാക്സ് നേരിട്ട് മുഴയുള്ള ഭാഗങ്ങളിൽ പുരട്ടുക.

കറ്റാർ വാഴ

കറ്റാർ വാഴ

കറ്റാർ വാഴയുടെ മുറിവുണക്കാനുള്ള സവിശേഷത കാരണം നീർക്കെട്ട്, വ്രണങ്ങൾ, ചർമ്മത്തിന് ചുവന്ന് തട്ടിപ്പ്, ഇവയെല്ലാം എളുപ്പത്തിൽ മാറ്റുവാൻ കഴിയുന്നു. കൂടാതെ, ഇവയുടെ അണുനാശിനി സവിശേഷതയും മുറിവുകൾ വേഗത്തിൽ ഉണങ്ങുവാൻ സഹായിക്കുന്നു.

ചെയ്യേണ്ട വിധം:

ഒന്നാമത്തെ വിധം-

കറ്റാർ വാഴ നീര് നേരിട്ട് മുഴയുള്ള ഭാഗത്ത്‌പുരട്ടി 15 മിനിറ്റ് നേരം വയ്ക്കുക. ശേഷം ചൂടുവെള്ളത്തിൽ കഴുകുക. ഇത് ഒരു ദിവസം പല പ്രാവശ്യം എന്ന കണക്കിൽ ഒരാഴ്ച്ച ചെയ്യുക.

രണ്ടാമത്തെ വിധം:

പഞ്ഞിയിൽ കറ്റാർ വാഴ നീര് 5 മിനിറ്റു നേരം മുക്കിവയ്ക്കുക. ശേഷം, ഇത് 20 മിനിറ്റു നേരം മുഴയുള്ള ഭാഗത്ത് വയ്ക്കുക. 2 മണിക്കൂറിനു ശേഷം ഇത് വീണ്ടും ചെയ്യുക.

ഇങ്ങനെ ഒരാഴ്ച്ച ചെയ്യുക.

 പാൽ

പാൽ

പാൽ ചർമ്മ പ്രശ്നങ്ങളെ ശമിപ്പിക്കുവാൻ സഹായിക്കുന്ന പ്രത്യേകതകൾ അടങ്ങിയതാണ്. അതുപോലെ തന്നെ, ചലാസിയൻ മുഴ മൂലം ഉണ്ടാകുന്ന നീർക്കെട്ടും വേദനയും ശമിപ്പിക്കുവാനും പാലിന് സാധിക്കുന്നു.

ചെയ്യേണ്ട വിധം:

തണുത്ത പാൽ ഉപയോഗിച്ച് കണ്ണുകൾ കഴുകുക. തിളപ്പിച്ച പാൽ ആണെങ്കിൽ ഫലം കൂടും.

അതോടൊപ്പം, ചൂട് പാലിൽ ബ്രഡ് ഇട്ടുവച്ച് അത് 10 മിനിറ്റ് നേരം മുഴയുള്ള ഭാഗത്ത് വയ്ക്കുകയാണെങ്കിൽ ചലാസിയൻ പൊട്ടുകയും പഴുപ്പ് പുറത്തേക്ക് വരികയും ചെയ്യുന്നു.

ശേഷം, പഞ്ഞി ഉപയോഗിച്ച് മുഴയുള്ള ഭാഗം വൃത്തിയാക്കുക.

ശേഷം, ആന്റിസെപ്റ്റിക് സവിശേഷതയുള്ള ഓയിന്മെന്റ് പുരട്ടുക

English summary

natural-home-remedies-for-chalazion-cysts-are-revealed

There are many home made tips to cure Chalazion Cysts. Read out some of them ,
Story first published: Tuesday, August 14, 2018, 0:13 [IST]
X
Desktop Bottom Promotion