For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടുവേദനയും വീക്കവും മാറ്റും നാട്ടുവൈദ്യം

മുട്ടുവേദനയും വീക്കവും മാറ്റും നാട്ടുവൈദ്യം

|

മുട്ടു വേദനയും സന്ധിവേദനയുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. പ്രത്യേകിച്ചും അല്‍പം പ്രായമാകുമ്പോള്‍. ശരീരത്തിലെ കാല്‍സ്യത്തിന്റെ പോരായ്മയും വൈറ്റമിന്‍ ഡിയുടെ കുറവും പലപ്പോഴും സന്ധികളിലും മുട്ടുകളിലുമുണ്ടാകുന്ന പരിക്കുകളുമെല്ലാം വേദനയ്ക്ക് കാരണമാകാറുണ്ട്.

മുട്ടുവേദന പലപ്പോഴും വളരേയെറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ്. നടക്കാന്‍ പോലും ബുദ്ധിമുട്ടാക്കുന്ന വിധത്തില്‍ ഈ വേദന വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വഷളാകുകയും ചെയ്യും.

കാല്‍സ്യം കുറവു കൊണ്ടു കാല്‍മുട്ടുകള്‍ ദുര്‍ബലമാകുന്നതും ഈ ഭാഗത്തേറ്റ പരിക്കുകളും വാതവുമെല്ലാം കാല്‍മുട്ടു വേദനയ്ക്കുള്ള കാരണങ്ങളാണ്. നടക്കാന്‍ പോലുമാകാത്ത വിധത്തില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നവുമാണിത്.തികച്ചും സ്വാഭാവികമായ വഴിയാണ് ഇത്. യാതൊരു ദോഷവും വരുത്താത്ത, നമുക്കു തന്നെ വീട്ടില്‍ പരീക്ഷിക്കാവുന്ന വഴികള്‍.

മുട്ടുവേദന മാറാന്‍ തികച്ചും സ്വാഭാവിക പരിഹാരങ്ങളുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില പ്രത്യേക പരിഹാരങ്ങള്‍. ഇത്തരത്തില്‍ പെട്ട ഒന്നാണ് ഒലീവ് ഓയിലും നാരങ്ങയും യൂക്കാലി ഇലകളും ചേര്‍ത്തുള്ള ഒരു പ്രത്യേക വിദ്യ.തികച്ചും സ്വാഭാവികമായ വഴിയാണ് ഇത്. യാതൊരു ദോഷവും വരുത്താത്ത, നമുക്കു തന്നെ വീട്ടില്‍ പരീക്ഷിക്കാവുന്ന വഴികള്‍.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ മുട്ടുവേദനയ്ക്ക് ഏറെ നല്ലതാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെ നല്ലൊരു ഉറവിടം കൂടിയാണ്. എല്ലുകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് എല്ലുകള്‍ ഉരസുന്നതു തടയാനും ഇത് സഹായിക്കും. ഇതിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണമുണ്ട്. അതായത് വീക്കം തടയാന്‍ സഹായിക്കും. വാതം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന വേദന തടയാന്‍ ഏറെ ഫലപ്രദമാണ് ഒലീവ് ഓയില്‍.

സ്‌റ്റെറോള്‍, പോളിഫിനോളുകള്‍

സ്‌റ്റെറോള്‍, പോളിഫിനോളുകള്‍

ഒലീവ് ഓയിലിലെ മോണോ സാച്വറേറ്റഡ് ഫാറ്റിനു പുറമേ സ്‌റ്റെറോള്‍, പോളിഫിനോളുകള്‍ എന്നിവയെല്ലാം സന്ധിവേദനയ്ക്കു പരിഹാരം നല്‍കുന്ന ഒന്നാണ്.

എല്ലുകള്‍ ദുര്‍ബലമാകുന്നതിനും സന്ധിവേദനയ്ക്കും

എല്ലുകള്‍ ദുര്‍ബലമാകുന്നതിനും സന്ധിവേദനയ്ക്കും

ഒരു പ്രായത്തിനു ശേഷം അസ്ഥികള്‍ക്കുണ്ടാകുന്ന നാശമാണ് എല്ലുകള്‍ ദുര്‍ബലമാകുന്നതിനും സന്ധിവേദനയ്ക്കും പ്രധാന കാരണമാകുന്നത്. കാല്‍സ്യം വലിച്ചെടുക്കാന്‍ ശരീരത്തിന് ശേഷിയില്ലാതെ വരുമ്പോഴാണ് ഇത് സ്വാഭാവികമായും സംഭവിയ്ക്കുന്നത്. ഒലീവിലെ പോളിഫിനോളുകള്‍ അസ്ഥികള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ സഹായിക്കുന്നു.

അമിത വണ്ണം

അമിത വണ്ണം

അമിത വണ്ണം ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. അമിത വണ്ണം വാതത്തിനുള്ള സാധ്യത മൂന്നു മടങ്ങു വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഒലീവ് ഒായിലിലെ മോണോ സാച്വറേറ്റഡ് കൊഴുപ്പുകളും ഫിനോളിക് ഘടകങ്ങളുമെല്ലാം അമിത വണ്ണം പരിഹരിയ്ക്കാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാന്‍ പൊതുവെ വിശ്വസിച്ച് ഉപയോഗിയ്ക്കാവുന്ന ചുരുക്കം എണ്ണകളില്‍ ഒന്നാണ് ഒലീവ് ഓയില്‍.

നാരങ്ങയും

നാരങ്ങയും

ഒലീവ് ഓയില്‍ പോലെയാണ് നാരങ്ങയും സന്ധിവേദനയ്ക്ക് സഹായകമാകുന്നത്. ഇതിലെ വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും എല്ലിന് ഗുണം നല്‍കുന്നു.

ഒലീവ് ഓയിലും നാരങ്ങയും

ഒലീവ് ഓയിലും നാരങ്ങയും

ഒലീവ് ഓയിലും നാരങ്ങയും ഇതിനൊപ്പം അല്‍പം യൂക്കാലി ഇലകളും ചേര്‍ത്ത് മുട്ടുവേദനയ്ക്കും സന്ധിവേദനയ്ക്കുമെല്ലാമുള്ള നല്ല പരിഹാരം കണ്ടെത്താം.

വേദനയും മരവിപ്പും

വേദനയും മരവിപ്പും

ഇവ രണ്ടും ചേരുമ്പോള്‍ വേദനയും മരവിപ്പും വീക്കവുമെല്ലാം കുറയുന്നു. നാരങ്ങയിലെ സിട്രോനെല്ല, ഫെലാന്‍ഡ്രിന്‍ എന്നിവ മസിലുകളും സന്ധികളും റിലാക്‌സ് ചെയ്യാന്‍ സഹായിക്കുന്നു. ഒലീവ് ഓയിലിലെ ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിന്റുകളും കോശങ്ങളുടെ വീക്കവും ഇതുവഴി വേദനയും കുറയ്ക്കാന്‍ സഹായകമാണ്.

ഓക്‌സിജന്‍ പ്രവാഹം

ഓക്‌സിജന്‍ പ്രവാഹം

ഇവ രണ്ടും കോശങ്ങളിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്തുന്നു. ഇത് സന്ധികളിലേയ്ക്കുള്ള പോഷകങ്ങള്‍ പെട്ടെന്നു ലഭ്യമാകാനും ഇതുവഴി എല്ലുകള്‍ക്കുണ്ടാകുന്ന നാശം തടയാനും നല്ലതാണ്.

ശരീരത്തിലെ ലിംഫാറ്റിക് സിസ്റ്റം

ശരീരത്തിലെ ലിംഫാറ്റിക് സിസ്റ്റം

ശരീരത്തിലെ ലിംഫാറ്റിക് സിസ്റ്റം ശരിയായി പ്രവര്‍ത്തിയ്ക്കാനും ഈ മിശ്രിതം ഏറെ നല്ലതാണ്. ലിംഫാറ്റിക് സിസ്റ്റം ശരിയെങ്കില്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടും. ഇത് സന്ധികളുടെ ആറോഗ്യത്തിന് ഏറെ നല്ലതുമാണ്.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം കൊണ്ട് സന്ധികളില്‍ മസാജ് ചെയ്യുമ്പോള്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ സാധിയ്ക്കും. ഇത് യൂറിക് ആസിഡ് പോലുള്ള ഘടകങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും. ഇതില്‍ യൂക്കാലി ഇല ഉപയോഗിയ്ക്കുമ്പോള്‍ വീക്കം കുറയാന്‍ സഹായിക്കുന്നു.

1 കപ്പ് എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍

1 കപ്പ് എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍

1 കപ്പ് എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍, 2 നാരങ്ങയുടെ തൊലി, 5 യൂക്കാലി ഇലകള്‍ എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

നാരങ്ങയുടെ തൊലി

നാരങ്ങയുടെ തൊലി

നാരങ്ങയുടെ തൊലി ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഗ്ലാസ് ജാറില്‍ ഇട്ട് ഒലീവ് ഓയില്‍ ഒഴിയ്ക്കുക. ഒലീവ് ഓയിലില്‍ ഇത് മുങ്ങിക്കിടക്കണം. ഇതില്‍ യൂക്കാലി ഇലകളും മുറിച്ചിടുക. ഇത് നല്ലപോലെ ഇളക്കി ജാര്‍ അടച്ച് ഇരുട്ടുള്ള സ്ഥലത്ത് 2 ആഴ്ച വയ്ക്കുക. രണ്ടാഴ്ചയ്ക്കു ശേഷം ഈ മിശ്രിതം നാരങ്ങാത്തൊലിയും ഇലകളും നീക്കി എടുക്കുക.

മുറിവുകള്‍ കെട്ടാന്‍

മുറിവുകള്‍ കെട്ടാന്‍

മുറിവുകള്‍ കെട്ടാന്‍ ഉപയോഗിയ്ക്കുന്ന ഗൂസ് ബാന്‍ഡേജ് തുണി ഇതില്‍ മുക്കി മുട്ടില്‍ കെട്ടുക. പിന്നീട് ഇതു പോരാതിരിയ്ക്കാന്‍ പ്ലാസ്റ്റിക് കൊണ്ടു ചുറ്റും കെട്ടുക. അല്ലെങ്കില്‍ ഏതെങ്കിലും തുണിയായാലും മതി. രാത്രി മുഴുവന്‍ ഇങ്ങനെ കെട്ടി വയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ആഴ്ചയില്‍ മൂന്നു ദിവസം ചെയ്യുന്നത് വീക്കത്തില്‍ നിന്നും വേദനയില്‍ നിന്നും ആശ്വാസം നല്‍കും. അടുപ്പിച്ച് അല്‍പകാലം ചെയ്യാം. യാതൊരു ദോഷവും വരുത്താത്ത വഴിയാണിത്.

English summary

Lemon Peel Oilve Oil Remedy For Joint Pain

Lemon Peel Oilve Oil Remedy For Joint Pain, Read more to know about,
X
Desktop Bottom Promotion