ഒരു മാസം തേന്‍ ഇങ്ങനെ, കൊളസ്‌ട്രോള്‍ മാറും

Posted By:
Subscribe to Boldsky

തേന്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ തേന്‍ ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. തേനിന്റെ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ്. ഇത് നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. അത്രക്കധികമാണ് ആരോഗ്യ ഗുണങ്ങള്‍. കുട്ടികള്‍ക്ക് വരെ പല രോഗങ്ങളേയും പ്രതിരോധിക്കാന്‍ തേന്‍ കൊടുക്കാറുണ്ട്. അത്രക്കധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് തേന്‍. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തേനിനുള്ള പങ്ക് ചില്ലറയല്ല. ഫ്രക്ടോസ് ആണ് തേനില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത്.

ഭക്ഷണം കഴിച്ച് അല്‍പം തൈര് ശീലമാക്കാം

ശരീരത്തിന് ആവശ്യമായ അളവില്‍ വിറ്റാമിനുകള്‍, മൂലകങ്ങള്‍ മറ്റ് പോഷകങ്ങള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് തേനില്‍. ആയുര്‍വ്വേദ മരുന്നുകളിലെ ഒരിക്കലും അവഗണിക്കാനാവാത്ത ഒരു പദാര്‍ത്ഥമാണ് തേന്‍ എന്ന കാര്യത്തില്‍ സംശയമില്ല. കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പോലും പൂര്‍ണമായും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ തേന്‍ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

തേനിന്റെ അളവ്

തേനിന്റെ അളവ്

വെറും ചുരുങ്ങിയ സമയം തന്നെ നമുക്ക് കൊളസ്‌ട്രോളിനെ നിയന്ത്രണത്തിലാക്കാം. ഒരു മാസം കൊണ്ട് 70 ഗ്രാം തേന്‍ ഉപയോഗിച്ചാല്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണവിധേയമാക്കാവുന്നതാണ്. ഇത് സ്ഥിരമായി തുടര്‍ന്നാല്‍ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

 ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു

ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു

കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് ഹൃദ്രോഗത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാന്‍ പാടില്ല. അതുകൊണ്ട് കൊളസ്‌ട്രോള്‍ കുറഞ്ഞാല്‍ അത് ഹൃദ്രോഗ നിരക്കും കുറക്കന്നു. മാത്രമല്ല ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ ഇതിലൂടെ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ബി കോംപ്ലക്‌സ് തേനില്‍

ബി കോംപ്ലക്‌സ് തേനില്‍

തേനില്‍ ധാരാളം ബി കോംപ്ലക്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അമിത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.മാത്രമല്ല രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ്

തേനില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിലുള്ളതാകട്ടെ പ്രകൃതിദത്തമായ മധുരവും. ഇതെല്ലാം കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു. ദിവസവും ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 തേനും ബദാമും

തേനും ബദാമും

തേനും ബദാമും കഴിച്ചാലും കൊളസ്‌ട്രോള്‍ കുറക്കാവുന്നതാണ്. റോസ്റ്റ് ചെയ്ത ബദാം തേനില്‍ മിക്‌സ് ചെയ്ത് ദിവസവും കഴിച്ചാല്‍ മതി. ഇത് കൊളസ്‌ട്രോള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നു.

 നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു. രാവിലെ വെറും വയറ്റില്‍ ഈ മിശ്രിതം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 കറുവപ്പട്ട

കറുവപ്പട്ട

പൊടിച്ച കറുവപ്പട്ട തേനുമായി മിക്‌സ് ചെയ്ത് കഴിക്കുന്നത് കൊളസ്‌ട്രോളിനെ പരിഹരിക്കാന്‍ സഹായിക്കുന്നു. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കറുവപ്പട്ടയും തേനും.

തേനും മഞ്ഞളും

തേനും മഞ്ഞളും

തേനില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് ഇത് കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍പ്പൊടി ഒരു നുള്ള് മാത്രമേ ഇടാന്‍ പാടുകയുള്ളൂ. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു.

കറ്റാര്‍ വാഴയും തേനും

കറ്റാര്‍ വാഴയും തേനും

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍ വാഴ. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. കൊളസ്‌ട്രോള്‍ കുറക്കുന്നതിന് യാതൊരു വിധത്തിലും സംശയിക്കാതെ കൊളസ്‌ട്രോള്‍ തേന്‍ മിശ്രിതം കഴിക്കാവുന്നതാണ്. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൊളസ്‌ട്രോള്‍ കുറക്കുന്നു.

വ്യായാമവും സ്ഥിരം

വ്യായാമവും സ്ഥിരം

എന്നാല്‍ തേന്‍ മുകളില്‍ പറഞ്ഞ രീതിയില്‍ കഴിക്കുന്നതിനോടൊപ്പം അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് ഗുണം നല്‍കുകയുള്ളൂ. അല്ലാത്ത പക്ഷം തേന്‍ കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ഗുണവും ലഭിക്കുകയില്ല.

English summary

How To Use Honey To Lower Cholesterol

Honey can have numerous health benefits especially when reducing the cholesterol level
Story first published: Wednesday, March 21, 2018, 15:06 [IST]