For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈര് ചൂടാക്കി കഴിക്കുമ്പോള്‍ അപകടം, കാരണം

എങ്ങനെ തൈര് ഉപയോഗിക്കണമെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്

|

തൈര് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമെന്ന് നമുക്കെല്ലാം അറിയാം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും തൈര് വളരെ വലിയ ഗുണങ്ങള്‍ ചെയ്യുന്നുണ്ട്. നമ്മളെ വലക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു തൈര്. വെറുതേ കഴിക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ തൈരിനെ ചുറ്റിപ്പറ്റി പല വിധത്തിലുള്ള അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളല്ല ആരോഗ്യവിശ്വാസങ്ങളാണ് അവയെല്ലാം.

തടി കുറക്കാന്‍ ബേക്കിംഗ്സോഡയില്‍ നാരങ്ങനീര് ഒരാഴ്ചതടി കുറക്കാന്‍ ബേക്കിംഗ്സോഡയില്‍ നാരങ്ങനീര് ഒരാഴ്ച

തൈര് എങ്ങനെ കഴിക്കണം, എങ്ങനെ കഴിക്കരുത് എപ്പോള്‍ കഴിക്കണം എപ്പോള്‍ കഴിക്കരുത് എന്നിവയെല്ലാം പലപ്പോഴും പലര്‍ക്കും അറിയാത്ത കാര്യങ്ങളാണ്. എന്തൊക്കെ കാര്യങ്ങള്‍ തൈര് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ആരോഗ്യം അനാരോഗ്യകരമാവാന്‍ വെറും ചുരുങ്ങിയ സമയം മതി. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ നോക്കുമ്പോള്‍ തൈരിന്റെ ഉപയോഗത്തേക്കാള്‍ തൈര് എങ്ങനെ കഴിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്നും തൈരെങ്ങനെ കഴിക്കണം എന്നും നോക്കാം.

കാല്‍സ്യവും വിറ്റാമിനും

കാല്‍സ്യവും വിറ്റാമിനും

കാല്‍സ്യവും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് തൈര്. അതുകൊണ്ട് തന്നെ ധാരാളം തൈര് കഴിക്കുന്നത് എല്ലിനും പല്ലിനും ആരോഗ്യവും ബലവും നല്‍കാന്‍ സഹായിക്കുന്നു. എല്ലുകള്‍ക്ക് നല്ല ഉറപ്പും ശക്തിയും നല്‍കാന്‍ തൈരിന്റെ ഉപയോഗം സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഭാഗമാണ് രക്തസമ്മര്‍ദ്ദം. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൈര്. തൈരിലുള്ള കാല്‍സ്യം തന്നെയാണ് ഇവിടേയും ആരോഗ്യ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നത്.

 ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലത്തിന്റെ ഭാഗമായി ധാരാളം ടോക്‌സിന്‍ അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് തൈരിന്റെ ഉപയോഗത്തിലൂടെ സാധിക്കുന്നു.

കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍

കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍

കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും കുടലിലെ ബാക്ടീരിയകളേയും മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇത് കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തൈര്. അതുകൊണ്ട് തന്നെ പല്ലിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് തൈര് നല്ലൊരു പരിഹാരമാണ്. തൈര് കഴിക്കുന്നത് എന്തുകൊണ്ടും ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് തൈര് സഹായിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ തൈര് കഴിച്ചാല്‍ അത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയിലാണ് നമ്മളില്‍ പലരും ഇന്നത്തെ കാലത്ത് ജീവിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് എന്നും പരിഹാരമാണ് തൈര്. തൈര് കഴിക്കുന്നത് പല വിധത്തില്‍ ഉണ്ടാവുന്ന ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കുന്നതിനും തൈര് നല്ലതാണ്. എന്നും തൈരില്‍ ഒരു സ്പൂണ്‍ തേനൊഴിച്ച് രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം. ഇത് തടിയും വയറും കുറച്ച് ആരോഗ്യത്തിന് ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.

യീസ്റ്റ് ഇന്‍ഫെക്ഷന്‍

യീസ്റ്റ് ഇന്‍ഫെക്ഷന്‍

യീസ്റ്റ് ഇന്‍ഫെക്ഷനെ കുറക്കുന്ന കാര്യത്തിലും തൈര് മികച്ചതാണ്. തൈര് ദിവസവും കഴിക്കുന്നത് സ്ത്രീകളിലെ ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 മലബന്ധം

മലബന്ധം

മലബന്ധം പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തൈര്. ദിവസവും തൈര് ശീലമാക്കാം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 തൈര് കഴിക്കുമ്പോള്‍

തൈര് കഴിക്കുമ്പോള്‍

തൈര് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മാത്രമല്ല ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് ഗുണം പോലെ തന്നെ ദോഷവും നല്‍കുന്നു. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

രാത്രി കഴിക്കുമ്പോള്‍

രാത്രി കഴിക്കുമ്പോള്‍

രാത്രിയില്‍ തൈര് കഴിക്കരുത് എന്ന് പലരും പറയുന്നത് കേള്‍ക്കാം. എന്നാല്‍ എന്തുകൊണ്ട് കഴിക്കരുത് എന്നത് പലര്‍ക്കും അറിയില്ല. എന്തുകൊണ്ടാണ് രാത്രിയില്‍ തൈര് കഴിക്കരുത് എന്ന് പറയുന്നതറിയാമോ? രാത്രിയില്‍ തൈര് കഴിക്കുമ്പോള്‍ അത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വയറ്റിലെ ആസിഡും തൈരിലെ ആസിഡും മിക്‌സ് ആവുമ്പോളാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ജലദോഷമുള്ളപ്പോള്‍

ജലദോഷമുള്ളപ്പോള്‍

ജലദോഷം പനി ചുമ എന്നീ ആരോഗ്യാവസ്ഥകള്‍ ഉള്ളപ്പോള്‍ തൈരിനെ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം തൈര് കഴിക്കുന്നത് ആ സമയത്ത് ജലദോഷം പോലുള്ള അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

 തൈര് ചൂടാക്കുമ്പോള്‍

തൈര് ചൂടാക്കുമ്പോള്‍

കറികളിലും മറ്റും തൈര് ഒഴിക്കുമ്പോള്‍ അത് ചെറിയ രീതിയില്‍ മാത്രമേ ചൂടാക്കാന്‍ പാടുകയൂള്ളൂ. കഴിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുമ്പോള്‍ തൈര് ചൂടാക്കുന്നത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങളും ആരോഗ്യത്തിന് ദോഷവും നല്‍കുന്നു.

നെയ്യിനോടൊപ്പം

നെയ്യിനോടൊപ്പം

നെയ്യ്, നെല്ലിക്ക, ചെറുപയര്‍ എന്നിവയോടൊപ്പം തൈര് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

 പാല്‍ ഉറയൊഴിക്കുമ്പോള്‍

പാല്‍ ഉറയൊഴിക്കുമ്പോള്‍

പാല്‍ ഉറയൊഴിക്കുമ്പോള്‍ അത് കൃത്യമായി തൈര് ആയി മാറുന്നത് വരെ മാറ്റി വെക്കുക. തൈര് ആവാതെ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

മീന്‍, മുട്ട

മീന്‍, മുട്ട

മീന്‍, മുട്ട, ഇറച്ചി എന്നിവ കഴിക്കുമ്പോള്‍ തൈര് ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് ആയുര്‍വ്വേദ വിധിപ്രകാരം കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് നല്ലതാണ്. അല്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

English summary

Impressive Facts and Benefits of Eating Curd Every Day

It’s true! There are incredible benefits of eating curd every day. Read on to discover what they are
X
Desktop Bottom Promotion