For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സെക്‌സ് കഥകള്‍ സത്യമോ?

ഈ സെക്‌സ് കഥകള്‍ സത്യമോ?

|

സെക്‌സ് എന്നാല്‍ സ്ത്രീ പുരുഷന്മാര്‍ക്ക് കേവലം ശാരീരിക ആനന്ദം മാത്രമല്ല, ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. സെക്‌സ് ആരോഗ്യകരമെങ്കില്‍ ആരോഗ്യ പരമായ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇല്ലെങ്കില്‍ അനാരോഗ്യകരമായ പ്രശ്‌നങ്ങളും.

കേവലം ശരീരം മാത്രമല്ല, തലച്ചോര്‍, ഹൃദയം തുടങ്ങിയ അവയവങ്ങളേയും പല രീതിയിലും സെക്‌സ് സ്വാധീനിയ്ക്കുന്നുണ്ട്. ഇവയിലെല്ലാം സെക്‌സ് പല തരം പ്രവര്‍ത്തനങ്ങള്‍ക്കും വ്യത്യാസങ്ങള്‍ക്കും ഇട നല്‍കുന്നുമുണ്ട്.

സെക്‌സ് ആരോഗ്യകരമാണെങ്കില്‍ ശാരീരികമായ ആരോഗ്യത്തിനു മാത്രമല്ല, മാനസികമായ ആരോഗ്യത്തിനും വഴിയൊരുക്കും. അതേ സമയം അനാരോഗ്യകരമെങ്കില്‍ സ്‌ട്രെസ്, ഡിപ്രഷന്‍, ഉദ്ധാരണ പ്രശ്‌നങ്ങള്‍, സ്ഖലന പ്രശ്‌നങ്ങള്‍, അണുബാധകള്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും.

സെക്‌സ് ജീവിതം ആരോഗ്യകരമാകണമെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കണം. ഇതില്‍ സെക്‌സിനെ കുറിച്ചുള്ള ചില ധാരണകളും പെടുന്നു. ഇത്തരം ചില ധാരണകളെക്കുറിച്ചുള്ള വാസ്തവങ്ങള്‍ ഇവയാണ്.

ലിംഗവലിപ്പം

ലിംഗവലിപ്പം

ലിംഗവലിപ്പം കൂടുതലെങ്കില്‍ കൂടുതല്‍ നല്ല സെക്‌സ്, സ്ത്രീയ്ക്ക് കൂടുതല്‍ ആനന്ദം എന്ന ചിന്ത പലരിലും സാധാരണയാണ്. ഇതുകൊണ്ടുതന്നെ ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ പല രീതികളിലും ശ്രമിയ്ക്കുന്ന പുരുഷന്മാരും ഇല്ല. എന്നാല്‍ ലിംഗ വലിപ്പവും സെക്‌സ് സംതൃപ്തിയും സുഖവും തമ്മില്‍ കാര്യമായ ബന്ധമില്ലെന്നതാണ് വാസ്തവം. സ്ത്രീയുടെ വജൈനയുടെ ആദ്യത്തെ 2 ഇഞ്ചാണ് കൂടുതല്‍ സെന്‍സീറ്റീവായത്. ഇതുകൊണ്ടുതന്നെ ചെറിയ ലിംഗമെങ്കിലും സെക്‌സ് സുഖവും ലഭ്യമാകും. കൂടുതല്‍ ലിംഗ വലിപ്പം പല സ്ത്രീകളേയും വേദന എന്ന കാരണം കൊണ്ടു തന്നെ ഭയപ്പെടുത്തുന്ന ഒന്നുമാണെന്നതാണ് വാസ്തവം.

പുള്‍ ഔട്ട് മെത്തേഡ്

പുള്‍ ഔട്ട് മെത്തേഡ്

പുള്‍ ഔട്ട് മെത്തേഡ് ഗര്‍ഭധാരണം തടയുവാന്‍ ചിലരെങ്കിലും പരീക്ഷിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് സുരക്ഷിത ഗര്‍ഭനിരോധന വഴിയാണെന്നു പറയാനാകില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശുക്ലസ്ഖലനം നടക്കുന്നതിനു മുന്‍പ് പുരുഷന്‍ ലിംഗം പിന്‍വലിയ്ക്കുന്നതാണ് രീതി. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന് പൂര്‍ണ നിയന്ത്രണം വയ്ക്കാന്‍ സാധിച്ചുവെന്നു വരില്ല. ഇതുകൊണ്ടുതന്നെ ഈ മാര്‍ഗം ഗര്‍ഭധാരണം തടയുവാന്‍ സഹായിക്കുമെന്നും പറയാനാകില്ല. മാത്രമല്ല, ലൈംഗിക രോഗങ്ങള്‍ തടയാനും ഇത് സഹായിക്കില്ല.

കോണ്ടംസ്

കോണ്ടംസ്

സെക്‌സ് കാര്യങ്ങളില്‍ അജ്ഞരായ ചെറുവിഭാഗങ്ങള്‍ പലയിടങ്ങളിലുമുണ്ട്. കോണ്ടംസ് വീണ്ടും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുമെന്നു തെറ്റിദ്ധാരണയുള്ളവര്‍. എന്നാല്‍ കോണ്ടംസ് വീണ്ടും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കില്ലെന്നതാണ് വാസ്തവം. രണ്ടാമത് ഉപയോഗിയ്ക്കുമ്പോള്‍ ഇവ പെട്ടെന്നു കീറിപ്പോകുന്നുവെന്നു മാത്രമല്ല, പലപ്പോഴും സെക്‌സ് രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. കോണ്ടംസ് ഒരിക്കലും രണ്ടാമത് ഉപയോഗിയ്ക്കരുത്. ഇതുപോലെ രണ്ടു കോണ്ടംസ് ഒരുമിച്ചും ഉപയോഗിയ്ക്കരുത്. ഇത് ഇവ പെട്ടെന്നു തന്നെ പരസ്പരം ഉരഞ്ഞ് കീറുവാന്‍ ഇടയാകും.

ലൈംഗിക ജന്യ രോഗങ്ങള്‍

ലൈംഗിക ജന്യ രോഗങ്ങള്‍

ഒരാള്‍ ശാരീരികമായി ആരോഗ്യവാനെങ്കില്‍ അയാള്‍ക്ക് ലൈംഗിക ജന്യ രോഗങ്ങള്‍ ഉണ്ടാകില്ലെന്ന ധാരണയും തെറ്റാണ്. പ്രത്യേകിച്ചും ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളെങ്കില്‍ എത്ര ആരോഗ്യവാനെങ്കിലും ഇത്തരം സാധ്യതകള്‍ കൂടുതലാണ്. കോണ്ടംസ് പോലുള്ള വഴികള്‍ ഉപയോഗിക്കാത്ത പക്ഷം കൂടുതലും.

ആര്‍ത്തവ സമയത്ത്

ആര്‍ത്തവ സമയത്ത്

ആര്‍ത്തവ സമയത്ത് മുന്‍കരുതലുകളില്ലാതെ ബന്ധപ്പെട്ടാലും ഗര്‍ഭധാരണം നടക്കില്ലെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് തെറ്റാണ്. ബീജത്തിന് സ്ത്രീ ശരീരത്തില്‍ 4-5 ദിവസം ജീവനോടെയിരിയ്ക്കാം. ഇതുകൊണ്ടു തന്നെ ആര്‍ത്തവ സെക്‌സിലൂടെയും ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുമുണ്ട്. പ്രത്യേകിച്ചും കൃത്യമായ ആര്‍ത്തവ ചക്രമില്ലാത്തവര്‍ക്ക് ഈ സാധ്യത കൂടുതലാണ്.

പെനിട്രേറ്റീവ് സെക്‌സിലൂടെ

പെനിട്രേറ്റീവ് സെക്‌സിലൂടെ

പെനിട്രേറ്റീവ് സെക്‌സിലൂടെ മാത്രമാണ് ലൈംഗിക ജന്യ രോഗങ്ങള്‍ പടരുകയെന്ന ധാരണയും തെറ്റാണ്. സെക്‌സിന്റെ തന്നെ വിവിധ രൂപങ്ങളായ ഓറല്‍ സെക്‌സ്, ഏനല്‍ സെക്‌സ് എന്നിവയിലൂടെയും എന്തിന് ചിലപ്പോള്‍ ചുംബനത്തിലൂടെ വരെയും രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

English summary

Intercourse Health Myths You Must Never Believe

Intercourse Health Myths You Must Never Believe, Read more to know about,
X
Desktop Bottom Promotion