ഈ മുത്തശ്ശിമന്ത്രങ്ങളെല്ലാം ആയുസ്സ് കൂട്ടും

Posted By:
Subscribe to Boldsky

രോഗങ്ങള്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ്. അതിന് നേരവും കാലവും ഒന്നുമില്ല. ഏത് അവസ്ഥയിലും ഏത് പ്രായത്തിലും വരാവുന്ന ഒന്നാണ് രോഗങ്ങള്‍. എന്നാല്‍ രോഗങ്ങള്‍ വരുമ്പോള്‍ ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗങ്ങള്‍ വരാതെ സൂക്ഷിക്കുന്നതാണ്. അതിനായി ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇനി അഥവാ രോഗങ്ങള്‍ വന്നാല്‍ അതിനെ മറികടക്കാനുള്ള പൊടിക്കൈകള്‍ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കാരണം പല രോഗങ്ങള്‍ക്കും ഉള്ള പൊടിക്കൈകള്‍ പണ്ട് മുതല്‍ തന്നെ നമ്മുടെ മുത്തശ്ശിമാരുടെ പക്കലുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അവര്‍ വളരെയധികം ആരോഗ്യത്തോടെയും ആയുസ്സോടെയും ജീവിച്ചിരുന്നത് തന്നെ. എന്നാല്‍ ഇന്നത്തെ തലമുറക്ക് രോഗം വന്നാല്‍ അതില്‍ നിന്നും രക്ഷനേടാന്‍ ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നതിന് മാത്രമേ കഴിയുകയുള്ളൂ. രോഗങ്ങളെ അകറ്റാനും രോഗപ്രതിരോധ ശേഷി നേടുന്നതിനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ നമ്മുടെയെല്ലാം അടുക്കളയില്‍ തന്നെയുണ്ട്.

നിങ്ങളില്‍ പ്രമേഹം അപകടാവസ്ഥയിലോ, കാല്‍ പറയും

ഇത്തരം പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ അത് നമ്മുടെ ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കും. ഒരു കാരണവശാലും ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവ് സമ്പാദിക്കുന്നതില്‍ പിന്നോട്ട് പോവരുത്. ഓരോ പൊടിക്കൈകളും നമ്മുടെ മുത്തശ്ശിമാര്‍ കൈമാറി വന്ന അമൂല്യ വിവരങ്ങള്‍ തന്നെയാണ്. എന്തൊക്കെയാണ് ഇന്നത്തെ കാലത്ത് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പൊടിക്കൈകള്‍ എന്ന് നോക്കാം.

വായുക്ഷോഭത്തിനും പരിഹാരം

വായുക്ഷോഭത്തിനും പരിഹാരം

പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് വായു കോപം അഥവാ ഗ്യാസ്ട്രബിള്‍. ഇതിനും പരിഹാരമാണ് ഇഞ്ചി. അല്‍പം ഇഞ്ചി ചെറുതായി അരിഞ്ഞ് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ മതി. അല്ലെങ്കില്‍ കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ വായുകോപത്തിന് ആശ്വാസമുണ്ടാകും.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ വേദനയ്ക്ക് പരിഹാരവും നമ്മുടെ അടുക്കളയിലുണ്ട്. രണ്ടോ മൂന്നോ നാരങ്ങ പിഴിഞ്ഞ് തണുത്ത വെള്ളത്തില്‍ ദിവസവും രാവിലെ കുടിയ്ക്കുക. ആര്‍ത്തവത്തിന്റെ ഭാഗമായുണ്ടാവുന്ന വേദനയ്ക്ക് അതോടെ പരിഹാരമാകും.

വായപ്പുണ്ണ്

വായപ്പുണ്ണ്

വാഴപ്പഴവും തേനും വായപ്പുണ്ണിന് അത്യുത്തമമാണ്. പുണ്ണ് ബാധിച്ച ഭാഗത്ത് ഇവ രണ്ടും പേസ്റ്റാക്കി തേയ്ക്കുക. വായപ്പുണ്ണിന് ഉടനെ തന്നെ ശമനമുണ്ടാകും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പ്രായമായവരെയായിരുന്നു രക്തസമ്മര്‍ദ്ദം മുന്‍പ് പിടിമുറുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരിലും രക്ത സമ്മര്‍ദ്ദത്തിന്റെ ലെവല്‍ കൂടുതലാണ്. നെല്ലിക്കയും പാലും ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ രക്ത സമ്മര്‍ദ്ദം നോര്‍മലാകും. ഇത് രാവിലെ കഴിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.

തൊണ്ടയിലെ പുണ്ണ്

തൊണ്ടയിലെ പുണ്ണ്

രണ്ടോ മൂന്നോ തുളസിയില വെള്ളത്തിലിട്ട് കുറഞ്ഞ ചൂടില്‍ തിളപ്പിച്ചതിനു ശേഷം ഇവ പിഴിഞ്ഞ് അതില്‍ നിന്നും ചാറെടുത്ത് അതുകൊണ്ട് വായ കഴുകുക. ഇത് തൊണ്ടയിലെ പുണ്ണിന് പരിഹാരം നല്‍കുന്നു.

പനിക്ക് പരിഹാരം

പനിക്ക് പരിഹാരം

പനി വന്നാല്‍ പാരസെറ്റമോള്‍ കഴിക്കും

മുന്‍പ്‌ ഒന്ന് ചിന്തിക്കുക. പനി വന്നാല്‍ അല്‍പം പനികൂര്‍ക്ക ചതച്ച് ഇതിന്റെ നീര് കുടിക്കാം. ഇത് പനിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

ആസ്ത്മ

ആസ്ത്മ

തണുപ്പുകാലമായാല്‍ പിന്നെ ആസ്തമക്കാര്‍ക്ക് പ്രതിസന്ധി തുടങ്ങുകയായി. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ അര ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട ചേര്‍ത്തു കഴിച്ചാല്‍ ആസ്ത്മ ഇല്ലാതാക്കാം. രാത്രി കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

മൂക്കടപ്പ്

മൂക്കടപ്പ്

അല്‍പം കര്‍പ്പൂര തുളസിയിട്ട് തിളപ്പിച്ച വെള്ളം ആവി പിടിച്ചാല്‍ മതി. ഇത് എത്ര വലിയ മൂക്കടപ്പിനേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു.

അകാലനര

അകാലനര

നെല്ലിക്ക കഷ്ണങ്ങളാക്കി വേവിച്ച് വെളിച്ചെണ്ണയില്‍ കുറുക്കിയെടുത്ത് ദിവസവും തേക്കുക. ഇത് അകാല നരയെന്ന പ്രശ്‌നത്തെ വെറും ദിവസങ്ങള്‍ കൊണ്ട് തന്നെ ഇല്ലാതാക്കുന്നു.

താരനും പരിഹാരം

താരനും പരിഹാരം

ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിഹാരം ലഭിക്കാത്ത പ്രശ്‌നമാണ് താരന്‍. എന്നാല്‍ ഇപ്പോള്‍ താരനും പരിഹാരം നമ്മുടെ അടുക്കളയില്‍. വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ചേര്‍ത്ത് കിടക്കാന്‍ പോകുന്നതിനു മുന്‍പ് തലയില്‍ തേച്ചാല്‍ താരനും എന്നെന്നേക്കും വിട നല്‍കാം.

English summary

Kitchen remedies for curing any disease

Here are some of the top ten kitchen remedies that also work like medicines.
Story first published: Monday, February 19, 2018, 19:00 [IST]