സ്ട്രെസ് അഥവാ സമ്മർദ്ദം കുറയ്ക്കുന്ന വിധം

Posted By: Jibi Deen
Subscribe to Boldsky

മനസികമായിട്ടോ വികാരപരമായോ കൂടുതൽ സമ്മർദ്ദത്തിൽ ആകുന്നതിനെയാണ് സ്ട്രെസ് എന്ന് പറയുന്നത്.നിങ്ങൾക്ക് താങ്ങാൻ പറ്റാത്തതിന് അപ്പുറമാകുമ്പോൾ പ്രെഷർ സ്‌ട്രെസ് ആയി മാറും.ധാരാളം സമയമെടുത്ത് പല തന്ത്രങ്ങളിലൂടെയും ടെക്‌നിക്കിലൂടെയും നമുക്ക് സമമർദ്ദത്തെ അവ കൂടുതൽ മാനസിക ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപ് നേരിടാം.

strs

ഒരു ദിവസത്തിലെ ഏറ്റവും പ്രധാന ആഹാരം പ്രഭാത ഭക്ഷണം ആണ്.അതിനാൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കാൻ സമയം കണ്ടെത്തുക.ഓട്സ്,പ്രോടീൻ അടങ്ങിയവ,പഴങ്ങൾ,പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക . ദിവസം മൂന്നു നേരം സമീഹൃദആഹാരം കഴിക്കുക.തിരക്കിൽ ഭക്ഷണം ഒഴിവാക്കുന്നത് ഊർജ്ജം കുറയ്ക്കുകയും സമ്മർദ്ദം കൂട്ടുകയും ചെയ്യും.

ex

അഞ്ച് പാർട്ടുകൾ - ശരീരം റിലാക്സ് ചെയ്യുക,മനസ്സ് റിലാക്സ് ചെയ്യുക,സമ്മർദ്ദം നിയന്ത്രിക്കുക

പാർട്ട് 1 ശരീരം റിലാക്സ് ചെയ്യുക

സ്റ്റെപ് 1 വ്യായാമം

ആഴ്ചയിൽ മൂന്നു പ്രാവശ്യം 30 -45 മിനിറ്റ് വ്യായാമം ചെയ്യുന്നത് നിങ്ങളെ ആരോഗ്യമുള്ളവരും ജീവിതത്തെ നിയന്ത്രിക്കാൻ കഴിവുള്ളവരും ആക്കും

2 വ്യായാമത്തിന് സമ്മർദ്ദവും ഡിപ്രെഷനും കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

3 വ്യായാമം ചെയ്യുമ്പോൾ പോസിറ്റീവ് ചിന്തകൾ ഉണ്ടാക്കുന്ന എൻഡോർഫിൻ എന്ന രാസവസ്തുക്കൾ ഉണ്ടാകുന്നു.വ്യായാമം ചെയ്യേണ്ട ചില വഴികൾ ചുവടെ കൊടുക്കുന്നു

ഓട്ടം

ഓടുമ്പോൾ എൻഡോർഫിൻ ഉണ്ടാകുകയും നിങ്ങൾക്ക് മഹത്തരമായി തോന്നുകയും ചെയ്യും.സ്വന്തമായി ലക്ഷ്യങ്ങൾ ഉണ്ടാക്കുക.അതായത് 5 കിലോമീറ്റര് അല്ലെങ്കിൽ 10 കിലോമീറ്റർ ഓടും എന്ന്.ഇത് നിങ്ങൾക്ക് പ്രചോദനം നൽകുകയും കൂടുതൽ വെല്ലുവിളികൾ തരണം ചെയ്യാൻ സഹായിക്കുകയും ചെയ്യും.

yo

നീന്തൽ

ഒരു പൂളിൽ പോയി ദിവസവും ഒരു മെയിൽ നീന്തുക.വെള്ളത്തിലെ ചലനങ്ങൾ നിങ്ങൾക്ക് കരുത്തു തരുകയും സമ്മർദ്ദം അകറ്റുകയും ചെയ്യും.നിങ്ങൾക്ക് സന്ധിവേദനകൾ ഉണ്ടെങ്കിൽ ഇത് നല്ല വ്യായാമമാണ്.

യോഗ ക്ലാസിന് പോകുക

ശാരീരികമായി മാത്രമല്ല മാനസികമായി നിയന്ത്രണങ്ങൾ ഉണ്ടാക്കാനും യോഗയ്ക്ക് ആകും.

ടീം ആയുള്ള കളികൾ കളിക്കുക

വോളിബോൾ,ബൗളിംഗ്,സോഫ്റ്റബാൾ തുടങ്ങിയ കളികളിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക് കൂടുതൽ സുഹൃത്തുക്കളെ ലഭിക്കുകയും വ്യായാമം ആകുകയും ചെയ്യും.

hik

ഹൈക്കിങ്

സമ്മർദ്ദം കുറവും അധികം സമയവും ഉണ്ടെങ്കിൽ പ്രകൃതിയിലേക്കിറങ്ങി ശുദ്ധ വായു ശ്വസിക്കുക

സ്റ്റെപ്പ് 2 മസ്സാജ്

സമ്മർദ്ദം കുറയ്ക്കാൻ മസാജ് തെറാപ്പി നല്ലതാണ്.ഇത് ശാരീരികവും മാനസികവുമായ ടെൻഷൻ കുറയ്ക്കും.നിങ്ങൾക്ക് സ്വയം കഴുത്തു,ചെവി ,കൈകൾ എന്നിവ മസാജ് ചെയ്യാവുന്നതാണ്.അല്ലെങ്കിൽ പ്രൊഫെഷണൽ മസാജിനെ സമീപിക്കുക അവർ ചെലവേറിയതാണെങ്കിലും ഗുണകരമാണ്.ഇത് നിങ്ങളുടെ സമ്മർദ്ദം അകറ്റും.കാലിലും പിന്നിലും മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.

സ്റ്റെപ്പ് 3 നല്ലവണ്ണം ഭക്ഷണം കഴിക്കുക

ശരിയായ ഭക്ഷണം സമ്മർദ്ദം അകറ്റാൻ നല്ലതാണ്.പോഷകമൂല്യം നിറഞ്ഞ ശരീരത്തിന് ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളെ നേരിടാനാകും.സമ്മർദ്ദം കൂടുമ്പോൾ ചിലർ അമിത ഭക്ഷണം കഴിക്കാറുണ്ട്.കൂടുതൽ കലോറി ഉള്ളതും കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണം സമ്മർദ്ദം ഉണ്ടാക്കും

സമ്മർദ്ദം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം.

fy

ആരോഗ്യകരമായ പലഹാരങ്ങൾ

ആരോഗ്യകരമായ പലഹാരങ്ങൾ നിങ്ങൾക്ക് ദിവസം മുഴുവൻ വേണ്ട ഊർജ്ജം നൽകും.ആപ്പിൾ,പഴം,ബദാം എന്നിവ കഴിക്കുക.ആരോഗ്യകരമല്ലാത്തതും മധുരമുള്ളതുമായ പലഹാരങ്ങൾ ഒഴിവാക്കുക.

കഫീൻ ,പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുക

ഇവ താൽക്കാലികമായി ഊർജ്ജം നൽകുമെങ്കിലും നിങ്ങളുടെ ഉറക്കം കുറയ്ക്കുകയും സമ്മർദ്ദം കൂട്ടുകയും ചെയ്യുന്നവയാണ്

സ്‌ട്രെസ് കുറയ്ക്കുന്ന ഔഷധങ്ങളും ചായയും ദിവസേന കുടിക്കുക

ഇൻസോംനിയ,ഉത്കണ്ഠ,കോപം എന്നിവ നിയന്ത്രിക്കാൻ കഴിയുന്ന ധാരാളം ഹെർബുകളും അവയുടെ ചായയും ലഭ്യമാണ്.നിങ്ങളുടെ ആരോഗ്യ വിദഗ്ധനുമായി സംസാരിച്ചു ഇത്തരത്തിലുള്ള ചായയുടെ കാര്യങ്ങൾ തീരുമാനിക്കുക.സാധാരണ ഉപയോഗിക്കുന്ന ഔഷധങ്ങൾ

ജമന്തി - ഇത് സാധാരണ ഉപയോഗിക്കുന്ന ഔഷധ ഗുണമുള്ള ചെടിയാണ്.ഇത് സമ്മർദ്ദം ,വയറിന്റെ അസ്വസ്ഥതകൾ എന്നിവ അകറ്റാൻ നല്ലതാണ്

പാഷൻ ഫ്‌ളവർ - ഉറക്ക കുറവ്,ഉത്കണ്ഠ എന്നിവ ചികിത്സിക്കാൻ പാഷൻ ഫ്‌ളവർ ഉപയോഗിക്കുന്നു.ഉത്കണ്ഠയ്ക്കും ദഹനക്കുറവിനും ഈ ചായ കുടിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു

ലാവെണ്ടർ - ശാന്തവും സ്മൂതുമായ ഇതിന്റെ മണം പല മുറിവുകളും ഉണങ്ങാൻ ഉപയോഗിക്കുന്നു.സുഗന്ധമുള്ള എണ്ണകൾ,ചായ,സോപ്പ്,ജെൽ ,ലോഷൻ തുടങ്ങിയ നിരവധി വസ്തുക്കൾക്ക് ഇത് ഉപയോഗിക്കുന്നു

വലേറിയൻ വേരുകൾ - ഇത് ഉത്കണ്ഠ,ഇൻസോംനിയ എന്നിവയുടെ ചികിതയ്ക്കായി ഉപയോഗിക്കുന്നു

hio

ഉറക്കം മെച്ചപ്പെടുത്തുക

ഉറക്കത്തിനു വേണ്ടി ചില ത്യാഗങ്ങൾ സഹിക്കുക.ഇത് സമ്മർദ്ദം അകറ്റും

ഉറക്കം സമ്മർദ്ദം അകറ്റാൻ മാത്രമല്ല നിങ്ങളുടെ മൂഡ്,ഓർമ്മ എന്നിവ കൂട്ടാനും നല്ലതാണ് . ഗവേഷകർ പറയുന്നത് 60 -90 മിനിറ്റ് കൂടുതൽ ഉറങ്ങുന്ന അമേരിക്കക്കാർ കൂടുതൽ സന്തോഷവും ആരോഗ്യവുമുള്ളതായി കാണുന്നുവെന്നാണ്

ആരോഗ്യകരമായി ഇരിക്കാനായി പലർക്കും രാത്രിയിൽ 7 -9 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്.ഉറക്കക്കൂടുതലും കുറവും നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കും

അതിനാൽ ഒരേ അളവിൽ ഉറങ്ങാൻ ശ്രമിക്കുക.ആഴ്ചയിൽ ബാക്കി ദിവസങ്ങളിൽ 5 മണിക്കൂറും ആഴ്ചയുടെ അവസാനം 10 മണിക്കൂറും ഉറങ്ങുന്നത് നിങ്ങൾക്ക് ക്ഷീണവും അസന്തുലിതവും ഉണ്ടാക്കും

അതിനാൽ ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക.ഇത് നിങ്ങളെ ചിട്ടയുള്ള വ്യക്തിയാക്കും.

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് കിടക്കയിൽ കിടന്ന് വിശ്രമിക്കുക.അപ്പോൾ സംഗീതം കേൾക്കുകയോ ജേണൽ എഴുതുകയോ ചെയ്യാവുന്നതാണ്.ടെലിവിഷൻ കാണുക,ഫോൺ നോക്കുക എന്നിവ ചെയ്യാതിരിക്കുക.ഇത് നിങ്ങളുടെ ശരീരത്തെയും ഉറക്കത്തെയും ബാധിക്കും

bb

ശരീരത്തെ പതിവായി ട്യൂൺ ചെയ്യുക .

പലരും ശരീരത്തെയും മനസ്സിനെയും വേർതിരിച്ചാണ് കാണുന്നത്.നിങ്ങളുടെ ശരീരത്തിലെ ഒരു മുറിവ് മാനസിക നിലയെ സാരമായി ബാധിക്കുകയും സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും.

നിവർന്ന് കിടക്കുകയോ കാൽ തറയിൽ തൊടുന്ന വിധത്തിൽ ഇരിക്കുകയോ ചെയ്യുക

നിങ്ങളുടെ കാൽ വിരൽ തറയിൽ തൊട്ടു കൊണ്ട് തുടങ്ങുക.നിങ്ങളുടെ ടെൻഷൻ കുറയ്ക്കാൻ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിരീക്ഷിക്കുക.അവയെ മാറ്റാതെ അവയെക്കുറിച്ചു അറിഞ്ഞിരിക്കാൻ ശ്രമിക്കുക

കുറച്ച് മിനിറ്റുകൾ വിശ്രമിക്കുക, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ശ്വാസോച്ഛ്വാസം, മുകളിൽ നിന്ന് താഴേക്ക് എടുക്കുക . നിങ്ങൾ അതിലേക്കു വരുന്നതുപോലെ ഓരോ ശരീരഭാഗത്തുംകൂടി ശ്വാസം ഒഴുക്കി നീങ്ങുന്നതായി ഭാവനയിൽ കാണുക

hu

വിഘടിക്കുക

കണ്ണ് അടയ്ക്കുന്നതിന് 10 മിനിറ്റ് മുൻപ് ചൂടുള്ള ഒരു തുണി കഴുത്തിനും തോളിനും ഇടയിൽ ചുറ്റുക.മുഖം,കഴുത്തു,തോൾ എന്നിവ റിലാക്സ് ചെയ്യുക

നിങ്ങൾക്ക് ഒരു ടെന്നീസ് ബാൾ ഉപയോഗിച്ച് തല,കഴുത്തു,തോൾ എന്നിവ മസാജ് ചെയ്തു ടെൻഷൻ കുറയ്ക്കാവുന്നതാണ്.തറയിൽ ബാൾ വച്ച് നിങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ നിങ്ങളുടെ പുറകുവശം കൊണ്ട് പ്രെഷർ കൊടുത്തു 30 മിനിറ്റ് വയ്ക്കാവുന്നതാണ്.അതിനുശേഷം ബാൾ മറ്റു ഭാഗങ്ങളിലേക്ക് മാറ്റുക.

Read more about: health tips ആരോഗ്യം
English summary

How to Reduce Stress

stress can affect the mental health condition of an individual . Read out the causes of stress, and some tips to overcome the same.