കിഡ്‌നി സ്‌റ്റോണ്‍ പെട്ടെന്നലിയിക്കാന്‍

Posted By:
Subscribe to Boldsky

കിഡ്‌നി സ്‌റ്റോണ്‍ ഇന്നത്തെ കാലത്ത് സാധാരണയുള്ള ഒന്നാണ്. വൃക്കയില്‍ കല്ല് എന്നും ഇത് അറിയപ്പെടുന്നുണ്ട്. കിഡ്‌നി സ്റ്റോണ്‍ വരുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. വെള്ളം കുടിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെള്ളം കുടി. ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ജിവിത ശൈലിയുമായി ബന്ധപ്പെട്ടാണ് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിത ശൈലിയിലെ മാറ്റം പല വിധത്തില്‍ രോഗങ്ങളിലേക്ക് നമ്മളെ നയിക്കുന്നുണ്ട്.

മൂത്രത്തില്‍ കല്ലിന്റെ വേദനയാണ് സഹിക്കാന്‍ പറ്റാത്തത്. രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് പലപ്പോഴും ഇതിന് കൃത്യമായ ചികിത്സ തേടുന്നതിന് എത്തുന്നത്. വരാതെ സൂക്ഷിക്കുകയാണ് നല്ലത്. മൂത്രത്തില്‍ ലവണങ്ങളുടെ അളവുകള്‍ കൂടുമ്പോള്‍ അത് ക്രിസ്റ്റലുകളായി രൂപപ്പെടുന്നു. അതാണ് മൂത്രത്തില്‍ കല്ല് എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തുന്നത്. വൃക്കയില്‍ കല്ല് ഉണ്ടാവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. പല മരുന്നുകള്‍, വിറ്റാമിന്റെ അഭാവം എന്നിവയെല്ലാം പലപ്പോഴും മൂത്രത്തില്‍ കല്ലിന് കാരണമാകുന്നു.

രണ്ടാഴ്ച ഓട്‌സ് ഡയറ്റ്; വയറു കുറക്കുമെന്ന് ഉറപ്പ്

ജീവിത രീതിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് മൂത്രത്തില്‍ കല്ല് ഉണ്ടാവുന്നതിനെ ഇല്ലാതാക്കുന്നു. ഇത് കല്ലുകള്‍ ഉണ്ടാവുന്നതിന് ഒരു പരിധി വരെ പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു. രോഗം വന്നാല്‍ പിന്നെ അതിനെ എങ്ങനെ ചികിത്സിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. രോഗത്തെ എങ്ങനെ ഇല്ലാതാക്കാം എന്നത് അറിഞ്ഞിരിക്കണം. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

പാരമ്പര്യം

പാരമ്പര്യം

കിഡ്‌നി സ്‌റ്റോണ്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ശരീരത്തില്‍ വെള്ളത്തിന്റെയും ഉപ്പിന്റെയും മിനറല്‍സിന്റെയും അളവ് കുറയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് ഒരു പ്രധാന പ്രശ്‌നം. മൂത്രത്തിലെ മഞ്ഞ നിറമൊക്കെ ശരിയായി കിട്ടണമെങ്കില്‍ നന്നായി വെള്ളം കുടിക്കുക. കിഡ്‌നി സ്‌റ്റോണ്‍ പാരമ്പര്യമായി വരുന്ന രോഗം കൂടിയാണ്.

മൂത്രമൊഴിക്കുമ്പോള്‍ വേദന

മൂത്രമൊഴിക്കുമ്പോള്‍ വേദന

അസഹ്യമായ വേദന തന്നെയാണ് പ്രധാന ലക്ഷണം. കിഡ്‌നി സ്റ്റോണ്‍ മൂത്രസഞ്ചിയില്‍ നിന്നും കിഡ്‌നിയിലേക്ക് ചലിക്കുമ്പോഴാണ് ഇത്തരം കഠിനമായ വേദന ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ കഠിനമായ വേദന തോന്നുമ്പോള്‍ അത് പെട്ടെന്ന് തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

മൂത്രത്തിന്റെ നിറവ്യത്യാസം

മൂത്രത്തിന്റെ നിറവ്യത്യാസം

മൂത്രം ഒഴിക്കുമ്പോള്‍ വേദന ഉണ്ടാകുന്നത് മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് നിറ വ്യത്യാസവും ഉണ്ടാകാം. മൂത്രത്തില്‍ നിറവ്യത്യാസം ഉണ്ടെങ്കിലും പെട്ടെന്ന് തന്നെ ശ്രദ്ധിക്കണം. ചികിത്സയും എടുക്കേണ്ടത് അത്യാവശ്യമാണ്.

മൂത്രത്തില്‍ രക്തം കണ്ടാല്‍

മൂത്രത്തില്‍ രക്തം കണ്ടാല്‍

മൂത്രത്തില്‍ രക്തം കണ്ടാല്‍ പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ ആകാം. എന്നാല്‍ ഇത് ഭയപ്പെടേണ്ട അവസ്ഥയല്ല. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ നല്‍കിയാല്‍ കല്ലിനെ അലിയിച്ച് കളയാം.

ശരീരത്തിന്റെ തളര്‍ച്ച

ശരീരത്തിന്റെ തളര്‍ച്ച

ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. ഇത് അനീമിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. കോശങ്ങളില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതോടെ തളര്‍ച്ച അനുഭവപ്പെടാം.

വയറ്റില്‍ വേദന

വയറ്റില്‍ വേദന

നിങ്ങളുടെ വയറിന്റെ വശങ്ങളില്‍ നിന്നും വേദന അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പരിശോധന നടത്തുക. ഡോക്ടരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുക. രക്ത പരിശോധന നടത്തി നോക്കുക. ഏതെങ്കിലും തരത്തില്‍ പെട്ടെന്ന് വേദന അനുഭവപ്പെടുകയാണെങ്കിലും നിങ്ങള്‍ ഡോക്ടറുടെ സഹായം തേടുക.

ഡോക്ടറെ കാണാം

ഡോക്ടറെ കാണാം

വേദന അതികഠിനമാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. കിഡ്‌നിസ്‌റ്റോണ്‍ ഒരിക്കലും ഗുരുതരമായ ഒരു അവസ്ഥയല്ല ഉണ്ടാക്കുന്നത്. അവരുടെ നിര്‍ദ്ദേശമനുസരിച്ച് വീട്ടില്‍ നിന്നുതന്നെ കിഡ്‌നി സ്‌റ്റോണിനോട് പോരാടാം. വേദന അകറ്റാന്‍ ഗുളിക കഴിക്കാം. ധാരാളം വെള്ളം കുടിക്കുക.

വീട്ടുവൈദ്യം ധാരാളം

വീട്ടുവൈദ്യം ധാരാളം

വീട്ടുവൈദ്യങ്ങളിലൂടെയും നിങ്ങള്‍ കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാം. മുന്തിരി, ആപ്പിള്‍, തണ്ണിമത്തങ്ങ, ബീന്‍സ്, ശതാവരി തുടങ്ങിയവ കഴിക്കുന്നതിലൂടെ കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാം. തുളസിയില ഇട്ട വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയുന്നു.

ഒറ്റമൂലി പലതരം

ഒറ്റമൂലി പലതരം

പല തരത്തിലുള്ള ഒറ്റമൂലികള്‍ എല്ലാം പെട്ടെന്ന് തന്നെ കിഡ്‌നിസ്റ്റോണിനെ അലിയിച്ച് കളയും. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഒരു പരിധി വരെ ജീവിത ശൈലി പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ഒരിക്കല്‍ വേദനയുടെ കാഠിന്യം അറിഞ്ഞവര്‍ ഒരിക്കലും പിന്നീട് ഈ രോഗത്തിന് ചികിത്സ തേടാന്‍ മടിക്കില്ല. എന്തൊക്കെ ഒറ്റമൂലികള്‍ ആണെന്ന് നോക്കാം.

 തുളസി നീര്

തുളസി നീര്

തുളസി നീര് കൊണ്ട് കിഡ്‌നി സ്‌റ്റോണിനെ അലിയിച്ച് കളയുന്നു. ഇത് വേദന കുറക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് യൂറിക് ആസിഡിന്റെ ലെവല്‍ കുറക്കുന്നു. ദിവസവും തുളസി നീര് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നു. ആറാഴ്ച തുളസി നീര് കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാം. ഇതിലുള്ള സിട്രിക് ആസിഡ് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എട്ട് ഔണ്‍സ് വെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നു.

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ് കഴിക്കുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ കിഡ്‌നി ബീന്‍സ് കഴിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.

വെണ്ടക്ക

വെണ്ടക്ക

വെണ്ടക്ക കഴിക്കുന്നതും കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും വെണ്ടക്ക കഴിക്കുന്നത് ഉത്തമമാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ ജ്യൂസ് കൊണ്ട് എല്ലാ വിധത്തിലും ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നു. ഇത് യൂറിനിലെ അസിഡിറ്റി ലെവല്‍ കുറക്കുന്നു. ഇത് ഭാവിയിലും കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കുന്നു. ദിവസവും മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് കിഡ്‌നിസ്‌റ്റോണിനെ അലിയിച്ച് കളയുന്നു.

English summary

Major Kidney Stone Symptoms Tests and Treatments

Understanding the important Kidney stone symptoms are every essential. Know about various simple and easy remedies to reduce the risk of stones