ചോക്ലേറ്റ് ആരോഗ്യത്തിന് നല്ലതോ

Posted By: Princy Xavier
Subscribe to Boldsky

ചോക്ലേറ്റ് നെ പറ്റിയുള്ള ചില അതിശയിപ്പിക്കുന്ന സത്യങ്ങള്‍ ഇതാ. പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയ വിഭവം ആണ് ചോക്കലേറ്റ്. വിവധ തരം ഡിസേര്‍ട്ട്ലൂടെയും പാനിയത്തിലൂടെയും ഇത് നമുക്ക് മുന്‍പില്‍ എത്തുന്നു. എന്നാല്‍ നുട്രിയെന്‍സിന്‍റെ ഒരു കലവറ തന്നെ ആണ് ചോക്ലേറ്റ് എന്ന് എത്ര പേര്‍ക്കറിയാം? ചോക്ലേറ്റ്നോട് നോ പറയാന്‍ കഴിയാത്ത ആള്‍ ആണോ നിങ്ങള്‍? എന്നാല്‍ ചോക്ലേറ്റ് നെ പറ്റിയുള്ള ചില അതിശയിപ്പിക്കുന്ന സത്യങ്ങള്‍ ഇതാ. പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയ വിഭവം ആണ് ചോക്കലേറ്റ്.

വിവധ തരം ഡിസേര്‍ട്ട്ലൂടെയും പാനിയത്തിലൂടെയും ഇത് നമുക്ക് മുന്‍പില്‍ എത്തുന്നു. എന്നാല്‍ നുട്രിയെന്‍സിന്‍റെ ഒരു കലവറ തന്നെ ആണ് ചോക്ലേറ്റ് എന്ന് എത്ര പേര്‍ക്കറിയാം? ആര്തവതോടനുബന്ധിച്ചുള്ള മാനസിക പിരിമുറുക്കം കുറക്കാന്‍ ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കും. ഇക്കര്യങ്ങളോടൊപ്പം തന്നെ ചോക്ലേറ്റ് ആരോഗ്യത്തിനു നല്ലതല്ല എന്നൊരു പക്ഷം കൂടിയുണ്ട്. എന്തായിരിക്കും ഇതിന്റെ വാസ്തവം?

ചോക്ലേറ്റ് ആരോഗ്യം വഷളാക്കുമോ

ചോക്ലേറ്റ് ആരോഗ്യം വഷളാക്കുമോ

വളരെ ഏറെ അളവില്‍ മഗ്നീഷ്യം, സിങ്ക്, ആന്‍റി ഒക്സിടന്റ്സ് എന്നിവ ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫെഇറ്റ് , പ്രോട്ടീന്‍, കാല്‍ഷ്യം മുതലായവ ഇന്‍സുലിന്‍ പ്രധിരോദം കുറക്കുന്നു. ഡാര്‍ക്ക്‌ ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ശരിയായ അളവില്‍ നില നിര്‍ത്താന്‍ സഹായിക്കുന്നു.

കഫീനിന്‍റെ അമിതമായ അളവ്

കഫീനിന്‍റെ അമിതമായ അളവ്

ചോക്ലേറ്റ് കഴിക്കുന്നത് മാനസിക പിരിമുറുക്കം കുറക്കാന്‍ സഹായിക്കുന്നു. എന്നാല്‍ കഫീന്‍ എന്ന വസ്തുവിന്‍റെ അളവ് ഇതില്‍ വളരെ അധികം ആണെന്നാണ്‌ മറ്റൊരു മിത്ത്. എന്നാല്‍ ഒരു ചോക്ലേറ്റ് ബാറില്‍ ഉള്ള കഫീന്‍റെ അളവ് കഫീന്‍ മാറ്റിയ ഒരു കപ്പ് കാപ്പിയുടെ അളവിന് തുല്യമാണ്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു ഉണ്ടാകും എന്ന് പേടിച് ചോകാലെറ്റ് കഴിക്കാതിരിക്കുന്നത് നിര്ത്തിക്കോളൂ. ഇതിനുള്ള സാധ്യതയും വളരെ കുറവാണു.

അമിത ഭാരത്തിനു കാരണമോ?

അമിത ഭാരത്തിനു കാരണമോ?

അമിതമായി ഭാരം കൂടും എന്ന് കരുതി ചോക്ലേറ്റ് കഴിക്കതിരിക്കണ്ട, ചോക്ലേറ്റ് കഴിക്കുന്നത് മൂലം മാത്രം ഒരാളുടെ ഭാരം വര്ധിക്കണം എന്നില്ല.

പല്ലിനു പോട്

പല്ലിനു പോട്

പല്ലിനു പോട് വരും എന്ന് കരുതിയും ചിലര്‍ ചോക്ലേറ്റ് ഉപേക്ഷിക്കുന്നു. പല്ലില്‍ പോടുകള്‍ ഉണ്ടാകുന്നത് ബാക്ടീരിയ മൂലം ആണ്. ഏതു ഭക്ഷണം കഴിച്ചു വായ ശുചിയാക്കാതെ ഇരുന്നാല്‍ പല്ലില്‍ പോടുകള്‍ ഉണ്ടാകും.

അമിതമായുള്ള കൊഴുപ്പിന്‍റെ അളവ്

അമിതമായുള്ള കൊഴുപ്പിന്‍റെ അളവ്

സാധാരണ ആയി മില്‍ക്ക് ചോക്ലേറ്റ്ല്‍ കൊഴുപ്പിന്‍റെ അംശം കണ്ടുവരാറുണ്ട്. എന്നാല്‍ കൊഴുപ്പടങ്ങിയ മറ്റു ആഹാര സാധനങ്ങള്‍ പോലെ ചോക്ലേറ്റ് കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയില്ല. ചില പഠനങ്ങള്‍ പ്രകാരം നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാന്‍ ചോക്കളേറ്റ് സഹായിച്ചേക്കാം.

തലവേദനക്ക് കാരണം?

തലവേദനക്ക് കാരണം?

തലവേദനയും ചോക്ലേറ്റും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നു പഠനങ്ങള്‍ പറയുന്നു. ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് തല വേദന ഉണ്ടാകണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല.

വൈറ്റ് ചോക്ലേറ്റ്

വൈറ്റ് ചോക്ലേറ്റ്

ഇതൊരു സാധാരണ സംശയം ആണ്, എന്നാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം 'അല്ല' എന്നാണ്. കൊക്കോ ബട്ടറും പാലും പാല്‍ക്കട്ടിയും ചേര്‍ത്ത് തയ്യാറാക്കുന്ന വൈറ്റ് ചോക്ലേറ്റില്‍ കൊക്കോ പൊടി അടങ്ങിയിട്ടില്ല.

ചോക്ലേറ്റ് നുട്രീഷന്റെ അളവ് കുറയ്ക്കുമോ?

ചോക്ലേറ്റ് നുട്രീഷന്റെ അളവ് കുറയ്ക്കുമോ?

ഇതൊരു അനാവശ്യ സംശയം ആണ്, ചോക്ലേറ്റ് നുട്രീഷന്റെ അളവ് കുറയ്ക്കുക ഇല്ല എന്ന് മാത്രം അല്ല മറിച്ച് വളരെയേറെ തോതില്‍ ആന്റി ഒക്സിടന്റ്സും പ്രദാനം ചെയ്യുന്നു.

പ്രമേഹവും ചോക്ലേറ്റും?

പ്രമേഹവും ചോക്ലേറ്റും?

ചോക്ലേറ്റ്ല്‍ ഗ്ലൂക്കോസിന്റെ അളവ് താരതമ്യേനെകുറവാണു, അതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ ഇത് പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരുന്നില്ല.ശരീരത്തില്‍ ഇന്‍സുലിന്റെ സുതാര്യ നില മെച്ചപ്പെടുത്താന്‍ ചോക്ലേറ്റ് സഹായിക്കുന്നു.

English summary

Some facts about chocolates

Are you a Chocolate lover? Here are some facts about chocolate.
Story first published: Thursday, March 15, 2018, 19:35 [IST]