For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിലെ ഈ മാറ്റങ്ങള്‍ അപകട സൂചന

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശരീരം അത് പല വിധത്തിലും പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെ മനസ്സിലാക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

കാരണം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ പലപ്പോഴും പല പ്രതിസന്ധികള്‍ അറിയുന്നതിന് നഖം പോലും പല വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. ശരീരത്തിന്റെ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.നഖത്തിന്റെ നിറം നോക്കി നമുക്ക് ആരോഗ്യം മനസ്സിലാക്കാം. ആരോഗ്യത്തിന് എങ്ങനെയെല്ലാം നഖത്തിന്റെ നിറവും ബാധിക്കും എന്ന് നോക്കാം.

Most read: പ്രമേഹ നിയന്ത്രണത്തിന് ഉലുവ കുതിര്‍ത്ത വെള്ളംMost read: പ്രമേഹ നിയന്ത്രണത്തിന് ഉലുവ കുതിര്‍ത്ത വെള്ളം

ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ചില പ്രതിസന്ധികള്‍ക്ക് പരിഹാരം കാണും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മുന്‍പ് രോഗനിര്‍ണയമാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന അവസ്ഥ ഗുരുതരമാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

നഖത്തിന്റെ ആരോഗ്യം മനസ്സിലാക്കാം

നഖത്തിന്റെ ആരോഗ്യം മനസ്സിലാക്കാം

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. ഇത് പലപ്പോഴും നഖം നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് ആദ്യം നഖത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അതിനായി നഖത്തിന്റെ ആരോഗ്യത്തിനെ എങ്ങനെ ശ്രദ്ധിക്കാം എന്നു നോക്കാം. നഖത്തിന്റെ ആരോഗ്യവും മാറ്റവും നോക്കി എങ്ങനെ രോഗങ്ങളെ കണ്ടു പിടിയ്ക്കാം എന്നറിയാമോ? ഓരോരുത്തരുടേയും നഖം ഓരോ വിധത്തിലാണ്. നഖത്തിലെ ഈ മാറ്റങ്ങള്‍ കണ്ടു പിടിച്ച ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നത്തില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാം.

മഞ്ഞ നിറമുള്ള നഖം

മഞ്ഞ നിറമുള്ള നഖം

നഖത്തിന്റെ നിറം മഞ്ഞ നിറമാണോ എങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം നിങ്ങളുടെ ശരീരത്തില്‍ സോറിയാസിസ്, തൈറോയ്ഡ്, പ്രമേഹം എന്നിവ ഉണ്ടെന്നതിന്റെ ലക്ഷണങ്ങളാണ് പലപ്പോഴും നഖത്തിലെ മഞ്ഞ നിറം. എന്നാല്‍ ഇത് മൂന്നും ഒരുമിച്ച് വരും എന്നല്ല അര്‍ത്ഥം. നഖത്തിന്റെ നിറം മഞ്ഞ നിറമായാല്‍ പ്രത്യേകിച്ച് മോതിരവിരലിന്റെ നിറം മഞ്ഞ നിറമാണെങ്കില്‍ ഈ രോഗങ്ങളെ ഒന്ന് കരുതിയിരിയ്ക്കുന്നത് നല്ലതാണ്. കാരണം കൃത്യമായ രോഗ നിര്‍ണയം നടത്താതെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലക്ക് കാര്യങ്ങള്‍ എത്തുന്നു.

നഖത്തിന്റെ അറ്റം പൊട്ടിപ്പോവുന്നത്

നഖത്തിന്റെ അറ്റം പൊട്ടിപ്പോവുന്നത്

പലരിലും കാണപ്പെടുന്ന ഒന്നാണ് നഖത്തിന്റെ അറ്റം പൊട്ടിപ്പോവുന്നത്. എന്നാല്‍ ഇത് പലപ്പോഴും ഹൈപ്പോതൈറോയ്ഡിസം, വിറ്റാമിന്‍ കുറവ് എന്നിവ കൊണ്ട് സംഭവിക്കുന്നതാണ്. അതുകഒണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. നഖത്തില്‍ ഇത്തരത്തില്‍ ഒരു മാറ്റം കണ്ടാല്‍ അത് ശ്രദ്ധിക്കണം. ചിലരില്‍ നഖത്തിന്റെ അഗ്രം പൊട്ടിപ്പോവുന്ന അവസ്ഥ ഉണ്ടാവും. പ്രത്യേകിച്ച് നടുവിരല്‍. ഇത്തരം അവസ്ഥ ഉണ്ടെങ്കില്‍ അത്തരക്കാരില്‍ ഹൈപ്പോതൈറോയ്ഡിസം അല്ലെങ്കില്‍ വിറ്റാമിന്റെ അഭാവം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

നഖത്തിനു മുകളിലെ നഖം

നഖത്തിനു മുകളിലെ നഖം

ചിലരിലെങ്കിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ മനസ്സിലാക്കാം. രക്തത്തില്‍ ഓക്സിജന്‍ കുറവാണെങ്കില്‍ അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ തള്ളവിരലില്‍ ഒരു നഖത്തിനു മുകളില്‍ തന്നെയായി മറ്റൊരു നഖം ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഈ അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കൃത്യമായ ചികിത്സ അത്യാവശ്യമാണ്.

നഖത്തില്‍ വെളുത്ത പാടുകള്‍

നഖത്തില്‍ വെളുത്ത പാടുകള്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നഖം നോക്കിയാല്‍ തന്നെ മനസ്സിലാക്കാവുന്നതാണ്. നഖത്തില്‍ വെളുത്ത പാടുകളോ കുത്തുകളോ കാണപ്പെടുന്നുണ്ടോ, പ്രത്യേകിച്ച് ചൂണ്ടാണി വിരലില്‍ എങ്കില്‍ ഫംഗല്‍ ഇന്‍ഫെക്ഷനെന്ന് ഉറപ്പിക്കാം. ഇതും നല്ല ഒരു ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള കാര്യമാണ്. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ അലസമായി വിട്ടാല്‍ അത് ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ജീവിതത്തില്‍ ആരോഗ്യത്തിനുണ്ടാവുന്ന പ്രതിസന്ധികള്‍ നമുക്ക് നഖത്തിലൂടെ മനസ്സിലാക്കാവുന്നതാണ്.

നഖത്തിലെ വരകള്‍

നഖത്തിലെ വരകള്‍

നഖത്തില്‍ പല വിധത്തിലുള്ള വരകളും മറ്റും ഉണ്ടാവാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. ശരീരത്തില്‍ മഗ്നീഷ്യം കുറവാണ് എന്നതിന്റെ സൂചനയാണ് ഇത്. ഇത് ആദ്യം പ്രകടമാകുന്നത് നഖത്തിലാണ്. നഖത്തില്‍ കുറുകേ വരകളുണ്ടെങ്കില്‍ പലപ്പോഴും അത് മഗ്‌നീഷ്യം കുറവുള്ളത് കൊണ്ടാണ് എന്നാണ് പറയുന്നത്. പ്രത്യേകിച്ച് തള്ളവിരലില്‍ ആണ് പാടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം.

സ്‌കിന്‍ ക്യാന്‍സറെങ്കില്‍

സ്‌കിന്‍ ക്യാന്‍സറെങ്കില്‍

സ്‌കിന്‍ ക്യാന്‍സറെങ്കില്‍ ആദ്യ ലക്ഷണവും നഖത്തില്‍ തന്നെയാണ്. മോതിര വിരലിലെ നഖത്തിന് ഇരുണ്ട നിറം ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് സ്‌കിന്‍ ക്യാന്‍സര്‍ ശരീരത്തില്‍ വളരുന്നുണ്ടെന്നതിന്റെ ലക്ഷണമാണ്.

പിങ്ക് നിറം

പിങ്ക് നിറം

പിങ്ക് നിറം നഖത്തില്‍ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ അത് ആരോഗ്യത്തിന് എത്രത്തോളം ദോഷകരമാണെന്ന് പലര്‍ക്കും അറിയില്ല. പ്രത്യേകിച്ച് ചെറിയ വിരലില്‍. ചെറിയ വിരലിലെ നഖത്തിന് പിങ്ക് നിറത്തില്‍ സ്പോട്ട് ഉണ്ടെങ്കില്‍ കരളിന്റെ ആരോഗ്യ സ്ഥിതി പ്രശ്നത്തിലാണ് എന്ന് മനസ്സിലാക്കാം. മാത്രമല്ല പ്രമേഹവും കിഡ്നി സംബന്ധമായ പ്രശ്നങ്ങളും തല പൊക്കുന്നതാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം മാറ്റങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം.

English summary

nail colour reveals about your health

In this article we explained some nail symptoms and what they mean for your health, read on
X
Desktop Bottom Promotion