For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെൻസ്ട്രൽ കപ്പിനെക്കുറിച്ചു അറിയേണ്ടതെല്ലാം

സ്ത്രീകൾക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന വൃത്തിയുള്ള ഒരു വസ്തുവാണ് ആർത്തവ കപ്പുകൾ

|

സ്ത്രീകൾക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന വൃത്തിയുള്ള ഒരു വസ്തുവാണ് ആർത്തവ കപ്പുകൾ.ഫ്ലെക്സിബിൾ ആയതും ഫണൽ ആകൃതിയിൽ ഉള്ളതുമായ ഇത് റബറോ സിലിക്കണോ ചേർത്ത് ഉണ്ടാക്കിയവയാണ്.അത് യോനിക്കുള്ളിൽ കടത്തി വച്ച് ആർത്തവ രക്തം ശേഖരിക്കാവുന്നതാണ്.

gyu

മറ്റു ഏതു രീതിയെക്കാളും കൂടുതൽ രക്തം ഇതിൽ ശേഖരിക്കാനും കഴിയും.വളരെ പരിസ്ഥിതി സൗഹൃദമായതും ടാമ്പനു പകരം ഉപയോഗിക്കാവുന്നതാണ്.രക്തത്തിന്റെ അളവനുസരിച്ചു 12 മണിക്കൂർ വരെ ധരിക്കാവുന്നതാണ്.

വീണ്ടും ഉപയോഗിക്കാവുന്ന നിലവിലുള്ള ബ്രാൻഡുകൾ കീപ്പർ കപ്പ്,മൂൺ കപ്പ്,ല്യൂനെറ്റിൽ മെൻസ്ട്രൽ കപ്പ്,ദിവ കപ്പ്,ലെന കപ്പ്,ലില്ലി കപ്പ് എന്നിവയാണ്.ഡിസ്പോസിബിൾ ആയ കപ്പുകളും വിപണിയിൽ ലഭ്യമാണ്.ഇൻസ്റ്റന്റ് ആയി ഉപയോഗിക്കാവുന്ന സോഫ്റ്റ് കപ്പുകളും ലഭ്യമാണ്.

ആർത്തവ കപ്പുകൾ എങ്ങനെ വയ്ക്കണം,മാറ്റണം ,കഴുകണം എന്നിവയെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക

gvyu

ഉപയോഗിക്കേണ്ട വിധം

ആർത്തവ കപ്പുകൾ എങ്ങനെ ഉപയോഗിക്കാം

ആർത്തവ കപ്പുകൾ ഉള്ളിലേക്ക് വയ്ക്കണമെങ്കിൽ ഗൈനക്കോളജിസ്റ്റിനെ ആദ്യം സമീപിചു സംസാരിക്കുക .ഓൺലൈൻ ആയോ കടയിൽ നിന്നോ നിങ്ങളുടെ അളവിന് യോജിച്ച കപ്പ് വാങ്ങുക.നിങ്ങളുടെ അളവ് ആദ്യം മനസിലാക്കുക.പല ബ്രാൻഡുകളും ചെറുതും വലുതുമായ കപ്പുകളാണ് വിൽക്കുന്നത്.
നിങ്ങളുടെ അളവ് ശരിയായ വിധത്തിൽ അറിയുവാൻ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

നിങ്ങളുടെ വയസ്സ്

സെർവിക്സിന്റെ നീളം

കൂടുതൽ ആർത്തവ രക്തം ഉണ്ടോ

കപ്പിന്റെ ഫ്ലെക്സിബിലിറ്റി

കപ്പിന്റെ കപ്പാസിറ്റി

പെൽവിക് പേശികളുടെ ആരോഗ്യം

നിങ്ങൾ യോനി വഴി പ്രസവിച്ചവർ ആണോ

സാധാരണ പ്രസവം അല്ലത്ത/യോനി വഴി പ്രസവിക്കാത്ത 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് ചെറിയ ആർത്തവ കപ്പുകൾ ആണ് സാധാരണ ശുപാർശ ചെയ്യുന്നത്.30 വയസ്സിനു മുകളിൽ ഉള്ളവർക്ക് വലിയ കപ്പുകളും.യോനി വഴി പ്രസവിച്ചവർക്കും കൂടുതൽ ആർത്തവ രക്തം ഉള്ളവർക്കും വലുതാണ് ശുപാർശ ചെയ്യുന്നത്

dry

ആർത്തവ കപ്പ് വയ്ക്കുന്നതിന് മുൻപ്

ആദ്യമായി ആർത്തവ കപ്പ് വയ്ക്കുമ്പോൾ ചെറിയ അസ്വസ്ഥത തോന്നിയേക്കാം.അത് ചെറുതായി ഗ്രീസ് ചെയ്താൽ സ്മൂത്ത് ആകും.കപ്പ് ഉപയോഗിക്കുന്നതിനു മുൻപ് റിമിനെ വെള്ളമോ അതുപോലുള്ള ലൂബ്രിക്കന്റ് ഉപയോഗിച്ച് ലൂബ്രിക്കേറ്റ് ചെയ്യുക.നനവുള്ള കപ്പ് ഉള്ളിലേക്ക് കടത്തി വയ്ക്കാൻ എളുപ്പമാണ്.

,uo

മെൻസ്ട്രൽ കപ്പ് എങ്ങനെ കടത്തി വയ്ക്കും

ടാമ്പണ് ഉപയോഗിച്ചിട്ടുള്ളവർക്ക് ഇത് വയ്ക്കാൻ വളരെ എളുപ്പമാണ്.താഴെ കൊടുത്തിരിക്കുന്ന വഴികൾ നോക്കുക

നിങ്ങളുടെ കൈകൾ നന്നായി കഴുകുക

വെള്ളമോ അതുപോലുള്ള ലൂബ്രിക്കന്റുകൾ കപ്പിൽ പുരട്ടുക

ആർത്തവ കപ്പിനെ നന്നായി മടക്കി പകുതിയാക്കുക .ഒരു കൈ കൊണ്ട് റിം പുറത്തേക്ക് വരുന്ന വിധത്തിൽ പിടിക്കുക

ഉള്ളിലേക്ക് കടത്തി വയ്ക്കുക.യോനിക്കുള്ളിൽ കടത്തി വയ്ക്കുമ്പോൾ കുറച്ചു ഭാഗം സെർവിക്‌സിൽ കാണും.

യോനിക്കുള്ളിൽ കടന്നു കഴിഞ്ഞാൽ അതിനെ തിരിക്കുക.ഒരു എയർ ടൈറ്റ് ഫീൽ കിട്ടുമ്പോൾ ഒഴുക്ക് നിൽക്കും

ആർത്തവ കപ്പ് ശരിയായ വിധത്തിൽ വച്ച് കഴിഞ്ഞാൽ അത് വച്ചിരിക്കുന്നുവെന്ന് തോന്നില്ല.

ശരിയായ വിധത്തിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് നടക്കാനും ഓടാനും എല്ലാ കാര്യങ്ങളും ചെയ്യാനും കഴിയും.കപ്പ് വീഴുകയും ഇല്ല.കപ്പ് വയ്ക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.

ouio

എപ്പോഴാണ് ആർത്തവ കപ്പ് പുറത്തെടുക്കുന്നത്

6 മുതൽ 12 മണിക്കൂർ വരെ ആർത്തവ കപ്പുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.കൂടുതൽ ഒഴുക്ക് ഇല്ലെന്ന് ഉറപ്പാക്കുക.എങ്കിൽ രാത്രി മുഴുവൻ നിങ്ങൾക്ക് സംരക്ഷണം ലഭിക്കും.

12 മണിക്കൂറിൽ കപ്പ് മാറ്റിയാൽ മതിയാകും.അതിനു മുൻപ് നിറയുകയാണെങ്കിൽ ലീക്ക് ഉണ്ടാകാതിരിക്കാൻ കഴുകിയ ശേഷം വീണ്ടും വയ്ക്കുക

um

ആർത്തവ കപ്പ് എങ്ങനെ പുറത്തെടുക്കും

ആർത്തവ കപ്പ് പുറത്തെടുക്കാൻ ചുവടെ കൊടുത്തിരിക്കുന്നത് വായിക്കുക

കൈകൾ നന്നായി കഴുകുക

ചൂണ്ടു വിരലും പേര് വിരലും യോനിയിൽ പിടിക്കുക.കപ്പിന്റെ സ്റെമ്മിൽ പിടിച്ചു പതിയെ ബെയ്‌സ് കിട്ടുന്നത് വരെ സാവധാനം വലിക്കുക

അതിനു ശേഷം കപ്പ് പുറത്തെടുക്കുക

അതിനു ശേഷം സിങ്കിലോ കക്കൂസിലോ ഒഴിച്ചതിന് ശേഷം വൃത്തിയാക്കുക

കപ്പിന്റെ സംരക്ഷണം

വീണ്ടും ഉപയോഗിക്കാവുന്ന ആർത്തവ കപ്പുകൾ ഉപയോഗിക്കുന്നതിനു മുൻപ് നന്നായി കഴുകി തുടയ്ക്കുക.ദിവസവും രണ്ടു പ്രാവശ്യം രക്തം കളഞ്ഞു വൃത്തിയാക്കുക . നന്നായി സൂക്ഷിച്ചാൽ വീണ്ടും ഉപയോഗിക്കാവുന്ന ആർത്തവ കപ്പുകൾ 6 മാസം മുതൽ 10 വര്ഷം വരെ ഉപയോഗിക്കാവുന്നതാണ്.ഡിസ്പോസൽ കപ്പുകൾ ഉപയോഗിച്ച ശേഷം കളയുക

o[

ഗുണങ്ങൾ

ആർത്തവ കപ്പിന്റെ ഗുണങ്ങൾ എന്തെല്ലാം ?

വില വളരെ താങ്ങാവുന്നതാണ്

ടാമ്പനെക്കാളും സുരക്ഷിതമാണ്.

പാഡിനെക്കാളും കൂടുതൽ രക്തം ശേഖരിക്കാൻ സാധിക്കുന്നു

പരിസ്ഥിതിക്ക് അനുയോജ്യമാണ്

ലൈംഗിക ബന്ധ സമയത്തു പേടിക്കേണ്ടതില്ല

കൂടുതൽ സ്ത്രീകൾ ആർത്തവ കപ്പുകൾ തെരഞ്ഞെടുക്കുന്നതിന്റെ കാരണം

വളരെ ചെലവ് കുറഞ്ഞതാണ്
.

വീണ്ടും ഉപയോഗിക്കാവുന്ന ആർത്തവ കപ്പുകൾ ആണെങ്കിൽ ഒരിക്കൽ വാങ്ങിയാൽ മതിയാകും.പാഡും ടാമ്പാനുമെല്ലാം ഒരു വര്ഷം 100 ഡോളറിന് മുകളിലാകും.

8o

ആർത്തവ കപ്പുകൾ സുരക്ഷിതമാണ്.

കാരണം ഇവ ആഗീരണം ചെയ്യുന്നതിനേക്കാളും രക്തം ശേഖരിക്കുകയാണ് ചെയ്യുന്നത്.

ടാമ്പണ് പോലുള്ളവ ഉപയോഗിക്കുമ്പോഴുള്ള ബാക്ടീരിയ അണുബാധ ഇല്ലാതിരിക്കും

ആർത്തവ കപ്പുകൾ കൂടുതൽ രക്തം ശേഖരിക്കും

ഒന്ന് മുതൽ രണ്ടു ഔൺസ് വരെ ആർത്തവ രക്തം ശേഖരിക്കാൻ ആർത്തവ കപ്പുകൾക്ക് ആകും.ഔൺസിന്റെ മൂന്നിൽ ഒരു ഭാഗം മാത്രമേ ടാമ്പാണ് ശേഖരിക്കാൻ ആകൂ.

ഇത് പരിസ്ഥിതി സൗഹൃദമാണ്

വീണ്ടും ഉപയോഗിക്കാവുന്ന ആർത്തവ കപ്പുകൾ കൂടുതൽ കാലം നിൽക്കും.അതായത് നിങ്ങൾ കൂടുതൽ മാലിന്യം പരിസ്ഥിതിയിലേക്ക് നിക്ഷേപിക്കേണ്ടി വരില്ല.

നിങ്ങൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം

വീണ്ടും ഉപയോഗിക്കാവുന്ന കപ്പുകൾ ലൈംഗിക ബന്ധത്തിന് മുൻപ് പുറത്തെടുക്കാവുന്നതാണ്.സോഫ്റ്റ് ആയ ആർത്തവ കപ്പുകൾ നിങ്ങൾ അടുത്തിടപെടുമ്പോൾ വയ്ക്കാവുന്നതാണ്.നിങ്ങൾക്കോ പങ്കാളിക്കോ അത് ഫീൽ ചെയ്യുകയോ ലീക്ക് ഉണ്ടാകുകയോ ചെയ്യില്ല.

നിങ്ങളുടെ ഐ യു ഡിക്കൊപ്പം കപ്പും ധരിക്കാവുനന്തൻ

ചില കമ്പനികൾ ഐ യു ഡി ബഹിഷ്കരിച്ചെങ്കിലും 2012 ലെ ഒരു പഠനം ഈ വിശ്വാസത്തെ തെറ്റിച്ചിരുന്നു.നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ച ശേഷം ആർത്തവ കപ്പ് വയ്ക്കുന്നതാണ് നല്ലത്.

56y

ദോഷങ്ങൾ

ആർത്തവ കപ്പിന്റെ ദോഷഫലങ്ങൾ

ആർത്തവ കപ്പ് എളുപ്പത്തിൽ അഴുക്കാകാം

വയ്ക്കാനും എടുക്കാനുമുള്ള ബുദ്ധിമുട്ട്

ശരിയായി വയ്ക്കാനുള്ള ബുദ്ധിമുട്ട്

അലർജി

യോനിയിൽ അസ്വസ്ഥത

ആർത്തവ കപ്പുകൾ വളരെ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമെങ്കിലും ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്

കപ്പ് നീക്കം ചെയ്യുന്നത് കുഴപ്പത്തിലാക്കാം

ആ സ്ഥലത്തു വച്ചോ രീതിയിൽ നിന്നോ മാറി കപ്പ് നീക്കം ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടായേക്കാം.അതിനർത്ഥം നിങ്ങൾ ഇത് ഒഴിവാക്കണം എന്നല്ല.ശരിയായി മടക്കാനോ വയ്ക്കാനും എടുക്കാനും ഉള്ള ബുദ്ധിമുട്ട് ചിലപ്പോൾ ഉണ്ടാകും എന്നാണ്.ചിലപ്പോൾ അത് എടുക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാം

ശരിയായി ഫിറ്റ് ആയ ആർത്തവ കപ്പുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ട്

ഇത് എല്ലാവര്ക്കും പാകം ആകണമെന്നില്ല.ഓരോരുത്തർക്കും അനുയോജ്യമായ അളവിലുള്ളത് കണ്ടെത്തണം.കുറച്ചു ബ്രാൻഡുകൾ പരീക്ഷിച്ചാൽ മാത്രമേ നിങ്ങളുടെ യോനിയുടെ വലിപ്പത്തിന് യോജിച്ചത് ലഭിക്കുകയുള്ളൂ.

ചിലപ്പോൾ നിങ്ങൾക്ക് അലർജി ഉണ്ടാക്കാം

മിക്കവാറും കപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത് ലാറ്റക്സ് ഫ്രീ മെറ്റിരിയലുകൾ കൊണ്ടാണ്.ഇത് ചിലർക്ക് അലർജി ഉണ്ടാക്കാം.ചിലർക്ക് സിലിക്കണും റബറും അലർജി ഉണ്ടാക്കും.

യോനിയിൽ അസ്വസ്ഥത ഉണ്ടാക്കാം

ആർത്തവ കപ്പ് നല്ലവണ്ണം വൃത്തിയാക്കി ഉപയോഗിച്ചില്ലെങ്കിൽ അത് യോനിയിൽ അസ്വസ്ഥത ഉണ്ടാക്കും.ലൂബ്രിക്കേഷൻ ഇല്ലാത്ത വിധത്തിൽ കടത്തി വച്ചാലും ബുദ്ധിമുട്ട് അനുഭവപ്പെടാം.

അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്

ആർത്തവ കപ്പുകൾ നല്ലവണ്ണം കഴുകുക.അതിനു ശേഷം ഉണങ്ങാൻ അനുവദിക്കുക.ഡിസ്‌പോസൽ കപ്പുകൾ വീണ്ടും ഉപയോഗിക്കാതിരിക്കുക.കൈകൾ വൃത്തിയായി കഴുകുക

cgyuj


ചെലവ്

ആർത്തവ കപ്പുകൾക്ക് എത്ര ചെലവാകും?

ടാമ്പനെക്കാളും പാഡുകളെക്കാളും ആർത്തവ കപ്പുകൾ ചെലവു കുറഞ്ഞവയാണ്.ഏകദേശം ൨൦ ഡോളർ മുതൽ ൪൦ ഡോളർ വരെ ചെലവഴിച്ചാൽ ഒരു കപ്പ് വാങ്ങാം.അടുത്തത് 6 മാസം കഴിഞ്ഞു വാങ്ങിയാൽ മതിയാകും.ടാമ്പാനും പാഡുമെല്ലാം ഒരു വർഷം 50 മുതൽ 150 ഡോളർ വരെ ചെലവാകും.ഇത് നിങ്ങളുടെ ആർത്തവ ഒഴുക്കിനെ ആശ്രയിച്ചിരിക്കും
ടാമ്പാനും പാഡുകൾക്കും ഇൻഷുറൻസ് പ്ലാനും മെഡിക്കൽ ഐഡും ഉള്ളതുപോലെ ആർത്തവ കപ്പുകൾക്ക് ഒന്നുമില്ല. അതിനാൽ നിങ്ങളുടെ കയ്യിലുള്ള പണം ഉപയോഗിക്കേണ്ടി വരും.

ytu

എങ്ങനെ തെരഞ്ഞെടുക്കാം

നിങ്ങൾക്ക് വൃത്തിയുള്ള ഒരെണ്ണം എങ്ങനെ തെരഞ്ഞെടുക്കാം

പല സ്ത്രീകളും ഒന്നും ആലോചിക്കാതെയാണ് ആർത്തവ കപ്പുകൾ തെരഞ്ഞെടുക്കുന്നത്.വളരെ ശുചിത്വം നൽകുന്ന ഒരു ഉത്പന്നം തെരഞ്ഞെടുക്കുക

Read more about: health tips ആരോഗ്യം
English summary

Know About Menstrual Cup

Smaller menstrual cups are usually recommended for women younger than 30 years old who haven’t delivered vaginally. Larger sizes are often recommended for women who are over 30 years old, have given birth vaginally, or have a heavier period.
Story first published: Friday, May 4, 2018, 11:13 [IST]
X
Desktop Bottom Promotion