പുരുഷന് തടി വര്‍ദ്ധിപ്പിക്കാന്‍ ഈന്തപ്പഴം ഇങ്ങനെ

Posted By:
Subscribe to Boldsky

പലപ്പോഴും തടിയില്ലായ്മ പല പുരുഷന്‍മാരേയും അലട്ടുന്ന ഒന്നാണ്. ഇത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മാനസികമായും ശാരീരികമായും എല്ലാം പുരുഷന്‍മാരിലെ തടിയില്ലായ്മ പ്രശ്‌നമുണ്ടാക്കുന്നു. മെലിഞ്ഞിരിക്കുന്നവര്‍ക്ക് എങ്ങനെയെങ്കിലും തടിച്ചാല്‍ മതി എന്നായിരിക്കും എന്നാല്‍ തടി കൂടുതലുള്ളവര്‍ക്ക് എങ്ങനെയെങ്കിലും മെലിഞ്ഞാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും. പക്ഷേ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.

ഓട്‌സ് പെട്ടെന്ന് തടികുറക്കുന്നതിനു പിന്നിലെരഹസ്യം

അമിതവണ്ണം ഒരു വില്ലനായി മാറുമ്പോള്‍ അതിന് പരിഹാരം കാണാന്‍ കുറേ പേര്‍ നെട്ടോട്ടമോടുന്നു. എന്നാല്‍ തടി കുറക്കുന്നതിനേക്കാള്‍ പ്രയാസമാണ് തടി കൂട്ടുന്നതിന്. എത്രയൊക്കെ ഭക്ഷണം കഴിച്ചിട്ടും തടി കൂടുന്നില്ലെങ്കില്‍ അതിനാണ് നമ്മള്‍ ഉടന്‍ പരിഹാരം കാണേണ്ടത്. അതുകൊണ്ട് തന്നെ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതെന്തൊക്കെയെന്ന് നോക്കാം.

ദിവസവും പാല്‍

ദിവസവും പാല്‍

ദിവസവും രണ്ട് ഗ്ലാസ് പാല്‍ കുടിയ്ക്കാന്‍ ശ്രമിക്കുക. ചായയും കാപ്പിയും ഒഴിവാക്കി പാല്‍ കുടിച്ചു നോക്കൂ ഒരു മാസത്തിനുള്ളില്‍ തടി കൂടുന്നതിന്റെ വ്യത്യാസം നിങ്ങള്‍ക്കറിയാം. പാലില്‍ ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് തടിക്കാത്ത് ഏതൊരാളേയും തടിപ്പിക്കും എന്നതാണ് സത്യം.

 ഈന്തപ്പഴം ശീലമാക്കുക

ഈന്തപ്പഴം ശീലമാക്കുക

ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും മറ്റും ഈന്തപ്പഴം സഹായിക്കുന്നുണ്ട്. ധാരാളം ഉണക്കിയ ഈന്തപ്പഴം കഴിയ്ക്കുന്നത് സ്ഥിരമാക്കുക. ഇത് പുരുഷന്‍മാരില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ഏത്തപ്പഴം

ഏത്തപ്പഴം

ഏത്തപ്പഴം തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദിവസവും വാഴപ്പഴം കഴിക്കുന്നത് ശീലമാക്കുക. ഇത് എല്ലാ അര്‍ത്ഥത്തിലും തടി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

ജ്യൂസ്

ജ്യൂസ്

ജ്യൂസ് കഴിയ്ക്കുന്നതും തടി വര്‍ദ്ധിപ്പിക്കുന്നു. പൈനാപ്പിള്‍, ആവക്കാഡോ, മുന്തിരി തുടങ്ങിയ ജ്യൂസുകളാണ് ഏറ്റവും ഉത്തമവും. ഇത് ശരീരത്തിനാവശ്യമായ പോഷകങ്ങളും നല്‍കുന്നു. മാത്രമല്ല ശരീരത്തിന്റെ തളര്‍ച്ച അകറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ധാരാളം

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ധാരാളം

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ധാരാളം കഴിയ്ക്കുക. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കപ്പ എന്നിവ ഭക്ഷണത്തില്‍ സ്ഥിരമാക്കുക. ഇതും തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കിഴങ്ങുകള്‍.

മത്സ്യം, മാംസം

മത്സ്യം, മാംസം

മത്സ്യവും മാംസവും തടി വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്. ധാരാളം പ്രോട്ടീനും വിറ്റാമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ഭക്ഷണത്തിന്റെ അളവില്‍ മാറ്റം വരുത്തുക

ഭക്ഷണത്തിന്റെ അളവില്‍ മാറ്റം വരുത്തുക

ഓരോ ദിവസവും ഭക്ഷണം കഴിയ്ക്കുന്നതിന്റെ അളവില്‍ മാറ്റം വരുത്തുക. ചോറാണെങ്കിലും ദിവസവും കഴിയ്ക്കുന്ന അളവ് അല്‍പാല്‍പമായി വര്‍ദ്ധിപ്പിക്കുക. എന്നാല്‍ ഒറ്റയടിക്ക് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കരുത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമായി മാറുന്നു.

 മുട്ടയും സ്ഥിരമാക്കുക

മുട്ടയും സ്ഥിരമാക്കുക

സ്ഥിരമായ പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക. ഇത് തടി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യും. മുട്ടയിലുള്ള കൊഴുപ്പ് ഒരിക്കലും ശരീരത്തിന് ദോഷകരമാണ് എന്ന് കരുതേണ്ട ആവശ്യമില്ല. കാരണം നല്ല കൊഴുപ്പിനെയാണ് മുട്ട ശരീരത്തിന് പ്രദാനം ചെയ്യുന്നത്.

വ്യായാമം അത്യാവശ്യം

വ്യായാമം അത്യാവശ്യം

ഭക്ഷണത്തോടൊപ്പം വ്യായാമത്തിനും പ്രാധാന്യം നല്‍കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അല്ലെങ്കില്‍ ഭക്ഷണം മാത്രം കഴിച്ചിരുന്നത് കൊണ്ട് അത് ആരോഗ്യത്തിനും തടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുകയില്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തോടൊപ്പം വ്യായാമവും സ്ഥിരമാക്കുക.

English summary

how to gain weight naturally for men

To gain weight you need to eat more calories than your body burn, read on.
Story first published: Wednesday, March 7, 2018, 17:18 [IST]