For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര മുറി നാരങ്ങയില്‍ ആലിലവയര്‍, 1 ആഴ്ച

|

ചെറുനാരങ്ങ രൂപത്തില്‍ കുഞ്ഞനാണെങ്കിലും പലതത്തിലെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ആരോഗ്യ, മുടി, ചര്‍മസംരക്ഷണത്തിന് ഒരുപോലെ ചേര്‍ന്ന ഒന്നാണിത്.

നാരങ്ങയില്‍ പലതരത്തിലെ വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ കൂടിയാണിത്. ഇതുകൊണ്ടുതന്നെ ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ ഏറെ ഉത്തമവും. കൊഴുപ്പു നീക്കും, തടിയും ീക്കും.

ഇപ്പോഴത്തെ കാലത്തെ പ്രധാന പ്രശ്‌നമാണ് വയര്‍ ചാടുന്നത്. ഇതിന് ഇപ്പോഴത്തെ ഫാസ്റ്റ്ഫൂഡ് സമ്പ്രദായത്തേയും ജോലിശീലങ്ങളേയുമെല്ലാം കുറ്റം പറഞ്ഞാലും പ്രശ്‌നം പ്രശ്‌നം തന്നെയാണ്. വയറിലെ കൊഴുപ്പ് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്. ഏറ്റവും അപകടകരമായ കൊഴുപ്പാണ് വയറ്റില്‍ അടിഞ്ഞു കൂടന്നത്. ഇത് വരാന്‍ വളരെ എളുപ്പം, പോകാന്‍ ഏറ്റവും പ്രയാസവും.

വയര്‍ ചാടുന്നതിന് നല്ലൊരു പരിഹാമാണ് ചെറുനാരങ്ങ. ചെറുനാരങ്ങ കൊണ്ടു പലവിധത്ിലും പാനീയങ്ങളും മിശ്രിതങ്ങളുമുണ്ടാക്കി ഉപയോഗിച്ചാല്‍ വയര്‍ ചാടുന്നതു കുറയും.

 ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും

ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും

രാവിലെ വെറുംവയറ്റില്‍ ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നത് വയര്‍ പോകാനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് അടുപ്പിച്ച് അല്‍പകാലം ചെയ്യുക. ആലിലവയര്‍ ഫലം.

ചെറുനാരങ്ങയുടെ തൊലി

ചെറുനാരങ്ങയുടെ തൊലി

ചെറുനാരങ്ങയുടെ തൊലിയിലും ഏറെ പോഷകങ്ങളുണ്ട്. ഇതിലെ നീരെടുത്തു മാറ്റി ഈ തൊലികള്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. കുറച്ചുനേരം ചെറുചൂടില് വേണം, തിളപ്പിയ്ക്കാന്‍. പിന്നീട് ഇത് ഊറ്റിവാങ്ങി ചെറുചൂടില്‍ തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.

ചെറുനാരങ്ങയുടെ നീരും ഇഞ്ചിയുടെ നീരും

ചെറുനാരങ്ങയുടെ നീരും ഇഞ്ചിയുടെ നീരും

ചെറുനാരങ്ങയുടെ നീരും ഇഞ്ചിയുടെ നീരും ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി രാവിലെ വെറുംവയററില്‍ കുടിയ്ക്കുന്നതും ആലിലവയറിനുള്ള ഒരു വഴിയാണ്.

കുരുമുളകു പൊടിച്ചത് നാരങ്ങാനീരില്‍

കുരുമുളകു പൊടിച്ചത് നാരങ്ങാനീരില്‍

കറുത്ത കുരുമുളകു പൊടിച്ചത് നാരങ്ങാനീരില്‍ കലര്‍ത്തി ഒരു ടീസ്പൂണ്‍ വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇത് വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, രക്തധമനികളെ ശുദ്ധീകരിയ്ക്കാനും കൊളസ്‌ട്രോള്‍ നീക്കാനുമെല്ലാം ഏറെ സഹായകമാണ്.

ഉപ്പിട്ടു രാവിലെ

ഉപ്പിട്ടു രാവിലെ

കാല്‍ലിറ്റില്‍ ഇളംചൂടുവെള്ളത്തില്‍ പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു ചേര്‍ക്കുക. ഇതില്‍ ഉപ്പിട്ടു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക പാനീയമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ അര മുറി നാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇതിലേയ്ക്ക് 3 വെളുത്തുള്ളി അല്ലി ചതച്ചതും ഇഞ്ചി ചതച്ചതുമിട്ട് അര മണിക്കൂര്‍ വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുത്തു കുടിയ്ക്കാം. ദഹനത്തിനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും കൂടി ഇത് നല്ലതാണ്.

വഴുതനയിട്ടു തിളപ്പിച്ച വെള്ളവും നാരങ്ങാനീരും

വഴുതനയിട്ടു തിളപ്പിച്ച വെള്ളവും നാരങ്ങാനീരും

വഴുതനയിട്ടു തിളപ്പിച്ച വെള്ളവും നാരങ്ങാനീരും ചേര്‍ത്തും പാനീയമുണ്ടാക്കാം. വഴുതനയിട്ടു തിളപ്പിച്ച വെള്ളവും നാരങ്ങാനീരും ചേര്‍ത്തും പാനീയമുണ്ടാക്കാം. 4 കപ്പ് വെള്ളം, 1 വഴുതനങ്ങ, 1 ചെറുനാരങ്ങ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.വഴുതനങ്ങ തൊലി നീക്കാതെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക.

വഴുതനയിട്ടു തിളപ്പിച്ച വെള്ളവും നാരങ്ങാനീരും

വഴുതനയിട്ടു തിളപ്പിച്ച വെള്ളവും നാരങ്ങാനീരും

വെള്ളം തിളപ്പിയ്ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ ഈ വെള്ളം വാങ്ങിവച്ച് വഴുതനങ്ങ ഇതിലേയ്ക്കു ചേര്‍ക്കുക.റൂം ടെംപറേച്ചറാകുമ്പോള്‍ ഈ പാനീയം ഫ്രിഡ്ജില്‍ വയ്ക്കുക. ഇത് തണുക്കുമ്പോള്‍ ഇതില്‍ നാരങ്ങ പിഴിഞ്ഞു ചേര്‍്ത്തു കുടിയ്ക്കാം.ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വെറുംവയറ്റില്‍ ഒരുമിച്ചു കുടിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ദിവസവും പല തവണയായി കുടിയ്ക്കാം. അടുപ്പിച്ച് ഒരാഴ്ചയെങ്കിലും കുടിയ്ക്കുക.

കറുവാപ്പട്ടയിട്ട വെള്ളത്തില്‍ നാരങ്ങ

കറുവാപ്പട്ടയിട്ട വെള്ളത്തില്‍ നാരങ്ങ

കറുവാപ്പട്ടയിട്ട വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതും അടുപ്പിച്ചും ചെയ്യുക.

നാരങ്ങാനീര് നേര്‍പ്പിച്ച്

നാരങ്ങാനീര് നേര്‍പ്പിച്ച്

നാരങ്ങാനീര് നേര്‍പ്പിച്ച് ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ വയറിന് പ്രശ്‌നങ്ങളുണ്ടാകാം. ഈ വഴികള്‍ വയര്‍ കുറയാന്‍ മാത്രമല്ല, ദഹനത്തിനും പ്രതിരോധശേഷിയ്ക്കും മറ്റു പല അസുഖങ്ങള്‍ അകറ്റാനുമെല്ലാം ഏറെ നല്ലതാണ്.

Read more about: belly fat വയര്‍
English summary

How To Use Lemon To Reduce Belly Fat

How To Use Lemon To Reduce Belly Fat, read more to know about,
Story first published: Thursday, April 5, 2018, 11:58 [IST]
X
Desktop Bottom Promotion