ഹൈപ്പോതൈറോയ്ഡ് മരുന്നില്ലാതെ മാറും,വെളിച്ചെണ്ണ മതി

Posted By:
Subscribe to Boldsky

വെളിച്ചെണ്ണ കൂടുതലയാലും മലയാളികള്‍ ഉപയോഗിയ്ക്കുന്ന ഒന്നാണെന്നു പറയാം. ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഇതിന് ഇടക്കാലത്ത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന എന്നതുപോലുള്ള ദോഷങ്ങളും കേള്‍ക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിന് ആരോഗ്യപരമായ ഗുണങ്ങളാണ് കൂടുതലെന്നതാണ് വാസ്തം.

വെളിച്ചെണ്ണയിലെ കൊഴുപ്പ് ഏറെ ആരോഗ്യകരമാണ്. മോണോസാച്വറേറ്റഡ് കൊഴുപ്പായതു കൊണ്ടുതന്നെ ദോഷഫലങ്ങള്‍ ഏറെക്കുറയും. ഇതില്‍ ലോറിക് ആസിഡ്, കാപ്രിലിക് ആസിഡ്, മൈറിസ്റ്റിക് ആസിഡ്, പാല്‍മിറ്റിക് ആസിഡ്, സ്റ്റിയറിക് ആസിഡ് എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യസംബന്ധമായ ഗുണങ്ങളും ഉള്ള ഒന്നാണിത്.

പല രോഗങ്ങള്‍ക്കും പ്രതിരോധമായി വെളിച്ചെണ്ണ ഉപയോഗിയ്ക്കാം. ഇതില്‍ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളും ഉല്‍പ്പെടുന്നു. ഹൈപ്പോതൈറോയ്ഡ് രോഗത്തിനുള്ള നല്ലൊരു പരിഹാരമാണിത്.ഇതല്ലാതെയും ഒരു പിടി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. ഇതില്‍ ചര്‍മസംബന്ധിയായ പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു.

ദിവസവം ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

തടി

തടി

ഹൈപ്പോതൈറോയ്ഡ് തൈറോയ്ഡ് ഹോര്‍മോണ്‍ കുറവിനാല്‍ ഉണ്ടാകുന്ന ഒന്നാണ്. ഇതു ശരീരത്തിന്റെ തടി കൂട്ടാന്‍ കാരണമാകും. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

ഉന്മേഷം

ഉന്മേഷം

ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് ക്ഷീണവും തളര്‍ച്ചയുമെല്ലാം സാധാരണയാണ്. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ മൈറ്റോകോണ്‍ഡ്രിയയെ കൊഴുപ്പ് ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കും. ഇതുവഴി ശരീരത്തിന് ഉന്മേഷം ലഭിയ്ക്കുമെന്നു മാത്രമല്ല, തടിയും കുറയും. അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇതു സാധിയ്ക്കുന്നത്.

മസില്‍

മസില്‍

തൈറോയ്ഡ് ഉല്‍പാദനം കുറയുമ്പോള്‍ മസില്‍ വേദനകളും മസിലിനുണ്ടാകുന്ന തേയ്മാനവുമെല്ലാം സാധാരണയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി തന്നെയാണ് വെളിച്ചെണ്ണ. ഇത് കോശങ്ങളുടെ പുനര്‍രൂപീകരണത്തിന് സഹായിക്കുന്നു.

ദഹനവ്യവസ്ഥ

ദഹനവ്യവസ്ഥ

തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുമ്പോള്‍ വന്‍കുടലിന്റെയും ചെറുകുടിലന്റെയും പ്രവര്‍ത്തനം തടസപ്പെടുന്നു. ദഹനവ്യവസ്ഥയെ ഇത് ബാധിയ്ക്കുന്നതു കൊണ്ടുതന്നെ മലബന്ധം പോലുളള പ്രശ്‌നങ്ങളും സാധാരണയാണ്. വെളിച്ചെണ്ണ കുടല്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ച് കുടല്‍ പ്രവര്‍ത്തം ശരിയായി നടക്കാന്‍ സഹായിക്കുന്നു. ഇതുവഴി മലബന്ധം അകറ്റുന്നു. നല്ലൊരു ലാക്‌സേറ്റീവായി വെളിച്ചെണ്ണ പ്രവര്‍ത്തിയ്ക്കുന്നുവെന്നു വേണം, പറയാന്‍.

ചര്‍മത്തിന്റെ വരള്‍ച്ച

ചര്‍മത്തിന്റെ വരള്‍ച്ച

ഹൈപ്പോതൈറോയ്ഡുള്ളവരെ ബാധിയ്ക്കുന്ന മറ്റൊരു പ്രശ്‌നമാണ് ചര്‍മത്തിന്റെ വരള്‍ച്ച. വെളിച്ചെ്ണ്ണയിലെ ഫാറ്റി ആസിഡുകള്‍ ചര്‍മകോശങ്ങള്‍ക്ക് ഉള്ളില്‍ നിന്നും ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്നു. ഇതുവഴി ചര്‍മത്തിന്റെ വരള്‍ച്ച അകറ്റാം.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

മുടികൊഴിച്ചിലാണ് തൈറോയ്ഡിന്റെ കുറവു വരുത്തുന്ന മറ്റൊരു പ്രശ്‌നം. ഇതിനുള്ള പരിഹാരം വെളിച്ചെണ്ണയിലെ ലോറിക് ആസിഡും പ്രോട്ടീനുകളുമാണ്. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കുന്നു.

 വയറും തടിയും

വയറും തടിയും

ഇതിനു പുറമേ പല സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് വെളിച്ചെണ്ണ. ഇത് ദിവസവും ഒരു സ്പൂണ്‍ കഴിയ്ക്കുന്നത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും

കിഡ്‌നിസ്റ്റോണ്‍

കിഡ്‌നിസ്റ്റോണ്‍

കിഡ്‌നിസ്റ്റോണ്‍ തടയാനുളള നല്ലൊരു വഴി കൂടിയാണ് വെളിച്ചെണ്ണ കഴിയ്ക്കുന്നത്.

കിഡ്‌നിസ്റ്റോണ്‍

കിഡ്‌നിസ്റ്റോണ്‍

വെളിച്ചെണ്ണ പാലിലോ ചൂടുവെള്ളത്തിലോ രാവിലെ ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയാണ് കണക്ക്. ഇത് വെറുതെ കഴിയ്ക്കുന്നതും നല്ലതാണ്. ഇതല്ലെങ്കില്‍ കാപ്പിയിലോ ചായയിലോ ചേര്‍ത്തു കഴിയ്ക്കാം. കഴുത്തില്‍, അതായത് തൈറോയ്ഡ് ഗ്ലാന്റിന്റെ ഭാഗത്ത് വെളിച്ചെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യുന്നതും നല്ലതാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണം ഉപയോഗിയ്ക്കാന്‍. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ അഥവാ ഉരുക്കുവെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്.

English summary

How To Treat Hypothyroid With Coconut Oil

How To Treat Hypothyroid With Coconut Oil, read more to know about,