For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ടോക്‌സിനുകള്‍ പുറന്തള്ളാന്‍ കിച്ചടികൾ

  |

  വിഷാംശം എല്ലായിടത്തും ഉണ്ട്.നമ്മുടെ ശരീരത്തിൽ,നാം ശ്വസിക്കുന്ന വായുവിൽ,കഴിക്കുന്ന ഭക്ഷണത്തിൽ,നാം കളയുന്ന മാലിന്യത്തിൽ,സൗന്ദര്യ വസ്തുക്കളിൽ എല്ലായിടത്തും! ഇവ നമ്മുടെ ശരീരം പുറന്തള്ളുകയാണ് പതിവ്.വൃക്ക,കരൾ,രക്തം,ശ്വാസകോശം ഇവയെല്ലാം വിഷാംശം കളയാൻ നമ്മെ സഹായിക്കുന്നു.ചിലപ്പോൾ ഇതിനു കഴിയാതെ വരുമ്പോൾ വിഷാംശം നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടും.വിഷാംശം ഇല്ലാതെ ജീവിക്കാനാകാത്ത അവസ്ഥയിലാണ് നാമിന്ന്

  വിഷമുക്തമാവാൻ ചെയ്യേണ്ടവ

  ദിവസവും 3 - 4 ലിറ്റർ വെള്ളം കുടിക്കുക

  ആന്റിഓക്സിഡന്റ് സമൃദ്ധമായ ഭക്ഷണം കഴിക്കുക

  പല നിറങ്ങളിൽ ഉള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക

  ഫൈബർ കൂടുതലുള്ള ഭക്ഷണം ഉൾപ്പെടുത്തുക

  വ്യായാമം

  ചെയ്യരുതാത്ത കാര്യങ്ങൾ

  മാറ്റങ്ങൾ വളരെപ്പെട്ടെന്ന് ആകരുത്; കഫീൻ, റിഫൈൻഡ് ഷുഗർ, ആൽക്കഹോൾ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ ആവശ്യം തോന്നുകയാണെങ്കിൽ മിതമായി ഉപയോഗിക്കുക.

  പെട്ടെന്ന് ദഹിക്കാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക

  വിഷമുക്തി -ഹ്രസ്വകാലവും ദീർഘകാലവും (Short Term vs. Long Term)

  ഹ്രസ്വകാലത്തിൽ തന്നെ ഫലം കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ജ്യൂസ് ക്ലെൻസ് പരീക്ഷിക്കാം. ഇത് ഒന്നോ മൂന്നോ അഞ്ചോ ദിവസമാകാം (വർഷത്തിൽ അഞ്ചു തവണയിൽ കൂടരുത്). നിർദ്ദിഷ്ട തവണകളിൽ കൂടുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

  ദീർഘകാലത്തേക്കുള്ളതും നിലനിൽക്കത്തക്കതുമായ വിഷമുക്തിക്ക് അനാരോഗ്യ ഭക്ഷണം പരമാവധി ഒഴിവാക്കുക. ചുരുക്കം ചില അവസരങ്ങളിൽ മദ്യം അല്ലെങ്കിൽ കോഫി കഴിക്കുന്നത് പ്രശ്നമല്ല, പക്ഷേ കുറഞ്ഞയളവിൽ മാത്രമായിരിക്കണം.

  വിഷമുക്തമാക്കുന്നതിന്റെ പ്രയോജനങ്ങൾ

  ഊർജ്ജസ്വലത വർദ്ധിക്കുന്നു

  ചർമ്മത്തിന്റെ തിളക്കം വർദ്ധിക്കുന്നു

  തലമുടിയുടെ തിളക്കം കൂടുന്നു

  മുഖക്കുരു കുറയും

  പഞ്ചസാര, കഫീൻ, നിക്കോട്ടിൻ, മദ്യം എന്നിവയിലുള്ള ആശ്രയത്വം കുറയുന്നു.

  അമിതഭാരം കുറയും

  തെളിഞ്ഞ ചിന്തയും ഉയർന്ന പ്രശ്ന പരിഹാര ശേഷിയും ഉണ്ടാകും

  വിഷമുകതമാക്കുക എന്നാൽ എന്താണ്?നമ്മുടെ സിസ്റ്റത്തിൽ നിന്നും ചില വിഷാംശങ്ങൾ നീക്കം ചെയ്യുന്ന പ്രക്രീയയാണിത്.ഒരു പദാർത്ഥം ശരീരത്തിൽ കടന്നു കഴിയുമ്പോൾ ശരീരം സ്ഥിരത നിലനിര്ത്താൻ ശ്രമിക്കുന്നു.വിഷമുക്തമാക്കുന്ന 3 രീതികൾ ഉണ്ട്.

  1 മദ്യം വിഷമുകതമാക്കുക

  അമിത മദ്യപാനികളുടെ ശരീരത്തിൽ നിന്നും മദ്യം കണ്ടെത്തി ചികിത്സിക്കുന്നതാണിത്.

  2 ലഹരി വിഷമുകതമാക്കുക

  ലഹരിയുടെ അമിത ഉപയോഗം കണ്ടെത്തി ചിക്തിസിക്കുന്നതാണിത്

  3 ഉപാപചയത്തിനെ വിഷമുകതമാക്കുക

  ശരീരത്തിനുള്ളിൽ നിന്നും വിഷാംശം പുറത്തുകളയുന്നതാണിത്.ഉപാപചയത്തിലൂടെ ശരീരത്തിൽ വിഷാംശം ഉണ്ടാകുന്നു.ഇതിനെ ലഘൂകരിക്കുന്നതിനെ ക്സെനോബയോട്ടിക് ഡീറ്റോക്സ് എന്നും പറയുന്നു.മനുഷ്യ ശരീരത്തിന് സ്വയം വിഷമുകതമാക്കാനുള്ള കഴിവുണ്ട്.ശരീരത്തിലെ പല അവയവങ്ങളും വിഷാംശം പുറത്തുകളയുന്നു.ഇത് ദിവസവും ശരീരത്തിൽ നടക്കുന്നു.ഒന്നോ രണ്ടോ ദിവസം ഇത് നടക്കാതിരിക്കുന്ന അവസ്ഥ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?മാലിന്യം ശരീരത്തിൽ അടിയുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകാറില്ല?ചർമ്മം,കരൾ,വൻകുടൽ ,വൃക്കകൾ ഇവയെല്ലാം ശരീരത്തെ വിഷമുക്തമാക്കാൻ സഹായിക്കുന്നവയാണ്.വിയർപ്പിലൂടെ ത്വക്ക് അമിത വെള്ളവും മാലിന്യങ്ങളും കളഞ്ഞു ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നു.കരൾ വിഷാംശവും ഹോർമോണും നിയന്ത്രിക്കുന്നു.ശ്വാസകോശം കാർബൺ ഡായ് ഓക്സൈഡിനെ പുറത്തുകളയുന്നു.അങ്ങനെ ഓരോ അവയവവും ഒന്ന് അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ശരീരത്തെ വിഷമുകതമാക്കാൻ സഹായിക്കുന്നു.ആരോഗ്യമുള്ള ഭക്ഷണം,വ്യായാമം,ധാരാളം വെള്ളം കുടിക്കുക എന്നിവ വഴി നമുക്ക് ശരീരത്തെ സഹായിക്കാനാകും.

  എന്താണ് കിച്ചടി?ശരീരത്തെ വിഷമുക്തമാക്കാൻ സഹായിക്കുന്ന,വയറിന് സുഖം നൽകുന്ന ചോറിനൊപ്പം കഴിക്കാവുന്നവയാണിവ.ഇത് വളരെ എളുപ്പം ഒരു പാത്രത്തിൽ ഉണ്ടാക്കാവുന്നതാണ്.ഇന്ത്യയിൽ തന്നെയാണ് ഇതിന്റെ ഉത്ഭവവും.ഉപ്പിട്ട ഓട്സ് അല്ലെങ്കിൽ ഉപ്പിട്ട പോറിഡ്ജ് പോലുള്ളവയാണിവ.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഓരോ തരത്തിൽ കിച്ചടി ഉണ്ടാക്കാറുണ്ട്.പച്ചക്കറികളായ ഉരുളക്കിഴങ്ങ്,ബീൻസ്,കോളിഫ്‌ളവർ എന്നിവ ചില സംസ്ഥാനങ്ങളിൽ ഉപയോഗിക്കാറുണ്ട്.ക്ഷീണിച്ചു വീട്ടിൽ വന്ന ശേഷവും ഇതുണ്ടാക്കാവുന്നതാണ്.വളരെ സുരക്ഷിതമായ ഭക്ഷണമാണിത്.അടുത്തിടെ ഇതിനെ ഭക്ഷണങ്ങളുടെ രാജ്ഞി എന്ന് പോലും ഭാരത സർക്കാർ വിശേഷിപ്പിച്ചിരുന്നു.വളരെ ആരോഗ്യകരമായ ഇതിന്റെ പ്രധാന ഘടകം അരിയാണ്.ഇത് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്നു.ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു,ഉപാപചയം ത്വരിതപ്പെടുത്തുന്നു,മാള വിസർജ്ജനത്തിന് സഹായിക്കുന്നു,രക്തസമ്മർദ്ദം കുറയ്ക്കുന്നു,പ്രായം കുറയ്ക്കുന്നു,കൂടാതെ ഇവ ചർമ്മത്തിനും ശരീരത്തിനും ആരോഗ്യം നൽകുന്നു.

  പയർ - എക്കാലത്തെയും മറ്റൊരു ആരോഗ്യകരമായ ഭക്ഷണമാണ് പയർ.ഇവ വർഷത്തിൽ ഇപ്പോഴും നമുക്ക ലഭിക്കുന്നവയും ദഹിക്കാൻ എളുപ്പമുള്ളവയുമാണ്.ഇവ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്ന നാരുകളാൽ സമ്പന്നമാണ്.വിറ്റാമിൻ ബിയും പ്രൊറ്റീനും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.

  സുഗന്ധവ്യജ്ഞനങ്ങൾ - പല സ്പൈസും ദഹനത്തിനും ആരോഗ്യത്തിനും മികച്ചതാണ്.ചുവടെ ശരീരം വിഷമുകതമാക്കാൻ സഹായിക്കുന്ന 9 കിച്ചടികളെക്കുറിച്ചു കൊടുക്കുന്നു.

   ചെറുപയർ കിച്ചടി

  ചെറുപയർ കിച്ചടി

  അരിയും ചെറുപയറും ചേർന്ന വളരെ ആരോഗ്യകരമായ കിച്ചടിയാണിത്.അരി 2/3 കപ്പ്), പരിപ്പ് (1/3 കപ്പ്) എന്നിവ എടുത്തു 2 -3 തവണ കഴുകുക.ഇത് കുക്കറിലേക്കിട്ട് ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക.എണ്ണ,നെയ്യ്,മുളകുപൊടി എന്നിവ വേണമെങ്കിൽ ചേർക്കാവുന്നതാണ്.മൂന്നര കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.4 വിസിൽ വരെ പ്രഷർ കുക്കറിൽ വരുന്നത് വരെ വേകിക്കുക.വിഷമുകതമാക്കാൻ സഹായിക്കുന്ന സ്വാദേറിയ കിച്ചടി തയ്യാറായിക്കഴിഞ്ഞു.ഇത് പാലോ തൈരോ ചേർത്ത് കഴിക്കാവുന്നതാണ്.എല്ലാ കിച്ചടികളും തയ്യാറാക്കുന്നത് ഇതേ വിധത്തിൽ തന്നെയാണ്.ചേരുവകളിൽ ചെറിയ വ്യത്യാസം ഉണ്ടെന്നു മാത്രം.

  സാബുധനാ കിച്ചടി

  സാബുധനാ കിച്ചടി

  സാഗൊ,ഉരുളക്കിഴങ്ങ്,സുഗന്ധവ്യഞ്ജനങ്ങൾ,ഉപ്പ്,പച്ചമുളക്,എന്നിവ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.ഹിന്ദുക്കൾ ധാന്യങ്ങൾ കഴിക്കാതെ ഉപവസിക്കുന്ന സമയത്തു ഇത് കഴിക്കുന്നു.നാരുകൾ വിറ്റാമിൻ സി,മിനറൽ,കാർബോഹൈഡ്രേറ്റ് എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.

  സിന്ധി കിച്ചടി

  സിന്ധി കിച്ചടി

  പച്ച ചെറുപയർ,കായം,ജീരകം,മഞ്ഞൾപ്പൊടി എന്നിവ ചേർത്താണിത് ഉണ്ടാക്കുന്നത്.സിദ്ധികളുടെ പ്രധാന പ്രഭാത ഭക്ഷണമാണിത്.

  ബജ്ര കിച്ചടി

  ബജ്ര കിച്ചടി

  വിഷമുകതമാക്കാൻ ഏറ്റവും അനുയോജ്യമായ കിച്ചടിയാണിത്.ഇതിൽ ധാരാളം പ്രോട്ടീൻ,ഫോസ്ഫറസ്,നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു.ഇത് എളുപ്പത്തിൽ ദഹിക്കുകയും ഊർജ്ജം നൽകുകയും ചെയ്യും.

  കുട്ടു കിച്ചടി

  കുട്ടു കിച്ചടി

  കൊളസ്‌ട്രോൾ ,രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന കിച്ചടിയാണിത്.കുട്ടു കൊണ്ട് ഉണ്ടാക്കുന്ന ഇതിൽ ധാരാളം നാരുകൾ,വിറ്റാമിൻ,പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.സിങ്ക്,മഗ്നീഷ്യം,കോപ്പർ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു

  പച്ചക്കറി കിച്ചടി

  പച്ചക്കറി കിച്ചടി

  പല തരത്തിലുള്ള പച്ചക്കറികൾ അടങ്ങിയ ആരോഗ്യകരമായ കിച്ചടിയാണിത്.പ്രോട്ടീൻ,കാർബോഹൈഡ്രേറ്റ്,ആന്റി ഓക്സിഡന്റ്,മിനറൽ,നാരുകൾ എന്നിവ അടങ്ങിയതാണിത്.

  ബംഗാളി കിച്ചടി

  ബംഗാളി കിച്ചടി

  പിളർന്ന ചെറു പരിപ്പുകൊണ്ടാണിത് ഉണ്ടാക്കുന്നത്.ഇതിൽ ഗ്രീൻ പീസ്,ഉരുളക്കിഴങ്ങ്,കോളിഫ്‌ളവർ എന്നിവ ചേർക്കുന്നു.ഏലക്ക,ഗ്രാമ്പൂ,കറുകപ്പട്ട എന്നിവ സുഗന്ധ വ്യഞ്ജനമായി ഇതിൽ ചേർക്കുന്നു.

  കോൺ കിച്ചടി

  കോൺ കിച്ചടി

  നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതും രക്തത്തിലെ പഞ്ചസാരയും രക്ത സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നതുമായ കിച്ചടിയാണിത്.കോണും മറ്റും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണിത് ഉണ്ടാക്കുന്നത്.

   ബ്രൗൺ അരി കിച്ചടി

  ബ്രൗൺ അരി കിച്ചടി

  ഇതിൽ ബ്രൗൺ അരി ചേർക്കുന്നു എന്നതാണ് വ്യത്യാസം.ഇത് ദഹനത്തിനും ആരോഗ്യത്തിനും മികച്ചതാണ്.കാൽസ്യം,വിറ്റാമിൻ ബി 3 ,മഗ്നീഷ്യം,സെലേനിയം,കോപ്പർ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.വിഷമുക്തമാക്കാൻ ഏറ്റവും യോജിച്ച കിച്ചടിയാണിത്.ഇത് ദഹനവ്യവസ്ഥയെ വൃത്തിയാക്കുകയും ആരോഗ്യം നൽകുകയും ചെയുന്നു.കുട്ടികൾക്കും ഭക്ഷണം വെറുക്കുന്നവർക്കും ഇതിൽ മികച്ച ഭക്ഷണം കിട്ടാനില്ല.

  Read more about: health tips ആരോഗ്യം
  English summary

  Khichdis For Detoxification

  khichdis is like an amenity and pleasure for Indian people. It is considered as a nourishing, light and simple meal without any spices.It is greatly acknowledged by doctors and recommended to patients especially children and elderly who are recovering from diseases
  Story first published: Thursday, April 26, 2018, 17:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more