For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി തകാറെന്നതിന്റെ സൂചനകളാണ് ഇവ

കിഡ്‌നി തകാറെന്നതിന്റെ സൂചനകളാണ് ഇവ

|

കിഡ്‌നി നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവമാണ്. ശരീരത്തിലെ അരിപ്പയെന്ന നിലയില്‍ പ്രവര്‍ത്തിയ്ക്കുന്ന രണ്ട് അവയവങ്ങളാണ് കിഡ്‌നിയും വൃക്കയും. ശരീരത്തിലെ അഴുക്കുകളും ടോക്‌സിനുകളും അരിച്ച് ശാരീരിക ആരോഗ്യം നില നിര്‍ത്തുകയാണ് ഇവയുടെ പ്രധാന ധര്‍മവും.

അവനെ ആണാക്കും കുതിര്‍ത്ത ഉഴുന്നുപരിപ്പ്‌അവനെ ആണാക്കും കുതിര്‍ത്ത ഉഴുന്നുപരിപ്പ്‌

ബീന്‍സിന്റെ ആകൃതിയില്‍ കാണപ്പെടുന്ന വൃക്ക അഥവാ കിഡ്‌നി ശരീരത്തിലെ സുപ്രധാന അവയവമാണ്. മൂത്ര ധര്‍മങ്ങളുമായി ഏറ്റവും അടുത്തു ബന്ധപ്പെട്ടു നില്‍ക്കുന്ന അവയവം കൂടിയാണിത്. ശരീരത്തില്‍ അരിപ്പ പോലെ പ്രവര്‍ത്തിയ്ക്കുന്ന ഒന്ന്.

കുഞ്ഞാവ വളരാന്‍ ഇങ്ങനെ ഭക്ഷണം കൊടുക്കൂകുഞ്ഞാവ വളരാന്‍ ഇങ്ങനെ ഭക്ഷണം കൊടുക്കൂ

എന്നാല്‍ ചിലപ്പോഴെങ്കിലും കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളും താറുമാറാകാറുണ്ട്. വൃക്ക പണി മുടക്കിയാല്‍ ശരീരത്തിലെ മിക്കവാറും അവയവങ്ങളേയും ശാരീരിക പ്രവര്‍ത്തനങ്ങളേയും ഇതു ബാധിയ്ക്കും. ഡയാലിസിസ് പോലുള്ള മെഡിക്കല്‍ വഴികളിലേയ്ക്കു പോകേണ്ടിയും വരും.

കിഡ്‌നിയുടെ ആരോഗ്യത്തെ തകരാറിലാക്കുന്ന പല കാര്യങ്ങളുമുണ്ട്. പല കാരണങ്ങള്‍ കൊണ്ട് മൂത്രമൊഴിയ്ക്കാതിരിയ്ക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് കിഡ്‌നി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുന്ന ശീലവും കിഡ്‌നിയ്ക്കു ദോഷകരമാണ്. കോള പോലുള്ള കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കിഡ്‌നി ആരോഗ്യത്തിന് ദോഷകരമാണ്. അമിതമായി ശരീരത്തില്‍ എത്തുന്ന ഉപ്പും കിഡ്‌നിയെ കേടു വരുത്തുന്ന ഒന്നാണ്. ഉറക്കക്കുറവ്, വെള്ളം കുടി കുറയുന്നത്, മഗ്നീഷ്യം, വൈറ്റമിന്‍ ബി 6 എന്നിവയുടെ കുറവ് എന്നിവയെല്ലാം കിഡ്‌നി ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നു.

കിഡ്‌നി തകരാറിലാകുമ്പോള്‍ ശരീരം തന്നെ പല ലക്ഷണങ്ങളും കാണിയ്ക്കും. കിഡ്‌നി തകരാറിന്റെ ലക്ഷണങ്ങള്‍ എന്നു വേണം, പറയാന്‍. ശരീരം നല്‍കുന്ന ആദ്യ സൂചനകള്‍ എന്നും പറയാം.

മൂത്രത്തിന്റെ നിറത്തില്‍

മൂത്രത്തിന്റെ നിറത്തില്‍

മൂത്രത്തിന്റെ നിറത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കിഡ്‌നി തകരാറിലെന്നതിന്റെ ലക്ഷണങ്ങള്‍ കൂടിയാകും. പ്രത്യേകിച്ചും രാത്രിയില്‍ ഇരുണ്ട നിറത്തില്‍ മൂത്രമാകുന്നത്. മൂത്രം ഒഴിയ്ക്കുന്നതിന്റെ അളവും തവണങ്ങളും കൂടുന്നതും കുറയുന്നതുമെല്ലാം, അതായത് പ്രത്യേകിച്ചു മറ്റു കാരണങ്ങളില്ലാതെ, കിഡ്‌നി തകരാറിലെന്നതിന്റെ സൂചനയുമാകാം. മൂത്രത്തില്‍ രക്തമുണ്ടാകുന്നതും കിഡ്‌നി തകരാറില്‍ എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

 നീര്

നീര്

ശരീരത്തില്‍, പ്രത്യേകിച്ചും കണങ്കാലില്‍ ഉണ്ടാകുന്ന നീര് കിഡ്‌നി തകരാറിലെങ്കില്‍ ശരീരം നല്‍കുന്ന ഒരു സൂചനയാണ്. ഇത് വാട്ടര്‍ റീട്ടെന്‍ഷന്‍ വെയ്റ്റ് എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിലെ അമിതമായ ദ്രാവകം പുറന്തള്ളാന്‍ ശരീരത്തിന് കഴിയില്ല. ഇത് വെള്ളം അടിഞ്ഞു കൂടി ശരീരം വീര്‍ക്കാനും നീരു വരാനും കാരണമാകുന്നു. കണങ്കാലില്‍ മാത്രമല്ല, മുഖത്തും ശരീരത്തിലുമെല്ലാം നീരുണ്ടാകും.

ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പുമെല്ലാം

ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പുമെല്ലാം

ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പുമെല്ലാം അനുഭവപ്പെടുന്നത് കിഡ്‌നി തകരാറിലെന്നതിന്റെ സൂചന കൂടിയാണ്. രക്തത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യാന്‍ കിഡ്‌നിയ്ക്കു സാധിയ്ക്കാതെ വരുന്നതാണ് ഈ പ്രശ്‌നത്തിന് കാരണം. ചര്‍മത്തിന്റെ അലര്‍ജിയെന്നു തെറ്റിദ്ധരിയ്ക്കപ്പെടാവുന്ന ഇത് പലപ്പോഴും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കുള്ള കാരണം കൂടിയാണ്.

വായില്‍ ലോഹരുചിയും

വായില്‍ ലോഹരുചിയും

കിഡ്‌നി തകരാറിലെങ്കില്‍ വായില്‍ ലോഹരുചിയും ഉണ്ടാക്കാറുണ്ട്. ഇതു രക്തത്തിലെ യൂറിയയുടെ അളവുയര്‍ത്തും. യൂറിയ വിഘടിച്ച്‌ അമോണിയായി ഉമിനീരില്‍ കലരും. ഇതു കാരണം വായയില്‍ ദുര്‍ഗന്ധവും ഉണ്ടാകാറുണ്ട്. അമോണിയയ്ക്കു സമാനമായ ഗന്ധം വായില്‍ ഇതുണ്ടാക്കും.

ഛര്‍ദിയും മനംപിരട്ടലും

ഛര്‍ദിയും മനംപിരട്ടലും

കിഡ്‌നി പ്രശ്‌നങ്ങള്‍ ശരീരത്തിലെത്തുന്ന ഓക്‌സിജന്‍ അളവു കുറയ്ക്കുന്നതു കൊണ്ടു തന്നെ തലചുററലും കാര്യങ്ങളില്‍ ഏകാഗ്രതക്കുറവും തോന്നാം. ഛര്‍ദിയും മനംപിരട്ടലും അനുഭവപ്പെടുന്നതും കിഡ്‌നി തകരാറെങ്കില്‍ വരുന്ന ലക്ഷണങ്ങളില്‍ ചിലതാണ്.

കിഡ്‌നി തകരാറിലെങ്കില്‍

കിഡ്‌നി തകരാറിലെങ്കില്‍

കിഡ്‌നി തകരാറിലെങ്കില്‍ പൊട്ടാസ്യം ശരീരത്തില്‍ വര്‍ദ്ധിയ്ക്കുന്നു. ഇതു ബിപിയിലും ഇതു വഴി ഹൃദയത്തിന്റെ സ്പന്ദനത്തിലുമെല്ലാം വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു. സാധാരണ ഗതിയില്‍ കിഡ്‌നി അമിതമായ പൊട്ടാസ്യത്തെ ശരീരത്തില്‍ നിന്നും പുറന്തള്ളുകയാണ് ചെയ്യുന്നത്.

പ്രോട്ടിന്യൂറിയ

പ്രോട്ടിന്യൂറിയ

കിഡ്‌നിയില്‍ കൂടുതല്‍ പ്രോട്ടീന്‍ വരുന്നത് പ്രോട്ടിന്യൂറിയ എന്ന അവസ്ഥയെ സൂചിപ്പിയ്ക്കുന്നു. ഇതാണ് മൂത്രത്തില്‍ പതയും കുമിളകളും വരാനുളള ഒരു കാരണം. കിഡ്‌നി പ്രശ്‌നത്തിന്റെ സൂചന കൂടിയാണിത്. വേണ്ട രീതിയില്‍ പ്രോട്ടീന്‍ കൈകാര്യം ചെയ്യാന്‍ കിഡ്‌നിയ്ക്കു കഴിയാതെ വരുമ്പോഴുള്ള അവസ്ഥ.

ക്ഷീണം

ക്ഷീണം

എപ്പോഴും ക്ഷീണവും ഉറക്കം തൂങ്ങലുമെല്ലാം കിഡ്‌നി പ്രശ്‌നങ്ങളുടെ മറ്റു സൂചനകളാണ്. പ്രത്യേകിച്ചു കാരണമില്ലാതെ ക്ഷീണം തോന്നുന്നതാണ് ഇതിന്റെ ഒരു ലക്ഷണം. ശരീരത്തില്‍ ടോക്‌സിനുകള്‍ വര്‍ദ്ധിയ്ക്കുന്നതും ശരീരത്തിലെ രക്തപ്രവാഹം കുറയുന്നത് ഓക്‌സിജന്‍ കുറവു ശരീരത്തിലുണ്ടാക്കുന്നതുമാണ് കാരണം.

രക്തം മുത്രത്തില്‍

രക്തം മുത്രത്തില്‍

രക്തം മുത്രത്തില്‍ കാണപ്പെടുന്നതും കിഡ്‌നി പ്രശ്‌നത്തിന്റെ മറ്റൊരു സൂചനയാണ്. ഇതിനു കാരണങ്ങള്‍ മറ്റുണ്ടെങ്കിലും ഇതും പ്രധാനപ്പെട്ടൊരു കാരണം തന്നെയാണ്. ഇത്തരം അവസ്ഥയുണ്ടെങ്കില്‍ കിഡ്‌നി തകരാറില്‍ എന്ന സൂചനയും കൂടിയാണ് എന്നോര്‍ക്കുക.

കണ്ണിനു താഴെ

കണ്ണിനു താഴെ

കണ്ണിനു താഴെ വീര്‍ക്കുന്നതും കിഡ്‌നിയുടെ തകരാറിന്റെ ഒരു സൂചന തന്നെയാണ്. കിഡ്‌നി തകരാറിലാകുമ്പോള്‍ യൂറിനില്‍ പ്രോട്ടീന്‍ അടിഞ്ഞു കൂടും. ഇത് കണ്ണിനടിയിലെ വീര്‍മതയ്ക്കുള്ള പ്രധാന കാരണവുമാണ്.

മൂത്ര വിസര്‍ജനത്തിന്

മൂത്ര വിസര്‍ജനത്തിന്

മൂത്ര വിസര്‍ജനത്തിന് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതിന് വെള്ളം കുടിയ്ക്കാത്തതും യൂറിനറി ഇന്‍ഫെക്ഷനുമല്ലൊം കാരണങ്ങളായി ഉണ്ടാകും. എന്നാല്‍ കിഡ്‌നി പ്രശ്‌നത്തിന്റെ ഒരു സൂചന കൂടിയാണ് മൂത്ര വിസര്‍ജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. മൂത്രം പോകാന്‍ ബുദ്ധിമുട്ട്, വേദന, തുളളിയായി പോകുക ഇവയെല്ലാം വൃക്കയുടെ തകരാറുകളുടെ സൂചനകള്‍ കൂടിയാണ്.

തണുപ്പുള്ളതായി അനുഭവപ്പെടും

തണുപ്പുള്ളതായി അനുഭവപ്പെടും

വൃക്കയ്‌ക്ക്‌ തകരാറുണ്ടെങ്കില്‍ അനീമിയ കാരണം ചൂടുള്ള കാലാവസ്ഥയില്‍പ്പോലും തണുപ്പുള്ളതായി അനുഭവപ്പെടും. പൈലോനെഫ്രിസ്‌( വൃക്കയിലെ അണുബാധ) വിറയലോടു കൂടിയ പനിയ്‌ക്ക്‌ കാരണമാകാറുണ്ട്‌. എപ്പോഴും തണുപ്പനുഭവപ്പെടുന്നത് തൈറോയ്ഡ് പോലുളള രോഗങ്ങളുടെ മാത്രമല്ല, വൃക്ക രോഗങ്ങളുടെ ലക്ഷണം കൂടിയാണ്.

English summary

Kidney Disease Symptoms That Your Body Indicates

Kidney Disease Symptoms That Your Body Indicates, Read more to know about,
X
Desktop Bottom Promotion